വീട് കയറി ആക്രമണം; ഒളിവിലായിരുന്ന കരുവന്നൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : വീട് കയറി കുടുംബത്തെ ആക്രമിച്ച കേസ്സിൽ പ്രതിയായ കരുവന്നൂർ സ്വദേശി കുന്നമ്മത്ത് വീട്ടിൽ അനൂപിനെയാണ് (28 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. കരുവന്നൂർ സ്വദേശിയായ സൗമീഷിനെയും കുടുംബത്തേയും വീട് കയറി ആക്രമിച്ച കേസ്സിലാണ് അറസ്റ്റ്. 2024 ജൂലൈ 21 ന് ആയിരുന്നു സംഭവം. മദ്യലഹരിയിൽContinue Reading

സാനിറ്റേഷൻ തൊഴിലാളികളുടെ റാങ്ക് ലിസ്റ്റ് അംഗീകരിക്കുന്നത് സംബന്ധിച്ച അജണ്ട പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് ഇരിങ്ങാലക്കുട നഗരസഭ യോഗം മാറ്റി വച്ചു; ട്രഞ്ചിംഗ് ഗ്രൗണ്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും പ്രതിപക്ഷം. ഇരിങ്ങാലക്കുട : നഗരസഭയിലെ സാനിറ്റേഷൻ വർക്കർമാരുടെ തസ്തികയിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിനായി കൂടികാഴ്ചയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് പ്രതിപക്ഷ അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് നഗരസഭ യോഗം മാറ്റിവച്ചു. പ്രതിപക്ഷത്തിൻ്റെ എതിർപ്പിനെ തുടർന്ന് നേരത്തെ മാറ്റി വച്ച ലിസ്റ്റിൽContinue Reading

കുഡുംബി യുവജനസംഘത്തിൻ്റെ ഇരുപതാം സംസ്ഥാന സമ്മേളനം ഒക്ടോബർ 27 ന് ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട : കുഡുംബി യുവജന സംഘത്തിൻ്റെ ഇരുപതാം സംസ്ഥാന സമ്മേളനം ഒക്ടോബർ 27 ന് ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയം ഹാളിൽ നടക്കും. രാവിലെ 9.30 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ 222 ശാഖകളിൽ നിന്നായി ആയിരത്തോളം പേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് കെവൈഎസ് സംസ്ഥാന പ്രസിഡന്റ്Continue Reading

കൽപറമ്പ് സ്വദേശിയായ യുവാവിനെ തട്ടി കൊണ്ട് പോയി മർദ്ദിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : വീട്ടിൽ നിന്നും തട്ടി കൊണ്ട് പോയി യുവാവിനെ മർദ്ദിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ . കൽപറമ്പ് പള്ളിപ്പുര വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ പ്രണവിനെ (32 വയസ്സ്) മർദ്ദിച്ച കേസിലെ ഒന്നാം പ്രതി വെളയനാട് ചന്ത്രാപ്പിന്നി വീട്ടിൽ അബു താഹിർ ( 31 വയസ്സ്) നെയാണ് കാട്ടൂർ സി ഐ ഇContinue Reading

തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ അമിത വേഗതയും അപകടങ്ങളും; റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ സർവീസ് നടത്തുന്ന ബസ്സുകളുടെ എണ്ണം കുറയ്ക്കാമെന്ന നിർദ്ദേശത്തിൽ നടപടികൾ ഉണ്ടായില്ലെന്ന വിമർശനവുമായി ബസ്സുടമകൾ.   ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലുർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ അമിത വേഗതയ്ക്കും അപകടങ്ങൾക്കും പരിഹാരമായി റൂട്ടിലെ റോഡ് നിർമ്മാണ പ്രവ്യത്തികൾ പൂർത്തിയാകുന്നത് വരെ സർവീസ് നടത്തുന്ന ബസ്സുകളുടെ എണ്ണം കുറയ്ക്കാമെന്ന നിർദ്ദേശം മുന്നോട്ട്Continue Reading

