തൃശ്ശൂര്‍ ജില്ലയില്‍ 4,334 പേര്‍ക്ക് കൂടി കോവിഡ്, 2,700പേര്‍ രോഗമുക്തരായി;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.93%. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച (02/09/2021) 4,334 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,700 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 19,475 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 67 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,18,153 ആണ്. 3,96,821 പേരെയാണ് ആകെContinue Reading

ഇരിങ്ങാലക്കുടയിൽ സ്ഫോടനം നടന്ന കെട്ടിടത്തിൽ ഗ്യാസ് ഗോഡൗൺ പ്രവർത്തിക്കുന്നത് സുരക്ഷിതമല്ലെന്ന് അധികൃതരുടെ റിപ്പോർട്ട്; നീതി ഗ്യാസിൻ്റെ ഏജൻസി നിറുത്തലാക്കാൻ തീരുമാനമെടുത്ത് കോഓപ്പറേറ്റീവ് സൊസൈറ്റി അധിക്യതർ. ഇരിങ്ങാലക്കുട: സ്ഫോടനം നടന്ന ചായക്കട പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഗ്യാസ് ഗോഡൗൺ പ്രവർത്തിക്കുന്നത് സുരക്ഷിതമല്ലെന്ന് താലൂക്ക് സപ്ലൈ വകുപ്പ് അധികൃതരുടെ റിപ്പോർട്ട്. അപകടത്തെ തുടർന്ന് മുകുന്ദപുരം താലൂക്ക് ഓഫീസ് അധികൃതർ നേരിട്ട് നടത്തിയ പരിശോധനക്ക് ശേഷമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ സപ്ലൈ ഓഫീസർക്ക് നല്കിയിരിക്കുന്നത്.Continue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് കേസുകളിൽ വർധന; ഇന്ന് സ്ഥിരീകരിച്ചത് 406 പേർക്ക്; നഗരസഭയിൽ 85 ഉം മുരിയാട് 112 ഉം പടിയൂരിൽ 77 ഉം വേളൂക്കരയിൽ 51 ഉം പേർ പട്ടികയിൽ; നഗരപരിധിയിൽ കോവിഡ് മരണവും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിലെ കോവിഡ് കേസുകളിൽ വർധന. ഇന്ന് മണ്ഡലത്തിൽ 406 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.നഗരസഭയിൽ മാത്രം 85 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ഇതോടെ നഗരസഭയിൽ ചികിൽസയിൽ ഉള്ളവരുടെ എണ്ണം 637 ആയി. 392Continue Reading

കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ്; സത്യാഗ്രഹ സമരവുമായി സിപിഎം ബാങ്കിനെ തട്ടിപ്പ്ഗവേഷണ കേന്ദ്രമാക്കിയെന്ന് എ എൻ രാധാകൃഷ്ണൻ. ; ഇരിങ്ങാലക്കുട:കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസിൽ ഭരണസമിതിയേയും പങ്ക് പറ്റിയ സിപിഎം നേതാക്കളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി യുടെ വിവിധപഞ്ചായത്ത് കമ്മറ്റികൾ നേതൃത്വം നല്കുന്ന സത്യാഗ്രഹസമരം ഹെഡ് ഓഫീസിന് മുൻപിൽ ആരംഭിച്ചു.കാറളം പഞ്ചായത്ത് പ്രസിഡണ്ട് രതീഷ് കുറുമാത്ത് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ എൻContinue Reading

ഇന്ധവിലവർധന; പ്രതിഷേധ പരിപാടികളുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട: ഇന്ധന വിലവർധനവിലും തൊഴിലില്ലായ്മയിലും വാക്സിൻനയത്തിലും പ്രതിഷേധിച്ച് സെപ്തംബർ 6 മുതൽ 10 വരെ കേന്ദ്ര സർക്കാർ ആഫീസിന് മുൻപിൽ ഡിവൈഎഫ്ഐ നടത്താനിരിക്കുന്ന റിലേ സത്യാഗ്രഹത്തിൻ്റെ പ്രചരണാർത്ഥം ഇരിങ്ങാലക്കുടയിലെ വിവിധ പെട്രോൾ പമ്പുകൾ മുൻപിൽ പ്രതിഷേധ പരിപാടിയും ഒപ്പുശേഖരണവും സംഘടിപ്പിച്ചു. ബ്ലോക്ക് തല ഉദ്ഘാടനം മെറീന പെട്രോൾ പമ്പിന് മുൻപിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ.ശ്രീലാൽ ഉദ്ഘടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി.കെ.Continue Reading

