ബലാൽസംഗകേസില്‍ കരൂപ്പടന്ന സ്വദേശിയായ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കൊണ്ട് കോടതി വിധി .. ഇരിങ്ങാലക്കുട: ബാലികയെ ബലാത്സംഗം ചെയ്ത കേസില്‍ കരൂപ്പടന്ന കടലായി നെടുങ്ങാണത്തുക്കുന്ന് കള്ളിപറമ്പില്‍ വീട്ടില്‍ റഷീദ് (43) നെ ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി (പോക്‌സോ) ഇരട്ട ജീവപര്യന്തത്തിന് ശിക്ഷ വിധിച്ചു. ഇരട്ട ജീവപര്യന്തത്തിന് പുറമേ പത്തു വര്‍ഷം തടവിനും കൂടാതെ 30,000 രൂപ പിഴയും അടക്കാനും വിധിച്ചിട്ടുണ്ട്. പിഴ അടയ്ക്കാത്ത പക്ഷം മൂന്നുContinue Reading

ഠാണ – ചന്തക്കുന്ന് സാമൂഹ്യാഘാത പഠനം പൂർത്തിയായി; പബ്ലിക് ഹീയറിംഗ് ഏപ്രിൽ 22ന്… ഇരിങ്ങാലക്കുട: പട്ടണത്തിൻ്റെ വികസന ചരിത്രത്തിൽ ഇടം നേടാനൊരുങ്ങി ഠാണ – ചന്തക്കുന്ന് റോഡ്. റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലേക്ക് എത്തിയതായി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ . ആർ .ബിന്ദു അറിയിച്ചു . തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്നായ ഇരിഞ്ഞാലക്കുടContinue Reading

മധ്യവയസ്‌കനെ കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേല്‍പിച്ചു; പിതാവും മകനുമടക്കം മൂന്നുപേര്‍ പ്രതികള്‍ പിടിയില്‍ ഇരിങ്ങാലക്കുട: ബാറിനു മുന്നില്‍ വച്ച് മധ്യവയസ്‌കനെ കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേല്‍പിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കഴിഞ്ഞ മാസം 18 ന് സെവന്‍സീസ് ബാറിന് മുന്‍പില്‍ വെച്ചാണ് സംഭവം. കാട്ടൂര്‍ സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇരുമ്പന്‍ ഷാജിക്കാണ് തലക്കടിയേറ്റത്. പ്രതികളായ ഇരിങ്ങാലക്കുട കനാല്‍ ബേസ് സ്വദേശികളായ കൊഴിഞ്ഞംപറമ്പ് വീട്ടില്‍ മണി (64), മണിയുടെ മകന്‍ ജിതോഷ്Continue Reading

ഇരിങ്ങാലക്കുടയിൽ സ്വകാര്യബസ്സിടിച്ച് യുവതിക്ക് പരിക്ക്. ഇരിങ്ങാലക്കുട: അമിത വേഗതയിലായിരുന്നു സ്വകാര്യ ബസ്സ് ഇടിച്ച് യുവതിക്ക് പരിക്ക്. ഇരിങ്ങാലക്കുട ജെ ആന്റ് ജെ ഇന്‍ഫോടെക് ജീവനക്കാരി കാട്ടൂര്‍ സ്വദേശിനി കാവ്യ (30) ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതു മണിയോടെ സ്‌കൂട്ടറില്‍ ജോലിക്കു വരുമ്പോഴാണ് അപകടം. ബൈപ്പാസ് റോഡിലേക്ക് കയറുന്നതിനിടെ സ്റ്റാന്റിലേക്ക് പോയികൊണ്ടിരുന്ന സെന്റ് ജോണ്‍ എന്ന സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്വകാര്യ ബസ് അമിത വേഗതയിലായിരുന്നു.Continue Reading

തീര്‍ഥാടന പുണ്യം തേടി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക വിശ്വാസികളുടെ അഴീക്കോട് മാര്‍തോമ തീര്‍ഥകേന്ദ്ര പദയാത്ര ഇരിങ്ങാലക്കുട: വിശ്വാസത്തിന്റെയും നോമ്പാചരണത്തിന്റെയും കരുത്തില്‍ കടുത്ത ചൂടിനെയും പൊള്ളുന്ന വെയിലിനെയും വക വെക്കാതെ മാര്‍തോമ സ്ലീഹായുടെ പാദസ്പര്‍ശമേറ്റ അഴീക്കോട് തീര്‍ഥകേന്ദ്രത്തിലേക്കു കത്തീഡ്രല്‍ ഇടവകയിലെ വിശ്വാസികള്‍ നടത്തിയ പദയാത്ര ക്രൈസ്തവ വിശ്വാസ തീഷണതയുടെ സാക്ഷ്യമായി മാറി. നോമ്പിന്റെ ത്യാഗത്തെ അനുസ്മരിച്ചുകൊണ്ട് കൈകളില്‍ ജപമാലയും പേപ്പര്‍ പതാകയും കുരിശുമേന്തി ചുണ്ടില്‍ പ്രാര്‍ഥനകളുരുവിട്ടായിരുന്നു വിശ്വാസികള്‍ പദയാത്രയില്‍Continue Reading

