കോൺഗ്രസ്സ് നേതാക്കൾക്കെതിരെ കള്ളക്കേസുകൾ എടുക്കുന്ന പിണറായി സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകരുടെ പോലീസ് സ്റ്റേഷൻ മാർച്ച് ; എത് കേസിനെയും നേരിടുമെന്നും ജനപ്രതിനിധിയെന്ന നിലയിൽ പരാജയപ്പെട്ട മന്ത്രി ബിന്ദുവിനെ മണ്ഡലത്തിലെ പൊതുപരിപാടികളിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും കെപിസിസി മുൻ സെക്രട്ടറി എം പി ജാക്സൻ … ഇരിങ്ങാലക്കുട : സംസ്ഥാനത്തെ കോൺഗ്രസ്സ് നേതാക്കൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരെ കള്ളക്കേസ് എടുക്കുന്ന പിണറായി സർക്കാരിന്റെ ഫാസിസ്റ്റ് നടപടികളിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകരുടെ പോലീസ്Continue Reading

ഇരിങ്ങാലക്കുട ആയുർവേദാശുപത്രിയിൽ മരുന്നുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ സ്ഥലമില്ല; നിർമ്മാണ സാഹചര്യം വിലയിരുത്താൻ നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്താൻ ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനം .. ഇരിങ്ങാലക്കുട : രണ്ട് ഘട്ടങ്ങളിലായി മൂന്നരക്കോടി രൂപ ചിലവഴിച്ച ഇരിങ്ങാലക്കുട ആയുർവേദ ആശുപത്രിയിൽ മരുന്നുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ ആവശ്യമായ സ്ഥലമില്ല. നാല്പത് ലക്ഷം രൂപയുടെ മരുന്നുകളാണ് ഒരു വർഷം നഗരസഭയിൽ നിന്നുള്ള ഫണ്ട് കൊണ്ട് ആശുപത്രിയിൽ വാങ്ങിക്കുന്നത്. നിലവിൽ ഫാർമസിയിലും എക്സേ റൂമിലുമായിട്ടാണ്Continue Reading

ആലുവയിൽ കുഞ്ഞിന്റെ നിഷ്ഠൂര കൊലപാതകം;വായ്മൂടിക്കെട്ടി പ്രതിഷേധ ജ്വാലയുമായി BJP… ഇരിങ്ങാലക്കുട: കേരളത്തെ നടുക്കിയ കുഞ്ഞിന്റെ നിഷ്ഠൂര കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ ഇരിങ്ങാലക്കുട ആൽത്തറയ്ക്കൽ വായ്മൂടിക്കെട്ടി മെഴുകുതിരി തെളിയിച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട കുരുന്നുകൾക്ക് ദീപം പകർന്നുകൊണ്ട് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡണ്ട് കവിതാ ബിജു, സംസ്ഥാന കൗൺസിൽ അംഗം കെ സി വേണു മാസ്റ്റർ,മണ്ഡലം ജന സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ്Continue Reading

സത്യപ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രി ബിന്ദു രാജി വയ്ക്കണമെന്ന് അഡ്വ തോമസ് ഉണ്ണിയാടൻ …   തൃശൂർ: നീതിപൂർവമായും നിഷ്പക്ഷമായും പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ഇഷ്ടക്കാർക്ക് വേണ്ടി അത് ലംഘിക്കുകയും ചെയ്ത മന്ത്രി ആർ. ബിന്ദു സ്ഥാനം രാജിവെക്കണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു. സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനങ്ങളിൽ അവിഹിതമായി ഇടപെടുകയും നിയമനങ്ങളിൽ സിലക്ഷൻ കമ്മിറ്റി തള്ളിയ ഇടതുപക്ഷ അധ്യാപക സംഘടനകളിലെ പ്രതിനിധികളെContinue Reading

മാപ്രാണം – നന്തിക്കര റോഡിന്റെ നവീകരണ പ്രവ്യത്തികൾ ആരംഭിക്കുന്നു; സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളിലെ അമ്പത് ശതമാനവും കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിക്കഴിഞ്ഞതായി മന്ത്രി മുഹമ്മദ് റിയാസ് ; ആനന്ദപുരം – നെല്ലായി റോഡിന് 10 കോടി രൂപ അനുവദിച്ചതായി മന്ത്രി ഡോ ആർ ബിന്ദു…   ഇരിങ്ങാലക്കുട : സംസ്ഥാനത്തെ 30,000 കിലോമീറ്റർ വരുന്ന പൊതുമരാമത്ത് റോഡുകളിലെ അമ്പത് ശതമാനവും കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ബി എംContinue Reading

ആളൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കോഴിക്കോട് സ്വദേശിയായ 20 കാരൻ അറസ്റ്റിൽ … ഇരിങ്ങാലക്കുട :ആളൂരിൽ പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കോഴിക്കോട് കൊണ്ടോട്ടി സ്വദേശി അജിനെ ( 20 വയസ്സ്) റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജുവും, ആളൂർ ഇൻസ്പെക്ടർ കെ.സി.രതീഷും സംഘവും അറസ്റ്റു ചെയ്തു. മൊബൈൽ ഫോൺ വഴി ബന്ധം സ്ഥാപിച്ചാണ് പെൺകുട്ടിയുമായി അടുപ്പത്തിലായത്. പിന്നീട് പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു.Continue Reading

പെരിങ്ങൽക്കുത്ത് കാടർകോളനിയിൽ ഭാര്യയെ മൃഗീയമായി മർദ്ദിച്ച് കൊലപ്പെടുത്തിയ യുവാവ് പിടിയിൽ; കൊലപാതകം ചാരിത്രശുദ്ധിയിലുള്ള സംശയത്തെ തുടർന്ന് ;പിടിയിലായത് ഫോറസ്റ്റ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപ്പിച്ചതടക്കം ഇരുപതോളം ക്രിമിനൽ കേസുകളിലെ പ്രതി ..   ചാലക്കുടി: അതിരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ പെരിങ്ങൽക്കുത്ത് കാടർകോളനിയിലെ ഗീതയെ മൃഗീയമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽപോയ ഭർത്താവിനെ തൃശൂർ റൂറൽ ജില്ലാപോലീസ് മേധാവി ഐശ്വര്യ ദോങ്ഗ്രേ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി ടി.എസ് സിനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണContinue Reading

സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം; മന്ത്രി ബിന്ദു രാജിവെക്കണമെന്ന് കെപിസിസി നിർവാഹക സമിതി അംഗം എം.പി.ജാക്‌സൺ…   ഇരിങ്ങാലക്കുട: സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ പ്രിന്‍സിപ്പല്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇടപെട്ടെന്ന വിവരാവകാശരേഖ പുറത്തുവന്ന സാഹചര്യത്തിൽ മന്ത്രി ആർ. ബിന്ദു സ്ഥാനം രാജിവെക്കണമെന്ന് കെ പി സി സി നിർവാഹക സമിതിയംഗം എം.പി.ജാക്‌സൺ ആവശ്യപ്പെട്ടു. കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാര്‍ ഇല്ലാതിരിക്കുക, സ്വന്തക്കാരെ പ്രിന്‍സിപ്പല്‍മാരായി നിയമിക്കുക എന്നിങ്ങനെ ഗുരുതരContinue Reading

നാലമ്പല ദർശനത്തിനുള്ള തീർഥാടക പ്രവാഹം തുടരുന്നു ; തീർഥാടകരെയും കൊണ്ട് കണ്ണൂരിൽ നിന്ന് എത്തിയ ടൂറിസ്റ്റ് ബസ്സിന്റെ ടയറുകൾ ചളിയിൽ താഴ്ന്നു … ഇരിങ്ങാലക്കുട : നാലമ്പല തീർഥാടകരെയും കൊണ്ട് എത്തിയ ടൂറിസ്റ്റ് ബസ്സിന്റെ ടയറുകൾ ചളിയിൽ താഴ്ന്ന് തീർഥാടകർ ബുദ്ധിമുട്ടിലായി. കണ്ണൂരിൽ നിന്നും സ്ത്രീകളും കുട്ടികളും അടക്കമുളള നാല്പതോളം തീർഥാടകരുമായി മൂന്ന് മണിയോടെ ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യ ക്ഷേത്ര ദർശനത്തിനായി എത്തിയ ബസ്സിന്റെ ടയറുകളാണ് മണിമാളിക മൈതാനത്തെ ചളിയിൽ താഴ്ന്നത്.Continue Reading

സ്കൂൾ പാഠ്യപദ്ധതികൾ ദൃശ്യവല്ക്കരിക്കാനും വിദ്യാർഥികളിലേക്ക് സൗജന്യമായി എത്തിക്കാനുമുളള യൂ ട്യൂബ് ചാനലുമായി അധ്യാപക – സഹകരണ സംഘം … ഇരിങ്ങാലക്കുട : സ്കൂൾ പാഠ്യപദ്ധതികൾ ദൃശ്യവല്ക്കരിച്ച് വിദ്യാർഥികളിലേക്ക് എത്തിക്കാനും പഠനം എളുപ്പമാക്കാനുമുള്ള പദ്ധതിയുമായി അധ്യാപക സഹകരണ സംഘമായ കൊടുങ്ങല്ലൂർ ടീച്ചേഴ്സ് സൊസൈറ്റി . ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളിലെ പാഠഭാഗങ്ങളാണ് ആദ്യഘട്ടത്തിൽ ദൃശ്യവല്ക്കരിച്ച് സൗജന്യമായി യൂ ട്യൂബ് ചാനൽ വഴി വിദ്യാർഥികളിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടത്തിൽContinue Reading