കേരളഫീഡ്സ് ചെയർമാനായി സിപിഐ സംസ്ഥാനകൗൺസിൽ അംഗം കെ ശ്രീകുമാറിനെ നിയമിച്ച് കൊണ്ട് സർക്കാർ ഉത്തരവ്.. ഇരിങ്ങാലക്കുട :പൊതുമേഖല സ്ഥാപനമായ കേരള ഫീഡ്സിന്റെ ചെയർമാനായി സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ. ശ്രീകുമാറിനെ നിയമിച്ച് കൊണ്ട് സർക്കാർ ഉത്തരവ്. കെ.ശ്രീകുമാർ ഇരിങ്ങാലക്കുട കാറളം സ്വദേശിയാണ് സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന എസ് കെ. നമ്പ്യാരുടേയും കോട്ടുവല കൊച്ചമ്മിണി അമ്മയുടേയും മകനായ കെ ശ്രീകുമാർ വരന്തരപ്പിള്ളി കൊ വെന്ത എൽ പി സ്കൂൾ ജനതContinue Reading

ഇരിങ്ങാലക്കുട: റോഡ് ക്രോസ്സ് ചെയ്യുന്നതിനിടയിൽ ആംബുലൻസ് ഇടിച്ച് കരൂപ്പടന്ന സ്വദേശിനിയായ വയോധിക മരിച്ചു. കരൂപ്പടന്ന പള്ളിനട ചുണ്ടേക്കാട്ടിൽ സെയ്തുമുഹമ്മദ് ഭാര്യ ജമീല (67) ആണ് മരിച്ചത്. രാവിലെ 10 ന് വെള്ളാങ്ങല്ലൂർ ബ്ലോക്ക് ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് ക്രോസ്സ് ചെയ്യുമ്പോൾ, കൊടുങ്ങല്ലൂർ ഭാഗത്ത് നിന്ന് വന്ന ആംബുലൻസ് ഇടിക്കുകയായിരുന്നു .ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബ്ദുൾസലാം, മുഹമ്മദ്Continue Reading

തുമ്പൂർ ബാങ്ക് ഭരണസമിതി പിരിച്ച് വിട്ട ജോയിൻ്റ് രജിസ്ട്രാറുടെ നടപടി റദ്ദാക്കി കൊണ്ട് ഹൈക്കോടതി ഉത്തരവ്.. ഇരിങ്ങാലക്കുട: തുമ്പൂർ സർവ്വീസ് സഹകരണബാങ്ക് ഭരണസമിതി പിരിച്ച് വിട്ട് ജോയിന്റ് രജിസ്ട്രാറുടെ നടപടി റദ്ദാക്കി കൊണ്ട് ഹൈക്കോടതി ഉത്തരവ്. ബാങ്കിന്റെ കെട്ടിടനിർമ്മാണത്തിന് അനുമതിയേക്കാൾ കൂടുതൽ തുക ചിലവ് ചെയ്തുവെന്നും അംഗങ്ങൾക്ക് പൊതുയോഗത്തിന് പാരിതോഷികം നൽകിയെന്നും നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശ നൽകുന്നതടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോ: രജിസ്ട്രാർ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത്. പുതിയ ഭരണസമിതിContinue Reading

കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ് കോഴി പൗലോസ് കൊരട്ടി പോലീസിന്റെ പിടിയിൽ .. ചാലക്കുടി: അമ്പതോളം മോഷണക്കേസുകളിൽ പ്രതിയായ എറണാകുളം മേക്കാട് സ്വദേശി കാച്ചപ്പിള്ളി വീട്ടിൽ കോഴി പൗലോസ് എന്നറിയപ്പെടുന്ന പൗലോസ് (64) എന്നയാളെ കൊരട്ടി സി ഐ ബി കെ അരുൺ അറസ്റ്റു ചെയ്തു. മാമ്പ്രയിലെ കൊച്ചിൻ ദേവസ്വം ബോർഡിന്റെ മഹാദേവക്ഷേത്രത്തിൽ മോഷണം നടത്തിയ കുറ്റത്തിനാണ് പൗലോസിനെ അറസ്റ്റു ചെയ്തത് . 18 വയസ്സു മുതൽ മോഷണം ആരംഭിച്ച പ്രതിക്കെതിരെContinue Reading

ചേറ്റുവയിൽ വൻ അനധികൃത വിദേശമദ്യവേട്ട; 25 കേസ് വിദേശമദ്യവുമായി കളമശ്ശേരി സ്വദേശിയായ യുവാവ് പിടിയിൽ.. കൊടുങ്ങല്ലൂർ: ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളോടനുബന്ധിച്ചു ചില്ലറവില്പനക്കായി മാഹിയിൽ നിന്നും കൊണ്ടുവന്ന 25 കേയ്സ് അനധികൃത വിദേശ മദ്യവുമായി യുവാവിനെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി ഐപിഎസിന്റെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് ശങ്കറിന്റെ നേതൃത്വത്തിൽ വാടാനപ്പള്ളി സി ഐ സനീഷ്, വലപ്പാട് എസ് ഐ മനോജ് കെ, എസ്Continue Reading

