ശ്രീകൂടൽമാണിക്യതിരുവുൽസവത്തോടനുബന്ധിച്ചുളള ബഹുനില അലങ്കാര പന്തലിൻ്റെ കാൽനാട്ട് കർമ്മം… ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യ ക്ഷേത്രതിരുവുൽസവത്തോടനുബന്ധിച്ച് ഐസിഎൽ ഗ്രൂപ്പ് സമർപ്പിക്കുന്ന ബഹുനില അലങ്കാര പന്തലിൻ്റെയും ദീപാലങ്കാരത്തിൻ്റെയും കാൽനാട്ട് കർമ്മം ദേവസ്വം ചെയർമാൻ പ്രദീപ് മേനോനും ഐസിഎൽ ഫിൻകോർപ്പ് സിഎംഡി കെ ജി അനിൽകുമാറും സംയുക്തമായി നിർവഹിച്ചു. കുട്ടംകുളം പരിസരത്ത് നടന്ന കർമ്മങ്ങൾക്ക് ബ്രഹ്മശ്രീ ശ്രീവല്ലഭൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ എം സുഗീത, ഭരണസമിതി അംഗങ്ങൾ, ഐസിഎൽ സിഎംഒ ഉമ അനിൽകുമാർ, ദേവസ്വംContinue Reading

കൂത്തമ്പലങ്ങളിലെ ജാതി വിലക്ക്; കാലാനുസാരിയായ മാറ്റങ്ങൾ കലകളിലും പ്രതിഫലിക്കേണ്ടതുണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു; സമവായം കൊണ്ട് വിഷയം പരിഹരിക്കാൻ കഴിയില്ലെന്ന് കൂടിയാട്ട കുലപതി വേണുജി… ഇരിങ്ങാലക്കുട: ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള കൂത്തമ്പലങ്ങളിലെ ജാതി വിലക്ക് വിഷയം സമവായത്തിലൂടെ പരിഹരിക്കാൻ കഴിയില്ലെന്ന് കൂടിയാട്ട കുലപതി വേണുജി.” കൂടിയാട്ടം – ചരിത്രവും വർത്തമാനവും” എന്ന വിഷയത്തിൽ പുരോഗമന കലാസാഹിത്യസംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിലാണ് വേണുജി തൻ്റെ നിലപാട് വ്യക്തമാക്കിയത്. ശ്രീ കൂടൽമാണിക്യContinue Reading

ഉയിർത്തെഴുന്നേൽപ്പിൻ്റെ ഓർമ്മയിൽ വിശ്വാസി സമൂഹം; പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റർ.. ഇരിങ്ങാലക്കുട: ലോകത്തിൻ്റെ പാപങ്ങൾ ചുമലിലേറ്റി ഗാഗുൽത്താമലയിൽ കുരിശ് മരണം വരിച്ച യേശുദേവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിൻ്റെ ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിച്ചു.ഇതോടനുബന്ധിച്ച് ദേവാലയങ്ങളിൽ നടന്ന പാതിരാ കുർബാനയിലും പ്രാർഥനകളിലും ക്രൈസ്തവർ പങ്കാളികളായി.സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ നടന്ന ഈസ്റ്റര്‍ തിരുകര്‍മങ്ങള്‍ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത്, അസിസ്റ്റന്റ്Continue Reading

ഇരിങ്ങാലക്കുടയിൽ പണം വച്ച് ചീട്ട് കളി; എഴ് പേർ പോലീസ് പിടിയിൽ.. ഇരിങ്ങാലക്കുട: പണം വച്ച് ചീട്ട് കളിച്ച എഴ് പേർ പോലീസ് പിടിയിലായി. പുത്തൻതോട് അത്തിക്കാവിൽ വൽസൻ (61), കാട്ടുങ്ങച്ചിറ മാങ്കുളത്ത് വീട്ടിൽ ഷോൺ (43), മാപ്രാണം കരിപ്പറമ്പിൽ അബ്ദുൾകരീം (47), ചേലൂർ കോരേത്ത് വീട്ടിൽ ജോജി (54), ഇരിങ്ങാലക്കുട ഗാന്ധിഗ്രാം കൊരുമ്പേരി ജോൺസൻ (55), പുത്തൻചിറ പയ്യപ്പിള്ളി വീട്ടിൽ ഷാജു ( 53), കാട്ടുങ്ങച്ചിറ മാടാനി വീട്ടിൽContinue Reading

സർക്കാർ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിൽ അധ്യാപക സമൂഹത്തിൻ്റെ കടമ ഓർമ്മിപ്പിച്ച് മന്ത്രി ഡോ. ആർ ബിന്ദു;പ്ലസ് ടു വിദ്യാർഥികൾക്കായി സ്കിൽ ഡെവലപ്പ്മെൻ്റ് സെൽ ബോയ്സ് സ്കൂളിൽ തുടങ്ങുന്നത് സംബന്ധിച്ച് സ്കൂൾ അധികൃതരിൽ നിന്ന് അനുകൂല സമീപനം ഉണ്ടായില്ലെന്നും വിമർശനം.. ഇരിങ്ങാലക്കുട: സർക്കാർ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ അധ്യാപക സമൂഹത്തിൻ്റെ കടമ ഓർമ്മിപ്പിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.ഇരിങ്ങാലക്കുട ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിൽContinue Reading

