കോവിഡ് വ്യാപനഘട്ടത്തിൽ ഇരിങ്ങാലക്കുട നഗരസഭയിലെ ഭരണകക്ഷി കൗൺസിലർമാരുടെ ഉല്ലാസയാത്ര; വിമർശിച്ച് ബിജെപി. ഇരിങ്ങാലക്കുട: കോവിഡ് വ്യാപനക്കാലത്ത് നഗരസഭ ചെയർപേഴ്സന്റെയും കോൺഗ്രസ് കൗൺസിലർമാരുടെയും നേതൃത്വത്തിൽ നടന്ന അന്തർ സംസ്ഥാന ഉല്ലാസയാത്രയെ വിമർശിച്ച് ബിജെപി .യാത്ര ഞെട്ടിക്കുന്നതും ലജ്ജാകരവുമാണെന്ന് ബിജെപി നഗരസഭ പാർലിമെന്ററി പാർട്ടി യോഗം പ്രസ്താവനയിൽ പറഞ്ഞു. ആഗസ്റ്റ് 30ന് രാവിലെയാണ് ഇരിങ്ങാലക്കുടയിൽ നിന്ന് ചെയർപേഴ്സണും മറ്റ് ഭരണകക്ഷി കൗൺസിലർമാരും ഊട്ടിയ്ക്ക് ഉല്ലാസയാത്ര പോയത്. രാത്രി കർഫ്യൂ നിലനിൽക്കേ സർക്കാർ അനാവശ്യContinue Reading

ഇരിങ്ങാലക്കുടയിലെ ചായക്കടയിൽ നടന്ന സ്ഫോടനം ; കാരണങ്ങൾ തേടി അധികൃതർ; ഫൊറൻസിക് സംഘത്തിൻ്റെ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ; ആകസ്മിക തീപ്പിടുത്തതിന് കേസ്സെടുത്ത് പോലീസ്. ഇരിങ്ങാലക്കുട: നഗരഹൃദയത്തിലെ ചായക്കടയിൽ നടന്ന ഫോടനം റെഫ്രിജിറ്റേർ പൊട്ടിത്തെറിച്ച് ഉണ്ടായതല്ലെന്ന് ഉറപ്പിച്ച് ഫൊറൻസിക് വിദഗ്ധർ.കഴിഞ്ഞ ദിവസം രാത്രി ഒൻപതേമുക്കാലോടെയാണ് ചെറുത്യക്ക് ക്ഷേത്രത്തിന് എതിർവശത്തായുള്ള മുകുന്ദപുരം താലൂക്ക് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന ചായക്കടയിൽ കനത്ത ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടായത്. കടയുടെ ഷട്ടറും ഫർണീച്ചറുകളും റോഡിലേക്കുംContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ ജനകീയ ഹോട്ടലിൻ്റെ അടുക്കളയിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ചു; കുക്കറിൻ്റെ അടപ്പ് മുകളിലേക്ക് തെറിച്ച് അടുക്കളയുടെ മേൽക്കൂര തകർന്നു; ജനകീയ ഹോട്ടലിൻ്റെ അടുക്കള പ്രവർത്തിക്കുന്നത് ചോർച്ചയുള്ള സ്കൂൾ കെട്ടിടത്തിൽ.   ഇരിങ്ങാലക്കുട: നഗരഹൃദയത്തിൽ പ്രവർത്തിക്കുന്ന ചായക്കടയിൽ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ പൊട്ടിത്തെറിയുടെ കാരണങ്ങൾ അധിക്യതർ തേടുന്നതിനിടയിൽ ഗവ.ഗേൾസ് സ്കൂൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലിൻ്റെ അടുക്കളയിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് അപകടം .രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ഉച്ചയൂണിൻ്റെContinue Reading

തൃശ്ശൂര്‍ ജില്ലയില്‍ 2,806 പേര്‍ക്ക് കൂടി കോവിഡ്, 2,602 പേര്‍ ; രോഗസ്ഥിരീകരണനിരക്ക് 19.57 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച (31/08/2021) 2,806 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,602 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15,994 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 66 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,09,394 ആണ്. 3,91,524 പേരെയാണ്Continue Reading

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 30203 പേർക്ക് ;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 %. സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട 1251, വയനാട് 1044, ഇടുക്കി 906, കാസര്‍ഗോഡ് 468 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധContinue Reading

