സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 25772 പേർക്ക് ; രോഗസ്ഥിരീകരണനിരക്ക്.15.87 %. തൃശൂർ : കേരളത്തിൽ ഇന്ന് 25,772 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂർ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം 1814, തിരുവനന്തപുരം 1686, കണ്ണൂർ 1649, ആലപ്പുഴ 1435, പത്തനംതിട്ട 1016, ഇടുക്കി 925, വയനാട് 607, കാസർഗോഡ് 388 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധContinue Reading

തൃശ്ശൂര്‍ ജില്ലയില്‍ 2,557 പേര്‍ക്ക് കൂടി കോവിഡ്, 2,776 പേര്‍ ; രോഗസ്ഥിരീകരണനിരക്ക് 18. 33 %. തൃശ്ശൂര്‍ ജില്ലയില്‍ 2,557 പേര്‍ക്ക് കൂടി കോവിഡ്, 2,776 പേര്‍ ; രോഗസ്ഥിരീകരണനിരക്ക് 18. 33 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച (07/09/2021) 2,557 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,776 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,752 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 69Continue Reading

കോവിഡ് 19 ; ഇരിങ്ങാലക്കുട നഗരസഭയിലെ 16 വാർഡുകൾ തീവ്രനിയന്ത്രണപ്പട്ടികയിൽ; 600 ഓളം പേർ ചികിൽസയിൽ; പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഐസിഎൽ ഗ്രൂപ്പ് നല്കിയ ആംബുലൻസ് അനാഥാവസ്ഥയിൽ; പ്രതിഷേധസമരവുമായി ബിജെപി. ഇരിങ്ങാലക്കുട: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഐസിഎൽ ഫിൻകോർപ്പ് ഗ്രൂപ്പ് നഗരസഭക്ക് നല്കിയ ആംബുലൻസ് ടൗൺ ഹാൾ പരിസരത്ത് അനാഥാവസ്ഥയിൽ.കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ 41 വാർഡുകളിലെയും പ്രതിനിധികൾ ആശ്രയച്ചിരുന്ന പ്രധാന വാഹനമാണിത്. ഒരാഴ്ച മുമ്പ് വാഹനം ഠാണാവിൽ വച്ച് കാറുമായിContinue Reading

മാര്‍ക്കറ്റ് വണ്‍വേ റോഡില്‍ വാഹനാപകടം; ഗൃഹനാഥനും ഭാര്യക്കും ഗുരുതര പരിക്ക്. ഇരിങ്ങാലക്കുട: മാര്‍ക്കറ്റ് വണ്‍വേ റോഡില്‍ സ്‌കൂട്ടര്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികരായ ഗൃഹനാഥനും ഭാര്യക്കും ഗുരുതര പരിക്ക്. കോമ്പാറ കുന്നത്തുപറമ്പില്‍ വീട്ടില്‍ ജോസ് (73), ഭാര്യ അമ്മിണി (68) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് ആറു മണിയോടെയാണ് അപകടം സംഭവിച്ചത്. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നിന്നും ചരക്കുമായി വന്ന ലോറിയും തെക്കേ അങ്ങാടയില്‍ നിന്നും വന്ന സ്‌കൂട്ടറും കൂട്ടിയിടിച്ചാണ്Continue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 179 പേർക്ക് കൂടി കോവിഡ്; മുരിയാട് 30 ഉം പടിയൂരിൽ 24 ഉം നഗരസഭയിൽ 20 പേർ പട്ടികയിൽ; നഗരസഭ പരിധിയിലുള്ള സ്പെഷ്യൽ സബ്‌- ജയിലിൽ 54 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 179 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിൽ 47 ഉം മുരിയാട് പഞ്ചായത്തിൽ 30 ഉം പടിയൂരിൽ 24 ഉം കാറളം, വേളൂക്കര പഞ്ചായത്തുകളിൽ 19 പേർക്ക് വീതവും ആളൂരിൽContinue Reading

