കോളേജ് ബസ് ഓടിച്ച് ഉദ്ഘാടനം നടത്തിയ ടിഎൻ പ്രതാപൻ എംപി യുടെ നടപടിക്കെതിരെ പരാതി ഉയർന്നു ; ഹെവി വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് എംപി ക്കില്ലെന്ന് ആക്ഷേപം; പരാതി പരിശോധിക്കുമെന്ന് വിശദീകരിച്ച് മോട്ടോർ വാഹന വകുപ്പ് … ഇരിങ്ങാലക്കുട : കോളേജ് ബസിന്റെ ഉദ്ഘാടന ചടങ്ങിൽ എം പി ബസ് ഓടിച്ചത് വിവാദത്തിലേക്ക് . എം പി യുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും അനുവദിച്ച 29,40,000 രൂപ ഉപയോഗിച്ച് സെന്റ്Continue Reading

ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കെട്ടിട സമുച്ചയ നിർമ്മാണം രണ്ടാംഘട്ടത്തിലേക്ക് ; രണ്ടാം ഘട്ട നിർമ്മാണ പ്രവ്യത്തികൾ നബാർഡിൽ നിന്നുള്ള 12 കോടി രൂപ ചിലവിൽ … ഇരിങ്ങാലക്കുട : ജനറൽ ആശുപത്രി കെട്ടിട സമുച്ചയത്തിന്റെ രണ്ടാംഘട്ട നിർമ്മാണത്തിന് തുടക്കമാവുന്നു. ജനുവരി 13ന് രാവിലെ 10 മണിക്ക് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രിയും നിയോജകമണ്ഡലം എംഎൽഎയുമായ ഡോ.ആർ ബിന്ദു രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം നിർവ്വഹിക്കും. ഒപി ബ്ലോക്ക് ഉൾപ്പെടുന്ന കെട്ടിടസമുച്ചയത്തിനാണ് നിർമ്മാണമാരംഭിക്കുന്നത്. നബാർഡ്Continue Reading

പെരുന്നാളിന് പോയ വൈരാഗ്യത്തിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ … ഇരിങ്ങാലക്കുട :പിണ്ടി പെരുന്നാളിന് പള്ളിയിൽ പോയ ദേഷ്യത്തിൽ ഭാര്യയുടെ തലയിൽ വെട്ടി, പല്ലുകൾ അടിച്ചു കൊഴിച്ച് മാരകമായി പരിക്കേല്പിച്ച് ഒളിവിൽ പോയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. തഴേക്കാട് പനമ്പിള്ളി വീട്ടിൽ ഇറ്റാമൻ മകൻ ബിജു (45 വയസ്സ്) ആണ് പിടിയിലായത്. ഇൻസ്പെക്ടർ അനീഷ് കരീമിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആണ്Continue Reading

മതത്തിന്റെ പേരിൽ സമൂഹത്തെ വിഭജിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുന്നുവെന്നും കേരളത്തിലെ സാഹചര്യങ്ങൾ ഭേദമെന്നും ശശി തരൂർ എംപി ; കേരളത്തിലെ എംപിമാരിൽ പലരും നിയമസഭയിലേക്ക് മൽസരിച്ചേക്കുമെന്നും തീരുമാനിക്കാൻ സമയമുണ്ടെന്നും മുൻ കേന്ദ്രമന്ത്രി …   ഇരിങ്ങാലക്കുട : മതത്തിന്റെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള പ്രവണതകൾ രാജ്യത്ത് ശക്തിപ്പെടുകയാണെന്നും ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതമല്ലാത്ത സാഹചര്യമാണ് രൂപമെടുക്കുന്നതെന്നും മുൻ കേന്ദ്ര മന്ത്രി ഡോ. ശശി തരൂർ എംപി . ഉത്തരേന്ത്യയെ അപേക്ഷിച്ച് കേരളത്തിൽ അത്ര മോശമല്ലContinue Reading

ഭക്തി സാന്ദ്രമായി ഇരിങ്ങാലക്കുട സെന്റ് തോമസ് ദേവാലയത്തിലെ പിണ്ടിപ്പെരുന്നാള്‍ പ്രദക്ഷിണം … ഇരിങ്ങാലക്കുട: ഭക്തിസാന്ദ്രമായി സെന്റ് തോമസ് കത്തീഡ്രൽ ദനഹ തിരുനാളിന്റെ പ്രദക്ഷിണം. ഉച്ചക്ക് രണ്ടിന് നടന്ന ദിവ്യബലിക്കു ശേഷമാണ് നഗര വീഥികളിലൂടെ വിശ്വാസ തീക്ഷ്ണത നിറഞ്ഞ പ്രദക്ഷിണം നടന്നത്. ആദ്യം തിരുന്നാള്‍ പ്രദക്ഷിണത്തിന്റെ വരവറിയിച്ച് പെരുമ്പറ മുഴക്കികൊണ്ടുള്ള രാജകീയ വിളംബരവുമായി നകാരമേളം. രണ്ട് കാളവണ്ടികളിലായിട്ടായിരുന്നു നകാരമേളം. തൊട്ടുപുറകിലായി 101 പൊന്‍ കുരിശുകളും പേപ്പല്‍ പതാകകളും ആയിരത്തി ഇരുന്നൂറ് മുത്തുക്കുടകളുമായിContinue Reading

