ഫാ. ജോസ് ചുങ്കൻ കലാലയരത്ന പുരസ്കാരം അരുണിമയ്ക്ക് … ഇരിങ്ങാലക്കുട:ഉന്നത വിദ്യാഭ്യാസരംഗത്തെ മികച്ച വിദ്യാർത്ഥി യുവ പ്രതിഭയ്ക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സർവ്വകലാശാല തലത്തിൽ നൽകുന്ന ഫാ. ജോസ് ചുങ്കൻ കലാലയരത്ന പുരസ്കാരം ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ അരുണിമ എം നേടി. സാമൂഹിക പ്രതിബദ്ധത, നേതൃപാടവം, വിദ്യാഭ്യാസ മികവ് എന്നിവ മുൻനിർത്തിയാണ് ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പലിന്റെ പേരിലുള്ള ഈ പുരസ്കാരം നൽകുന്നത്. മാർച്ച് 14 ന് ക്രൈസ്റ്റ്Continue Reading

അവിട്ടത്തൂർ എൽബിഎസ്എം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക രമ കെ മേനോന് മികച്ച അധ്യാപികയ്ക്കുള്ള റോട്ടറി ക്ലബിന്റെ അവാർഡ് …   ഇരിങ്ങാലക്കുട : റോട്ടറി ഇന്റര്‍നാഷണല്‍ ജില്ലാതലത്തില്‍ ഏര്‍പ്പെടുത്തിയ മികച്ച അധ്യാപികയ്ക്കുള്ള ഗവര്‍ണേഴ്സ് എക്സലന്‍സ് അവാര്‍ഡ് അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക രമ.കെ.മേനോന് ലഭിച്ചു. അവിട്ടത്തൂര്‍ സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ റോട്ടറി ഗവര്‍ണര്‍ എസ്.രാജ്മോഹന്‍ നായര്‍ പുരസ്കാരം രമ.കെ.മേനോന് സമ്മാനിച്ചു.Continue Reading

നാക്ക് ഗ്രേഡിംഗിൽ ഉന്നത സ്ഥാനം നേടിയ സെൻ്റ് ജോസഫ്സ് കോളേജിന് അഭിനന്ദനവുമായി കെ മോഹൻദാസ് എക്സ് എം പി ഫൗണ്ടേഷൻ … ഇരിങ്ങാലക്കുട : നാക്ക് ഗ്രേഡിങ്ങിൽ A++ സ്ഥാനം നേടിയ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിനെ കെ.മോഹൻദാസ് എക്സ് എം പി ഫൗണ്ടേഷൻ അനുമോദിച്ചു. അനുമോദന സമ്മേളനം മുൻ സർക്കാർ ചീഫ് വിപ്പും ഫൗണ്ടേഷൻ ചെയർമാനും ആയ അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മികച്ച രണ്ടാമത്തെContinue Reading

ക്രൈസ്റ്റ് ബീച്ച് ഹാക്ക് 2022: കുസാറ്റ്, മോഡൽ എൻജിനീയറിങ് കോളജ് ടീമുകൾ വിജയികൾ … ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ്ങിലെ കമ്പ്യൂട്ടർ സയൻസ് അസോസിയേഷനായ ‘കോഡ് ‘ കമ്പ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യ സ്റ്റുഡൻ്റ് ചാപ്റ്ററുമായി ചേർന്ന് സംഘടിപ്പിച്ച അഞ്ചാമത് മെഗാ കോഡിംഗ് ഹാക്കത്തോണിൽ കൊച്ചിൻ യൂണിവേ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി വിദ്യാർത്ഥികളായ ഹർഷദ് അബ്ദുല്ല, അഭിനവ് സി വി, അബ്ദുല്ല സമീർ, ആസിം അനീഷ്,Continue Reading

പശ്ചിമഘട്ടത്തിൽനിന്നും ആദ്യമായി പുതിയ ഇനംചിലന്തി ജനുസ്സിനെ കണ്ടെത്തി; കണ്ടെത്തിയത് ക്രൈസ്റ്റ് കോളേജിലെ ജൈവവൈവിധ്യ ഗവേഷണകേന്ദ്രത്തിലെ ഗവേഷകർ … ഇരിങ്ങാലക്കുട : പശ്ചിമഘട്ട മലനിരകൾ ജൈവവൈവിധ്യത്തിന്റെ കലവറയാണ് എന്ന് തെളിയിക്കുന്ന കണ്ടെത്തലുമായി ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം. ചാട്ട ചിലന്തി കുടുംബത്തിൽ വരുന്ന പുതിയ ഇനം ജനുസ്സിനെയാണ് ക്രൈസ്റ്റ് കോളേജിലെ ജൈവവൈവിധ്യ ഗവേഷണകേന്ദ്രത്തിലെ ഗവേഷകർ ചേർന്ന് കണ്ടെത്തിയത്. ഇന്ത്യ, ചൈന, മലേഷ്യ, സിങ്കപ്പൂർ എന്നീ രാജ്യങ്ങളിൽ സംയുക്തമായി നടത്തിയ പഠനത്തിലാണ് “കെലവാക” (Kelawakaju)Continue Reading

