റോട്ടറി ക്ലബുകളുടെ നേത്യത്വത്തിൽ മാപ്രാണം ലാൽ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ആരംഭിക്കുന്നു…. ഇരിങ്ങാലക്കുട : റോട്ടറി ക്ലബ്ബ് ഓഫ് ഇരിങ്ങാലക്കുട സെൻട്രലിന്റെയും റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ ടൈറ്റാൻസിന്റെയും സഹകരണത്തോടെ മാപ്രാണം ലാൽ മെമ്മോറിയൽ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ആരംഭിക്കുന്നു. മുപ്പത് ലക്ഷം രൂപ ചിലവിൽ നാല് ഡയാലിസിസ് യൂണിറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് സെൻട്രൽ റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ഡേവിസ് കരപ്പറമ്പിൽ , ലാൽ ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ സിContinue Reading

ശ്രീ കൂടൽമാണിക്യ തിരുവുൽസവം ; നിറഞ്ഞ സദസ്സിൽ ” സംഗമം ” വേദിയും … ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യ തിരുവുൽസവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ അവതരണത്തിനായി ക്ഷേത്രത്തിന് പുറത്ത് തെക്കേ നടയിൽ സജ്ജീകരിച്ച ” സംഗമം ” വേദിയിലെ പരിപാടികൾക്കും നിറഞ്ഞ സദസ്സ്. ഉൽസവത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് പുറത്ത് വേദി ഒരുക്കിയത്. തെക്കെ നടയിൽ ഉപയോഗശൂന്യമായി കിടന്നിരുന്ന സ്ഥലത്താണ് 1200 പേർക്ക് ഇരിക്കാവുന്ന താത്കാലിക സ്റ്റേജ് സജ്ജീകരിച്ചത്. ചില കേന്ദ്രങ്ങളിൽ നിന്ന് എതിർപ്പുകൾContinue Reading

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം ; ക്രിമിനലുകൾ പിടിയിൽ … വെള്ളിക്കുളങ്ങര : വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ക്രിമിനൽ സംഘത്തെ ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ ഇരുപത്തിനാല് മണിക്കൂറിനകം പിടികൂടി. കൊലപാതകമടക്കമുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ വെള്ളിക്കുളങ്ങര കൂർക്കമറ്റം കണ്ണോളി വീട്ടിൽ രജനി എന്നറിയപ്പെടുന്ന ഷിജോൺ (41 വയസ്), ചാലക്കുടി പരിയാരം കുറ്റിക്കാട് സേവന ക്ലബ് സ്വദേശി കോഴിക്കള്ളൻ എന്നറിയപ്പെടുന്ന കോക്കാടൻ ബെന്നിContinue Reading

മെക്സിക്കൻ ചിത്രകാരിയുടെ ജീവിതം പറയുന്ന ” ഫ്രിഡ ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ … മെക്സിക്കൻ ചിത്രകാരി ഫ്രിഡ കാലോയുടെ ജീവിതം പറയുന്ന അമേരിക്കൻ ചിത്രം ” ഫ്രിഡ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മേയ് 6 ശനിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ചിത്രകാരി കൂടിയായ ജൂലി ടെയ്മർ സംവിധാനം ചെയ്ത ചിത്രം രണ്ട് അക്കാദമി അവാർഡുകൾ നേടിയിട്ടുണ്ട്. 123 മിനിറ്റുള്ള ചിത്രത്തിന്റെ പ്രദർശനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്Continue Reading

ശ്രീകൂടൽമാണിക്യം തിരുവുൽസവം ; ഹൃദ്യമായി ഡോ എൻ ജെ നന്ദിനിയുടെ സംഗീതക്കച്ചേരി … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൂടൽമാണിക്യം തിരുവുൽസവത്തോടനുബന്ധിച്ച് പ്രധാന വേദിയിൽ ഡോക്ടർ എൻ ജെ നന്ദിനിയുടെ നേത്യത്വത്തിൽ അവതരിപ്പിച്ച സംഗീതക്കച്ചേരി ഹൃദ്യമായി. ജഗൻ മോഹിനി രാഗത്തിലുള്ള ഖണ്ഡ ജാതി ത്രിപുട താളത്തിലുളള മല്ലാരിയോടു കൂടിയാണ് രണ്ടര മണിക്കൂർ നീണ്ട കച്ചേരി ആരംഭിച്ചത്. തുടർന്ന് ഇരിങ്ങാലക്കുട നടവരമ്പ് സ്വദേശി യശ്ശശരീരനായ പാലാഴി നാരായണൻകുട്ടി മേനോൻ എഴുതി ഗാനമൂർത്തി എന്നContinue Reading

ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ മോഷ്ടാവ് ഇരുപത്തിരണ്ട് വർഷങ്ങൾക്കു ശേഷം അറസ്റ്റിൽ ;പിടിയിലായത് തിരുട്ടുഗ്രാമമോഷ്ടാവ് കുമ്മൻ അഥവാ കൊമ്പൻ കുമാർ …   ചാലക്കുടി: പട്ടാപകൽ വീടിന്റെ പിൻവാതിൽ തകർത്ത് മോഷണം നടത്തി ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് തമിഴ്നാട് തിരുനെൽവേലി പനവടലിഛത്രം സ്വദേശി മാടസാമിയുടെ മകൻ കുമാറിനെ (40 വയസ്) ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷ് , സർക്കിൾ ഇൻസ്പെക്ടർ സന്ദീപ് കെ.എസ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. വിവിധContinue Reading

