ആറ് ഇനം പുതിയ ചിലന്തികളുമായി ക്രൈസ്റ്റ് കോളേജ് ജൈവവൈവിധ്യഗവേഷണകേന്ദ്രം… ഇരിങ്ങാലക്കുട: മേഘാലയയിലെ ഗാരോ മലനിരകൾ, രാജസ്ഥാനിലെ ഥാർ മരുഭൂമി, കേരളത്തിലെ വയനാട് വന്യജീവിസങ്കേതം, കോട്ടപ്പാറ മലനിരകൾ, തുമ്പൂർമുഴി, കോഴിക്കോട് സർവകലാശാല ക്യാമ്പസ് എന്നിവടങ്ങളിൽ നടത്തിയ പഠനത്തിലാണ് പുതിയ ആറ്ഇനം ചിലന്തികളെ കണ്ടെത്തിയത്. പരപ്പൻ ചിലന്തി (Selenopidae) കുടുംബത്തിൽ വരുന്ന സയാംസ്‌പൈനൊപ്സ് ഗാരോയെൻസിസ്‌ (Siamspinops garoensis) എന്ന പുതിയ ഇനം ചിലന്തിയെ ആണ് ഗാരോ മല നിരകളിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.Continue Reading

ഇരിങ്ങാലക്കുടയിൽ സംഗമഗ്രാമമാധവന്റെ അപ്രകാശിത ഗ്രന്ഥം  കണ്ടെത്തി ;പ്രവർത്തനങ്ങൾ  സെന്റ് ജോസഫ്സ് കോളേജിലെ പുരാരേഖാ ഗവേഷണ കേന്ദ്രത്തിൻ്റെ നേത്യത്വത്തിൽ… ഇരിങ്ങാലക്കുട: സംഗമഗ്രാമമാധവന്റെ ലഗ്നപ്രകരണത്തിന്റെ താളിയോലകൾ പ്രകാശിതമായി. സംഗമഗ്രാമ മാധവന്റെ ജീവിതവും സംഭാവനകളുമായി ബന്ധപ്പെട്ട ഗവേഷണത്തിനിടയിലാണ് ഇവ കണ്ടെത്തിയത്. ബ്രിട്ടീഷ് ലൈബ്രറിയുടെ ഡിജിറ്റൈസേഷൻ പദ്ധതിയുടെ ഭാഗമായി ബ്രിട്ടീഷ് ലൈബ്രറി വെബ്സൈറ്റിലാണ് ഈ രേഖകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.   ഭാരതത്തിൽ നിന്നുള്ള ഗണിത, ജ്യോതിശാസ്ത്രജ്ഞനായ സംഗമഗ്രാമ മാധവൻ പതിനാലാം നൂറ്റാണ്ടിൽ കല്ലേറ്റുംകരയിലെ ഇരിഞ്ഞാടപ്പിള്ളി മനയിൽ ജീവിച്ചിരുന്നതായാണ്Continue Reading

നാഷണൽ ഗെയിംസിൽ കേരളത്തിന്‌ കരുത്തേകാൻ  ഇരിങ്ങാലക്കുട ക്രൈസ്റ്റും.. ഇരിങ്ങാലക്കുട: ഗുജറാത്തിൽ നടക്കുന്ന 36 -മത് നാഷണൽ ഗെയിംസിൽ ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളുമടക്കം പതിനാലുപേർ കേരളത്തിനായി ജേഴ്സിയണിയും. അത്ലറ്റിക്സ് വനിതാ വിഭാഗത്തിൽ സാന്ദ്ര ബാബു, മീരാ ഷിബു, ആരതി ആർ എന്നിവർ ഇപ്പോഴുള്ള വിദ്യാർത്ഥികളും ഏയ്ഞ്ചൽ പി ദേവസ്യ പൂർവ്വവിദ്യാർത്ഥിയുമാണ്. വോളിബോളിൽ ആൾ റൗണ്ടറായ അരുൺ സക്കറിയ, സോഫ്റ്റ്‌ ടെന്നിസിൽ ആര്യ, വിസ്മയ, അക്ഷയ, സഞ്ജു എന്നിവരും നെറ്റ്ബോളിൽ പൂർവ്വവിദ്യാർത്ഥിContinue Reading

സിംഗപ്പൂർ അണ്ടർ വാട്ടർ വെഹിക്കിൾ ചലഞ്ചിൽ തിളങ്ങി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൻ്റെ റോബോട്ട്.. ഇരിങ്ങാലക്കുട: ഐ ട്രിപ്പിൾ ഇ ഓഷിയാനിക് എൻജിനീയറിങ് സൊസൈറ്റി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ, സിംഗപ്പൂർ പോളി ടെക്നിക് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച അണ്ടർ വാട്ടർ റോബോട്ടിക് മത്സരത്തിൽ ശ്രദ്ധേയമായി ഇരിങ്ങാലക്കുടയിൽ നിർമിച്ച റോബോട്ട്. ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ അണ്ടർ വാട്ടർ റിസർച്ച് ലാബ് വികസിപ്പിച്ചെടുത്ത റോബോട്ടാണ് പതിമൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ അണിനിരന്ന അവസാനContinue Reading

