അപൂർവ ഇനം ശൂലവലചിറകനെ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തി. ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ (എസ്. ഇ. ആർ. എൽ.) ഗവേഷക സംഘം വലചിറകൻ (Neuroptera) വിഭാഗത്തിലെ അപൂർവയിനം ശൂല വലചിറകനെ (Osmylidae or lance lacewing) കോഴിക്കോട് ജില്ലയിലെ ജാനകിക്കാട്ടിൽ നിന്ന് കണ്ടെത്തി. പശ്ചിമഘട്ടത്തിൽ നിന്ന് ആദ്യമായിട്ടാണ് ‘സ്പൈലോസ്മൈലസ് ട്യൂബർകുലാറ്റസ്’ (Spilosmylus tuberculatus), എന്ന ശൂലവലചിറകനെ കണ്ടെത്തുന്നത്. ഓസ്മിലിഡേ (Osmylidae) കുടുംബത്തെയും ആദ്യമായിട്ടാണ് പശ്ചിമഘട്ടത്തിൽ നിന്നുംContinue Reading

ഇരിങ്ങാലക്കുട ക്രൈസ്റ്റിന് കായിക കിരീടം; വനിതാ വിഭാഗത്തിന്റെ നേട്ടം ശ്രദ്ധേയം ഇരിങ്ങാലക്കുട: കാലിക്കറ്റ് സർവ്വകലാശാലയുടെ കായിക കിരീടം ഈ വർഷവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്. തുടർച്ചയായ അഞ്ചാം വർഷമാണ് ക്രൈസ്റ്റ് ഈ കായിക കിരീടത്തിൽ മുത്തമിടുന്നത്. വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനവും പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ക്രൈസ്റ്റ് സ്വന്തമാക്കി. സർവ്വകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് വനിതാവിഭാഗത്തിൽ ഒരു മിക്സഡ് കോളേജ് ഓവറോൾ കിരീടം ഉയർത്തുന്നത്. നാളിതുവരെ സർവ്വകലാശാലയുടെ കീഴിലുള്ള വനിതാContinue Reading

സൗപർണ്ണിക നമ്പ്യാർക്ക് കുച്ചിപ്പുടി ഫെലോഷിപ്പ്.. ഇരിങ്ങാലക്കുട : മാപ്രാണം സ്വദേശിനി കുമാരി സൗപർണ്ണിക നമ്പ്യാർക്ക് ‘കുച്ചിപ്പുടി’യിൽ കേന്ദ്ര സർക്കാരിന്റെ സാംസ്കാരിക വിഭവ പരിശീലന കേന്ദ്ര(സി.സി.ആർ.ടി) ത്തിന്റെ യുവകലാകാരൻമാർക്കുള്ള ഫെലോഷിപ്പ്.പ്രശസ്ത നർത്തകി ശ്രീലക്ഷ്മി ഗോവർദ്ധന്റെ ശിഷ്യയാണ്.സ്കൂൾ-കോളേജ് കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള സൗപർണ്ണിക തേവര സേക്രഡ് ഹാർട്ട് കോളേജിൽ രസതന്ത്രം രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയും,വ്യാപാരിയായ മാപ്രാണം മുല്ലേക്കാട്ട് പ്രകാശ് നമ്പ്യാരുടെയും,ഡോക്ടർ ഗംഗയുടെയും മകളുമാണ്.Continue Reading

നാടിൻ്റെ അഭിമാനമായി രാഹുൽ രാജന് ഡോക്ടറേറ്റ് ഇരിങ്ങാലക്കുട: ഷണ്മുഖം കനാൽ ബെയ്സിലെ ചെറിയവീട്ടിൽ അഭിമാനത്തിൻ്റെ തിരയടികൾ . കൂലിപ്പണിക്കാരായ വൈപ്പുള്ളി രാജൻ്റെയും രമയുടെയും മകൻ ഇനി വെറും രാഹുലല്ല, ഡോ. രാഹുലാണ്. ചെന്നൈ ഐ.ഐ.ടി.യിൽ നിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയാണ് രാഹുൽ രാജൻ സ്റ്റാറായത്. നന്നേ ബുദ്ധിമുട്ടിയാണ് രാഹുൽ ഓരോ പടവുകളും പിന്നിട്ടത്. ഇക്കാലയളവിൽ വീട്ടുകാരുടെയും അധ്യാപകരുടെയും പ്രോത്സാഹനമായിരുന്നു തുണയായത്. ചെറ്റ കുടിലിലായിരുന്നു രാഹുലിൻ്റ ജനനവും ബാല്യകൗമാരങ്ങളും. മക്കളെ നല്ലContinue Reading