പുല്ലൂർ ചമയം നാടകവേദിയുടെ നാടകവിരുന്നിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി; മികച്ച സാംസ്കാരിക പ്രവർത്തകനുള്ള ചമയം പുരസ്കാരം പി കെ കിട്ടൻ മാസ്റ്റർക്ക് സമ്മാനിച്ചു. ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടകവേദിയുടെ 27- മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന നാടക രാവിന് തുടക്കമായി. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നാടക രാവിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. മുൻ എം പി പ്രൊഫ സാവിത്രിContinue Reading

ബസ്സിലെ ലൈംഗിക അതിക്രമം; മാള സ്വദേശിയായ 51 കാരന് ആറ് വർഷം കഠിന തടവ് ഇരിങ്ങാലക്കുട:പ്രായപൂർത്തിയാകാത്ത 16 കരെ ബസ്സിൽ വച്ച് ലൈംഗിക അതിക്രമം കാണിച്ച കേസിൽ മാള സ്വദേശി ആയി വീട്ടിൽ രാജീവിനെ (51 വയസ്സ്) ആറ് വർഷം കഠിനതടവിനും 50000 രൂപ പിഴ ഒടുക്കാനും ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് വിവിജ സേതുമോഹൻ ശിക്ഷിച്ചു. 2023 ജനുവരി 12 നായിരുന്നു സംഭവം. പുതുക്കാട് സി ഐContinue Reading

2028 ഓടെ എല്ലാ പശുക്കള്‍ക്കും ഇന്‍ഷുറന്‍സ് പദ്ധതി കേരളം നടപ്പാക്കുമെന്ന് മന്ത്രി ചിഞ്ചുറാണി; പദ്ധതി നടപ്പിലാക്കുന്നത് കേന്ദ്ര സർക്കാരിൻ്റെ പിന്തുണയോടെ ഇരിങ്ങാലക്കുട: അടുത്ത മൂന്ന് സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ പശുക്കള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതി കേരളം നടപ്പിലാക്കുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി. കേന്ദ്ര സര്‍ക്കാരിന്‍റെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട കല്ലേറ്റുംകരയില്‍ കെഎഫ്എല്‍ ആസ്ഥാനത്ത് ക്ഷീരകര്‍ഷകരുടെ പശുക്കള്‍ക്ക് കേരള ഫീഡ്സ്Continue Reading

കരുവന്നൂർ ചെറിയ പാലത്തിന് സമീപം സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികനായ കരുവന്നൂർ സ്വദേശി മരിച്ചു;ബസ്സിൻ്റെ അമിത വേഗത അപകടകാരണമെന്ന് നാട്ടുകാർ; ബസ്സുകൾ തടഞ്ഞും വഴി തിരിച്ച് വിട്ടും പ്രതിഷേധം   ഇരിങ്ങാലക്കുട : തൃശ്ശൂർ -കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ കരുവന്നൂർ ചെറിയ പാലത്തിന് സമീപം വീണ്ടും വാഹനപകടം. അമിത വേഗതയിൽ വന്ന സ്വകാര്യ ബസ്സ് കാറിലിടിച്ച് കരുവന്നൂർ സ്വദേശി മരിച്ചു . കരുവന്നൂർ തേലപ്പിള്ളി പെരുമ്പിള്ളി വീട്ടിൽContinue Reading

ആലുവ ചൊവ്വരയിൽ ലോറി ബൈക്കിലിടിച്ച് ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് സ്വദേശിയായ വിദ്യാർഥി മരിച്ചു. ഇരിങ്ങാലക്കുട : ആലുവയ്ക്കടുത്ത് ചൊവ്വരയിൽ നടന്ന വാഹനപകടത്തിൽ ഇരിങ്ങാലക്കുട സ്വദേശിയായ വിദ്യാർഥി മരിച്ചു. ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് കരിപറമ്പിൽ ചന്ദ്രൻ്റെ മകൻ സരുൺ (18 വയസ്സ് ) ആണ് മരിച്ചത്. ചൊവ്വര കെഎംഎം കോളേജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർത്ഥിയാണ് . രാവിലെ വീട്ടിൽ കോളേജിൽ എത്തിയതിന് ശേഷം ഭക്ഷണം വാങ്ങിക്കാൻ കൂട്ടുകാരൻ്റെ ബൈക്ക് എടുത്ത് ഇറങ്ങിയപ്പോൾ ചൊവ്വരContinue Reading