ഇരിങ്ങാലക്കുട നഗരസഭയിൽ കോവിഡ് വ്യാപനം രൂക്ഷം; ഒരാഴ്ചക്കുള്ളിൽ രോഗം സ്ഥിരീകരിച്ചത് 337 പേർക്ക്;ആഘോഷങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ ഉറപ്പാക്കാൻ കർശന നടപടികളിലേക്ക് ഒരുങ്ങി പോലീസ്.. ഇരിങ്ങാലക്കുട: നഗരസഭയിൽ കോവിഡ് വ്യാപനം രൂക്ഷം.കഴിഞ്ഞ 7 ദിവസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് 337 പേർക്ക് . ബുധനാഴ്ച 11 മുതൽ 31 വരെയുള്ള വാർഡുകളിൽ നിന്ന് മാത്രമായി 86 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പൊറത്തിശ്ശേരി പഞ്ചായത്ത് പ്രദേശത്തെ അപേക്ഷിച്ച് ടൗൺ മേഖലയിൽ നിന്നാണ് കൂടുതൽ കോവിഡ്Continue Reading

കുഴിക്കാട്ടുശ്ശേരിയിലെ ബാറിൽ വച്ച് യുവാവിനെ അക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ… ഇരിങ്ങാലക്കുട: ബാറിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച കേസ്സിൽ രണ്ടു പേർ അറസ്റ്റിലായി. കൊമ്പിടിഞ്ഞാമക്കൽ വരദനാട് സ്വദേശി തേവലപ്പിള്ളി വീട്ടിൽ ഡെയ്സൻ (25 വയസ്സ് ),പുത്തൻചിറ മൂരിക്കാട് സ്വദേശി പടത്തുരുത്തി വീട്ടിൽ മെബിൻ (33 വയസ്സ്) എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്‌ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ എസ്.പി. ബാബു കെ.തോമസിന്റെ നേതൃത്വത്തിൽ ആളൂർContinue Reading

തൃശ്ശൂർ ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; നാളെ മുതൽ പൊതുപരിപാടികൾക്ക് വിലക്ക്; ഉൽസവങ്ങളും തിരുനാളുകളും ചടങ്ങുകൾ മാത്രമായി നടത്തണമെന്നും ജില്ലാ ഭരണകൂടത്തിൻ്റെ ഉത്തരവ്.. തൃശ്ശൂർ: ജില്ലയിലെ 3 ദിവസത്തെ കോവിഡ് രോഗസ്ഥിരീകരണനിരക്ക് 31.26 ആയ സാഹചര്യത്തിൽ നാളെ മുതൽ (ജനുവരി 18) എല്ലാതരം സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക,സാമുദായിക, മതപരമായ പരിപാടികളും വിലക്കി കൊണ്ട് ജില്ലാ ഭരണകൂടത്തിൻ്റെ ഉത്തരവ്. ഉൽസവം, തിരുനാൾ തുടങ്ങിയ ആഘോഷങ്ങൾ ചടങ്ങുകൾ മാത്രമായി നടത്തണമെന്നും ജില്ലാ ദുരന്തനിവാരണContinue Reading

തൃപ്രയാറിൽ വൻ മാരകമയക്കുമരുന്നു വേട്ട;അറസ്റ്റിലായത് അന്തർസംസ്ഥാന മയക്കുമരുന്ന് സംഘാംഗമായ കെമിക്കൽ എൻഞ്ചിനീയറിംഗ് വിദ്യാർത്ഥി തൃശ്ശൂർ:മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി പഴുവിൽ എടക്കാട്ടുതറ വീട്ടിൽ ഷംസുദ്ദീന്റെ മകൻ മുഹമ്മദ് ഷഹീൻ ഷായെയാണ് (22 വയസ്) തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രേ ഐ പി.എസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ക്രൈം സ്‌ക്വാഡും ചേർന്ന് പിടികൂടി കൂടിയത്. ഒരാഴ്ചയായി പോലീസ്Continue Reading

നഗരസഭയുടെ ഔദ്യോഗിക വാഹനം ചെയർപേഴ്സൻ്റെ വീട്ടിൽ ഇടുന്നതിനെ ചൊല്ലി വിവാദം; പരാതിയുമായി ബിജെപി കൗൺസിലർമാർ; പരാതിയിൽ കഴമ്പുണ്ടെന്നും വണ്ടി വീട്ടിൽ നിന്ന് മാറ്റാനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറിയുടെ വിശദീകരണം.. ഇരിങ്ങാലക്കുട: നഗരസഭയുടെ ഉടമസ്ഥതയിലുള്ള വാഹനം നിയമവിരുദ്ധമായി ചെയർപേഴ്സൻ്റെ വസതിയിൽ രാത്രി കാലങ്ങളിൽ പാർക്ക് ചെയ്യുന്നതിൽ പ്രതിഷേധവുമായി ബിജെപി.നഗരസഭയുടെ വാഹനങ്ങൾ നഗരസഭയുടെ തന്നെ ഗാരേജിൽ സൂക്ഷിക്കണമെന്ന നിയമം ഉള്ളപ്പോൾ ദിവസങ്ങളായി ചെയർപേഴ്സൺ ഉപയോഗിക്കുന്ന വാഹനം അവരുടെ വസതിയിലാണ് സൂക്ഷിക്കുന്നത്.Continue Reading