നഗരസഭ ചാലാംപാടം 18-ാം വാർഡ് ഉപതിരഞ്ഞെടുപ്പിലേക്ക്; വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; ഫലം ഇരുമുന്നണികൾക്കും നിർണ്ണായകം. ഇരിങ്ങാലക്കുട: കൗൺസിലറായിരുന്ന ജോസ് ചാക്കോള മരണപ്പെട്ടതിനെ തുടർന്ന് ചാലാംപാടം 18-ാം വാർഡിൽ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നു. ഇക്കഴിഞ്ഞ മേയ് എട്ടിനാണു ജോയ് ചാക്കോള കോവിഡ് മൂലം മരണമടഞ്ഞത്. ഈ ഉപതെരഞ്ഞെടുപ്പ് രണ്ടു മുന്നണികളെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ്. നിലവിൽ ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിന് നഗരസഭയിൽ ഭരണമുള്ളത്. 2020 ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുContinue Reading

ചിമ്മിനി ഡാമിൽ നിന്നും അധികജലം നാളെ പുറത്തേക്ക് ഒഴുക്കുന്നു; കുറുമാലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യത;ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കും. തൃശൂർ: ചിമ്മിനി ഡാമിലെ ജലവിതാനം അനുവദനീയമായ സംഭരണ ജലവിതാനത്തേക്കാൾ കൂടുതൽ ആയതിനാലും വൃഷ്ടിപ്രദേശത്തെ മഴ മൂലം ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിനാലും ഡാമിൻ്റെ 4 സ്പിൽവേ ഷട്ടറുകൾ നാളെ (07/09) രാവിലെ 8 മണിക്ക് ശേഷം ആവശ്യമായ മുന്നറിയിപ്പുകൾ നൽകി 5 സെൻറീമീറ്റർ വീതം തുറന്ന് കുറുമാലി പുഴയിലേക്ക്Continue Reading

തൃശ്ശൂര്‍ ജില്ലയില്‍ 3,120 പേര്‍ക്ക് കൂടി കോവിഡ്, 2,528 പേര്‍ ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.30 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച (06/09/2021) 3,120 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,528 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,961 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 68 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,31,491 ആണ്.Continue Reading

തുറന്നൂ, മുസിരിസ് മ്യൂസിയങ്ങൾ; എട്ട് ബോട്ടുകൾ കൂടി ജലയാത്രക്ക് സജ്ജമാകുന്നു. കൊടുങ്ങല്ലൂർ:കോവിഡ് നിയന്ത്രണങ്ങൾ കാരണം അടച്ചിട്ട മുസിരിസ് മ്യൂസിയങ്ങളും ടൂറിസം കേന്ദ്രങ്ങളും തുറന്നു. ബോട്ട് സർവീസും ആരംഭിച്ചു. പൈതൃക പദ്ധതിയുടെ കീഴിൽ മുഹമ്മദ് അബ്ദു റഹ്മാൻ സ്മാരക മ്യൂസിയം, പറവൂർ സിനഗോഗ്, കോട്ടയിൽ കോവിലകം സിനഗോഗ്, പാലിയം കോവിലകം, പാലിയം നാലുകെട്ട്, സഹോദരൻ അയ്യപ്പൻ മ്യൂസിയം, കേസരി ബാലകൃഷ്ണപിള്ള മ്യൂസിയം, മാള ജൂത സിനഗോഗ് എന്നിവയാണ് പ്രവർത്തനമാരംഭിച്ചത്. തൃശൂർ ജില്ലയിൽContinue Reading

ഇന്ധനവിലവർധന; റിലേ സത്യാഗ്രഹവുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട: ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക, കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധം അവസാനിപ്പിക്കുക, കേന്ദ്ര വാക്സിൻ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെപ്തംബർ 6 മുതൽ 10 വരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റിലേ സത്യാഗ്രഹം ആരംഭിച്ചു.ഹെഡ് പോസ്റ്റോഫിസിനു മുമ്പിൽ എസ്എഫ്ഐ ജില്ലാ പ്രസിഡണ്ട് ജാസിർ ഇക്ബാൽ ഉദ്ഘാടനം ചെയ്തു.പ്രസി പ്രകാശൻ,കെഡി യദു,എൻഎം ഷിനോ,കെവി വിനീത്,എൻഎച്ച് ഷെഫീക്ക്, ടിഎം ഷാനവാസ് എന്നിവർ സംസാരിച്ചു.ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട്Continue Reading