ത്യാഗസ്മരണയിൽ ക്രൈസ്തവ വിശ്വാസികൾ പെസഹ ആചരിക്കുന്നു; നാളെ ദു:ഖവെള്ളി.. ഇരിങ്ങാലക്കുട: ത്യാഗസ്മരണയുമായി ക്രൈസ്തവർ ഇന്ന് പെസഹ ആചരിച്ചു. യേശു വിശുദ്ധ കുർബാന സ്ഥാപിച്ചതിൻ്റെ ഓർമ്മ പുതുക്കുന്ന പെസഹയോടനുബന്ധിച്ച് ദേവാലങ്ങളിൽ ദിവ്യബലിയും പ്രത്യേക തിരുകർമ്മങ്ങളും നടന്നു.ദിവ്യബലിക്ക് മധ്യേ കാൽകഴുകൽ ശുശ്രൂഷയും നടന്നു. സെൻ്റ് തോമസ് കത്തീഡ്രലിൽ നടന്ന തിരുകർമ്മങ്ങൾക്ക് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ കാർമ്മികത്വം വഹിച്ചു. ക്രിസ്തുവിൻ്റെ സഹനത്തെയും കുരിശുമരണത്തേയും അനുസ്മരിച്ച് വെള്ളിയാഴ്ച ക്രൈസ്തവർ ദുഖവെള്ളി ആചരിക്കുംContinue Reading

വാർദ്ധക്യ സഹജമായ അവശതയിൽ കഴിഞ്ഞിരുന്ന അമ്മയ്ക്ക് സംരക്ഷണ മുറപ്പാക്കി മെയിന്റനൻസ് ട്രൈബ്യുണൽ ഇരിങ്ങാലക്കുടയും സാമൂഹ്യ നീതി വകുപ്പും.. ഇരിങ്ങാലക്കുട:വാർദ്ധക്യ സഹജമായ അവശതയിൽ കഴിഞ്ഞിരുന്ന അമ്മയ്ക്ക് മെയിന്റനൻസ് ട്രൈബ്യുണൽ ഇരിങ്ങാലക്കുടയും സാമൂഹ്യനീതി വകുപ്പും ചേർന്ന് സംരക്ഷണമുറപ്പാക്കി. ഇരിങ്ങാലക്കുട ഡിവിഷൻ 41 ൽ പൊറത്തിശ്ശേരി വില്ലേജിൽ വയോധികയായ പാറപ്പുറത്ത് വീട്ടിൽ അമ്മിണി (76 ) എന്നിവർ ഭക്ഷണം, ചികിത്സ എന്നിവ ലഭിക്കാതെ അനാരോഗ്യത്താൽ വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞു വരുന്നതായി വാർഡ് കൗൺസിലറായ മായContinue Reading

മനസിയക്ക് ഐക്യദാർഡ്യവുമായി കൾച്ചറൽ ഫോറം;പ്രകടമായത് സിപിഎം നേത്യത്വത്തിലുള്ള ദേവസ്വം ഭരണസമിതിയുടെ ഇരട്ടമുഖമെന്ന് വിമർശനം.. ഇരിങ്ങാലക്കുട: കൂടൽമാണിക്യ ക്ഷേത്രത്തിൽ ഉത്സവാഘോഷത്തിന്റെ ഭാഗമായി നടത്തിവരുന്ന കലാ പരിപാടിയിൽ നിന്ന് ഹിന്ദു മതത്തിൽ പിറന്നില്ല എന്നതിന്റെ പേരിൽ നൃത്തകലാകാരിയായ മൻസിയക്ക് അവസരം നിഷേധിച്ചത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തെ അവഹേളിക്കലുമാണെന്ന് കൾച്ചറൽ ഫോറം. ഈ തീരുമാനം എടുത്തത് ബ്രാഹ്മണിക്കൽ മനുവാദത്തിനെതിരെ നിലപാടുണ്ടെന്ന് പറയുന്ന സിപിഎം നേതൃത്വം നൽകുന്ന ദേവസ്വം ഭരണ സമിതിയാണെന്നത് ഇക്കൂട്ടരുടെ ഇരട്ടമുഖം വ്യക്തമാക്കുന്നതാണെന്നുംContinue Reading

ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ ചെങ്ങാലൂർ സ്വദേശിയായ ഭർത്താവിനെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു.. ഇരിങ്ങാലക്കുട: ഭാര്യയോടുള്ള വിരോധത്താൽ ഭാര്യയുടെ അച്ഛന്റെ കൺമുമ്പിൽ വച്ച് ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ചെങ്ങാലൂർ കുണ്ടുകടവ് പയ്യപ്പിള്ളി വീട്ടിൽ കുമാരൻ മകൻ ബിരാജു (43) വിനെ ജീവപര്യന്തം കഠിന തടവിനും ലക്ഷം രൂപ പിഴയടയ്ക്കുന്നതിനും ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.എസ്. രാജീവ്Continue Reading

