കൊടുങ്ങല്ലൂരിൽ വീണ്ടും മാരക മയക്കുമരുന്നുമായ എംഡിഎം എയുമായി യുവാക്കൾ പോലീസിന്റെ പിടിയിൽ.. കൊടുങ്ങല്ലൂർ: അതിമാരക മയക്കുമരുന്നായ, 640 ഗ്രാം എംഡിഎംഎ യുമായി രണ്ട് യുവാക്കളെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പുല്ലൂറ്റ് വിയ്യത്ത്കുളത്ത് നിന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക പോലീസ്Continue Reading

ഭക്ഷ്യസുരക്ഷാ പദ്ധതി; പടിയൂർ പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന നാല് ചിക്കൻ സ്റ്റാളുകൾക്ക് എതിരെ നടപടി; ആളൂരിൽ വ്യത്തിഹീനമായി പ്രവർത്തിച്ചിരുന്ന ബേക്കറി നിർമ്മാണ യൂണിറ്റ് അടച്ച്‌ പൂട്ടി… ഇരിങ്ങാലക്കുട: ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം പടിയൂർ പഞ്ചായത്തിൽ ഹോട്ടൽ, ബേക്കറി ഉൾപ്പെടെ 18 സ്ഥാപനങ്ങളിൽ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും നടത്തിയ പരിശോധനയിൽ വീടുകളോട് ചേർന്ന് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന നാല് ചിക്കൻ സ്റ്റാളുകൾ കണ്ടെത്തി. ഇവ അടച്ച് പൂട്ടാൻ നിർദ്ദേശം നല്കിയിട്ടുണ്ട്.Continue Reading

മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പുല്ലൂർ സ്വദേശിനിയായ മാതാവിനെ കുറ്റക്കാരിയെന്നു കണ്ടെത്തി. ഇരിങ്ങാലക്കുട: മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്കു ശ്രമിച്ച കേസിലെ പ്രതിയും മാതാവുമായ പുല്ലൂർ ഊരകം പൂത്തുപറമ്പിൽ ജിതേഷ് ഭാര്യ അമ്പിളി(34) യെ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് രാജീവ് കെ എസ് കുറ്റക്കാരിയെന്നു കണ്ടെത്തി. ശിക്ഷാവിധി പറയുന്നതിനായി 2022 മെയ് 17 ലേക്ക് വച്ചു. കുടുംബകലഹത്ത തുടർന്ന് അമ്പിളി 2014 എപ്രിൽ 11ന് രാത്രിContinue Reading

ജീവിതാനുഭവങ്ങൾ പകർന്ന പാഠങ്ങളുമായി സ്കൂൾ കുട്ടികൾക്ക് മുന്നിൽ ഇന്നസെൻ്റ്… ഇരിങ്ങാലക്കുട: അഞ്ചാം ക്ലാസ്സിൽ മൂന്ന് തവണ തോറ്റവൻ പിന്നീട് എഴുതിയ ‘ ക്യാൻസർ വാർഡിലെ ചിരി ‘ അഞ്ചാം ക്ലാസ്സിലെ തന്നെ പാഠപുസ്തകമായി തീർന്ന അനുഭവം സരസമായി വിവരിച്ച് നടൻ ഇന്നസെൻ്റ്. ഇരിങ്ങാലക്കുട ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു വരുന്ന അഞ്ച് ദിവസത്തെ അവധിക്കാല ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് മുന്നിലാണ് ഇന്നസെൻ്റ് മനസ്സ് തുറന്നത്. ” പട്ടണത്തിലെContinue Reading

ഇരിങ്ങാലക്കുടയിൽ വഴുതന വൈവിധ്യ ഉദ്യാനം ഒരുങ്ങുന്നു; ദേവസ്വം ഭൂമിയിൽ ഉദ്യാനം സജ്ജമാക്കുന്നത് കാർഷികവകുപ്പിൻ്റെ സഹകരണത്തോടെ… ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സ് , കേരള കാർഷിക സർവ്വകലാശാല എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിവിധ വഴുതന ഇനങ്ങളുടെ ഒരു പ്രദർശന ഉദ്യാനം സജ്ജമാക്കുന്നു. ഇതിന്റെ ഭാഗമായി കൂടൽമാണിക്യം ദേവസ്വത്തിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ വഴുതന വൈവിദ്ധ്യ ഉദ്യാനംContinue Reading