വികസന വിപ്ലവത്തെയും മതേതര നാട്യങ്ങളെയും വിമർശിച്ച് റഹ്മാൻ ബ്രദേഴ്‌സിൻ്റെ ‘ ചവിട്ട് ‘; മൂന്നാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള നാലാം ദിനത്തിലേക്ക്… ഇരിങ്ങാലക്കുട: വികസനവിപ്ലവത്തെയും മതേതര നാട്യങ്ങളെയും മലയാളിയുടെ സാംസ്കാരിക പൊങ്ങച്ചങ്ങളെയും നിശിതമായി വിമർശിക്കുന്ന റഹ്മാൻ ബ്രദേഴ്സിൻ്റെ ‘ചവിട്ട് ‘ ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൻ്റെ മൂന്നാം ദിനത്തിൽ ശ്രദ്ധേയമായി.ചവിട്ട് കളി എന്ന കലാരൂപത്തിൻ്റെ സങ്കേതം ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രത്തിൽ മലപ്പുറം ആസ്ഥാനമായുള്ള ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തീയേറ്ററിലെ കലാകാരൻമാരാണ്Continue Reading

വാടാനപ്പിള്ളിയിൽ വൻ ഹാഷിഷ് ഓയിൽ വേട്ട;അന്തർദേശീയ മാർക്കറ്റിൽ 1.5 കോടി രൂപ വില മതിക്കുന്ന, മായക്കുമരുന്നായ കിലോഗ്രാം ഹാഷിഷ് ഓയിലുമായി മാള സ്വദേശികളായ രണ്ട് പേർ പിടിയിൽ കൊടുങ്ങല്ലൂർ:തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്രെ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം ദേശീയ പാതയിൽ വാടാനപ്പള്ളിയിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് മാള ഗുരുതിപ്പാല കാട്ടുപറമ്പിൽ വീട്ടിൽ സുമേഷ് (32), മാള പഴൂക്കര കുന്നുമ്മേൽ വീട്ടിൽContinue Reading

ശ്രീകൂടൽമാണിക്യതിരുവുത്സവം; ദർശനത്തിന് ക്യൂ സമ്പ്രദായം നടപ്പിലാക്കും; യാത്രാ സൗകര്യത്തിനായി കെ എസ്ആർടിസിയുമായി ധാരണ; ഗ്രീൻ പോട്ടോക്കോൾ നടപ്പിലാക്കാനും ജനപ്രതിനിധികളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനം… ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യ തിരുവുൽസവത്തിൻ്റെ നടത്തിപ്പിൻ്റെ ഒരുക്കങ്ങളിലേക്ക് അധികൃതർ .കുട്ടംകുളം വേലി കെട്ടാനും ഉൽസവത്തിൻ്റെ ഭാഗമായി ദർശനത്തിന് ക്യൂ സമ്പ്രദായം നടപ്പിലാക്കാനും ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം ആർഡിഒ എം എച്ച് ഹാരീഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന വകുപ്പുതല യോഗത്തിൽ തീരുമാനം.മുൻസിപ്പൽ വൈസ് ചെയർമാൻ ടിവി ചാർലി,Continue Reading

ശ്രീകൂടല്‍മാണിക്യം വിവാദങ്ങള്‍ക്ക് കാരണം ക്ഷേത്രഭരണസമിതിയുടെ ജാഗ്രതകുറവ്; മതഭേദമില്ലാതെ എല്ലാ കലാകാരന്‍മാര്‍ക്കും അവസരം ഉണ്ടാകണം; ഹൈന്ദവരല്ലാത്ത കലാകാരൻമാർക്ക് അവസരം നിഷേധിക്കുന്നത് ദുരാചരമാണെന്ന് ദേവസ്വവും തന്ത്രിമാരും തിരിച്ചറിയണം; സർക്കാർ ആവശ്യമായ നിയമനിർമ്മാണം നടത്തണം; വിമർശനങ്ങളുമായി സിപിഐ… ഇരിങ്ങാലക്കുട :ശ്രീകൂടല്‍മാണിക്ക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇപ്പോള്‍ ഉയര്‍ന്നു വന്നിടുള്ള വിവാദങ്ങള്‍ക്ക് കാരണം ക്ഷേത്രഭരണസമിതിയുടെ ജാഗ്രതക്കുറവാണെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി.നിബന്ധനകള്‍ പാലിച്ച് പ്രോഗ്രാം അവതരിപ്പിക്കുവാന്‍ അപേക്ഷ ക്ഷണിച്ചതിനുശേഷം ലഭിച്ച അപേക്ഷകളില്‍ ആവശ്യത്തിന്Continue Reading

ചാലക്കുടിയിൽ വൻ സ്പിരിറ്റ് വേട്ട; പിടികൂടിയത് ഈസ്റ്റർ – ഉത്സവ സീസൺ മുന്നിൽ കണ്ട് കടത്തിയ സ്പിരിറ്റ്; പിടിയിലായത് മുൻ സ്പിരിറ്റ് കടത്ത്, ക്രിമിനൽ കേസുകളിലെ പ്രതി… ചാലക്കുടി: തൃശൂർ റൂറൽ എസ്പി ഐശ്വര്യ പ്രശാന്ത് ദോങ്ഗ്രേ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചാലക്കുടി ഡി വൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ചാലക്കുടി പോലീസും ചേർന്നു ചാലക്കുടി കോടതി ജംഗ്ഷനിൽ വച്ച് അറുന്നൂറോളം ലിറ്റർ സ്പിരിറ്Continue Reading