മൂന്നാമത് ഇരിങ്ങാലക്കുട രാജ്യാന്തര മേളക്ക് തുടക്കമായി; മലയാളത്തിലെ മുഖ്യധാര സിനിമ സമൂഹത്തിലെ അധികാരഘടനകളെ ആവർത്തിച്ച് ഉറപ്പിക്കാൻ ശ്രമിക്കുന്നവയെന്ന് മന്ത്രി ഡോ. ആർ ബിന്ദു; ആദ്യ ദിനത്തിൽ കൈയ്യടികൾ നേടി ‘ ദി പോർട്രെയിറ്റ്സ്’;കേരളത്തിന് സാംസ്കാരിക നയമില്ലെന്ന വിമർശനവുമായി സംവിധായകൻ ഡോ ബിജു.. ഇരിങ്ങാലക്കുട: മലയാളത്തിലെ മുഖ്യധാര സിനിമ പലപ്പോഴും സമൂഹത്തിലെ അധികാരഘടനകളെ ആവർത്തിച്ച് ഉറപ്പിക്കാൻ ശ്രമിക്കുന്നവയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽContinue Reading

പുതിയ സാധ്യതകളും തൊഴിലവസരങ്ങളും തുറന്ന് അസാപ് കേരളയുടെ കെ-സ്‌കില്‍ മേള ഇരിങ്ങാലക്കുട: അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ്ണ നൈപുണ്യ പരിശീലന പരിപാടിയായ കെ-സ്‌കില്‍ ക്യാംപയിന്‍ ‘ നൈപുണ്യ തൊഴില്‍ പരിചയമേള ‘ ഇരിങ്ങാലക്കുട നിയോജകമണ്ഡലാടിസ്ഥാനത്തില്‍ നടത്തുവാന്‍ തീരുമാനം. മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളുടേയും നഗരസഭയുടേയും സഹകരണത്തോടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലാണ് പരിചയമേള സംഘടിപ്പിക്കുക. നൈപുണ്യ പരിചയമേള നടത്തിപ്പിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആര്‍Continue Reading

മൂന്നാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേള നാളെ മുതൽ; ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും; ആന്തോളജി ചിത്രമായ ” ദി പോർട്രെയ്റ്റ്സ്” ഉദ്ഘാടന ചിത്രം… ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭ, തൃശ്ശൂർ രാജ്യാന്തര ചലച്ചിത്രോൽസവം, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മൂന്നാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള നാളെ ആരംഭിക്കും. രാവിലെ 9.30 ന് മാസ് മൂവീസിൽContinue Reading

മൂന്നാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള;ആവേശം ഏറ്റെടുത്ത് വിദ്യാർത്ഥി സമൂഹം ഇരിങ്ങാലക്കുട: തൃശൂരില്‍ നടക്കുന്ന 16-മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ എപ്രിൽ 1 മുതല്‍ 7 വരെ നടക്കുന്ന ചലച്ചിത്രമേളയുടെ ആവേശം എറ്റെടുത്ത് വിദ്യാര്‍ത്ഥി സമൂഹം. ഇരിങ്ങാലക്കുട “മാസ് മൂവീസി”ലും “ഓര്‍മ്മ ഹാളി”ലുമായി പതിന്നാല് ഭാഷകളില്‍ നിന്നുള്ള 21 ചിത്രങ്ങള്‍ മേളയിൽ പ്രദര്‍ശിക്കുമ്പോള്‍ ക്രൈസ്റ്റ് കോളേജിലെ “കൊട്ടക” ഫിലിം ക്ലബ്ബില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും മേളയുടെ കാഴ്ചക്കാരായും സംഘാടകരായും രംഗത്തെത്തും.Continue Reading

ക്ഷേത്രങ്ങളിൽ വിശ്വാസികളായ എല്ലാ മതസ്ഥർക്കും പ്രവേശനം നല്കണമെന്ന നിലപാടുമായി ഹിന്ദു ഐക്യവേദി ;മതത്തിൻ്റെ പേരിൽ കലാകാരിക്ക് അവസരം നിഷേധിച്ച ശ്രീകൂടൽമാണിക്യദേവസ്വം നിലപാട് തിരുത്തണമെന്ന് ഹിന്ദു ഐക്യവേദിയും തപസ്യയും; നിലനില്ക്കുന്ന ആചാരങ്ങൾ നടപ്പിലാക്കുകയാണ് ചുമതലയെന്ന് ആവർത്തിച്ച് ദേവസ്വം ചെയർമാൻ; തന്ത്രി പ്രതിനിധിയുടെ രാജി ആരോഗ്യ പ്രശ്നങ്ങളുടെ പേരിലാണെന്നും സമവായത്തിലൂടെ കാലോചിതമായ മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കില്ലെന്നും വിശദീകരണം.. ഇരിങ്ങാലക്കുട: ക്ഷേത്രങ്ങളിൽ വിശ്വാസകളായ എല്ലാ മതസ്ഥർക്കും പ്രവേശനം നല്കണമെന്ന നിലപാടുമായി ഹിന്ദു ഐക്യവേദി.Continue Reading