ആറ് ഇനം പുതിയ ചിലന്തികളുമായി ക്രൈസ്റ്റ് കോളേജ് ജൈവവൈവിധ്യഗവേഷണകേന്ദ്രം… ഇരിങ്ങാലക്കുട: മേഘാലയയിലെ ഗാരോ മലനിരകൾ, രാജസ്ഥാനിലെ ഥാർ മരുഭൂമി, കേരളത്തിലെ വയനാട് വന്യജീവിസങ്കേതം, കോട്ടപ്പാറ മലനിരകൾ, തുമ്പൂർമുഴി, കോഴിക്കോട് സർവകലാശാല ക്യാമ്പസ് എന്നിവടങ്ങളിൽ നടത്തിയ പഠനത്തിലാണ് പുതിയ ആറ്ഇനം ചിലന്തികളെ കണ്ടെത്തിയത്. പരപ്പൻ ചിലന്തി (Selenopidae) കുടുംബത്തിൽ വരുന്ന സയാംസ്‌പൈനൊപ്സ് ഗാരോയെൻസിസ്‌ (Siamspinops garoensis) എന്ന പുതിയ ഇനം ചിലന്തിയെ ആണ് ഗാരോ മല നിരകളിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.Continue Reading

ഇരിങ്ങാലക്കുടയിൽ സംഗമഗ്രാമമാധവന്റെ അപ്രകാശിത ഗ്രന്ഥം  കണ്ടെത്തി ;പ്രവർത്തനങ്ങൾ  സെന്റ് ജോസഫ്സ് കോളേജിലെ പുരാരേഖാ ഗവേഷണ കേന്ദ്രത്തിൻ്റെ നേത്യത്വത്തിൽ… ഇരിങ്ങാലക്കുട: സംഗമഗ്രാമമാധവന്റെ ലഗ്നപ്രകരണത്തിന്റെ താളിയോലകൾ പ്രകാശിതമായി. സംഗമഗ്രാമ മാധവന്റെ ജീവിതവും സംഭാവനകളുമായി ബന്ധപ്പെട്ട ഗവേഷണത്തിനിടയിലാണ് ഇവ കണ്ടെത്തിയത്. ബ്രിട്ടീഷ് ലൈബ്രറിയുടെ ഡിജിറ്റൈസേഷൻ പദ്ധതിയുടെ ഭാഗമായി ബ്രിട്ടീഷ് ലൈബ്രറി വെബ്സൈറ്റിലാണ് ഈ രേഖകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.   ഭാരതത്തിൽ നിന്നുള്ള ഗണിത, ജ്യോതിശാസ്ത്രജ്ഞനായ സംഗമഗ്രാമ മാധവൻ പതിനാലാം നൂറ്റാണ്ടിൽ കല്ലേറ്റുംകരയിലെ ഇരിഞ്ഞാടപ്പിള്ളി മനയിൽ ജീവിച്ചിരുന്നതായാണ്Continue Reading

നാഷണൽ ഗെയിംസിൽ കേരളത്തിന്‌ കരുത്തേകാൻ  ഇരിങ്ങാലക്കുട ക്രൈസ്റ്റും.. ഇരിങ്ങാലക്കുട: ഗുജറാത്തിൽ നടക്കുന്ന 36 -മത് നാഷണൽ ഗെയിംസിൽ ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളുമടക്കം പതിനാലുപേർ കേരളത്തിനായി ജേഴ്സിയണിയും. അത്ലറ്റിക്സ് വനിതാ വിഭാഗത്തിൽ സാന്ദ്ര ബാബു, മീരാ ഷിബു, ആരതി ആർ എന്നിവർ ഇപ്പോഴുള്ള വിദ്യാർത്ഥികളും ഏയ്ഞ്ചൽ പി ദേവസ്യ പൂർവ്വവിദ്യാർത്ഥിയുമാണ്. വോളിബോളിൽ ആൾ റൗണ്ടറായ അരുൺ സക്കറിയ, സോഫ്റ്റ്‌ ടെന്നിസിൽ ആര്യ, വിസ്മയ, അക്ഷയ, സഞ്ജു എന്നിവരും നെറ്റ്ബോളിൽ പൂർവ്വവിദ്യാർത്ഥിContinue Reading

സിംഗപ്പൂർ അണ്ടർ വാട്ടർ വെഹിക്കിൾ ചലഞ്ചിൽ തിളങ്ങി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൻ്റെ റോബോട്ട്.. ഇരിങ്ങാലക്കുട: ഐ ട്രിപ്പിൾ ഇ ഓഷിയാനിക് എൻജിനീയറിങ് സൊസൈറ്റി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ, സിംഗപ്പൂർ പോളി ടെക്നിക് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച അണ്ടർ വാട്ടർ റോബോട്ടിക് മത്സരത്തിൽ ശ്രദ്ധേയമായി ഇരിങ്ങാലക്കുടയിൽ നിർമിച്ച റോബോട്ട്. ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ അണ്ടർ വാട്ടർ റിസർച്ച് ലാബ് വികസിപ്പിച്ചെടുത്ത റോബോട്ടാണ് പതിമൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ അണിനിരന്ന അവസാനContinue Reading

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച് ഇരിങ്ങാലക്കുടയിലെ കുഞ്ഞു ഗായിക ഭാവയാമി   ഇരിങ്ങാലക്കുട: ഏറ്റവും കുറഞ്ഞ പ്രായത്തിൽ കൂടുതൽ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചതിന്റെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ് ഇരിങ്ങാലക്കുട സ്വദേശി മൂന്നു വയസ്സുകാരി എ ഭാവയാമി പ്രസാദ്.   സംസ്‌കൃതം, ഹിന്ദി, ബംഗാളി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നിവയുൾപ്പെടെ ഏഴ് വ്യത്യസ്ത ഭാഷകളിലായി 31 ഗാനങ്ങളാണ് 3 വയസ്സും 11 മാസവും പ്രായമുള്ളContinue Reading