ചാലക്കുടിയിൽ ആധുനിക മത്സ്യ മാർക്കറ്റ് സ്ഥാപിക്കാനുള്ള നടപടികളുമായി അധികൃതർ; 2,96,66,087 രൂപയുടെ പദ്ധതിക്ക് കിഫ്ബിയുടെ അംഗീകാരം. ചാലക്കുടി:ചാലക്കുടിയിൽ ആരംഭിക്കുന്ന ആധുനിക മത്സ്യമാർക്കറ്റുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. മത്സ്യമാർക്കറ്റിനായി പരിഗണനയിലുള്ള സ്ഥലം സന്ദർശിച്ചതിന് ശേഷമാണ് ബന്ധപ്പെട്ട അധികൃതരുമായുള്ള അവലോകന യോഗം ചേർന്നത്. മത്സ്യമാർക്കറ്റ് നിർമാണവുമായി ബന്ധപ്പെട്ട് നഗരസഭയ്ക്ക് കൂടുതൽ വ്യക്തത വരുത്തുന്നതിന്റെ ഭാഗമായി ഡിപിആർ തയ്യാറാക്കിയ കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയContinue Reading

ചാലക്കുടിയിൽ നിർമ്മിക്കുന്ന കലാഭവൻ മണി സ്മാരകത്തിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നു; സ്മാരകം നിർമ്മിക്കുന്നത് മൂന്ന് കോടി രൂപ ചിലവിൽ. ചാലക്കുടി: ചാലക്കുടിയിൽ നിർമ്മിക്കുന്ന കലാഭവൻ മണി സ്മാരകത്തിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. സ്മാരകം നിർമിക്കാൻ പോകുന്ന സ്ഥലം മന്ത്രിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൈവശമുള്ള 20 സെന്റ് സ്ഥലം സ്മാരകം നിർമിക്കാനായി സാംസ്കാരിക വകുപ്പ്Continue Reading

നഗരഹ്യദയത്തിലെ ചായക്കടയിൽ പൊട്ടിത്തെറി; അപകടം രാത്രി പത്ത് മണിയോടെ. ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യ ക്ഷേത്ര റോഡിൽ എസ്ബിഐ ബാങ്കിന് എതിർവശത്തായി പ്രവർത്തിക്കുന്ന ചായക്കടയിൽ റെഫ്രിജിറേറ്റർ പൊട്ടിത്തെറിച്ച് അപകടം. രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.ആർക്കും പരിക്കില്ല. കനത്ത ശബ്ദം കേട്ട് ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി എത്തിയ പരിസരവാസികളാണ് ചായക്കടയിൽ നടന്ന അപകടം തിരിച്ചറിഞ്ഞത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ കടയുടെ ഷട്ടറും കടയിൽ ഉണ്ടായിരുന്ന ഫർണീച്ചറുകളും മറ്റും തെറിച്ച് റോഡിലേക്ക് വീണു. വിവരമറിയിച്ചതിനെ തുടർന്ന് എത്തിയContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 231 പേർക്ക് കൂടി കോവിഡ്;നഗരസഭയിൽ 37 ഉം ആളൂരിൽ 57 ഉം വേളൂക്കരയിൽ 55 പേരും പട്ടികയിൽ; ആളൂരിൽ കോവിഡ് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു; വേളൂക്കര, മുരിയാട്, പടിയൂർ പഞ്ചായത്തുകളിൽ തീവ്രനിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 231 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ ഇന്ന് 37 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 547 പേർ നഗരസഭ പരിധിയിൽ ചികിത്സയിലും 385 പേർ നിരീക്ഷണത്തിലുംContinue Reading

ആതുര സേവന രംഗത്ത് പുതിയ നേട്ടവുമായി മാള; ആൽഫ പാലിയേറ്റിവ് കെയറിന്റെ പുതിയ കേന്ദ്രം തുറന്നു. മാള:സേവനങ്ങൾ കൂടുതൽ വിപുലമാക്കി മാളയിലെ ആൽഫ പാലിയേറ്റിവ് കെയർ. മുൻ രാജ്യസഭാ എംപി വയലാർ രവിയുടെ വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ച് നിർമാണം പൂർത്തീകരിച്ച പുതിയ ലിങ്ക് സെന്റർ പ്രവർത്തനം ആരംഭിച്ചു. സെന്ററിന്റെ പ്രവർത്തനോദ്ഘാടനം റവന്യൂവകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി നിർവഹിച്ചു. മാളയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കേന്ദ്രമായിContinue Reading