സംസ്ഥാനത്ത് നാലിടങ്ങളിൽ ഭിന്നശേഷി പുനരധിവാസ ഗ്രാമങ്ങൾ ആരംഭിക്കാൻ പദ്ധതി ; മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്ന് മന്ത്രി ഡോ ആർ.ബിന്ദു…   ഇരിങ്ങാലക്കുട : സംസ്ഥാനത്ത് നിലമ്പൂർ, പുനലൂർ, കാട്ടാക്കട, മൂളിയാട് അടക്കം നാല് സ്ഥലങ്ങളിൽ ഭിന്നശേഷി പുനരധിവാസ ഗ്രാമങ്ങൾ ആരംഭിക്കാൻ പദ്ധതിയെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ (നിപ്മർ) പുനരധിവാസ ഗ്രാമങ്ങളെContinue Reading

നിർമ്മാണ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികളുടെ ധർണ്ണ … ഇരിങ്ങാലക്കുട : കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ജില്ലാ കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) യുടെ നേതൃത്വത്തിൽ ധർണ്ണ . ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ്ണ എഐടിയുസി ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ടി.എസ് ബാലൻContinue Reading

പടിയൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടിന്റെ വീടിന് നേരെ ആക്രമണം; പ്രതി കസ്റ്റഡിയിൽ … ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടും സിപിഎം ലോക്കൽ കമ്മിറ്റി മെമ്പറുമായ സി എസ് സുധന്റെ വീടിന് നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയാണ് വാർഡ് 11 ൽ ഐശ്വര്വ റോഡിൽ ഉള്ള വീടിന് നേരെ അക്രമണം നടന്നത്. സുധനും ഭാര്യ സ്മിതയും മക്കളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അടുത്ത് തന്നെContinue Reading

തൃശൂർ റൂറൽ ജില്ലയിലെ അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും അതിമാരക മയക്കുമരുന്നുമായ എംഡിഎംഎ യുമായി രണ്ട് പേർ പോലീസിൻ്റെ പിടിയിൽ … തൃശ്ശൂർ : അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ അമ്പാചിറയിൽ നിന്നും എംഡിഎംഎ യുമായി രണ്ട് പേരെ തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും, അന്തിക്കാട് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര താന്ന്യം കൂനമ്പാട്ട് വീട്ടിൽ അശ്വിൻ ( 22 ), കണ്ടശ്ശാംകടവ് അറക്കൽ ആകാശ് (20)എന്നിവരെയാണ്Continue Reading

സോണിയ ഗിരി പടിയിറങ്ങി ; ഭരണകക്ഷിയിലെ ധാരണ പ്രകാരമുള്ള രാജി ശനിയാഴ്ച മൂന്നരയോടെ ; വികസനത്തിൽ ഏറ്റവും പുറകിൽ പോയ കാലഘട്ടമാണ് സോണിയ ഗിരിയുടെ നേത്യത്വത്തിൽ പിന്നിട്ടതെന്നും പദ്ധതി നിർവ്വഹണത്തിൽ ഇരിങ്ങാലക്കുട നഗരസഭ ജില്ലയിൽ ഏറ്റവും പുറകിലെന്നും ബിജെപി …   ഇരിങ്ങാലക്കുട : ഫോട്ടോഷൂട്ടുകൾക്കും മധുരഭാഷണങ്ങൾക്കും വിട. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി പടിയിറങ്ങി. ഭരണകക്ഷിയായ യുഡിഎഫിലെ ധാരണ മാനിച്ചുള്ള രാജി ശനിയാഴ്ച മൂന്നരയോടെ . എതാനുംContinue Reading

ഹ്യദയതാളം വീണ്ടെടുക്കാനുള്ള ജീവൻ രക്ഷാ പദ്ധതിയുമായി ഐഎംഎ ; ആദ്യഘട്ട പരിശീലനം മെയ് 27 ന് ഡോൺബോസ്കോ സ്കൂളിൽ … ഇരിങ്ങാലക്കുട : ഹ്യദയം നിലച്ച് പോകുന്ന ആദ്യ നിമിഷങ്ങളിൽ ഹ്യദയത്തുടിപ്പ് തിരികെയെത്തിക്കാനുള്ള കാർഡിയോ പൾമണറി റെസസിറ്റേഷൻ അഥവാ സിപിആർ സംബന്ധിച്ച് പരിശീലനം നൽകുന്ന പദ്ധതിയുമായി ഐഎംഎ . കോവിഡിന് ശേഷം കുഴഞ്ഞ് വീണ് മരിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ള വർധനവിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ” ലബ് – ഡബ് ”Continue Reading

