ഠാണാ- ചന്തക്കുന്ന് റോഡ് വികസന പദ്ധതി; പ്രാരംഭ പ്രവർത്തനങ്ങൾ ധ്യതഗതിയിൽ പൂർത്തീകരിക്കാൻ അവലോകനയോഗത്തിൽ മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ നിർദ്ദേശം.. ഇരിങ്ങാലക്കുട:ഠാണാ – ചന്തക്കുന്ന് റോഡ് വികസന പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ . ആർ.ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. നിലവിൽ ലാന്റ് അക്യൂസേഷൻ നടപടികൾ ആരംഭിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കുള്ള കണ്ടിജൻസ് ചാർജ് ലഭിച്ചിട്ടുണ്ടെന്നും അടുത്ത ഘട്ടമായി ഇതിനായുള്ള നോട്ടിഫിക്കേഷൻContinue Reading

കണ്ണൂർ സർവകലാശാല വൈസ് – ചാൻസലർ നിയമനം; മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ രാജി ആവശ്യപ്പെട്ട് നഗരത്തിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രകടനം.. ഇരിങ്ങാലക്കുട:കണ്ണൂർ സർവകലാശാല വൈസ് -ചാൻസലർ നിയമനത്തിൽ സ്വജനപക്ഷപാതം ചെയ്ത് സത്യപ്രതിജ്ഞ ലംഘനം നടത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റിയുടെ പ്രതിഷേധ പ്രകടനം . പ്രസിഡന്റ് ടി. വി. ചാർലിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം മുനിസിപ്പൽ ചെയർപേഴ്സൺContinue Reading

കൂടൽമാണിക്യദേവസ്വ ചെയർമാൻ ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ പ്രദീപ് മേനോൻ രാജി വച്ചു;പാർട്ടിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ രാജിക്ക് കാരണമെന്ന് വിശദീകരണം.. ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യദേവസ്വം ഉൾപ്പെടെ വിവിധ പ്രസ്ഥാനങ്ങളിൽ സജീവമായിരുന്ന പ്രദീപ് മേനോൻ സ്ഥാനങ്ങൾ രാജി വച്ചു. ദേവസ്വം ചെയർമാൻ, പ്രവാസി ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ച്ചർ കമ്പനി സിഇഒ, ആർദ്രം കോഓർഡിനേറ്റർ, കല്ലംകുന്ന് ബാങ്ക് ഭരണസമിതി അംഗം എന്നീ സ്ഥാനങ്ങളിൽ നിന്ന് രാജി വയ്ക്കുകയാണെന്നാണ് മാധ്യമങ്ങൾക്ക് നല്കിയ സന്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാജിക്ക്Continue Reading

അയൽവാസിയെ ചാരായക്കേസിൽ കുടുക്കാൻ ശ്രമം; രണ്ടാം പ്രതിയായ യുവാവ് അറസ്റ്റിൽ… ചാലക്കുടി:അയൽവാസിയുടെ വീടിന് പുറകിൽ ചാരായം കുഴിച്ചിട്ട് കള്ള കേസിൽ കുടുക്കാൻ ശ്രമിച്ച കേസിൽ പാലപ്പിള്ളി സ്വദേശി ജിഷ്ണു രാമകൃഷ്ണൻ ( 26 ) എന്നയാളെ കൊരട്ടി സി ഐ ബി.കെ. അരുണും സംഘവും അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ ഏപ്രിൽ മാസം എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഈ കേസിൽ ഒന്നാം പ്രതി പാലപ്പിള്ളി സ്വദേശി പള്ളത്ത് വീട്ടിൽ രാജേഷ് (41)Continue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 41 പേർക്ക് കൂടി കോവിഡ്; നഗരസഭ പരിധിയിൽ ഒരു കോവിഡ് മരണവും.. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 41 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ. 15 ഉം മുരിയാട് 5 ഉം കാറളത്ത് 3 ഉം ആളൂരിൽ 6 ഉം പടിയൂരിലും പൂമംഗലത്തും 2 പേർ വീതവും കാട്ടൂരിൽ 1 ഉം വേളൂക്കരയിൽ 7 ഉം പേരാണ് ഇന്നത്തെ കോവിഡ് ബാധിതരുടെ പട്ടികയിലുള്ളത്. നഗരസഭയിൽ ഒരു കോവിഡ് മരണവുംContinue Reading

അതിഥി തൊഴിലാളികളുടെ മൊബൈൽ ഫോണുകളും പണവും കവർന്ന ആസ്സാം സ്വദേശി പിടിയിൽ ചാലക്കുടി: അതിഥി തൊഴിലാളികളുടെ മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ച ആസ്സാംസ്വദേശി ഷക്കീർ അലി ( 35 ) എന്നയാളെ ചാലക്കുടി ഡിവൈഎസ്പി സി ആർ സന്തോഷ്, കൊരട്ടി സിഐ ബി കെ അരുൺ എന്നിവർ അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ മാസം 23 ന് രാത്രി 12.00 മണിയോടെ കൊരട്ടി കമ്യൂണിറ്റി ഹാളിനു സമീപം ജെ കെ എൻജിനിയറിങ്ങ്Continue Reading

വാഹനപകടത്തിൽ മുരിയാട് പഞ്ചായത്ത് വൈസ് – പ്രസിഡണ്ട് മരിച്ചു. ഇരിങ്ങാലക്കുട: വാഹനപകടത്തിൽ മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് – പ്രസിഡണ്ട് മരിച്ചു. വൈസ് – പ്രസിഡണ്ടും പഞ്ചായത്തിലെ വാർഡ് 13 മെമ്പറുമായ ഷീല ജയരാജ് (49 വയസ്സ്) ആണ് മരിച്ചത്.രാവിലെ പതിനൊന്ന് മണിയോടെ വെള്ളിലാംകുന്നിൽ വച്ചായിരുന്നു അപകടം. കൂടെ ഉണ്ടായിരുന്ന ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രതി ഗോപിയെ പരിക്കുകളോടെ അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ സ്വകാര്യബസ്സ്Continue Reading