കൂടല്‍മാണിക്യം തിരുവുൽസവം ;മനംനിറച്ച് ചെമ്പടമേളം ഇരിങ്ങാലക്കുട: പഞ്ചാരിയെപ്പോലെ കൂടല്‍മാണിക്യം ക്ഷേത്രോത്സവമേളത്തിലെ പ്രധാന ആകര്‍ഷകങ്ങളിലൊന്നായ ചെമ്പടമേളത്തിനും ആരാധകരേറെ. ശീവേലിയ്ക്കും വിളക്കെഴുന്നള്ളിപ്പിനുമുള്ള മേളങ്ങള്‍ പഞ്ചാരിയില്‍ തുടങ്ങി ചെമ്പടയില്‍ കൊട്ടിക്കലാശിക്കുകയാണ് പതിവ്. മൂന്നു മണിക്കൂറോളം കിഴക്കേ നടപ്പുരയിലും പടിഞ്ഞാറേ നടപ്പുരയിലും പഞ്ചാരിയുടെ നാദപ്രപഞ്ചം സമ്മാനിച്ചശേഷമാണ് ചെമ്പടമേളം. ശീവേലിക്കും വിളക്കിനും പടിഞ്ഞാറേ നടപ്പുരയില്‍ അഞ്ചാം കാലത്തില്‍ പഞ്ചാരി കൊട്ടിക്കലാശിച്ചാല്‍ പിന്നെ രൂപകം കൊട്ടി മേളക്കാര്‍ ചെമ്പടമേളത്തിലേയ്ക്ക് കടക്കും. കുലീപിനി തീര്‍ഥക്കരയിലൂടെയാണ് ചെമ്പട കടന്നുപോകുന്നത്. അതിനാല്‍ തീര്‍ഥക്കരമേളംContinue Reading

ഇരിങ്ങാലക്കുട നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സനായി യുഡിഎഫിലെ ഫെനി എബിൻ വെള്ളാനിക്കാരനെ തിരഞ്ഞെടുത്തു … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സനായി ഭരണകക്ഷിയായ യുഡിഎഫിലെ ഫെനി എബിൻ വെള്ളാനിക്കാരനെ തിരഞ്ഞെടുത്തു. ഭരണകക്ഷിയിലെ ധാരണ പ്രകാരം സുജ സഞ്ജീവ്കുമാർ വികസനകാര്യ കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. എഴംഗ കമ്മിറ്റിയിൽ യുഡിഎഫിന് നാലും എൽഡിഎഫിന് രണ്ടും ബിജെപി ക്ക് ഒരംഗവുമാണുള്ളത്.Continue Reading

ശ്രീകൂടൽമാണിക്യം തിരുവുൽസവം ; നിറഞ്ഞ സദസ്സിൽ ഹരീഷ് രാമകൃഷ്ണന്റെ സംഗീതക്കച്ചേരി … ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യ തിരുവുൽസവത്തിന്റെ കലാപരിപാടികളുടെ ഭാഗമായി ഇന്ത്യൻ പിന്നണി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ അവതരിപ്പിച്ച സംഗീതക്കച്ചേരി ശ്രദ്ധേയമായി. കൊടിപ്പുറത്ത് വിളക്ക് ദിവസം സ്പെഷ്യൽ പന്തലിൽ നിറഞ്ഞ സദസ്സിന് മുന്നിലാണ് രണ്ടര മണിക്കൂർ നീണ്ട് നിന്ന പരിപാടി അവതരിപ്പിച്ചത്. ഗണപതി സ്തുതിയോടെയാണ് കച്ചേരി ആരംഭിച്ചത്. ഷൊർണ്ണൂർ സ്വദേശിയും കെമിക്കൽ എൻജിനീയറുമായ ഹരീഷ് ശിവരാമകൃഷ്ണൻ ബാംഗ്ലൂർ ആസ്ഥാനമായുള്ള അകംContinue Reading

ശ്രീകൂടൽമാണിക്യ തിരുവുൽസവം ; പഞ്ചാരിയുടെ നാദധാരയിൽ ആദ്യ ശീവേലി…. ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പഞ്ചാരിയുടെ നാദധാരയിൽ നടന്ന ആദ്യ ശീവേലി എഴുന്നള്ളത്ത് ഭക്തി സാന്ദ്രമായി. രാവിലെ 8.30 ന് പുറത്തേക്ക് എഴുന്നള്ളിച്ച തിടമ്പ് പാറേമക്കാവ് കാശിനാഥൻ ശിരസിലേറ്റി. തുടർന്ന് ഉള്ളാനകളുടെ അകമ്പടിയോടെ പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേ നടപ്പുരയിലെത്തിയപ്പോൾ പെരുവനം പ്രകാശൻ മാരാരുടെ നേത്യത്വത്തിൽ പഞ്ചാരിമേളത്തിൻ്റെ പതികാലം ഉയർന്നു. തുടർന്ന് രണ്ടും മൂന്നും കാലങ്ങൾ തെക്കുഭാഗത്തും നാലും അഞ്ചും കാലങ്ങൾ പടിഞ്ഞാറെContinue Reading