മാളയിലും ആളൂരിലുമായി ആക്രമണം നടത്തിയ ഗുണ്ടകൾ അറസ്റ്റിൽ ഇരിങ്ങാലക്കുട: മാളയിലും ആളൂരും ഗുണ്ടാ വിളയാട്ടം നടത്തിയ രണ്ടു പേർ അറസ്റ്റിലായി. തിരുത്തി പറമ്പ് തച്ചിനാടൻ ജയൻ 31 വയസ്സ്, തിരുത്തിപറമ്പ് തച്ചനാടൻ ഗിരീഷ് 50 വയസ്സ് എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി. ജി. പൂങ്കുഴലി ഐ പി.എസിന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു. കെ.തോമസിന്റെ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ എം.ബി. സിബിൻ അറസ്റ്റു ചെയ്തത്. കൊലപാതകം, കൊലപാതക ശ്രമം ,Continue Reading

കാട്ടൂരിൽ ഹോമിയോ ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം ഉയരുന്നു; നിർമ്മിക്കുന്നത് മുൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 25 ലക്ഷം രൂപ ചിലവിൽ… ഇരിങ്ങാലക്കുട: വൈദ്യശാസ്ത്ര മേഖലയിലെ പ്രധാനപ്പെട്ട മൂന്ന് ശാഖകളിലൊന്നായ ഹോമിയോപ്പതി ചികിത്സയ്ക്കായി കാട്ടൂരിലും ഡിസ്പെൻസറി ഉയരുന്നു. കാട്ടൂരിൽ പുതുതായി നിർമ്മിക്കാനിരിക്കുന്ന ഹോമിയോ ഡിസ്പെൻസറിയുടെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു നിർവ്വഹിച്ചു. മുൻ എം എൽ എ പ്രൊഫ. അരുണൻ മാസ്റ്ററുടെ ആസ്തിContinue Reading

വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന നാല് ലിറ്റർ വ്യാജചാരായവുമായി ഒരാൾ പിടിയിൽ… ചാലക്കുടി: വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന നാല് ലിറ്റർ ചാരായവുമായി മണ്ടികുന്ന് സ്വദേശി മണ്ടി വീട്ടിൽ ഡെന്നി (47 ) എന്നയാളെ കൊരട്ടി സി ഐ ഇൻസ്പെക്ടർ ബി കെ അരുൺ അറസ്റ്റു ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി 11 . 00 മണിക്ക് പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പ്രതിയുടെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ഓട്ടോ റിക്ഷയിൽContinue Reading

എൻഎസ്എസ് സപ്തദിന ക്യാമ്പുകൾക്ക് തുടക്കമായി; വിദ്യാർഥികളുടെ സ്വഭാവരൂപീകരണത്തിൽ എൻ എസ് എസിന് നിർണ്ണായക പങ്കെന്ന് മന്ത്രി ഡോ. ആർ ബിന്ദു.. ഇരിങ്ങാലക്കുട: മനുഷ്യരിൽ ഉണ്ടായേക്കാവുന്ന ദുഷിച്ച വാസനകൾ ഇല്ലാതാക്കുവാൻ എൻ എസ് എസ് പോലുള്ള സംഘടനകൾക്ക് കഴിയുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ , ആർ ബിന്ദു അഭിപ്രായപ്പെട്ടു . ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ സംഘടിപ്പിച്ച നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിനക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . കേരളത്തിലുടനീളംContinue Reading

നവീകരിച്ച കുർബാനയർപ്പിച്ച് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ; വിട്ട് നിന്ന് വികാരി ഫാ. പയസ്സ് ചിറപ്പണത്ത്; മാധ്യമ പ്രവർത്തകരെ തടഞ്ഞ് ഒരു വിഭാഗം വിശ്വാസികളും.. ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിൽ ഏകീകൃത കുർബാനയർപ്പിച്ച് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. തിരുപ്പിറവിയുടെ സ്നേഹ സന്ദേശവുമായി നടന്ന ക്രിസ്തുമസ് പാതിരാ കുർബാന രാത്രി 11.30 യോടെയാണ് ആരംഭിച്ചത്. ഡിസംബർ 25 മുതൽ സിനഡ് നിർദ്ദേശിച്ച നവീകരിച്ച കുർബാന ക്രമം രൂപതയിലെ പള്ളികളിലുംContinue Reading

കേരളഫീഡ്സ് ചെയർമാനായി സിപിഐ സംസ്ഥാനകൗൺസിൽ അംഗം കെ ശ്രീകുമാറിനെ നിയമിച്ച് കൊണ്ട് സർക്കാർ ഉത്തരവ്.. ഇരിങ്ങാലക്കുട :പൊതുമേഖല സ്ഥാപനമായ കേരള ഫീഡ്സിന്റെ ചെയർമാനായി സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ. ശ്രീകുമാറിനെ നിയമിച്ച് കൊണ്ട് സർക്കാർ ഉത്തരവ്. കെ.ശ്രീകുമാർ ഇരിങ്ങാലക്കുട കാറളം സ്വദേശിയാണ് സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന എസ് കെ. നമ്പ്യാരുടേയും കോട്ടുവല കൊച്ചമ്മിണി അമ്മയുടേയും മകനായ കെ ശ്രീകുമാർ വരന്തരപ്പിള്ളി കൊ വെന്ത എൽ പി സ്കൂൾ ജനതContinue Reading

ഇരിങ്ങാലക്കുട: റോഡ് ക്രോസ്സ് ചെയ്യുന്നതിനിടയിൽ ആംബുലൻസ് ഇടിച്ച് കരൂപ്പടന്ന സ്വദേശിനിയായ വയോധിക മരിച്ചു. കരൂപ്പടന്ന പള്ളിനട ചുണ്ടേക്കാട്ടിൽ സെയ്തുമുഹമ്മദ് ഭാര്യ ജമീല (67) ആണ് മരിച്ചത്. രാവിലെ 10 ന് വെള്ളാങ്ങല്ലൂർ ബ്ലോക്ക് ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് ക്രോസ്സ് ചെയ്യുമ്പോൾ, കൊടുങ്ങല്ലൂർ ഭാഗത്ത് നിന്ന് വന്ന ആംബുലൻസ് ഇടിക്കുകയായിരുന്നു .ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബ്ദുൾസലാം, മുഹമ്മദ്Continue Reading

തുമ്പൂർ ബാങ്ക് ഭരണസമിതി പിരിച്ച് വിട്ട ജോയിൻ്റ് രജിസ്ട്രാറുടെ നടപടി റദ്ദാക്കി കൊണ്ട് ഹൈക്കോടതി ഉത്തരവ്.. ഇരിങ്ങാലക്കുട: തുമ്പൂർ സർവ്വീസ് സഹകരണബാങ്ക് ഭരണസമിതി പിരിച്ച് വിട്ട് ജോയിന്റ് രജിസ്ട്രാറുടെ നടപടി റദ്ദാക്കി കൊണ്ട് ഹൈക്കോടതി ഉത്തരവ്. ബാങ്കിന്റെ കെട്ടിടനിർമ്മാണത്തിന് അനുമതിയേക്കാൾ കൂടുതൽ തുക ചിലവ് ചെയ്തുവെന്നും അംഗങ്ങൾക്ക് പൊതുയോഗത്തിന് പാരിതോഷികം നൽകിയെന്നും നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശ നൽകുന്നതടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോ: രജിസ്ട്രാർ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത്. പുതിയ ഭരണസമിതിContinue Reading