കേരളത്തിന് അർഹതപ്പെട്ടത് നേടിയെടുക്കാൻ ഡൽഹിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ജന്തർമന്തർ മാർച്ചിന് പിന്തുണയുമായി എൽഡിഎഫിൻ്റെ ഐക്യദാർഡ്യ സദസ്സ്..   ഇരിങ്ങാലക്കുട : സംസ്ഥാനത്തിന് അർഹതപ്പെട്ടത് നേടിയെടുക്കാൻ ഡൽഹിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പ്രതിഷേധ സമരത്തിന് പിന്തുണയുമായി എൽഡിഎഫിൻ്റെ ഐക്യദാർഡ്യ സദസ്സ്. എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി സ്ക്വയറിൽ നടന്ന ഐക്യദാർഡ്യ സദസ്സ് എൽഡിഎഫ് ജില്ലാ കൺവീനർ കെ വി അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്തു. സിപിഐ ടൗൺ ലോക്കൽContinue Reading

പോലീസ് സുരക്ഷയൊരുക്കി, കരുവന്നൂര്‍ താമരവളയം കനാലിലെ ചീപ്പുചിറ കെട്ടി…   ഇരിങ്ങാലക്കുട : താമരവളയം കനാലില്‍ കൊക്കരിപ്പള്ളത്ത് ജലസേചനവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചീപ്പുചിറയില്‍ മണ്ണിട്ട് തടയണ കെട്ടി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ചിറ കെട്ടുവാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞിരുന്നു. കളക്ടറേറ്റില്‍ നടന്ന മന്ത്രിതല യോഗത്തിലാണ് കരുവന്നൂര്‍ പുഴയിലേക്ക് ചേരുന്ന താമരവളയം കനാലിലുള്ള സ്ഥിരം ചീപ്പുചിറയില്‍ മണല്‍ചാക്കുകളിട്ട് കെട്ടാന്‍ തീരുമാനിച്ചത്. ചീപ്പുചിറContinue Reading

തണ്ണീർമത്തൻ ജ്യൂസിന് വില 175 രൂപ; ക്രൈസ്റ്റ് കോളേജ് റോഡിൽ പ്രവർത്തിക്കുന്ന സോൾ കിച്ചണിൽ അധികൃതരുടെ പരിശോധന …   ഇരിങ്ങാലക്കുട : തണ്ണീർമത്തൻ ജ്യൂസിന് 175 രൂപ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് റോഡിൽ പ്രവർത്തിക്കുന്ന ” സോൾ കിച്ചൺ ” ഹോട്ടൽ ഈടാക്കിയെന്ന പരാതിയിൽ അധികൃതരുടെ പരിശോധന. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റ് എറെ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ഇരിങ്ങാലക്കുടയിൽ ഉള്ള ബന്ധു വീട്ടിൽContinue Reading

ക്രൈസ്റ്റ് കോളേജ് റോഡിൽ സ്വകാര്യ ബസ്സിന് നേരെ കല്ലേറ്; കല്ലേറിൽ മുൻഭാഗത്തെ ചില്ല് തകർന്നു; കല്ലെറിഞ്ഞത് ബസ്സിന് കൈ കാണിച്ച നിറുത്തിയപ്പോഴെന്ന് ജീവനക്കാർ….   ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട -കല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ശാലോം ബസ്സിന് നേരെ കല്ലേറ്. കല്ലേറിൽ ബസ്സിൻ്റെ മുൻ ചില്ല് തകർന്നു. ക്രൈസ്റ്റ് കോളേജ് റോഡിൽ വച്ച് ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. ഹെൽമറ്റ് ധരിച്ച വിദ്യാർത്ഥി എന്ന് തോന്നിക്കുന്ന ഒരാൾ ബസ്സിന് കൈ കാണിക്കുകയുംContinue Reading

തൊഴിലുറപ്പ് പദ്ധതിക്ക് 9.5 കോടിയും ഭവനനിർമ്മാണത്തിന് 69 ലക്ഷവും വനിതാ ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ പദ്ധതികൾക്കായി 26 ലക്ഷവും വകയിരുത്തി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൻ്റെ 2024-25 വർഷത്തെ ബജറ്റ് …   ഇരിങ്ങാലക്കുട :മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 9.5 കോടി രൂപയും ലൈഫ് മിഷൻ പദ്ധതിയിൽ ഭവനനിർമ്മാണത്തിന് 69.26 ലക്ഷവും വനിതാ ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ പദ്ധതികൾ ആരംഭിക്കുന്നതിന് 26.25 ലക്ഷം രൂപയും കാട്ടൂർ, കാറളം, മുരിയാട് പഞ്ചായത്ത്Continue Reading

