ഇരിങ്ങാലക്കുടയിലും ” കാല് കഴുകിച്ചൂട്ട്” വിവാദം; വെള്ളാനി ക്ഷേത്രത്തിലെ ചടങ്ങ് ഉപേക്ഷിക്കണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു;പ്രതിഷേധവുമായി ഡിവൈഎഫ്ഐ യും പട്ടികജാതി ക്ഷേമസമിതിയും; ചടങ്ങ് ഒഴിവാക്കിയതായി അറിയിച്ച് ക്ഷേത്രം ഉപദേശകസമിതി… ഇരിങ്ങാലക്കുട: കാറളം പഞ്ചായത്തിലെ വെള്ളാനി ഞാലിക്കുളം മഹാദേവക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെയും പ്രതിഷ്ഠാചടങ്ങുകളുടെയും ഭാഗമായി നടത്താനിരുന്ന ” കാല് കഴുകിച്ചൂട്ട് ” ചടങ്ങ് ഒഴിവാക്കി. ഫെബ്രുവരി 7 മുതൽ 11 വരെ നടക്കുന്ന ചടങ്ങുകളുടെ ഭാഗമായി 11 ന് പുലർച്ചെയാണ്Continue Reading

അയൽവാസികളുടെ വഴക്ക് തീർക്കാനെത്തിയ പോലീസിനെ ആക്രമിച്ച രണ്ടു പേർ അറസ്റ്റിൽ തൃശ്ശൂർ: അയൽ വീട്ടുകാരുടെ വഴക്കു തീർക്കാനെത്തിയ പോലീസിനെ ആക്രമിച്ച പ്രതികൾ അറസ്റ്റിലായി. അരിമ്പൂരിൽ വാടകയ്ക്കു താമസിക്കുന്ന തൃശൂർ വിലങ്ങന്നൂർ സ്വദേശി കുന്നത്തു വീട്ടിൽ സാഗർ 33 വയസ്, വെളുത്തൂർ തച്ചംമ്പിള്ളി കോളനി ചെറുപറമ്പിൽ സനിൽ 28 വയസ്സ് എന്നിവരെയാണ് റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ്, അന്തിക്കാട് എസ്.ഐ. കെ.എച്ച് റെനീഷ് എന്നിവരുടെContinue Reading

ഇരിങ്ങാലക്കുട നഗരസഭ വാർഡ് 22 ൽ ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച അംഗൻവാടി കെട്ടിടം ഇനിയും പ്രവർത്തനക്ഷമമായില്ല; പ്രതിഷേധവുമായി ബിജെപി രംഗത്ത്.. ഇരിങ്ങാലക്കുട: ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മാണം പൂർത്തിയായ അംഗൻവാടി കെട്ടിടം പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകരുടെ സമരം.നഗരസഭ വാർഡ് 22 ൽ ഗേൾസ് സ്കൂൾ കോംപൗണ്ടിലാണ് അംഗൻവാടി കെട്ടിടത്തിൻ്റെ പണി പൂർത്തീകരിച്ചിരിക്കുന്നത്.നിലവിൽ ഗേൾസ് സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം ആദ്യം സ്റ്റാഫ് മുറിയായും പിന്നീട് ലൈബ്രറിയായും ഉപയോഗിച്ച് വന്നിരുന്ന മുറിയിലാണ് അംഗൻവാടിContinue Reading

പൂമംഗലം പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കേരള സര്‍ക്കാരിന്റെ കായകല്‍പ്പ് അവാര്‍ഡ് ഇരിങ്ങാലക്കുട:പൂമംഗലം പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കേരള സര്‍ക്കാരിന്റെ കായകല്‍പ്പ് അവാര്‍ഡ്. സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി മെച്ചപ്പെട്ട നിലവാരം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തില്‍ എല്ലാ ജില്ലകളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 2 ലക്ഷം രൂപ വീതവും ജില്ലയില്‍Continue Reading

മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി രണ്ട് പേർ വെള്ളാങ്ങല്ലൂരിൽ പിടിയിൽ.. ഇരിങ്ങാലക്കുട: യുവത്വത്തിന്റെ തലച്ചോറിനെ മരവിപ്പിക്കുന്ന ലഹരി മരുന്നായ എം.ഡി.എം.എ യുമായി നെടുമ്പാശ്ശേരി പിരാരൂർ സ്വദേശികളായ കാച്ചപ്പിള്ളി പോൾസൻ (26 വയസ്സ്),കന്നാപ്പിള്ളി റോമി ( 19 വയസ്സ്) എന്നിവരെ തൃശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ഐശ്വര്യ ഡോങ്ങ് ഗ്രേ ഐ പി എസി ന്റെ നിർദേശാനുസരണം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ തോമസിന്റെ നേതൃത്വത്തിൽ തൃശൂർ ജില്ലാContinue Reading

യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും മൊബൈൽ ഫോൺ കവർച്ച നടത്തുകയും ചെയ്ത കേസിൽ സ്റ്റേഷൻ റൗഡി കൂടിയായ പ്രതി അറസ്റ്റിൽ.. ഇരിങ്ങാലക്കുട: യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച് കവർച്ച നടത്തിയ കേസിൽ ഒളിവിലായിരുന്ന ഇരിങ്ങാലക്കുട തുറവൻകാട് സ്വദേശിയും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ റൗഡിയുമായ എലമ്പലക്കാട്ടിൽ വിപിൻ എന്ന വടിവാൾ വിപിനെ (41 വയസ്സ്)എസ്ഐ ജീഷിലിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 18 നായിരുന്നു സംഭവം.തുവൻകാട് സ്വദേശിയായ യുവാവിനെയാണ് പ്രതി കുത്തിയതുംContinue Reading

മതിലകം പൂവ്വത്തും കടവിൽ കനോലി കനാലിൽ വീണ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. കൊടുങ്ങല്ലൂർ : മതിലകം പൂവ്വത്തും കടവിൽ കനോലി കനാലിൽ വീണ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പുവ്വത്തും കടവ് സ്വദേശികളായ പച്ചാംമ്പുള്ളി സുരേഷ് മകൻ സുജിത്ത് (13), പനവളപ്പിൽ വേലായുധൻ മകൻ അതുൽ കൃഷ്ണ (18) എന്നിവരാണ് മരിച്ചത്. വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് പാലത്തിനടിയിൽ ഫുട്ബോൾ കളിക്കുന്നതിനിടയിൽ പുഴയിൽ വിണ പന്ത് എടുക്കാനിറങ്ങിയതായിരുന്നു ഇരുവരും. ഇതിനിടയിൽContinue Reading

വാഹനാപകടത്തിൽ മാപ്രാണം സ്വദേശിയായ വ്യാപാരി മരിച്ചു. ഇരിങ്ങാലക്കുട: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വ്യാപാരി മരിച്ചു. മാപ്രാണം ചിറയത്ത് കള്ളാപറമ്പിൽ കൊച്ചുവാറു മകൻ ജോയ്സൻ (47) ആണ് മരിച്ചത് .ഇന്ന് മൂന്ന് മണിയോടെ മാപ്രാണം സെൻ്ററിൽ വച്ചായിരുന്നു അപകടം. ഉടനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകീട്ട് 7 മണിയോടെയാണ് മരണം സംഭവിച്ചത്. ലില്ലിയാണ് അമ്മ.ജിറ്റിയാണ് ഭാര്യ. ജോവിയൻ, ജോജിൻ എന്നിവർ മക്കളാണ്. ഠാണാവിൽ മൊബൈൽContinue Reading

  ചാലക്കുടിക്കടുത്ത് കൊടകരയിൽ സംസ്ഥാന പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട; നാനൂറ്റി അറുപത് കിലോയിലധികം കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ; പിടികൂടിയത് അഞ്ച് കോടി രൂപയോളം ചില്ലറവിപണി വിലയുള്ള മുന്തിയ ഇനം കഞ്ചാവ്   ചാലക്കുടി: ചരക്കുലോറിയിൽ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്തുകയായിരുന്ന നാനൂറ്റി അറുപത് കിലോയോളം കഞ്ചാവുമായി മൂന്നു പേരെ ചാലക്കുടി ഡിവൈഎസ്പി .സി.ആർ. സന്തോഷും സംഘവും പിടികൂടി. കൊടുങ്ങല്ലൂർ ചന്തപുര മണപ്പാട്ട് വീട്ടിൽ ലുലു (32Continue Reading

കൊടകരയിൽ ഇരുപത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ.. ത്യശൂർ: ലഹരി വസ്തുക്കളുടെ വിതരണവും വിപണനവും ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടെ തൃശൂർ റേഞ്ച് ഡി ഐ ജി എ അക്ബർ ഐപിഎസ് ആവിഷ്കരിച്ച മിഷൻ ഡി എഡി എന്ന പദ്ധതിയുടെ ഭാഗമായി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കുമാരി ഐശ്വര്യ ദോങ് ഗ്രേ ഐപിഎസ് ജില്ലയിൽ നടപ്പിലാക്കിയ പ്രത്യേക വാഹനപരിശോധന സ്കീം പ്രകാരംContinue Reading