“ഷഡ്ജം “കവിതാസമാഹാരം പ്രകാശനം ചെയ്തു.. ഇരിങ്ങാലക്കുട: കെ നരേന്ദ്ര വാര്യരുടെ പുതിയ കവിത സമാഹാരമായ ഷഡ്ജം പ്രകാശനം ചെയ്തു. ഗായത്രി ഹാളിൽ നടന്ന ചടങ്ങിൽ ചലച്ചിത്രതാരം ജയരാജ് വാര്യർ ആവണേങ്ങാട്ട് രഘുരാമ പണിക്കർക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. കൗൺസിലർ സ്മിത കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. കവിയും നിരൂപകനുമായ യദു മേക്കാട് പുസ്തകപരിചയം നടത്തി. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ,Continue Reading

ഇല്ലിക്കൽ ബണ്ട് റോഡ് അടിയന്തിര നവീകരണത്തിന് 17 ലക്ഷം രൂപ: മന്ത്രി ഡോ. ആർ ബിന്ദു ഇരിങ്ങാലക്കുട:കനത്ത മഴയിൽ ഇല്ലിക്കൽ ഡാമിന്റെ തെക്കുവശത്ത് തകർന്ന ഇറിഗേഷൻ ബണ്ട് റോഡിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾക്ക് 17 ലക്ഷം രൂപ അനുവദിച്ചു. പ്രവൃത്തിക്ക് ഭരണാനുമതിയും ആയതായി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ബണ്ട് റോഡ് കരുവന്നൂർ പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നത്. പ്രളയകാലത്ത് ഇടിഞ്ഞ ഭാഗം മണൽച്ചാക്കുകൾ കൊണ്ട് തല്ക്കാലം കെട്ടിയതാണ് വീണ്ടുംContinue Reading

വാറ്റ് ചാരായ നിർമ്മാണത്തിനുള്ള വാഷും, ഉപകരണങ്ങളുമായി യുവാവ് കൊടുങ്ങല്ലൂർ പോലീസിന്റെ പിടിയിൽ… കൊടുങ്ങല്ലൂർ: വാറ്റ് ചാരായ നിർമ്മാണത്തിനുള്ള വാഷും, ഉപകരണങ്ങളുമായി യുവാവിനെ കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ ഡോക്ടർ പടിയിൽ നിന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി.തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം കൈപ്പമംഗലം പോലീസ്Continue Reading

കൂത്തമ്പലങ്ങളിലെ ജാതി വിലക്ക്; അമ്മന്നൂർ ഗുരുകുലം ഡയറക്ടർ സ്ഥാനം വേണുജി രാജി വച്ചു; ദേവസ്വം കമ്മീഷണറിൽ നിന്ന് അനുകൂലമറുപടി ലഭിച്ചില്ലെന്ന് കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർ; വിഷയത്തിൽ സമവായത്തിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ലെന്ന് ദേവസ്വം ചെയർമാൻ… ഇരിങ്ങാലക്കുട: കൂത്തമ്പലങ്ങളിലെ ജാതി വിലക്ക് നീക്കാൻ നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലത്തിൻ്റെ കുലപതിയും ഡയറക്ടറുമായിരുന്ന വേണുജി തൽസ്ഥാനം രാജി വച്ചു.1982 ൽ ഗുരു അമ്മന്നൂർ മാധവ ചാക്യാരുമൊന്നിച്ച് ഗുരുകുലത്തിൻ്റെ മുഖ്യContinue Reading

വെളയനാട് വാർഡ് ഉപതിരഞ്ഞെടുപ്പ്; യുഡിഎഫ് സീറ്റ് നിലനിറുത്തി; ബിജു പോളിൻ്റെ വിജയം 303 വോട്ടിൻ്റെ ഭൂരിപക്ഷത്തിന്… ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ രണ്ടാം നമ്പർ വെളയനാട് വാർഡ് മികച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് നിലനിറുത്തി. യുഡിഫ് സ്ഥാനാർത്ഥി ബിജു പോൾ 303 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വെളയനാട് വാർഡിൻ്റെ പുതിയ സാരഥിയായി. യുഡിഎഫ് മെമ്പറും മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ അനിൽ മാന്തുരുത്തിയുടെ മരണത്തെ തുടർന്നാണ് വെളയനാട് വാർഡ് ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. അനിൽ മാന്തുരുത്തി നേടിയContinue Reading

ഉപതിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട ബ്ലോക്ക് ആനന്ദപുരം ഡിവിഷനും മുരിയാട് പഞ്ചായത്ത് തുറവൻകാട് വാർഡും എൽഡിഎഫ് നിലനിറുത്തി;ഷീന രാജന് 597 വോട്ടിൻ്റെ ഭൂരിപക്ഷം; റോസ്മി ജയേഷിൻ്റെ ജയം 45 വോട്ടിന്… ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷം സീറ്റുകൾ നിലനിറുത്തി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് എഴാം നമ്പർ ആനന്ദപുരം ഡിവിഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ ഷീന രാജൻ 597 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഷീന രാജന് 1937 ഉം യുഡിഎഫിലെ ശാലിനി ഉണ്ണികൃഷ്ണന്Continue Reading

ഇരിങ്ങാലക്കുട: അക്കര ടെക്സ്റ്റൈയിൽസ് ഉടമ ബാബു അക്കരക്കാരൻ്റെ മാതാവും പരേതനായ അക്കരക്കാരൻ അന്തോണിയുടെ ഭാര്യയുമായ റോസി ( 82 വയസ്സ്) നിര്യാതയായി. ലിസ്സി, ജയ, മിനി, ഷൈല, ബാബു, സ്റ്റെല്ല എന്നിവർ മക്കളും അലക്സ്, പരേതനായ ജോയ്,വർഗ്ഗീസ്, എവിൻ, നീതു ,സജി എന്നിവർ മരുമക്കളുമാണ്.സംസ്കാരം ഇന്ന് വൈകീട്ട് 5 ന് സെൻ്റ് തോമസ് കത്തീഡ്രലിൽ നടത്തും.Continue Reading

കൂടൽമാണിക്യക്ഷേത്ര വേദിയിൽ ശ്രദ്ധേയമായി സത്രിയ ന്യത്തം; ഇത്തവണ അവതരിപ്പിക്കുന്നത് എഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങൾ… ഇരിങ്ങാലക്കുട: ചടുലമായ ചലനങ്ങളും ആകർഷകമായ ഗാനങ്ങളുമായി ശ്രീകൂടൽമാണിക്യ ക്ഷേത്ര വേദിയിൽ സത്രിയ നൃത്തം. ഗുവാഹത്തിയിൽ നിന്നുള്ള മൃദുസ്മിത ദാസ് ബോറയും സംഘവുമാണ് പരിപാടി അവതരിപ്പിച്ചത്. നിറഞ്ഞ സദസ്സിലായിരുന്നു അവതരണം. ആദ്യമായിട്ടാണ് ശ്രീകൂടൽമാണിക്യ ക്ഷേത്രവേദിയിലെ കലാപരിപാടികളുടെ കൂട്ടത്തിൽ സത്രിയ നൃത്തം ഇടം പിടിക്കുന്നത്.കേന്ദ്ര സംഗീത നാടക അക്കദമിയുടെ സഹകരണത്തോടെയാണ് ക്ഷേത്ര വേദിയിൽ സത്രിയ ന്യത്തം, ചാവുContinue Reading

മഴ; മുകുന്ദപുരം താലൂക്കിൽ നഷ്ടങ്ങൾ; ഒരു വീട് പൂർണ്ണമായും മൂന്ന് വീടുകൾ ഭാഗികമായും തകർന്നു; കാറളത്ത് കിണറുകൾ ഇടിഞ്ഞു.. ഇരിങ്ങാലക്കുട: ദിവസങ്ങളായി തുടരുന്ന മഴയിൽ മുകുന്ദപുരം താലൂക്കിൽ കനത്ത നഷ്ടങ്ങൾ.ആമ്പല്ലൂർ വില്ലേജിൽ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന പടമാടൻ ജോർജ്ജിൻ്റെ വീട് പൂർണ്ണമായും തകർന്നു. നെല്ലായി വില്ലേജിൽ മാങ്കുഴി രജനിയുടെയും തെക്കുംകര വില്ലേജിൽ വാഴക്കാലിൽ മുഹമ്മദിൻ്റെയും വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. വടക്കു ക്കര വില്ലേജിൽ മരം വീണ് തെക്കൻ വീട്ടിൽ ജോസഫിൻ്റെContinue Reading

ഉപതിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആനന്ദപുരം ഡിവിഷനിൽ 67.46 ശതമാനവും മുരിയാട് പഞ്ചായത്തിലെ തുറവൻകാട് വാർഡിൽ 81.6 ശതമാനവും പോളിംഗ്.. ഇരിങ്ങാലക്കുട: മണ്ഡലത്തിലെ ബ്ലോക്ക് പഞ്ചായത്തിലേക്കും പഞ്ചായത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിൽ കനത്ത പോളിംഗ്. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് എഴാം നമ്പർ ആനന്ദപുരം ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 67.46 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സർക്കാർ ജോലി കിട്ടിയതിനെ തുടർന്ന് എൽഡിഎഫിലെ ഷീജ ശിവൻ രാജി വച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.Continue Reading