രണ്ട് കിലോ കഞ്ചാവുമായി ആനന്ദപുരത്ത് യുവാവ് അറസ്റ്റിൽ. ഇരിങ്ങാലക്കുട: രണ്ട് കിലോ കഞ്ചാവുമായി ആനന്ദപുരത്ത് യുവാവ് അറസ്റ്റിൽ.ആനന്ദപുരം അടിലക്കുഴി വീട്ടിൽ സനൂപ് (34) നെയാണ് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ എ അനീഷും സംഘവും വീടിൻ്റെ പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്തത്.ഒപ്പം ഉണ്ടായിരുന്ന സനൂപിൻ്റെ ബന്ധു കൂടിയായ പ്രതി അനുരാജ് ഓടി രക്ഷപ്പെട്ടു. മേഖലയിൽ കഞ്ചാവ് വിപണനം നടക്കുന്നതായി പൊതു ജനങ്ങളിൽ നിന്ന് പരാതികൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ്Continue Reading

സമാന്തര മദ്യ വിൽപന; 35 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ; പിടിയിലായത് അടിപിടി കേസിലെ പ്രതി.. കൊടകര: കൊടകര പന്തല്ലൂരിൽ അനധികൃതമായി വിദേശമദ്യം സംഭരിച്ച് വിൽപ്പന നടത്തിയ യുവാവിനെ ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. പന്തല്ലൂർ കേന്ദ്രീകരിച്ച് അനധികൃത മദ്യവിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരം തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്ഗ്രെ ഐ പി എസ്സിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽContinue Reading

ട്രേഡ് യൂണിയനുകളുടെ പണിമുടക്ക് തുടങ്ങി; പണിമുടക്ക് ചൊവ്വാഴ്ച രാത്രി 12 വരെ.. ഇരിങ്ങാലക്കുട: “രാജ്യത്തെ രക്ഷിക്കൂ, ജനങ്ങളെ രക്ഷിക്കൂ” എന്ന മുദ്രാവാക്യമുയർത്തി ട്രേഡ് യൂണിയനുകൾ നടത്തുന്ന പണിമുടക്ക് മേഖലയിൽ പൂർണ്ണം. മെഡിക്കൽ ഷോപ്പുകൾ മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നത്. സ്വകാര്യബസ്സുകളും കെഎസ്ആർടിസി ബസ്സുകളും സർവീസ് നടത്തുന്നില്ല. ഇരിങ്ങാലക്കുട കെഎസ്ആർടിസി സെൻ്ററിൽ ആകെയുള്ള 87 ജീവനക്കാരിൽ മൂന്ന് പേർ മാത്രമാണ് ജോലിക്ക് ഹാജരായിട്ടുള്ളത്.സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിൽ ഇറങ്ങിയിട്ടുള്ളത് .ഞായറാഴ്ച അർധരാത്രി മുതൽContinue Reading

സ്വകാര്യ ബസ് സമരം പിൻവലിച്ചു;തീരുമാനം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന്.. തൃശ്ശൂർ: നിരക്ക് വർധന ആവശ്യപ്പെട്ട് നാല് ദിവസങ്ങളായി നടത്തി വന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുമായും ഗതാഗത വകുപ്പ് മന്ത്രിയുമായും ബസ് ഉടമകൾ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. നിരക്കുകൾ വർധിപ്പിക്കാമെന്ന് ചർച്ചയിൽ മുഖ്യമന്ത്രി ഉറപ്പ് നല്കിയതായി ബസ് ഉടമകൾ അറിയിച്ചു.Continue Reading

കളിക്കുന്നതിനിടയില്‍ തൊണ്ടയില്‍ റബ്ബര്‍ പന്ത് കുടുങ്ങി പിഞ്ചു കുഞ്ഞു മരിച്ചു. ഇരിങ്ങാലക്കുട: കളിക്കുന്നതിനിടയില്‍ തൊണ്ടയില്‍ റബ്ബര്‍ പന്ത് കുടുങ്ങി പിഞ്ച് കുഞ്ഞ് മരിച്ചു. എടതിരിഞ്ഞി ചെട്ടിയാലിനു സമീപം താമസിക്കുന്ന ഓളിപറമ്പില്‍ വീട്ടില്‍ നിഥിന്‍-ദീപ ദമ്പതികളുടെ 11 മാസം പ്രായമുള്ള മകന്‍ മീരവ് കൃഷ്ണയാണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പന്ത് വായിലേക്ക് അറിയാതെ പോയത്. കുട്ടിക്ക് എന്തോ അസ്വസ്ഥത ഉണ്ടെന്ന് മനസ്സിലായതോടെ വീട്ടുകാർ കുട്ടിയെ ഇരിങ്ങാലക്കുട സഹകരണContinue Reading