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച് ഇരിങ്ങാലക്കുടയിലെ കുഞ്ഞു ഗായിക ഭാവയാമി   ഇരിങ്ങാലക്കുട: ഏറ്റവും കുറഞ്ഞ പ്രായത്തിൽ കൂടുതൽ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചതിന്റെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ് ഇരിങ്ങാലക്കുട സ്വദേശി മൂന്നു വയസ്സുകാരി എ ഭാവയാമി പ്രസാദ്.   സംസ്‌കൃതം, ഹിന്ദി, ബംഗാളി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നിവയുൾപ്പെടെ ഏഴ് വ്യത്യസ്ത ഭാഷകളിലായി 31 ഗാനങ്ങളാണ് 3 വയസ്സും 11 മാസവും പ്രായമുള്ളContinue Reading

അപൂർവ ഇനം ശൂലവലചിറകനെ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തി. ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ (എസ്. ഇ. ആർ. എൽ.) ഗവേഷക സംഘം വലചിറകൻ (Neuroptera) വിഭാഗത്തിലെ അപൂർവയിനം ശൂല വലചിറകനെ (Osmylidae or lance lacewing) കോഴിക്കോട് ജില്ലയിലെ ജാനകിക്കാട്ടിൽ നിന്ന് കണ്ടെത്തി. പശ്ചിമഘട്ടത്തിൽ നിന്ന് ആദ്യമായിട്ടാണ് ‘സ്പൈലോസ്മൈലസ് ട്യൂബർകുലാറ്റസ്’ (Spilosmylus tuberculatus), എന്ന ശൂലവലചിറകനെ കണ്ടെത്തുന്നത്. ഓസ്മിലിഡേ (Osmylidae) കുടുംബത്തെയും ആദ്യമായിട്ടാണ് പശ്ചിമഘട്ടത്തിൽ നിന്നുംContinue Reading

ഇരിങ്ങാലക്കുട ക്രൈസ്റ്റിന് കായിക കിരീടം; വനിതാ വിഭാഗത്തിന്റെ നേട്ടം ശ്രദ്ധേയം ഇരിങ്ങാലക്കുട: കാലിക്കറ്റ് സർവ്വകലാശാലയുടെ കായിക കിരീടം ഈ വർഷവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്. തുടർച്ചയായ അഞ്ചാം വർഷമാണ് ക്രൈസ്റ്റ് ഈ കായിക കിരീടത്തിൽ മുത്തമിടുന്നത്. വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനവും പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ക്രൈസ്റ്റ് സ്വന്തമാക്കി. സർവ്വകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് വനിതാവിഭാഗത്തിൽ ഒരു മിക്സഡ് കോളേജ് ഓവറോൾ കിരീടം ഉയർത്തുന്നത്. നാളിതുവരെ സർവ്വകലാശാലയുടെ കീഴിലുള്ള വനിതാContinue Reading

സൗപർണ്ണിക നമ്പ്യാർക്ക് കുച്ചിപ്പുടി ഫെലോഷിപ്പ്.. ഇരിങ്ങാലക്കുട : മാപ്രാണം സ്വദേശിനി കുമാരി സൗപർണ്ണിക നമ്പ്യാർക്ക് ‘കുച്ചിപ്പുടി’യിൽ കേന്ദ്ര സർക്കാരിന്റെ സാംസ്കാരിക വിഭവ പരിശീലന കേന്ദ്ര(സി.സി.ആർ.ടി) ത്തിന്റെ യുവകലാകാരൻമാർക്കുള്ള ഫെലോഷിപ്പ്.പ്രശസ്ത നർത്തകി ശ്രീലക്ഷ്മി ഗോവർദ്ധന്റെ ശിഷ്യയാണ്.സ്കൂൾ-കോളേജ് കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള സൗപർണ്ണിക തേവര സേക്രഡ് ഹാർട്ട് കോളേജിൽ രസതന്ത്രം രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയും,വ്യാപാരിയായ മാപ്രാണം മുല്ലേക്കാട്ട് പ്രകാശ് നമ്പ്യാരുടെയും,ഡോക്ടർ ഗംഗയുടെയും മകളുമാണ്.Continue Reading

ഇരിങ്ങാലക്കുട: അർബുദരോഗത്തിന് ചികിൽസയിലായിരുന്ന കോളേജ് വിദ്യാർഥി മരിച്ചു. കാറളം പുള്ളത്ത് സന്തോഷ് മകൻ സായൂജ് (19) ആണ് മരിച്ചത്.പുതുക്കാട് പ്രജ്യോതിനികേതൻ കോളേജിൽ കമ്പ്യൂട്ടർ സയൻസ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയായിരുന്നു. ബിന്ദു അമ്മയും സ്നേഹ സഹോദരിയുമാണ്.Continue Reading

അഡ്വ വി വി ദേവദാസ് അന്തരിച്ചു.. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലെ അഭിഭാഷകനായ പടിയൂർ വിരുത്തിപ്പറമ്പിൽ വേലപ്പൻ മകൻ അഡ്വ.വി.വി.ദേവദാസ്(66) നിര്യാതനായി. സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗമായും, ഡി. വൈ.എഫ്.ഐ ബ്ലോക്ക് ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചു. ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ബി.ജെ.പി പ്രവർത്തകൻ കൂടിയായിരുന്നു. മിനി ദേവദാസാണ് ഭാര്യ. മക്കൾ: ഗ്രീഷ്മ, രേഷ്മ. മരുമക്കൾ: നിതിൻ,ഭാഗ്യരാജ്. സംസ്കാരം ഞായറാഴ്ച രാവിലെ 10മണിക്ക് വീട്ടുവളപ്പിൽ നടക്കും.Continue Reading