ശ്രീകൂടൽമാണിക്യ ക്ഷേത്രോത്സവത്തിന് കൊടിയേറി.. ഇരിങ്ങാലക്കുട: സംഗമേശ്വര മന്ത്രമുഖരിതമായ അന്തരീക്ഷത്തിൽ ശ്രീകൂടൽമാണിക്യ ക്ഷേത്രോൽസവത്തിന് കൊടിയേറി. വൈകീട്ട് 8.10 നും 8.40 നും മധ്യേ നടന്ന ചടങ്ങിൽനകര മണ്ണ് ഇല്ലത്തെ ത്രിവിക്രമൻ നമ്പൂതിരിപ്പാടിൻ്റെ നേത്യത്വത്തിലാണ് കൊടിയേറ്റചടങ്ങ് നടന്നത്. മണക്കാട് പരമേശ്വരൻ നമ്പൂതിരി പരികർമ്മിയായിരുന്നു. മണിനാദത്തിൻ്റെ അകമ്പടിയിൽ നടന്ന കൊടിയേറ്റം ദർശിക്കാൻ ഒട്ടേറെ ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു. താന്ത്രിക ചടങ്ങിന് പ്രാധാന്യം നല്കുന്ന ഉൽസവത്തിൽ ആചാര്യവരണച്ചടങ്ങിന് ശേഷമാണ് കൊടികയറ്റം നടന്നത്. ക്ഷേത്രം തന്ത്രിമാരായ നകരമണ്ണ് ,അണിമംഗലം,Continue Reading

വിഷു ആയിട്ടും ശമ്പളം ലഭിക്കാത്ത കെഎസ്ആർടിസി ജീവനക്കാർക്ക് വിഷുക്കൈനീട്ടം നൽകി എഐവൈ എഫ് പ്രവർത്തകർ.. ഇരിങ്ങാലക്കുട: മലയാളികൾ സന്തോഷത്തിന്റേയും സമ്പൽസമൃദ്ധിയുടെയും വിഷു ആഘോഷിക്കുമ്പോൾ കഴിഞ്ഞ മാസത്തിലെ ശമ്പളം പോലും ലഭിക്കാതെ കെഎസ്ആർടിസി ജീവനക്കാർ വലയുന്ന സാഹചര്യത്തിൽ എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷുക്കൈനീട്ടം നൽകി.സാമൂഹ്യ സുരക്ഷാ പെൻഷൻ ഉൾപ്പെടെ കൃത്യമായി ജനങ്ങളിലേക്ക് സർക്കാർ എത്തിക്കുമ്പോഴും വിഷുദിനത്തിൽ പോലും ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന ജീവനക്കാരെ അവഗണിക്കരുതെന്നുംContinue Reading

കല്ലടിക്കോടൻ ശൈലിയെക്കുറിച്ചുള്ള സിമ്പോസിയവും ദശപുരസ്കാര സമർപ്പണവുംകൊണ്ട് ധന്യമായി കഥകളി ക്ലബിന്റെ 47-ാം വാർഷികം; മനുഷ്യരെ കൂട്ടിയിണക്കുന്ന പാലങ്ങളായി മാറാൻ കലകൾക്കും സാംസ്കാരിക സംഘടനകൾക്കും കഴിയണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു… ഇരിങ്ങാലക്കുട: ഡോക്ടർ കെ.എൻ.പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ 47 – മത് വാർഷികം ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ കലാമണ്ഡലം ഹരിദാസ് മദ്ദളത്തിലും കലാമണ്ഡലം ശിവദാസ് ചെണ്ടയിലും കീനൂർ ഉണ്ണികുട്ടൻ ഇരിങ്ങാലക്കുട അനിൽ എന്നിവർContinue Reading

ലിൻസി പീറ്റർ പഴയാറ്റിൽ ആസ്റ്റർ ഗാഡിയൻസ് ഗ്ലോബൽ നഴ്സസ് പുരസ്കാര പരിഗണന പട്ടികയിൽ   ഇരിങ്ങാലക്കുട: താലൂക്ക് ആശുപത്രിയിലെ സീനിയർ നഴ്സിംഗ് ഓഫീസറും പുത്തൻചിറ സ്വദേശിനിയുമായ ലിൻസി പീറ്റർ പഴയാറ്റിൽ ആസ്റ്റർ ഗാഡിയൻസ് ഗ്ലോബൽ നഴ്സസ് അവാർഡിനുള്ള പരിഗണന പട്ടികയിൽ ഇടം നേടി .184 ലോക രാഷ്ടങ്ങളിൽനിന്നുള്ള 24000 നഴ്സ്മാരിൽ നിന്നും മികച്ച നേഴ്സിനുള്ള അന്തർദേശീയ(ഇന്റർ നാഷണൽ) അവാർഡിന്റെ പരിഗണന പട്ടികയിലെ പത്തിൽ ഒരാളായാണ് പഴയാറ്റിൽ പീറ്ററിന്റെ ഭാര്യ ലിൻസിContinue Reading

കർഷക ജനതയെ ആക്ഷേപിച്ച സുരേഷ് ഗോപി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘത്തിൻ്റെ പ്രകടനം.. ഇരിങ്ങാലക്കുട : രാജ്യത്തെ കർഷക ജനതയെയും ഐതിഹാസികമായ ഡൽഹി കർഷക സമരത്തെയും അവഹേളിക്കുകയും കർഷരുടെ തന്ത ക്ക് വിളിക്കുകയും ചെയ്ത സുരേഷ് ഗോപി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് നഗരത്തിൽ കേരള കർഷക സംഘം ഇരിഞ്ഞാലക്കുട ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം.ബസ് സ്റ്റാൻ്റ് പരിസരത്ത് തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ ഏരിയ പ്രസിഡന്റ്‌ ടി. എസ്‌. സജീവൻമാസ്റ്റർ അധ്യക്ഷതContinue Reading