മാപ്രാണം സ്വദേശിയായ യുവാവിനെ കെഎൽഡിസി കനാലിനോടനുബന്ധിച്ചുള്ള പാടശേഖരത്തിൽ വീണ് മരിച്ച് നിലയിൽ കണ്ടെത്തി… ഇരിങ്ങാലക്കുട : യുവാവിനെ കെഎൽഡിസി കനാലിനോടനുബന്ധിച്ചുള്ള പാടശേഖരത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മാപ്രാണം പീച്ചംപ്പിള്ളിക്കോണം അമയംപറമ്പിൽ ഉണ്ണികൃഷ്ണൻ്റെ മകൻ രമേശ് (33 വയസ്സ്) ആണ് മരിച്ചത്. പുത്തൻതോടിന് അടുത്തുള്ള മരക്കമ്പനിയിലെ ജീവനക്കാരനാണ്. ഇന്നലെ വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് പോലീസിൻ്റെയും ഫയർഫോഴ്സിൻ്റെയും നാട്ടുകാരുടെയും നേത്യത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച പതിനൊന്ന് മണിയോടെContinue Reading

49-മത് ക്രൈസ്റ്റ് ഇന്റർകൊളീജിയേറ്റ് വോളിബോൾ ടൂർണമെന്റ്; മാവേലിക്കര ബിഷപ്പ് മൂർ കോളേജ് ജേതാക്കൾ… ഇരിങ്ങാലക്കുട : 49 – മത് ക്രൈസ്റ്റ് കോളേജ് ഇൻ്റർ കൊളീജിയേറ്റ് ഒഎസ്എ വോളിബോൾ ടൂർണ്ണമെൻ്റിൽ മാവേലിക്കര ബിഷപ്പ് മൂർ കോളേജ് ജേതാക്കളായി. അഞ്ച് സെറ്റ് നീണ്ട ആവേശകരമായ ഫൈനൽ മൽസരത്തിൽ 3 – 2 എന്ന സ്കോറിന് ആതിഥേരായ ക്രൈസ്റ്റ് കോളേജിനെ ബിഷപ്പ് മൂർ കോളേജ് പരാജയപ്പെടുത്തി. മൂന്നും നാലും സ്ഥാനങ്ങൾ അരുവിത്തറ സെന്റ്Continue Reading

വയനാട്ടിലേക്ക് കൈതാങ്ങുമായി തവനിഷ് ; രണ്ട് കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നല്കാനും തീരുമാനം… ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹ്യ സേവന സംഘടനകളായ തവനിഷും, തവനിഷ് ഓൾഡ് വളണ്ടിയർ അസോസിയേഷനും എൻ. എസ്. എസും ചേർന്ന് വിവിധ ഭാഗങ്ങളിൽ നിന്ന് രണ്ട് ദിവസം കൊണ്ട് സമാഹരിച്ച വസ്ത്രങ്ങളും, ഭക്ഷ്യ വസ്തുക്കളും, മറ്റ് ആവശ്യസാധനങ്ങളും അടങ്ങുന്ന വാഹനം ഉന്നത വിദ്യഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഫ്ലാഗ്Continue Reading

അഭിമുഖ നടപടികൾ സുതാര്യമായിട്ടല്ലെന്ന് പ്രതിപക്ഷവിമർശനം; ഇരിങ്ങാലക്കുട നഗരസഭയിൽ തയ്യാറാക്കിയ ശുചീകരണതൊഴിലാളികളുടെ റാങ്ക് ലിസ്റ്റ് റദ്ദാക്കി… ഇരിങ്ങാലക്കുട : പ്രതിപക്ഷത്തിൻ്റെ എതിർപ്പിനെ തുടർന്ന് ഇരിങ്ങാലക്കുട നഗരസഭയിൽ അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ശുചീകരണ തൊഴിലാളികളുടെ റാങ്ക് ലിസ്റ്റ് റദ്ദാക്കി. അഭിമുഖ നടപടികൾ സുതാര്യമായിട്ടല്ല നടന്നതെന്നും അഭിമുഖങ്ങൾ നടക്കുന്നതിനിടയിൽ വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഫെനി എബിനും നഗരസഭ സെക്രട്ടറിയും ഇറങ്ങിപ്പോയെന്നും റാങ്ക് ലിസ്റ്റ് അംഗീകരിക്കുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കേണ്ട വിഷയമാണെന്നും എൽഡിഎഫ്Continue Reading

