നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് പൊറത്തിശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു.. ഇരിങ്ങാലക്കുട: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പൊറത്തിശ്ശേരി തലയിണക്കുന്ന് ഇക്കണ്ടംപ്പറമ്പിൽ പരേതനായ ജയൻ്റെ മകൻ ജിതിൻ (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ പൊറത്തിശ്ശേരി സഹകരണ ബാങ്കിന് അടുത്തുള്ള വൈദ്യുതി പോസ്റ്റിൽ വണ്ടിയിടിച്ചായിരുന്നു അപകടം.ഗുരുതരമായി പരിക്കേറ്റ ജിതിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെ മരണം സംഭവിച്ചു. ബൈക്കിൻ്റെ പുറകിൽ ഉണ്ടായിരുന്ന ഹരിപുരംContinue Reading

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഇരിങ്ങാലക്കുട മേഖലയിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ.. ഇരിങ്ങാലക്കുട: കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് മേഖലയിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ. സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ തഹസിൽദാർ പി കെ ശ്രീരാജ്കുമാർ ദേശീയപതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നല്കി. വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. മുനിസിപ്പൽ മൈതാനത്ത് നടന്ന നഗരസഭതല പരിപാടിയിൽ ചെയർപേഴ്സൻ സോണിയഗിരി പതാക ഉയർത്തി. കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.Continue Reading

തൃശ്ശൂർ ജില്ലയിൽ 5,520 പേർക്ക് കൂടി കോവിഡ്, 1,515 പേർ രോഗമുക്തരായി തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച (25/01/2022) 5,520 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 840 പേരും വീട്ടു നിരീക്ഷണത്തിലുള്ള 20,130 പേരും ചേർന്ന് 26,490 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 1,515 പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,93,276 ആണ്. 5,63,373Continue Reading

കയ്പമംഗലത്തെ പൊതുമരാമത്ത് ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും കയ്പമംഗലം: കയ്പമംഗലം മണ്ഡലത്തിലെ പൊതുമരാമത്ത് ജോലികള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ തീരുമാനം. മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് പ്രദേശങ്ങളില്‍ നടപ്പാക്കിവരുന്ന പൊതുമരാമത്ത് വകുപ്പ് തല ജോലികളുടെ നിര്‍മാണപ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. നിലവില്‍ കയ്പമംഗലം മണ്ഡലത്തിലെ ചാമക്കാല അഴീക്കോട് റോഡ്, മൂന്നുപീടിക റോഡ്, കാടും കാടലും പദ്ധതി റോഡ് തുടങ്ങി മണ്ഡലത്തില്‍ നടക്കുന്നContinue Reading

വെള്ളാനിയിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബൈക്ക് കവർന്ന സഹോദരങ്ങൾ അറസ്റ്റിൽ ഇരിങ്ങാലക്കുട: കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബൈക്ക് കവർന്ന സഹോദരങ്ങൾ അറസ്റ്റിൽ. വെള്ളാനി കോഴിക്കുന്ന് വെള്ളുനിപറമ്പിൽ ജിബിൻരാജ് (24), ബിബിൻ രാജ് (22) എന്നിവരെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് വെള്ളാനി റേഷൻ കടയ്ക്ക് പരിസരത്ത് വച്ചായിരുന്നു സംഭവം. കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയും മുഖത്ത് മണ്ണ് വാരിയെറിഞ്ഞും വെള്ളാനി സ്വദേശിയായ വിനോദിൻ്റെ ആക്ടിവ സ്കൂട്ടറാണ് പ്രതികൾContinue Reading

തളിയക്കോണത്ത് മകനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച പിതാവ് ആത്മഹത്യ ചെയ്തു… ഇരിങ്ങാലക്കുട: മകനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച പിതാവ് ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെ ആയിരുന്നു സംഭവം.തളിയക്കോണം തൈവളപ്പിൽ കൊച്ചാപ്പു ശശിധരൻ (73) ആണ് മരിച്ചത്. വീട്ടിലെ മുറിയിൽ കിടന്ന് ഉറങ്ങുകയായിരുന്ന മകൻ നിധിൻ്റെ മേൽ ജനലിലൂടെ പെട്രോൾ ഒഴിച്ച് ലൈറ്റർ ഉപയോഗിച്ച് കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. മുറി പുറത്ത് നിന്ന് പൂട്ടിയിട്ടുമുണ്ടായിരുന്നു. ഉണർന്ന നിധിൻ മുറിയുടെContinue Reading