ഇരുപത് കോടി രൂപയുടെ പദ്ധതികൾക്ക് ഇരിങ്ങാലക്കുട നഗരസഭയുടെ 2024-25 വർഷത്തെ വികസന സെമിനാറിൽ അംഗീകാരം… ഇരിങ്ങാലക്കുട : ഇരുപത് കോടി രൂപയുടെ പദ്ധതികൾക്ക് ഇരിങ്ങാലക്കുട നഗരസഭ 2024-25 വർഷത്തെ വികസന സെമിനാറിൽ അംഗീകാരം നൽകി. വികസന മേഖലയ്ക്ക് നാലരക്കോടിയും ധനകാര്യ അടിസ്ഥാന ഫണ്ടായി ഒരു കോടി എഴുപത് ലക്ഷവും പ്രത്യേക ഗ്രാൻ്റായി രണ്ടരക്കോടിയും എസ് സി പി പ്രത്യേക ഘടകപദ്ധതിക്ക് രണ്ടേ മുക്കാൽ കോടിയും മെയിൻ്റനൻസ് ഗ്രാൻ്റ് റോഡ് വിഭാഗത്തിൽContinue Reading

വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ചീപ്പുംചിറ ഫെസ്റ്റ് 2024 നാളെ മുതല്‍ 11 വരെ വള്ളിവട്ടം ചീപ്പുംചിറയില്‍..   ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ചീപ്പുംചിറ ഫെസ്റ്റ് 2024 നാളെ മുതല്‍ 11 വരെ വള്ളിവട്ടം ചീപ്പുംചിറയില്‍ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഘോഷയാത്ര, സെമിനാറുകൾ, പുഴയോര നടത്തം, പുഴ യാത്ര, അമ്യൂസ്മെൻ്റ് പാർക്ക്, കഥ – കവിതാ സായാഹ്നം , ഫുഡ് ഫെസ്റ്റ് , സെൽഫി പോയിൻ്റ് ,Continue Reading

ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റ് ഫെബ്രുവരി 6, 7 8 തീയതികളിൽ; നാളെ വൈകീട്ട് കൊടിയേറ്റും…   ഇരിങ്ങാലക്കുട:ടൗണ്‍ അമ്പ് ഫെസ്റ്റിന് നാളെ കൊടിയേറും. വൈകീട്ട് ആറിന് സെന്റ് തോമസ് കത്തീഡ്രല്‍ വികാരി ഫാ . ലാസര്‍ കുറ്റിക്കാടന്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങിൽ കൊടിയേറ്റ് കര്‍മം നടത്തുമെന്ന് ജനറൽ കൺവീനർ ജിക്സൻ മങ്കിടിയാൻ,സെക്രട്ടറി ബെന്നി വിൻസെൻ്റ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. തുടര്‍ന്ന് നാദതാളലയങ്ങളുടെ കലാവിസ്മയം ഉണ്ടായിരിക്കും. ബുധനാഴ്ചContinue Reading

സംസ്ഥാന ബജറ്റിൽ ഇരിങ്ങാലക്കുട മണ്ഡലത്തിന് 44.7 കോടി രൂപയുടെ പദ്ധതികൾ ; നിപ്മറിന് 12.5 കോടിയും കേരള ഫീഡ്സിന് 16. 2 കോടി രൂപയും ; കാട്ടൂർ പഞ്ചായത്തിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് 10 കോടിയും….     ഇരിങ്ങാലക്കുട :2024-25 സംസ്ഥാന ബജറ്റിൽ ഇരിങ്ങാലക്കുട മണ്ഡലത്തിന് 44.7 കോടി രൂപയുടെ വിവിധ പദ്ധതികളാണ് അനുവദിച്ചിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.  Continue Reading

ജനപ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും ഇല്ല; താലൂക്ക് വികസന സമിതി യോഗം പ്രഹസനമാകുന്നുവെന്ന് വിമർശനം; യോഗത്തിൽ നിന്നും യുഡിഎഫ് പ്രതിനിധികൾ ഇറങ്ങിപ്പോയി ..   ഇരിങ്ങാലക്കുട : താലൂക്ക് വികസന സമിതി യോഗം പ്രഹസനമാക്കുന്നതിൽ പ്രതിഷേധിച്ച് യോഗത്തിൽ നിന്നും യുഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. മുകുന്ദപുരം താലൂക്ക് വികസന സമിതിയുടെ 173 – മത് യോഗമാണ് നാടകീയ രംഗങ്ങൾക്ക് വേദിയായത്. 11 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന യോഗം ആരംഭിച്ചത് തന്നെ ഇരുപത് മിനിറ്റ് വൈകിയാണ്.Continue Reading