അവിട്ടത്തൂരിൽ ഷോക്കേറ്റ് യുവാവിൻ്റെ മരണം; കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് നാട്ടുകാർ; വീഴ്ചയില്ലെന്ന് വിശദീകരിച്ച് കെഎസ്ഇബി അധിക്യതർ.. ഇരിങ്ങാലക്കുട: അവിട്ടത്തൂരിൽ ഇലക്ട്രിക് ലൈനിൽ തോട്ടി തട്ടി യുവാവ് മരിക്കാൻ ഇടയായ സംഭവത്തിൽ കെഎസ്ഇബി യുടെ വീഴ്ച ഉണ്ടെന്ന് നാട്ടുകാർ.എഞ്ചിനീയറിംഗ് ബിരുദധാരിയായ കടുപ്പശ്ശേരി ചെങ്ങാറ്റുമുറി തത്തംപ്പിള്ളി വീട്ടിൽ തോമസിൻ്റെ മകൻ ടിബിൻ (21) ആണ് കഴിഞ്ഞ ദിവസം പറമ്പിൽ നിന്ന് തോട്ടിയുമായി മടങ്ങുന്നതിനിടയിൽ 33 കെ വി ലൈനിൽ തോട്ടി തട്ടി ഷോക്കേറ്റ്Continue Reading

ആലപ്പുഴയിൽ ബിജെപി നേതാവിൻ്റെ കൊലപാതകം; ഇരിങ്ങാലക്കുടയിൽ സംഘ്പരിവാർ സംഘടനകളുടെ പ്രതിഷേധ പ്രകടനം.. ഇരിങ്ങാലക്കുട: അഡ്വ: രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നഗരത്തിൽ സംഘ പരിവാറിൻ്റെ നേത്യത്വത്തിൽ പ്രകടനം. കൂടൽമാണിക്യം ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ഠാണ വിലെത്തി തിരിച്ച് ബസ്റ്റാന്റിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, രാഷ്ട്രീയ സ്വയം സേവക സംഘം ഖണ്ഡ് സഹകാര്യവാഹ് കണ്ണൻ,ഹിന്ദു ഐക്യവേദി ജില്ല രക്ഷാധികാരി രവീന്ദ്രൻContinue Reading

പരീക്ഷാ ഫീസ് അടച്ചിട്ടും ഹാൾ ടിക്കറ്റ് ലഭിച്ചില്ല; ലോർഡ്സ് അക്കാദമിയിലെ മുപ്പതോളം വിദ്യാർഥികൾ പ്രതിസന്ധിയിൽ; വീഴ്ച സർവകലാശാലയുടെതെന്ന് വിശദീകരിച്ച് അക്കാദമി അധികൃതർ.. ഇരിങ്ങാലക്കുട: ഹാൾ ടിക്കറ്റ് ലഭിക്കാഞ്ഞതിനെ തുടർന്ന് മുപ്പതോളം വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാകുമെന്ന് ഉറപ്പായി. ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പിൽ പ്രവർത്തിക്കുന്ന ഭാരതീയാർ സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസകേന്ദ്രമായ ലോർഡ്സ് അക്കാദമിയിലെ വിദ്യാർഥികളാണ് പ്രതിസന്ധിയിൽ ആയിരിക്കുന്നത്. എംബിഎ, എംകോം, എംസിഎ, ബികോം കോഴ്സുകളിലെ വിവിധ വർഷങ്ങളിലെ പരീക്ഷകൾക്കായി നേരത്തെ തന്നെContinue Reading

അവിട്ടത്തൂരിൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ യുവാവ് ഷോക്കേറ്റ് മരിച്ചു.. ഇരിങ്ങാലക്കുട: ഷോക്കേറ്റ് എഞ്ചിനീയറിംഗ് ബിരുദധാരിയായ യുവാവ് മരിച്ചു. കടുപ്പശ്ശേരി ചെങ്ങാറ്റുമുറി തത്തംപ്പിള്ളി വീട്ടിൽ തോമസിൻ്റെ മകൻ ടിബിൻ (21) ആണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെ അവിട്ടത്തൂർ ഓങ്ങിച്ചിറ പരിസരത്ത് വച്ചായിരുന്നു സംഭവം. നാളികേരം ഇടാനുള്ള ശ്രമത്തിനിടയിൽ തോട്ടി ഇലക്ട്രിക് ലൈനിൽ തട്ടിയായിരുന്നു അപകടം. ശോഭിയാണ് അമ്മ. ടോബിൻ സഹോദരനാണ്. ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു.Continue Reading