മതത്തിൻ്റെ പേരിൽ ഒഴിവാക്കപ്പെട്ട കലാകാരിക്ക് സംഗമേശൻ്റെ മണ്ണിൽ തന്നെ വേദിയൊരുക്കി ഡിവൈഎഫ്ഐ ; ആശയ പ്രചരണത്തിലൂടെ മാറ്റം സാധ്യമാക്കണമെന്ന് മന്ത്രി ആർ ബിന്ദു; കലയ്ക്ക് മതമില്ലാത്ത കാലത്തിന് വേണ്ടി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് മൻസിയ… ഇരിങ്ങാലക്കുട: മതത്തിൻ്റെ പേരിൽ സംഗമേശ സന്നിധിയിൽ നൃത്താവതരണത്തിന് അനുമതി നിഷേധിക്കപ്പെട്ട കലാകാരിക്ക് സംഗമേശൻ്റെ മണ്ണിൽ തന്നെ നൃത്താവതരണത്തിന് വേദിയൊരുക്കി ഡിവൈഎഫ്ഐ. ശ്രീ കൂടൽമാണിക്യ ക്ഷേത്രോൽസവ പരിപാടികളിൽ ഇടം പിടിക്കുകയും പിന്നീട് മതത്തിൻ്റെ പേരിൽ കലാകാരിയായContinue Reading

സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും സവിശേഷ തിരിച്ചറിയൽ രേഖ നൽകുമെന്ന് മന്ത്രി ഡോ ആർ ബിന്ദു ഇരിങ്ങാലക്കുട: സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും സവിശേഷ തിരിച്ചറിയൽ രേഖ (UDID) നൽകുന്നതിനുള്ള പരിപാടിക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി. തിരിച്ചറിയൽ രേഖ നൽകുന്നതുമായി ബന്ധപ്പെട്ട് കല്ലേറ്റുംകര നിപ്മറിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്‌ഘാടനം ചെയ്തു. ഇതുമായി ബന്ധപ്പെട്ട നിലവിലെ തടസങ്ങൾ മാറ്റുന്നതിനാവശ്യമായ നടപടികൾContinue Reading

ഇന്ന് ഓശാന ഞായർ; പീഡാനുഭവവാരത്തിന് തുടക്കമായി.. ഇരിങ്ങാലക്കുട: ക്രിസ്തുവിൻ്റെ രാജകീയമായ ജറുസലേം പ്രവേശനം അനുസ്മരിച്ച് ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിച്ചു.ഇതോടനുബന്ധിച്ച് പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും ദിവ്യബലിയും പ്രത്യേക ചടങ്ങുകളും നടന്നു. പീഡാനുഭവത്തിൻ്റെയും കുരിശുമരണത്തിൻ്റെയും ഓർമ്മ പുതുക്കുന്ന വിശുദ്ധവാരത്തിന് തുടക്കമായി. അന്ത്യ അത്താഴ സ്മരണയിൽ പെസഹ വ്യാഴവും കുരിശുമരണത്തിൻ്റെ ഓർമ്മയിൽ ദുഖവെള്ളിയും ആചരിക്കും. ഉയിർപ്പു ഞായറോടെ വിശുദ്ധവാരം സമാപിക്കും. സെൻ്റ് തോമസ് കത്തീഡ്രലിൽ നടന്ന ഓശാന തിരുന്നാൾ തിരുകർമ്മങ്ങൾക്ക് ബിഷപ്പ്Continue Reading

ചാലക്കുടിയിൽ വ്യാപക ഇരുചക്രവാഹനമോഷണം: പ്രതി പിടിയിൽ;പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ് ബ്ലാക്ക്മാൻ നസി ;തിരിച്ചറിഞ്ഞത് നൂറ്റമ്പത് കിലോമീറ്ററകലെ തമിഴ് നാട്ടിൽ നിന്നു ലഭിച്ച സിസിടിവി ദൃശ്യത്തിൽ നിന്നും…   ചാലക്കുടി: ടൗണും പരിസരങ്ങളും കേന്ദ്രീകരിച്ച് പഴയ മോഡൽ ഇരുചക്ര വാഹനങ്ങൾ മോഷണം ചെയ്ത് തമിഴ് നാട്ടിലേയ്ക്ക് കടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ദോങ്ഗ്രേ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷ്, ചാലക്കുടിContinue Reading

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ചെങ്ങാലൂർ സ്വദേശിയായ ഭർത്താവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി.. ഇരിങ്ങാലക്കുട: ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയത്താലുള്ള വിരോധത്താൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ചെങ്ങാലൂർ കുണ്ടുകടവ് പയ്യപ്പിള്ളി വീട്ടിൽ കുമാരൻ മകൻ ബിരാജു (43) വിനെ കുറ്റക്കാരെനെന്ന് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.എസ്. രാജീവ് കണ്ടെത്തി.2018 എപ്രിൽ 29 ന് 2.30 നാണ് സംഭവം നടന്നത്. ഭാര്യ നീതുവിനെ മനഃപൂർവ്വം കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടും കരുതലോടുംContinue Reading

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൊറത്തിശ്ശേരി സ്വദേശിയായ പ്രതി അറസ്റ്റിൽ.. ഇരിങ്ങാലക്കുട: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പൊറത്തിശ്ശേരി കിഴക്കൂട്ട് വീട്ടിൽ മൃദുൽ (21 വയസ്സ്) എന്നയാളെ ഇരിങ്ങാലക്കുട പോലീസ് ഇൻസ്‌പെക്ടർ എസ് പി സുധീരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. എസ് ഐ മാരായ ഷാജൻ, ശ്രീലാൽ, ക്‌ളീറ്റസ്, സീനിയർ സിപിഒ നിഷി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.Continue Reading