ക്രൈസ്റ്റ് കോളേജിൽ ജലഗുണനിലവാര പരിശോധനാ ലാബ് സജ്ജമായി.. ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിൽ ജലത്തിന്റെ 21 ഗുണനിലവാര ഘടകങ്ങൾ പരിശോധിക്കാവുന്ന പരീക്ഷണശാല ഒരുങ്ങി. ഗാർഹിക ആവശ്യങ്ങൾക്കും വ്യാവസായികാവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണനിലവാരം പൊതുജനങ്ങൾക്ക് ഇവിടെ പരിശോധിച്ച് നല്കും. ക്രൈസ്റ്റ് അക്ക്വാ റിസർച്ച് ലാബ് എന്ന് നാമകരണം ചെയ്യപ്പെട്ട ലാബിൽ ജലത്തിന്റെ പ്രധാനപ്പെട്ട ഭൗതിക-രാസ-ജൈവ ഘടകങ്ങൾ എല്ലാം പരിശോധിക്കാനുള്ള സൗകര്യങ്ങൾ ഒരുങ്ങിയിട്ടുണ്ട്. കുടിവെള്ളത്തിന്റെ സുരക്ഷിതത്വം, ജലത്തിൽ അടങ്ങിയിട്ടുള്ള മാലിന്യങ്ങളുടെ തോത് എന്നിവ അറിയാൻContinue Reading

ഒരു നൂറ്റാണ്ടു നീണ്ട കാത്തിരിപ്പിന് വിരാമം;പശ്ചിമഘട്ടത്തില്‍ നിന്നും അപൂര്‍വ ഇനം അദൃശ്യലോലവലചിറകന്‍ ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ ഗവേഷണസംഘം പശ്ചിമ ഘട്ടത്തില്‍ നിന്നും ആദ്യമായി പൂര്‍ണവളര്‍ച്ചയെത്തിയ അപ്പോക്രൈസ ഈവാനിഡ അദൃശ്യ ലോലവലചിറകന്‍ എന്ന അപൂര്‍വഇനം ഹരിതവലചിറകനെ കണ്ടെത്തി. 128 വര്‍ഷത്തിനു ശേഷമാണ് പൂര്‍ണവളര്‍ച്ചയെത്തിയ ഈ അദൃശ്യലോലവലചിറകന്‍ പശ്ചിമ ഘട്ടത്തില്‍ ഉള്‍പ്പെട്ട വയനാട്ടിലെ വള്ളിയൂര്‍ക്കാവില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ കാലിഫോര്‍ണിയ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നുള്ളContinue Reading

ഘടികാര ശബ്ദങ്ങൾക്കിടയിൽ നിന്നുമൊരു റാങ്കുമായി ഗോപിക. ഇരിങ്ങാലക്കുട:എപിജെ അബ്ദുൽ കലാം കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗം മൂന്നാം റാങ്ക് നേടിയ ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ് വിദ്യാർത്ഥിനി ഗോപിക എമ്മിനെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ആദരിച്ചു. കൊടുങ്ങല്ലൂർ പുത്തൻ കോവിലകത്ത് പടിഞ്ഞാറേ മഠം പരേതനായ മോഹനചന്ദ്രന്റേയും രമാദേവിയുടെയും മകളാണ് ഗോപിക എം. വാച്ച് റിപ്പയർ ആയിരുന്ന അച്ഛന്റെ കൂടെ എന്നുംContinue Reading

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ചു ചെറുകിട നിർമാണ യൂണിറ്റുകൾ ആരംഭിക്കണം : ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുട: വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യവും വരുമാനവും ഉറപ്പാക്കുന്ന രീതിയിൽ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ചു ചെറുകിട നിർമാണ യൂണിറ്റുകൾ ആരംഭിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ 2021 പാസ് ഔട്ട് ബാച്ച് വിദ്യാർത്ഥികൾ ചേർന്ന് നിർമ്മിച്ച ഓട്ടോമൊബൈൽ ഓപ്പൺ ലാബ് നാടിനു സമർപ്പിച്ചുContinue Reading

സംസ്ഥാന അധ്യാപക അവാർഡ് പുതുക്കാട് സെന്റ് ആന്റണീസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ കെ എ ജോയിക്ക്. പുതുക്കാട്: ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് പുതുക്കാട് സെന്റ് ആന്റണീസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ കെ ജോയി അർഹനായി. വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങി ചെന്ന് അതിനുള്ള പരിഹാരം കണ്ടെത്തി പിന്തുണ നൽകുന്ന അധ്യാപകരിൽ ഒരാളാണ് ജോയി. 1998 ലാണ് സെന്റ് ആന്റണിസ് സ്കൂളിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിContinue Reading

ഇരിങ്ങാലക്കുട: രാജീവ്ഗാന്ധി ഹെൽത്ത്‌ യൂണിവേഴ്സിറ്റി കർണാടകയിൽ നടത്തിയ ആയുർവേദ ശല്യതന്ത്ര പോസ്റ്റ്ഗ്രാജുവേഷൻ ഫൈനൽ ഇയർ പരീക്ഷയിൽ ഡോ. ഗായത്രി ടി. എസ്സ് രണ്ടാം റാങ്ക് നേടി.സെൻട്രൽ സ്പെഷ്യാലിറ്റി ഡയഗ്നോസ്റ്റിക് സെന്റർ ഡയറക്ടർ ടി ജി സച്ചിത്തിന്റെയും, എസ്സ്എൻബിഎസ്സ് സമാജം എൽ. പി. സ്കൂൾ അധ്യാപിക രഞ്ജി ടീച്ചറിന്റെയും മകളും, മെക്കാനിക്കൽ എഞ്ചിനീയർ അതുലിന്റെ ഭാര്യയുമാണ്.Continue Reading