കേന്ദ്രമന്ത്രി സുരേഷ് ഗോപി കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി; സ്വീകരണം നൽകി എൻഡിഎ പ്രവർത്തകർ..   ഇരിങ്ങാലക്കുട : കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി. വൈകീട്ട് എത്തിയ കേന്ദ്രമന്ത്രിയെ ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപിയും കമ്മറ്റിയംഗങ്ങളും ചേർന്ന് ഔദ്യോഗികമായി സ്വീകരിച്ചു. പാർട്ടി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട കോടിമുണ്ട് നൽകി അദ്ദേഹത്തെ സ്വീകരിച്ചു.തുടർന്ന് ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റി മന്ത്രിക്ക് പഴംContinue Reading

ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പിൽ സ്വകാര്യബസില്‍ നിന്നും തെറിച്ച് വീണ് ഗൃഹനാഥന് പരിക്കേറ്റു..   ഇരിങ്ങാലക്കുട: ബസില്‍ നിന്നും തെറിച്ച് വീണ് ഗൃഹനാഥന് പരിക്കേറ്റു. ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പില്‍ നിന്നും ബസ്റ്റാന്‍ഡിലേക്കുള്ള വണ്‍വേയിലേക്ക് തിരിയുന്നിടത്തു വച്ചാണ് രാവിലെ ഒമ്പത് മണിയോടെ അപകടം സംഭവിച്ചത്. ഇരിങ്ങാലക്കുട കുരിശങ്ങാടി സ്വദേശി കുറ്റിക്കാടന്‍ വീട്ടില്‍ പോളി(60)ക്കാണ് പരിക്കേറ്റത്. തൃശൂര്‍ പോകുന്നതിനായി ചന്തക്കുന്നില്‍ നിന്നും ബസില്‍ കയറിയതാണ് പോളി. അമിതവേഗതയില്‍ ബസ് വളവ് തിരിയുന്നതിനിടയിലാണ് പിറകുവശത്തെ ചവിട്ടുപടിയില്‍ നിന്നും പോളിContinue Reading

വിസ തട്ടിപ്പ്; കിഴുത്താണി സ്വദേശികളായ ദമ്പതികൾക്കെതിരെ പോലീസ് കേസ്സെടുത്തു… ഇരിങ്ങാലക്കുട : വിസ തട്ടിപ്പ് കേസിൽ കിഴുത്താണി സ്വദേശികളായ ദമ്പതികൾക്കെതിരെ ഇരിങ്ങാലക്കുട പോലീസ് കേസ്സെടുത്തു കിഴുത്താണി ചെമ്പിപറമ്പിൽ വീട്ടിൽ നിഷ , ഭർത്താവ് സുനിൽകുമാർ എന്നിവർക്കെതിരെയാണ് കേസ്സെടുത്തിരിക്കുന്നത്. ഇരിങ്ങാലക്കുട വൺവേ റോഡിൽ മാരിഗോൾഡ് കോംപ്ലക്സിൽ പ്രവർത്തിച്ചിരുന്ന അഗ്നീര എന്ന സ്ഥാപനത്തിൻ്റെ പേരിൽ വിദേശരാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് എസ്പി ഓഫീസിലും പരാതിContinue Reading

ഇരിങ്ങാലക്കുടയുടെ ആദ്യത്തെ പരിസ്ഥിതി ചലച്ചിത്ര മേള സെൻ്റ് ജോസഫ്സിൽ. ; ഋതു 2024 ജൂൺ 26, 27, 28 തീയതികളിൽ …     ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ആദ്യത്തെ പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് സെൻ്റ് ജോസഫ്സ് ഓട്ടോണമസ് കോളേജ് വേദിയാകുന്നു. പീച്ചി വൈൽഡ് ലൈഫ് ഡിവിഷൻ, ഐഎഫ്എഫ്ടി, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ജൂൺ 26 , 27, 28 തീയതികളിൽ നടക്കുന്ന പരിസ്ഥിതി ചലച്ചിത്ര മേളയിൽ പാരിസ്ഥിതികContinue Reading

സാമ്പത്തിക പ്രതിസന്ധി; വർഷങ്ങളുടെ പാരമ്പര്യമുള്ള ഇരിങ്ങാലക്കുട സംഗമേശ്വര എൻഎസ്എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ പ്രവർത്തനം നിറുത്തി വച്ചു….   ഇരിങ്ങാലക്കുട : വർഷങ്ങളുടെ പാരമ്പര്യമുള്ള സംഗമേശ്വര എൻഎസ്എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ പ്രവർത്തനം നിറുത്തി വച്ചു. എതാനും വർഷങ്ങളായി വിദ്യാർഥികളുടെ എണ്ണത്തിൻ്റെ കാര്യത്തിൽ പ്രതിസന്ധിയിലായിരുന്നു സ്കൂൾ. എൽകെജി മുതൽ പത്താം ക്ലാസ്സ് വരെയായി കഴിഞ്ഞ അധ്യയന വർഷം അമ്പതോളം കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. പ്രിൻസിപ്പൽ അടക്കം പതിന്നാല് അധ്യാപകരും. ശമ്പളയിനത്തിലുംContinue Reading

