ഠാണാ- ചന്തക്കുന്ന് വികസനം; പദ്ധതി യാഥാർഥ്യമാകുന്നതിൽ സന്തോഷമെന്നും എന്നാൽ നാൾവഴികൾ വിസ്മരിക്കരുതെന്നും 2016 ന് മുൻപുള്ള കാര്യങ്ങൾ ഒഴിവാക്കുന്ന സമീപനം ഖേദകരമെന്നും മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ…Continue Reading

കാട്ടൂർ വലക്കഴയിൽ വച്ച് ബൈക്കിൽ വരികയായിരുന്ന യുവാക്കളെ തടഞ്ഞ് നിറുത്തി കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ…. ഇരിങ്ങാലക്കുട : കാട്ടൂർ പോലീസ് സ്റ്റേഷനിലെ വലക്കഴയിൽ വച്ച് അഞ്ച് മാസം മുൻപ് ബൈക്കിൽ വരികയായിരുന്ന യുവാക്കളെ തടഞ്ഞ് നിർത്തി കൊല്ലാൻ ശ്രമിച്ച കേസ്സിലെ പ്രതി അറസ്റ്റിൽ. എടത്തിരുത്തി മുനയം കോഴിപറമ്പിൽ വീട്ടിൽ പ്രണവ് (30) ആണ് കാട്ടൂർ പോലീസിൻ്റെ പിടിയിലായത്. സംഭവത്തിൽ വലക്കഴ സ്വദേശികളായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റിരുന്നു.ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെContinue Reading

ഠാണ- ചന്തക്കുന്ന് വികസനപദ്ധതി അന്തിമഘട്ടത്തിലേക്ക് ; സ്ഥലം ഏറ്റെടുത്ത് കെട്ടിടങ്ങളും മറ്റ് നിർമ്മാണങ്ങളും പൊളിച്ച് നീക്കുന്ന പ്രവ്യത്തികൾക്ക് തുടക്കമായി…. ഇരിങ്ങാലക്കുട : പട്ടണത്തിൻ്റെ ദീർഘകാല ആവശ്യമായ ഠാണ- ചന്തക്കുന്ന് വികസനപദ്ധതി അന്തിമഘട്ടത്തിലേക്ക് .സ്ഥലം ഏറ്റെടുത്ത് കെട്ടിടങ്ങളും മറ്റ് നിർമ്മാണങ്ങളും പൊളിക്കുന്ന പ്രവര്‍ത്തികൾക്ക് തുടക്കമായി. ഠാണാവിൽ ബിഎസ്എന്‍എല്‍ പരിസരത്ത് നടന്ന കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്ന പ്രവര്‍ത്തികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വഹിച്ചു.   1936 ല്‍ രൂപികൃതമായContinue Reading

ആൽഫ പാലീയേറ്റീവ് കെയർ വെള്ളാങ്ങല്ലൂർ ലിങ്ക് സെൻ്ററിൻ്റെ എഴാം വാർഷികഘോഷം ജൂലൈ 19 ന് …. ഇരിങ്ങാലക്കുട : ആൽഫ പാലിയേറ്റീവ് കെയർ വെള്ളാങ്ങല്ലൂർ ലിങ്ക് സെൻ്ററിൻ്റെ എഴാം വാർഷികാഘോഷം ജൂലൈ 19 ന് കോണത്തുകുന്ന് എം ഡി കൺവെൻഷൻ സെൻ്ററിൽ നടക്കും. രാവിലെ 9 ന് ആരംഭിക്കുന്ന വാർഷിക പരിപാടികൾ മറിമായം സീരിയൽ താരങ്ങൾ സംയുക്തമായി നിർവഹിക്കുമെന്ന് ആക്ടിംഗ് പ്രസിഡന്റ് ഷഫീർ കാരുമാത്ര, സെക്രട്ടറി മെഹർബാൻ ഷിഹാബ് എന്നിവർContinue Reading

നാലമ്പല തീർത്ഥാടനം; വിപുലമായ സൗകര്യങ്ങളോടെ അരിപ്പാലം പായമ്മൽ ദേവസ്വം ….Continue Reading

കൂടൽമാണിക്യ ദേവസ്വത്തിൽ സ്ഥിരം നിക്ഷേപം ചിലവഴിച്ചത് ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാനാണെന്നും മറിച്ചുള്ള പ്രചരണങ്ങൾ ശരിയല്ലെന്നും മുൻദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ; സ്പെഷ്യൽ ക്യൂ സമ്പ്രദായം കൂടൽമാണിക്യത്തിൽ മാത്രമായി പ്രയോഗികമല്ലെന്നും മുൻ ചെയർമാൻ…. ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യ ദേവസ്വത്തിൽ സ്ഥിരം നിക്ഷേപം ചിലവഴിച്ചത് ദേവസ്വം ജീവനക്കാർക്ക് ശമ്പളവും പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും നൽകാനാണെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട് നടത്തിയ വികസന പ്രവർത്തനങ്ങൾ എല്ലാം തന്നെ സ്പോൺസർമാരുടെയും നാട്ടുകാരുടെയും ഭക്തജനങ്ങളുടെയും സഹകരണത്തോടെയാണെന്നും ദേവസ്വംContinue Reading