ജില്ലയിലെ എട്ടാമത്തെ സുഭിക്ഷ ഹോട്ടൽ ഇരിങ്ങാലക്കുടയിൽ;വിശക്കുന്ന മനുഷ്യൻ്റെ വിശപ്പാറ്റുക എന്നത് ജനാധിപത്യ ഭരണകൂടങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വമെന്ന് മന്ത്രി ഡോ ആർ ബിന്ദു.. ഇരിങ്ങാലക്കുട: സർക്കാരിൻ്റെ വിശപ്പുരഹിതം -നമ്മുടെ കേരളം സുഭിക്ഷ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ ഉപഭോക്ത്യകാര്യ വകുപ്പിൻ്റെ സംരംഭമായ സുഭിക്ഷ ഹോട്ടലിൻ്റെ പ്രവർത്തനങ്ങൾക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി. ജില്ലയിൽ നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് സുഭിക്ഷ ഹോട്ടലുകൾ ആരംഭിക്കുന്നത്. ജില്ലയിലെ എട്ടാമത്തെ സുഭിക്ഷ ഹോട്ടലാണ് ഇരിങ്ങാലക്കുട തെക്കെ അങ്ങാടിയിൽ മുകുന്ദപുരം താലൂക്ക് ഓട്ടോContinue Reading

ഭക്ഷ്യസുരക്ഷാ പദ്ധതി; വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ പരിശോധനകൾ തുടരുന്നു; ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന എട്ട് സ്ഥാപനങ്ങളെ കണ്ടെത്തി; 13 സ്ഥാപനങ്ങൾക്ക് നോട്ടീസ്… ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന എട്ട് സ്ഥാപനങ്ങളെ കണ്ടെത്തി.ഭക്ഷ്യവിഷബാധ തടയുന്നതിന് സർക്കാർ ആവിഷ്ക്കരിച്ചിട്ടുള്ള ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തും ആരോഗ്യവകുപ്പും കരൂപ്പടന്ന, മുസാഫിരിക്കുന്ന്, പെഴുംകാട്, കോണത്ത്കുന്ന്, വെള്ളാങ്ങല്ലൂർ സെൻ്റർ എന്നിവടങ്ങളിലെ ബാർ ഹോട്ടലുകൾ,ബേക്കറികൾ, ടീ ഷോപ്പുകൾ, മീൻ തട്ടുകൾ, സ്‌റ്റേഷണറി കടകൾ, പെറ്റ് ഷോപ്പുകൾ, ഫുഡ്Continue Reading

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ പ്രധാനം; മന്ത്രി വീണാ ജോർജ് ചാലക്കുടി: സ്ത്രീ സുരക്ഷയ്ക്കും ശാക്തീകരണത്തിനുമായി സംസ്ഥാനത്ത് നിരവധി പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കി വരുന്നതെന്ന് ആരോഗ്യ- വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കൊരട്ടിയിൽ എസ് ഒ എസ് മോഡൽ ഹോം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അതിജീവിതർക്ക് പുനരധിവാസം ഉറപ്പാക്കുന്നതിന് വേണ്ടി നിർഭയ പദ്ധതിയുടെ കീഴിൽ 21 സ്ഥാപനങ്ങൾ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്. സർവോതൻമുഖമായ വികസനവും ക്ഷേമവുമാണ് പ്രധാനം.Continue Reading

ഭക്തിസാന്ദ്രമായി ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ ചടങ്ങ് ; ഉൽസവത്തിന് മെയ് 12 ന് കൊടിയേറ്റും.. ഇരിങ്ങാലക്കുട: ഭക്തിസാന്ദ്രമായി ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ ചടങ്ങ്. ഈ വർഷത്തെ തിരുവുത്സവ ദിവസങ്ങളിലെ അന്നദാനത്തിനാവശ്യമായ പലചരക്ക്, പച്ചക്കറി സാധനങ്ങളുടെ കലവറ നിറയ്ക്കൽ ചടങ്ങിന് ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ ഭദ്രദീപം കൊളുത്തി ആരംഭംകുറിച്ചു. ക്ഷേത്രം കിഴക്കെ നടപ്പുരയിൽ നടന്ന ചടങ്ങിൽ അന്നദാനത്തിന് ആവശ്യമായ കുത്തരി,ഉണക്കലരി, നാളികേരം, ശർക്കര, പപ്പടം, നേന്ത്രക്കായ,Continue Reading

കൂടൽമാണിക്യ ക്ഷേത്രത്തിലെ നവീകരിച്ച പടിഞ്ഞാറെ ഗോപുരം ദേവസ്വത്തിന് സമർപ്പിച്ചു; നവീകരണം പൂർത്തിയായത് 58 ലക്ഷം രൂപ ചിലവിൽ … ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള പടിഞ്ഞാറെ ഗോപുരം നവീകരണം പൂർത്തീകരിച്ച് സംഗമശന് സമർപ്പിച്ചു.പടിഞ്ഞാറെ ഗോപുരം നവീകരണ സമിതിയുടെ ആഭിമുഖ്യത്തിൽ 58 ലക്ഷം രൂപ ചിലവിൽ പഴമയുടെ പ്രൗഡി നഷ്ടപ്പെടാതെ പൂർണ്ണമായും തേക്ക് തടിയിൽ വാസ്തുവിദഗ്ധൻ പഴങ്ങാപറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മേൽനോട്ടത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. വൈകീട്ട് 6 ന് കൂടൽമാണിക്യംContinue Reading