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൽക്കത്തയിലേക്ക് കടത്തികൊണ്ടുപോകാൻ ശ്രമം ; ബംഗാൾ യുവതി പിടിയിൽ ചാലക്കുടി:അതിഥി തൊഴിലാളിയുടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സുഹൃത്തിനെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് കൊരട്ടിയിലെ വീട്ടിൽ നിന്നും ഇറക്കി കൊണ്ടുപോയ വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശിനി സാത്തി ബീവി (25 ) എന്ന സ്ത്രീയെ കൊരട്ടി സിഐ ബി കെ അരുൺ അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയContinue Reading

കാറളം നന്തിയിൽ അംബേദ്ക്കര്‍ ഗ്രാമപദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു; നന്തി ഐഎച്ച്ഡിപി കോളനിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ 67 ലക്ഷം രൂപ ചിലവിൽ… ഇരിങ്ങാലക്കുട :കാറളം നന്തിയില്‍ അംബേദ്ക്കര്‍ ഗ്രാമ അവലോകനം യോഗം ചേര്‍ന്നു. നന്തി നന്ദിനി അങ്കണവാടിയില്‍ ഉന്നതവിദ്യഭ്യാസ മന്ത്രിയും സ്ഥലം എംഎല്‍എയുമായ ഡോ.ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 2020 ല്‍ ബഡ്ജറ്റ് ഭരണാനുമതി ലഭിച്ച എസ് ഇ ഫണ്ടായ 67 ലക്ഷം രൂപ ഉപയോഗിച്ച് നന്തി ഐ എച്ച്Continue Reading

ഇരിങ്ങാലക്കുട വിശ്വനാഥപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവം ജനുവരി 17 മുതൽ 24 വരെ…   ഇരിങ്ങാലക്കുട: എസ്എൻബിഎസ് സമാജം വക വിശ്വനാഥപുരം ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തിലെ കാവടിപൂരമഹോൽസവം ജനുവരി 17 മുതൽ 24 വരെ ആഘോഷിക്കും.ജനുവരി 17 വൈകീട്ട് 7 നും 7.48 നും മധ്യേ സച്ചിദാനന്ദ സ്വാമിയുടെ സാന്നിധ്യത്തിൽ പറവൂർ ബ്രഹ്മശ്രീ രാകേഷ് തന്ത്രികൾ മഹോൽസവത്തിന് കൊടിയേറ്റും.18, 19, 20, 21 തീയതികളിൽ ക്ഷേത്ര ചടങ്ങുകൾContinue Reading

22 വർഷമായി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി പോലീസ് പിടിയിൽ കൊടുങ്ങല്ലൂർ:1998 ലും 2000 ത്തിലും മതിലകം പോലിസ് സ്റ്റേഷനിൽ വഞ്ചനാക്കേസിൽ പിടികിട്ടാതെ പോലീസിനെ കബളിപ്പിച്ച് മുങ്ങി നടന്നിരുന്ന പ്രതിയായ എറണാകുളം മാല്യങ്കര പുത്തൻവീട്ടിൽ സലിംകുമാർ (63) എന്നയാളെ 22 വർഷത്തിന് ശേഷം കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത്‌ നിന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ എസിൻ്റെ ന്റെ നേതൃത്വത്തിൽ എസ് ഐ സുനിൽ പി സി, എഎസ്ഐ പ്രദീപ് സി ആർ,ഷൈൻContinue Reading

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കുന്നു; ഒന്നുമുതൽ ഒമ്പതാം ക്ലാസുകൾ വരെ അടച്ചിടുന്നു;നിയന്ത്രണങ്ങൾ ജനുവരി 21 മുതൽ.. തൃശൂർ:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകൾ വീണ്ടും അടക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനം. ഒന്നുമുതൽ ഒമ്പതാം ക്ലാസുകൾ വരെയാണ് അടച്ചിടുക. 10,11,12 ക്ലാസുകൾ തുടരും. ഈ മാസം 21 മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. രണ്ടാഴ്ചത്തേക്ക് അടച്ചിടാനാണ് നിലവിലെ തീരുമാനം. അതുവരെ ഓൺലൈൻContinue Reading