ഇരിങ്ങാലക്കുട ദനഹ തിരുനാളിന്റെ അമ്പ് എഴുന്നള്ളിപ്പിനിടെ മേളക്കാരെ കുത്തിയ പ്രതി അറസ്റ്റിൽ … ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രൽ ദനഹ തിരുനാളിന്റെ അമ്പ് എഴുന്നള്ളിപ്പിന് എത്തിയ മേളക്കാരെ കുത്തിയ കേസിൽ കാട്ടുങ്ങച്ചിറ പള്ളിക്കാട് മുണ്ടോക്കാരൻ വീട്ടിൽ മൈക്കിളിനെ (49) എസ് ഐ എം എസ് ഷാജന്റെ നേത്യത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പള്ളിക്കാട് വച്ച് കുന്നംകുളം അക്കിക്കാവ് ശിങ്കാരിമേളം ടീമിലെ അംഗങ്ങളായ ചൊവ്വലൂർപ്പടി പീച്ചിലിContinue Reading

ഇരിങ്ങാലക്കുട സെന്റ് തോമസ് ദനഹ തിരുനാളിന്റെ ഭാഗമായുളള അമ്പ് എഴുന്നള്ളിപ്പിനിടെ മേളക്കാർക്ക് കുത്തേറ്റു ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ ദനഹ തിരുനാളിന്റെ ഭാഗമായുള്ള അമ്പ് എഴുന്നള്ളിപ്പിനിടെ മേളക്കാർക്ക് കുത്തേറ്റു. കുത്തേറ്റ ചൊവ്വലൂർപ്പടി പീച്ചിലി വീട്ടിൽ സോനു ( 21 ) , പാവറട്ടി പാലുവായ് കൊഴപ്പാട്ട് വീട്ടിൽ വിഷ്ണു ( 28 ) എന്നിവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടരയോടെ കാട്ടുങ്ങച്ചിറ പള്ളിക്കാട് സാന്ത്വനം അമ്പ്Continue Reading

മുരിയാട് സിയോണ്‍ ധ്യാന കേന്ദ്ര പരിസരത്ത് വീണ്ടും സംഘർഷം; യുവാവിന് നേരെ അക്രമണം; അക്രമം നടത്തിയത് അഞ്ഞൂറോളം വരുന്ന ജനക്കൂട്ടം ; ജാഗ്രതയോടെ പോലീസ്; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം വിളിക്കാൻ ആർഡിഒ വിളിച്ച് ചേർത്ത യോഗത്തിൽ തീരുമാനം … ഇരിങ്ങാലക്കുട: മുരിയാട് സിയോണ്‍ ധ്യാന കേന്ദ്ര പരിസരത്ത് വീണ്ടും സംഘർഷം.ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിക്കുകയും കാര്‍ തല്ലിതകര്‍ക്കുകയും ചെയ്തു. മുരിയാട് സ്വദേശി പരിപ്പില്‍ ഈറ്റത്തോട്ട് വീട്ടില്‍ വിപിന്‍ സണ്ണി(27)Continue Reading

ഇരിങ്ങാലക്കുട നഗരസഭതല ട്രാഫിക്ക് അഡ്വൈസറി കമ്മിറ്റി യോഗം ഒരു വർഷമായി വിളിച്ച് ചേർക്കാത്തതിനെ ചൊല്ലി മുകുന്ദപുരം താലൂക്ക് കമ്മിറ്റി യോഗത്തിൽ വിമർശനം ; ത്യപ്രയാർ ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ ബസ്സുകൾ സ്റ്റാന്റിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന വിഷയത്തിൽ ഇനിയും തീരുമാനമായില്ല … ഇരിങ്ങാലക്കുട : നഗരസഭ തലത്തിലുള്ള ട്രാഫിക്ക് അഡ്വൈസറി കമ്മിറ്റി യോഗം ഒരു വർഷമായി വിളിച്ച് ചേർക്കാത്തതിനെ ചൊല്ലി മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ വിമർശനം. പട്ടണത്തിലെContinue Reading

തൃശ്ശൂർ – കൊടുങ്ങലൂർ സംസ്ഥാന പാതയിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു… ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ കോമ്പാറയിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ റിക്ഷയിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ വെള്ളാങ്ങല്ലൂർ ഇയ്യാനി വീട്ടിൽ അനൂപ് (30) , വെള്ളാങ്ങല്ലൂർ കാവുങ്ങൽ വീട്ടിൽ രമേഷ് (38) എന്നിവരെ സഹകരണ ആശുപത്രിയിലുംContinue Reading