ഞായറാഴ്ചയിലെ മിനി ലോക്ഡൗണ്‍; നിയന്ത്രണങ്ങളോട് സഹകരിച്ച് ജനങ്ങള്‍;എങ്ങും പോലീസിന്റെ കര്‍ശന പരിശോധന; ഇരിങ്ങാലക്കുടയില്‍ 40 പേര്‍ക്കെതിരെയും കാട്ടൂരില്‍ 25 പേര്‍ക്കെതിരെയും ലോക്ഡൗൺ ലംഘനത്തിന് നോട്ടീസ്; ഇരിങ്ങാലക്കുടയില്‍ ഏഴു ബൈക്കുകളും കാട്ടൂരില്‍ 17 ബൈക്കുകളും പിടിച്ചെടുത്തു. ഇരിങ്ങാലക്കുട: മിനി ലോക്ഡൗണിലെ നിയന്ത്രണങ്ങളോട് ജനങ്ങള്‍ പൂര്‍ണമായി സഹകരിച്ച സാഹചര്യമായിരുന്നു ഇന്ന്. രാവിലെ മുതല്‍ പ്രധാന പ്പെട്ട ജംഗ്ഷനുകളില്‍ പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തിയിരുന്നു. കര്‍ശന പരിശോധനയായിരുന്നു ഉണ്ടായിരുന്നത്. ഇരിങ്ങാലക്കുട സ്‌റ്റേഷന്‍ പരിധിയില്‍ ഠാണാ, മാപ്രാണം,Continue Reading

കാട്ടൂർ മേഖലയിൽ ക്ഷേത്രങ്ങളിൽ നിന്ന് മോഷണം ;3 പേർ അറസ്റ്റിൽ ഇരിങ്ങാലക്കുട:കാട്ടൂർ പൊഞ്ഞനത്ത് കുടുംബക്ഷേത്രങ്ങളിൽ നിന്ന് ദീപസ്തംഭങ്ങൾ, ഓട്ടുവിളക്കുകൾ എന്നിവ കവർന്ന പ്രതികൾ അറസ്റ്റിലായി. പൊഞ്ഞനം സ്വദേശികളായ കണ്ടനാത്തറ രാജേഷ് (50 വയസ്സ്). ഇരിങ്ങാത്തുരുത്തി സാനു (36 വയസ്സ്), വെള്ളാഞ്ചേരി വീട്ടിൽ സഹജൻ (49 വയസ്സ്) എന്നിവരെയാണ് റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ എസ്.പി. ബിജുകുമാർ, ഇരിങ്ങാലക്കുട ഡി.വൈ എസ്.പി.Continue Reading

സംസ്ഥാനത്ത് വീണ്ടും കടുത്ത നിയന്ത്രണങ്ങൾ; ജനുവരി 23, 30 തീയതികളിൽ അവശ്യ സർവീസുകൾ മാത്രം;ജില്ലകളിൽ കാറ്റഗറി തിരിച്ച് നിയന്ത്രണങ്ങൾ.. തൃശ്ശൂർ: നിലവിലെ കോവിഡ് സാഹചര്യത്തിൽ ജനുവരി 23, 30 (ഞായറാഴ്ച) തീയതികളിൽ അവശ്യ സർവീസുകൾ മാത്രം അനുവദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. സർക്കാർ / സ്വകാര്യ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രണ്ടു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർ, ക്യാൻസർContinue Reading

ഇരിങ്ങാലക്കുട നഗരസഭയിൽ കോവിഡ് വ്യാപനം രൂക്ഷം; ഒരാഴ്ചക്കുള്ളിൽ രോഗം സ്ഥിരീകരിച്ചത് 337 പേർക്ക്;ആഘോഷങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ ഉറപ്പാക്കാൻ കർശന നടപടികളിലേക്ക് ഒരുങ്ങി പോലീസ്.. ഇരിങ്ങാലക്കുട: നഗരസഭയിൽ കോവിഡ് വ്യാപനം രൂക്ഷം.കഴിഞ്ഞ 7 ദിവസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് 337 പേർക്ക് . ബുധനാഴ്ച 11 മുതൽ 31 വരെയുള്ള വാർഡുകളിൽ നിന്ന് മാത്രമായി 86 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പൊറത്തിശ്ശേരി പഞ്ചായത്ത് പ്രദേശത്തെ അപേക്ഷിച്ച് ടൗൺ മേഖലയിൽ നിന്നാണ് കൂടുതൽ കോവിഡ്Continue Reading