ഇരുപതോളം അന്തർദേശീയ അവാർഡുകൾ നേടിയ കനേഡിയൻ ഡോക്യുമെൻ്ററി ” ടു കിൽ എ ടൈഗർ ” നാളെ ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ ഇരിങ്ങാലക്കുട : ഇരുപതോളം അന്തർദേശീയ അവാർഡുകളും 96-മത് അക്കാദമി അവാർഡിനായുള്ള നോമിനേഷനും നേടിയ ഹിന്ദി ഭാഷയിലുള്ള കനേഡിയൻ ഡോക്യുമെൻ്ററി ചിത്രം ” ടു കിൽ എ ടൈഗർ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 22 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. കൗമാരക്കാരിയായ മകൾ ബലാൽസംഗത്തിന് ഇരയായ
രണ്ടായിരത്തോളം തൊഴിൽ അവസരങ്ങളുമായി ഇരിങ്ങാലക്കുടയിൽ നവംബർ 23 ന് മെഗാതൊഴിൽ മേള; പങ്കെടുക്കുന്നത് ഐടി, ബാങ്കിംഗ്, ഹെൽത്ത്,എഡ്യൂക്കേഷൻ തുടങ്ങിയ മേഖലകളിൽ നിന്നായി 50 ഓളം സ്ഥാപനങ്ങൾ. ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ആൻ്റ് എംപ്ലോയബിലിറ്റി സെൻ്ററിൻ്റെയും സെൻ്റ് ജോസഫ്സ് കോളേജിലെ എച്ച്ആർഡി സെല്ലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ മെഗാ തൊഴിൽ മേള നടത്തുന്നു. 23 ന് സെൻ്റ് ജോസഫ്സ് കോളേജിൽ നടക്കുന്ന മേള ഉന്നത വിദ്യാഭ്യാസ വകുപ്പ്
പഴുവിൽ സി.പി.ഐ പാർട്ടി ഓഫീസും വീടും അക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ അന്തിക്കാട് : കുറുമ്പിലാവ് സി.പി.ഐ പാർട്ട് ഓഫീസ് തകർക്കുകയും പഴുവിലിൽ വീട് ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസ്സിൽ 11 അംഗ ക്രിമിനൽ സംഘത്തെയാണ് തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ.പി കെ.ജി.സുരേഷ്, അന്തിക്കാട് എസ്.എച്ച്.ഒ കെ.അജിത്തും സംഘവും പിടികൂടിയത്. പഴുവിൽ ക്ഷേത്രത്തിലെ ഷഷ്ഠിയോടനുബന്ധിച്ച് ക്ഷേത്രക്കമ്മറ്റിക്കാരുമായുണ്ടായ പ്രശ്നത്തിൽ പോലീസ് കേസ്സെടുത്തിരുന്നു. ഇതിലെ
നവജാതശിശുസംരക്ഷണവാരാചരത്തിന് തുടക്കമായി; ആരോഗ്യകേരളം ഒരുക്കിയ നവജാത ശിശു സംരക്ഷണ കിറ്റുകൾ കൈമാറി ഇരിങ്ങാലക്കുട : നവജാതശിശു സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും നവജാത ശിശു സംരക്ഷണത്തെ സംബന്ധിച്ച് ബോധവല്ക്കരണം നൽകാൻ ലക്ഷ്യമിട്ട് കൊണ്ട് നവജാത ശിശു സംരക്ഷണ വാരാചരത്തിന് തുടക്കമായി. വാരാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ വച്ച് നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു.നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം
Designed and developed by WWM