നാലമ്പലദർശനം; ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽ അഞ്ച് പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി … ത്യശ്ശൂർ : കെഎസ്ആർടിസി യുടെ ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നാലമ്പലദർശനത്തിനായി നടത്തുന്നത് അഞ്ച് പ്രത്യേക സർവീസുകൾ . തൃശ്ശൂർ, ഗുരുവായൂർ കേന്ദ്രങ്ങളിൽ നിന്ന് ഒന്ന് വീതവും ഇരിങ്ങാലക്കുടയിൽ നിന്ന് രണ്ടും മറ്റ് ജില്ലകളിൽ നിന്നായി ദിവസത്തിൽ ഒന്നും സർവീസുകളാണ് കെഎസ്ആർടിസി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇരിങ്ങാലക്കുട യൂണിറ്റിൽ നിന്നും പുലർച്ചെ നാല് മണിക്ക് സർവീസുകൾ ആരംഭിക്കും. 310Continue Reading

കരുവന്നൂർ പുഴയിലേക്ക് ചാടിയ ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി…. ഇരിങ്ങാലക്കുട : കരുവന്നൂർ പുഴയിൽ മുങ്ങി മരിച്ച യുവാവിന്റെ മൃതദേഹം മൂന്നര ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി വല്യവീട്ടിൽ പരേതനായ വേണുവിൻ്റെ മകൻ ഹരികൃഷ്ണൻ ( 21 വയസ്സ് ) ആണ് മരിച്ചത്. സുഹൃത്തിന് സന്ദേശം അയച്ചതിന് ശേഷം ബുധനാഴ്ച രാത്രി ഒൻപതരയോടെയാണ് യുവാവ് പുഴയിലേക്ക് ചാടിയത്. ബസ് സ്റ്റാൻഡ് പരിസരത്ത് ബൈക്ക് വച്ചതിന് ശേഷംContinue Reading

ക്രൈസ്റ്റ് കോളേജിൽ ഇരുവിഭാഗം വിദ്യാർഥികൾ തമ്മിൽ സംഘർഷം; രണ്ട് പേർക്ക് പരിക്കേറ്റു; ഒൻപത് വിദ്യാർഥികളെ മാനേജ്മെൻ്റ് സസ്പെൻ്റ് ചെയ്തു…. ഇരിങ്ങാലക്കുട : (ക്രൈസ്റ്റ് കോളേജിൽ ഇരുവിഭാഗം വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒൻപത് വിദ്യാർഥികളെ കോളേജ് മാനേജ്മെൻ്റ് സസ്പെൻ്റ് ചെയ്തു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ക്യാംപസിന് പുറത്ത് വച്ചായിരുന്നു സംഭവം. പരിക്കേറ്റ വിദ്യാർഥികൾ താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. ഇത് സംബന്ധിച്ച് മാനേജ്മെൻ്റ് പോലീസിൽContinue Reading

നഗരസഭ വക ട്രഞ്ചിംഗ് ഗ്രൗണ്ടിൽ മാലിന്യങ്ങൾ വേർതിരിക്കുന്നവരുടെ വേതനപ്രശ്നം; തനത് ഫണ്ടിൽ നിന്നും നൽകാൻ അടിയന്തര നഗരസഭ യോഗത്തിൽ തീരുമാനം; ഹരിതകർമ്മസേനയുമായി ബന്ധപ്പെട്ട മാർഗ്ഗരേഖ നടപ്പിലാക്കുന്നതിൽ ഭരണ നേത്യത്വത്തിന് വീഴ്ച സംഭവിച്ചതായി എൽഡിഎഫ്; യോഗതീരുമാനത്തോട് വിയോജിച്ച് ബിജെപി…. ഇരിങ്ങാലക്കുട : നഗരസഭ വക ട്രഞ്ചിംഗ് ഗ്രൗണ്ടിൽ മാലിന്യങ്ങൾ വേർതിരിക്കുന്ന ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം തനത് ഫണ്ടിൽ നിന്ന് തന്നെ നൽകാൻ നഗരസഭയുടെ അടിയന്തരയോഗത്തിൽ തീരുമാനം. വിഷയത്തിൻ്റെ ശാശ്വത പരിഹാരത്തിനായിContinue Reading