കൊരട്ടിയിലെ സർവീസ് റോഡുകളുടെ നിർമ്മാണം ആരംഭിച്ചു. ചാലക്കുടി: ദേശീയപാത കൊരട്ടിയിലെ സർവീസ് റോഡുകളുടെ നിർമ്മാണം ആരംഭിച്ചു. ഇടപ്പള്ളി, സേലം ദേശീയപാതയുടെ കൊരട്ടി  ജങ്ഷൻ ഭാഗത്തെ സർവീസ് റോഡുകളുടെ നിർമ്മാണോദ്ഘാടനം ബെന്നി ബെഹനാൻ എം പി നിർവഹിച്ചു. നിർമ്മാണകരാറിലുണ്ടായിരുന്നട്ടും ദേശീയപാത അധികൃതർ ഏറ്റെടുക്കാതെ കിടന്ന സർവീസ് റോഡുകളുടെ നിർമ്മാണം ബെന്നി ബെഹനാൻ എംപിയുടെ  ഇടപെടലിനെ തുടർന്നാണ്  പുനരാരംഭിക്കുന്നത്. വ്യാപാരികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് കഴിഞ്ഞ  ഫെബ്രുവരിയിൽ എം പിയുടെ  നേതൃത്വത്തിൽ ദേശീയപാത അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.  സർവീസ് റോഡ് യാഥാർത്ഥ്യമാകുന്നതോടെ  ഇവിടുത്തെ ഗതാഗത പ്രശ്നങ്ങൾക്ക് Continue Reading

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76% തൃശൂർ: സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട് 1151, ഇടുക്കി 1130, കാസര്‍ഗോഡ് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.Continue Reading

തൃശ്ശൂര്‍ ജില്ലയില്‍ 4,425 പേര്‍ക്ക് കൂടി കോവിഡ്, 2,597 പേര്‍ ; രോഗസ്ഥിരീകരണനിരക്ക് 24.95 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച (01/09/2021) 4,425 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,597 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 17,832 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 67 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,13,819 ആണ്. 3,94,121 പേരെയാണ്Continue Reading

ഇരിങ്ങാലക്കുടയിലെ ചായക്കടയിൽ നടന്ന സ്ഫോടനം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായതെന്ന് കേരള പോലീസിലെ എക്സ്പ്ലോസീവ്സ് വിദഗ്ധർ. ഇരിങ്ങാലക്കുട: പട്ടണ ഹ്യദയത്തിലെ ചായക്കടയിൽ നാടിനെ നടുക്കി നടന്ന സ്ഫോടനം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായതാണെന്ന പ്രാഥമിക നിഗമനവുമായി കേരള പോലീസിലെ എക്സ്പ്ലോസീവ്സ് വിദഗ്ധർ.രാവിലെ രണ്ട് മണിക്കൂർ നീണ്ടു നിന്ന പരിശോധനകൾക്ക് ശേഷമാണ് തൃശൂർ റീജിയണൽ ഫൊറൻസിക് ലാബിലെ അസിസ്റ്റൻ്റ് ഡയറക്ടർമാരായ അബ്ദുൾറസാഖ്, ജിജി ബി എസ്, സിപിഒ വിപിൻ ഗോപി എന്നിവർContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 160 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 41 ഉം കാട്ടൂരിൽ 48 ഉം പേർ പട്ടികയിൽ; നഗരസഭ പരിധിയിൽ കോവിഡ് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 160 പേർക്ക് കൂടി കോവിഡ് .നഗരസഭയിൽ 41 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കാട്ടൂരിൽ 48 ഉം ആളൂരിൽ 22 ഉം പടിയൂരിൽ 13 ഉം കാറളത്ത് 12 ഉം വേളൂക്കര, മുരിയാട്, പൂമംഗലം പഞ്ചായത്തുകളിൽ എട്ട്Continue Reading