ഉന്നത വിജയം നേടിയ വിദ്യാലയങ്ങളെയും വിദ്യാർഥികളെയും കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ ആദരിക്കുന്നു; ജൂൺ 15 ന് നടക്കുന്ന പരിപാടിയിൽ ആദരവ് എറ്റ് വാങ്ങുന്നത് 1300 ഓളം വിദ്യാർഥികൾ….   ഇരിങ്ങാലക്കുട: നിയോജകമണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ എസ് എസ് എൽ സി , പ്ലസ് ടു, വി എച്ച് എസ് സി, സി ബി എസ് ഇ, ഐ സി എസ് ഇ, ടി എച്ച് എസ് സി പരീക്ഷകളിൽContinue Reading

ക്രൈസ്റ്റ് ഓൾ കേരള റാങ്കിംഗ് ടേബിൾ ടെന്നീസ് ടൂർണ്ണമെൻ്റ് ജൂൺ 14 മുതൽ 16 വരെ; പതിമൂന്ന് വിഭാഗങ്ങളിലായി മൽസരങ്ങളിൽ പങ്കെടുക്കുന്നത് അഞ്ഞൂറോളം കളിക്കാർ….   ഇരിങ്ങാലക്കുട :ടേബിൾ ടെന്നീസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് ഓട്ടോണമസ് കോളേജിൽ സംഘടിപ്പിക്കുന്ന ക്രൈസ്റ്റ് ഓൾ കേരള റാങ്കിംഗ് ടേബിൾ ടെന്നീസ് ടൂർണ്ണമെൻ്റിന് ജൂൺ 14 ന് തുടക്കമാകും. പതിനൊന്ന് വയസ്സ് മുതലുള്ള പതിമൂന്ന് വിഭാഗങ്ങളിലായി അഞ്ഞൂറോളം കളിക്കാർ ടൂർണ്ണമെൻ്റിൽ പങ്കെടുക്കുമെന്ന് പ്രിൻസിപ്പലും സംഘാടകContinue Reading

ലോക്സഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട പട്ടണത്തിലെ ബൂത്തുകളിലും എൻഡിഎ മുന്നേറ്റം; യുഡിഎഫ് ലീഡ് 270 വോട്ടിന് മാത്രം; തിരിച്ചടിയുടെ കാരണങ്ങൾ തേടി യുഡിഎഫ് നേത്യത്വം….   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഭരണം യുഡിഎഫിന് ദീർഘനാളായി നേടിക്കൊടുക്കുന്നതിൽ നിർണ്ണായ പങ്ക് വഹിച്ചിട്ടുള്ള പട്ടണത്തിലെ ബൂത്തുകളിൽ നിന്നായി പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് 270 വോട്ടിൻ്റെ മാത്രം ലീഡ്. 80 മുതൽ 102 വരെയുള്ള 23 ബൂത്തുകളിൽ യുഡിഎഫ് 14 ലും എൻഡിഎContinue Reading

നരേന്ദ്രമോഡി സർക്കാരിൻ്റെ സത്യപ്രതിജ്ഞയും തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ ഉജ്ജല വിജയവും ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ മുന്നേറ്റവും ആഘോഷിച്ച് എൻഡിഎ പ്രവർത്തകർ…..   ഇരിങ്ങാലക്കുട : നരേന്ദ്രമോഡി സർക്കാരിൻ്റെ സത്യപ്രതിജ്ഞയും തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ ഉജ്ജല വിജയവും ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ മുന്നേറ്റവും ആഘോഷിച്ച് എൻഡിഎ പ്രവർത്തകർ. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിൽ നിന്നും ആരംഭിച്ച വിജയോൽസവ പ്രകടനം നഗരം ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ബിജെപി സംസ്ഥാനContinue Reading

ഇരിങ്ങാലക്കുട കണ്ഠേശ്വരം ശിവക്ഷേത്രത്തിൽ മോഷണം; ഭണ്ഡാരത്തിൻ്റെ പൂട്ട് തകർത്ത നിലയിൽ….   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കണ്‌ഠേശ്വരം ശിവക്ഷേത്രത്തിൽ മോഷണം. പുലർച്ചെ നാല് മണിയോടെ ക്ഷേത്രത്തിൽ എത്തിയ മേൽശാന്തിയാണ് നടപ്പുരയിലുള്ള ഭണ്ഡാരത്തിൻ്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടത്. ക്ഷേത്രം അധികൃതർ വിവരമറിയച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. സിസി ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളിൽ നിന്ന് രാത്രി പന്ത്രണ്ട് മണിയോടെയാണ് മോഷ്ടാവ് പിക്കാസുമായി എത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞContinue Reading