ആമ്പിപ്പാടം പൊതുമ്പുചിറ റോഡ് നാടിന് സമര്‍പ്പിച്ചു; നിർമ്മാണം പൂർത്തീകരിച്ചത് 44,61,000 രൂപ ചിലവിൽ … ഇരിങ്ങാലക്കുട : മുരിയാട് -വേളൂക്കര പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന അവിട്ടത്തൂര്‍ റോഡിലെ പൊതുമ്പുച്ചിറയോട് ചേര്‍ന്നുള്ള ആമ്പിപ്പാടം പൊതുമ്പുചിറ ബണ്ട് റോഡ് നിർമ്മാണം പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം ആമ്പിപ്പാടം പൊതമ്പുചിറ പരിസരത്ത് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു. പ്രദേശത്തെ പ്രധാന ജലസ്രോതസ്സായ പൊതുമ്പിച്ചിറ ടൂറിസം പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തിന്റെ മുഖച്ഛായContinue Reading

തുമ്പൂർ അപകടം ; പത്ത് പേർക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം… ഇരിങ്ങാലക്കട: ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്. രാത്രി പത്ത് മണിയോടെ വേളൂക്കര പഞ്ചായത്തിൽ തുമ്പൂര്‍ പുത്തൻവെട്ടുവഴി സമീപമായിരുന്നു അപകടം. കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ ആറ് പേര്‍ക്കും ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന നാലു പേര്‍ക്കുമാണ് പരിക്കേറ്റത്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പടിഞ്ഞാറേ വെമ്പല്ലൂര്‍ സ്വദേശികളായ പാമ്പിനേഴത്ത് വീട്ടില്‍ ഷൈന്‍(36), ഭാര്യ രേഷ്മ(34), മക്കളായContinue Reading

വെള്ളാങ്ങല്ലൂർ, പെരിങ്ങോട്ടുകര, അന്നമനട എന്നിവടങ്ങളിൽ പുതിയ പോലീസ് സ്റ്റേഷനുകൾ അനുവദിക്കണമെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന കേരള പോലീസ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ … ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ,പെരിങ്ങോട്ടുകര, അന്നമനട എന്നിവിടങ്ങളിൽ പുതിയ പോലീസ് സ്റ്റേഷനും ,തൃശ്ശൂർ ജില്ലയ്ക്ക് ഫീഡർ ബറ്റാലിയനും,ഉത്തര മേഖല കേന്ദ്രീകരിച്ച് വനിതാ പോലീസ് ബറ്റാലിയനും അനുവദിക്കണമെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന കേരള പോലീസ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. എംസിപി കൺവെൻഷൻ സെന്ററിൽ നടന്ന കൺവെൻഷൻ മുരളി പെരുനെല്ലി എംഎൽഎContinue Reading

അറവുശാലയില്ലാത്ത നഗരസഭയായി ഇരിങ്ങാലക്കുട മാറിയിട്ട് പതിനൊന്ന് വർഷം ; കിഫ്ബിയിൽ പ്രതീക്ഷയർപ്പിച്ച് നഗരസഭ അധികൃതർ … ഇരിങ്ങാലക്കുട: അറവുശാലയില്ലാത്ത നഗരസഭയായി ഇരിങ്ങാലക്കുട നഗരസഭ മാറിയിട്ട് പതിനൊന്ന് വർഷം .അറവുശാലയെന്ന ബോര്‍ഡ് മാത്രം ബാക്കി .2012 ഏപ്രില്‍ 22 നാണ് ഈസ്റ്റ് കോമ്പാറയില്‍ പ്രവർത്തിച്ചിരുന്ന അറവുശാലയുടെ മതിലിടിഞ്ഞ് മാലിന്യം പുറത്തേക്കു ഒഴുകിയത്. മതിലിനോട് ചേര്‍ന്നുള്ള കിണറ്റില്‍ തളം കെട്ടികിടന്നിരുന്ന രക്തവും മാംസാവശിഷ്ടങ്ങളും അടങ്ങിയ മാലിന്യകൂമ്പാരം സമീപത്ത് താമസിക്കുന്നവരുടെ വീടിന്റെ മുറ്റത്തുവരെ ഒഴുകിയെത്തി.Continue Reading