കരുവന്നൂര്‍ പുഴയിൽ ജലനിരപ്പ് ഉയർന്നു; ഇല്ലിക്കല്‍ റെഗുലേറ്ററിലെ ഷട്ടറുകള്‍ തുറക്കാന്‍ വൈകിയതില്‍ മന്ത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി നാട്ടുകാർ… ഇരിങ്ങാലക്കുട: കരുവന്നൂര്‍ പുഴയിലെ ജലനിരപ്പ് അഞ്ച് മീറ്റര്‍ വരെ ഉയര്‍ന്നു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണിത്. 2018 ല്‍ ഏഴു മീറ്റർ വരെയാണ് പുഴയിലെ ജലനിരപ്പ് ഉയര്‍ന്നത്. പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. തീരത്തുള്ള വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് അവര്‍ ബന്ധു വീടുകളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കും താമസം മാറ്റി. രാവിലെContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് തുടരുന്നു; കാറളം പഞ്ചായത്തിൽ രണ്ട് റൂട്ടുകളിൽ ഗതാഗതം നിറുത്തി വച്ചു; മണ്ഡലത്തിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി… ഇരിങ്ങാലക്കുട : മഴ തുടരുകയും ഡാമുകൾ തുറക്കുകയും ചെയ്തതോടെ ഇരിങ്ങാലക്കുട മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളും കരുവന്നൂർ പുഴയുടെയും കനോലി കനാലിൻ്റെയും തീരപ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ വാർഡ് 1, 2, 41, 6 , 7 വാർഡുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. ഇതേ തുടർന്ന്Continue Reading

വയനാട് ദുരന്തം; ദുരിതബാധിതരെ സഹായിക്കാൻ നാലമ്പല തീർഥാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ലഭിച്ച വരുമാനം നൽകാൻ പായമ്മൽ ശ്രീശത്രുഘ്നക്ഷേത്രം അധികൃതരുടെ തീരുമാനം… ഇരിങ്ങാലക്കുട : വയനാട് ദുരന്തത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ നാലമ്പല തീർഥാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ലഭിച്ച വരുമാനം നൽകാൻ പായമ്മൽ ശ്രീ ശത്രുഘ്ന ക്ഷേത്രം അധികൃതരുടെ തീരുമാനം. കഴിഞ്ഞ ദിവസത്തെ വരുമാനമായി ലഭിച്ച 304480 രൂപയാണ് നൽകുകയെന്ന് പായമ്മൽ ദേവസ്വം ചെയർമാൻ നെടുംമ്പുള്ളി തരണനെല്ലൂർ സതീശൻContinue Reading

വയനാട് ദുരന്തം; അവശ്യ സാധനങ്ങളുമായി ഇരിങ്ങാലക്കുടയിൽ നിന്നും ആദ്യ വണ്ടി ബിജെപി യുടെ നേതൃത്വത്തിൽ.. ഇരിങ്ങാലക്കുട: വയനാട് ദുരന്തമുഖത്തേക്ക് അവശ്യസാധനങ്ങളുമായി ഇരിങ്ങാലക്കുടയിൽ നിന്നും ബിജെപി യുടെ നേതൃത്വത്തിൽ വണ്ടി പുറപ്പെട്ടു. ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാവിലെ മുതൽ ആരംഭിച്ച പ്രവർത്തനത്തിൽ അരി,പലചരക്ക്,ചെരുപ്പ്,പുതപ്പ്,തോർത്ത്, നൈറ്റി,നാപ്കിൻ തുടങ്ങി നിരവധി പേർ സാധനങ്ങൾ പാർട്ടി ഓഫീസിൽ ലഭിച്ചു. നിരവധി വ്യാപാരികളും പങ്കാളികളായി. ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, കർഷക മോർച്ചContinue Reading

വെളളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് ;സീറ്റ് എൽഡിഎഫ് നിലനിര്‍ത്തി; സുമിത ദിലീപിൻ്റെ വിജയം 259 വോട്ടിന്… ഇരിങ്ങാലക്കുട : വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പത്തുകടവ് ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ സി.പി.ഐ സ്ഥാനാർത്ഥി സുമിത ദിലീപിന് 259 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയം.ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന ബീന സുധാകരൻ്റെ മരണത്തെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ് . ആകെ 7489 വോട്ടർമാരാണ് എഴാം നമ്പർ ഡിവിഷനിൽ ഉള്ളത്. എൽ.ഡി.എഫിലെ സി.പി.ഐ സ്ഥാനാർത്ഥി സുമിത ദിലീപ്Continue Reading

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും (ഓഗസ്റ്റ് ഒന്ന്) അവധി… തൃശൂര്‍ : തൃശ്ശൂർ ജില്ലയില്‍ മഴയും കാറ്റും തുടരുന്നതിനാലും പല സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് ഒന്ന്) ജില്ലയിലെ അംഗണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍Continue Reading