സഹകരണ നിക്ഷേപ സമാഹരണ യജ്ഞത്തിന് ജില്ലയിൽ ആവേശകരമായ തുടക്കം. ഇരിങ്ങാലക്കുട: സഹകരണ നിക്ഷേപം നാടിന്റെ തുടർ വികസനത്തിന്‌ ‘ എന്ന മുദ്രാവാക്യം ഉയർത്തി 6000 കോടി രൂപയുടെ അധിക നിക്ഷേപം സമാഹരിക്കാനുള്ള സഹകരണ നിക്ഷേപ യജ്ഞത്തിന് തൃശ്ശൂർ ജില്ലയിൽ തുടക്കമായി. മുതിർന്ന പൗരന്മാർക്ക് 7.5% വും മറ്റുള്ളവർക്ക് 7%വും നിക്ഷേപ പലിശ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മുകുന്ദപുരം സർക്കിളിലെ പുല്ലൂർ സഹകരണ ഹാളിൽ നടന്ന ജില്ലാ തല നിക്ഷേപ സമാഹരണContinue Reading

ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ ശേഖരിച്ച് വയ്ക്കുന്നതിന് മിനി മെറ്റീരിയൽ കളക്ഷൻ ഫസിലിറ്റിയുമായി ഇരിങ്ങാലക്കുട നഗരസഭ; എംസിഎഫുകൾ നിർമ്മിച്ചത് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി… ഇരിങ്ങാലക്കുട: നഗരസഭ പരിധിയിലെ 41 വാർഡുകളിൽ നിന്ന് ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ ശേഖരിച്ച് വയ്ക്കാൻ പദ്ധതി.2021-22 വർഷത്തെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച നാല് മിനി മെറ്റീരിയൽ കളക്ഷൻ ഫസിലിറ്റികൾ 20,27,34,35 വാർഡുകളിൽ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.46 തൊഴിൽ ദിനങ്ങൾContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 20 റോഡുകൾ നവീകരിക്കാൻ രണ്ട് കോടി രൂപയുടെ ഭരണാനുമതി.. ഇരിങ്ങാലക്കുട:നിയോജകമണ്ഡലത്തിലെ 20 റോഡുകൾ അടിയന്തിരമായി പുനരുദ്ധരിക്കും. ഇതിന് രണ്ടുകോടി രൂപയുടെ ഭരണാനുമതി ആയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കാട്ടൂര്‍ പഞ്ചായത്തിലെ മൂന്നു റോഡുകളും കാറളം പഞ്ചായത്തിലെ രണ്ടു റോഡുകളും മുരിയാട് പഞ്ചായത്തിലെ മൂന്നു റോഡുകളും ആളൂര്‍ പഞ്ചായത്തിലെ നാലു റോഡുകളും വേളൂക്കര പഞ്ചായത്തിലെ രണ്ടു റോഡുകളും പടിയൂര്‍ പഞ്ചായത്തിലെ രണ്ടു റോഡുകളും, കൂടാതെContinue Reading

കൊടുങ്ങല്ലൂരിൽ വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലു പേർ ജീവനൊടുക്കിയ നിലയിൽ കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരില്‍ വിഷവായു തുറന്നുവിട്ട് ഒരു കുടുംബത്തിലെ നാല് പേര്‍ ജീവനൊടുക്കി . ചന്തപ്പുര ഉഴവത്തുകടവിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.അച്ഛനും അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്. വീടിനകത്ത് വിഷവായു നിറച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സംശയം. വീടിനകത്ത് കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തി. സോഫ്റ്റ്‌വെയർ എന്‍ജിനീയര്‍ ആഷിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്തിമContinue Reading

മുപ്പത് ലക്ഷം രൂപയുടെ മാരക മയക്കുമരുന്നുമായി രണ്ട് പേർ കൊടകരയിൽ പിടിയിൽ ;പിടികൂടിയത് 60 കുപ്പി ഹാഷിഷ് ഓയിൽ… കൊടകര: വിൽപനക്കായി കൊണ്ടുപോകുകയായിരുന്ന അതിമാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി രണ്ടു പേരെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കുമാരി ഐശ്വര്യ ദോങ്ഗ്രേ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷ് കൊടകര സർക്കിൾ ഇൻസ്പെക്ടർ ജയേഷ് ബാലൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി. തൃശൂർ ചിയ്യാരം ബിസ്കറ്റ് കമ്പനിക്ക് സമീപംContinue Reading

മാരക ലഹരി മരുന്നായ ഹാഷിഷ് ഓയിലുമായി രണ്ട് പേർ കയ്പമംഗലത്ത് പിടിയിൽ കൊടുങ്ങല്ലൂർ:ലഹരി മരുന്നായ ഹാഷിഷ് ഓയിലുമായി ചളിങ്ങാട് പോകാക്കില്ലത്ത് വീട്ടിൽ നഹാസ് (21) എന്ന ആളേയും പ്രായപൂർത്തിയാകാത്ത ഒരാളേയുമാണ് തൃശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ഐശ്വര്യ ഡോങ്ങ് ഗ്രേ ഐ പി എസി ന്റെ നിർദേശാനുസരണം കൊടുങ്ങല്ലുർ ഡി.വൈ.എസ്.പി. സലീഷ് എൻ എസിൻ്റെ നേതൃത്വത്തിൽ തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് എസ്.ഐ. എം പി മുഹമ്മദ്Continue Reading

വാറണ്ട് പ്രതികൾ ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിൽ… ഇരിങ്ങാലക്കുട: മധ്യമേഖല ഡി.ഐ.ജി യുടെ പ്രത്യേക നിർദ്ദേശപ്രകാരമുള്ള പരിശോധനയുടെ ഭാഗമായി നടത്തിയ തിരച്ചിലിൽ രണ്ട് വാറണ്ട് പ്രതികൾ അറസ്റ്റിലായി. കൊലപാതകം, മോഷണം ഉൾപ്പെടെ നിരവധി കേസ്സുകളിലെ പ്രതി കല്ലേറ്ററുംകര പഞ്ഞപ്പിള്ളി സ്വദേശി കണ്ണോളി വീട്ടിൽ കിഷോർ (38 വയസ്സ്),അടിപിടി കേസ്സിൽ മുങ്ങി നടന്നിരുന്ന വേഴക്കാട്ടുകര ചുങ്കത്ത് വീട്ടിൽ അജിത്ത് (26 വയസ്സ് ) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു. കെ.തോമസ് പിടികൂടിയത്.രണ്ടായിത്തി പതിമൂന്നിൽContinue Reading

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി വളപ്പില്‍ തീപിടുത്തം ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രി വളപ്പിലെ പുല്ലിനു തീപിടിച്ചു. ഉച്ചത്തിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം. മോര്‍ച്ചറിക്ക് പുറകിലെ മാലിന്യത്തിനു സമീപമുള്ള പുല്ലിനാണ് തീപിടിച്ചത്. തീപടരുന്നത് കണ്ട ആശുപത്രി ജീവനക്കാര്‍ തീ അണക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് തീ അണച്ചത്.Continue Reading

തിരുട്ടുഗ്രാമത്തിലെ തിരുടൻ കുപ്രസിദ്ധ തമിഴ് മോഷ്ടാവ് ബാഷ പരമശിവം ചാലക്കുടിയിൽ പിടിയിൽ.. ചാലക്കുടി: തമിഴ്നാട് ദിണ്ഡിഗൽ ഉദുമൽ പേട്ടിൽ ജഡ്ജിയുടെ വീട് കുത്തി തുറന്ന് 22 പവൻ ആഭരണങ്ങളും മുപ്പതിനായിരത്തോളം രൂപയുടെ മൊബൈൽ ഫോണും മറ്റും മോഷണം നടത്തിയതടക്കം നാൽപത്തഞ്ചിലേറെ ഭവനഭേദന കേസുകളിൽ പ്രതിയും നിരവധി മോഷണകേസുകളിൽ തമിഴ് നാട് പോലീസ് സംശയിക്കുന്നയാളുമായ തിരുനൽവേലി പനവടലിഛത്രം സ്വദേശി കാളി മുത്തുവിന്റെ മകൻ ബാഷ പരമശിവത്തെ ( 35 വയസ്) ചാലക്കുടിContinue Reading

കിഴുത്താണിയിൽ കോളേജ് വിദ്യാർഥിനിയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട: കോളേജ് വിദ്യാർഥിനിയെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കിഴുത്താണി മനപ്പടി പെരുമ്പിള്ളി വീട്ടിൽ ജ്യോതി പ്രകാശിൻ്റെ മകൾ സാന്ത്വന (19 ) ആണ് മരിച്ചത്. ഉച്ചയ്ക്ക് പതിനൊന്നരയോടെ ആയിരുന്നു സംഭവം.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ ഫയർഫോഴ്‌സ് സംഘമാണ് മൃതദേഹം പുറത്തെടുത്ത് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കൊടുങ്ങല്ലൂർ കെകെടിഎം കോളേജിലെ രണ്ടാം വർഷ ബിരുദContinue Reading