സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർക്ക് തുണയായി കെഎസ്ആർടിസി സർവീസുകൾ ; കൂടുതലായി നടത്തിയത് പതിനൊന്ന് സർവീസുകൾ തൃശ്ശൂർ : തൃശ്ശൂർ ശക്തൻ സ്റ്റാൻ്റിലെ ഗതാഗത പരിഷ്കരണത്തിൻ്റെ പേരിൽ രണ്ട് ദിവസങ്ങളായി നടത്തിയ പണിമുടക്കിൽ യാത്രക്കാർക്ക് തുണയായി കെഎസ്ആർടിസി സർവീസുകൾ. തിങ്കളാഴ്ച ഉച്ചയോടെയാണ് ശക്തൻ സ്റ്റാൻ്റിൽ നിന്നുള്ള ബസ്സുകൾ മിന്നൽ പണിമുടക്ക് ആരംഭിച്ചത്. ചർച്ചകളെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ പണിമുടക്ക് പിൻവലിച്ചെങ്കിലും മുഴുവൻ സ്വകാര്യ ബസ്സുകളും സർവീസ് പുനരാരംഭിച്ചില്ല. മിന്നൽContinue Reading

ചേലൂരിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; സെക്യൂരിറ്റി ജീവനക്കാരനടക്കം രണ്ടു പേര്‍ മരിച്ചു   ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട – മൂന്നുപീടിക സംസ്ഥാന പാതയിൽ ചേലൂർ പള്ളിക്ക് അടുത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് സെക്യൂരിറ്റി ജീവനക്കാരനടക്കം രണ്ടു പേര്‍ മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം. മതിലകം പോലീസ് സ്‌റ്റേഷനു സമീപം പൊന്നാംപടിക്കല്‍ വീട്ടില്‍ അബ്ദുള്‍ഖാദര്‍ മകന്‍ സത്താര്‍ (43), പെരിഞ്ഞനം കുറ്റിലക്കടവ് കരിമാലിയില്‍ വീട്ടില്‍ അച്ചുതന്‍ നായര്‍ മകന്‍ അനില്‍കുമാര്‍ (58)Continue Reading

പല്ലാവൂർ സമിതിയുടെ ഈ വർഷത്തെ തൃപ്പേക്കുളം പുരസ്കാരം പിണ്ടിയത്ത് ചന്ദ്രൻനായർക്കും ഗുരുസ്മൃതി പുരസ്കാരം പരയ്ക്കാട് തങ്കപ്പൻമാരാർക്കും ; പതിനഞ്ചാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോൽസവം ഡിസംബർ 3 മുതൽ 8 വരെ ഇരിങ്ങാലക്കുട : പല്ലാവൂർ അപ്പുമാരാർ സ്മാരകവാദ്യ ആസ്വാദകസമിതിയുടെ ഈ വർഷത്തെ തൃപ്പേക്കുളം പുരസ്കാരത്തിന് പിണ്ടിയത്ത് ചന്ദ്രൻനായരും പല്ലാവൂർ ഗുരുസ്മൃതി അവാർഡിന് പരയ്ക്കാട് തങ്കപ്പൻമാരാരും അർഹരായി. ഡിസംബർ 3 മുതൽ 8 വരെയായി ശ്രീകൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരContinue Reading

കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്നും ഡിഎ കുടിശ്ശിക അനുവദിക്കണമെന്നും കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ലാ സമ്മേളനം   ഇരിങ്ങാലക്കുട : കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്നും ഡിഎ കുടിശ്ശിക അനുവദിക്കണമെന്നും കെ എസ് ടി എ ഇരിങ്ങാലക്കുട ഉപജില്ലാ സമ്മേളനം. ബിആർസി ഹാളിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി കെ പ്രമോദ് ഉദ്ഘാടനം ചെയ്തു.ഉപജില്ല പ്രസിഡൻറ് കെ ആർ സത്യപാലൻ അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡൻറ് ടി വിനോദിനി സംഘടനാ റിപ്പോർട്ടുംContinue Reading

മുനമ്പം തീരദേശവാസികളുടെ റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഒരു ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹര്‍ജിയുമായി സിഎല്‍സി   ഇരിങ്ങാലക്കുട: നീതി ആരുടെയും ഔദാര്യമല്ലെന്നും ഒരു ജനത റവന്യൂ അവകാശങ്ങള്‍ക്കായി സമരം ചെയ്യുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. മുനമ്പം ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും മുനമ്പം തീരദേശവാസികളുടെ റവന്യു അവകാശങ്ങള്‍ പുനസ്ഥാപിച്ച് പ്രശ്‌നപരിഹാരം ഉടന്‍ ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സിഎല്‍സി ഒരു ലക്ഷം പേര്‍ ഒപ്പിട്ട്Continue Reading

ആനന്ദപുരം ഗവ. യുപി സ്കൂളിൽ നിർമ്മിച്ച കിച്ചൻ കം സ്റ്റോർ സമർപ്പിച്ചു; നിർമ്മാണ പ്രവർത്തനങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള എഴ് ലക്ഷത്തോളം രൂപ ഉപയോഗിച്ച്   ഇരിങ്ങാലക്കുട : ആനന്ദപുരം ഗവ യു പി സ്കൂളിൽ കേന്ദ്ര സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കിച്ചൻ കം സ്റ്റോറിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്Continue Reading

മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ്റെ നേതൃത്വത്തിൽ സഹകരണ വാരാഘോഷ പരിപാടികൾക്ക് തുടക്കമായി ഇരിങ്ങാലക്കുട : നവംബർ 14 മുതൽ 20 വരെ നടക്കുന്ന അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ്റെ ആഭിമുഖത്തിൽ മുകന്ദപുരം – ചാലക്കുടി താലൂക്ക് തല വാരാഘോഷത്തിന് തുടക്കമായി. ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റർ വേദവതി കെContinue Reading

വരുമാനദായകമായ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കേരളത്തിലെ സ്ത്രീകള്‍ മുന്നോട്ടുവരണമെന്ന് മന്ത്രി ഡോ ആർ ബിന്ദു ; കുടുംബശ്രീ തൊഴിൽമേളയിൽ അവസരങ്ങൾ ലഭിച്ചത് 500 പേർക്ക്. ഇരിങ്ങാലക്കുട :വരുമാനദായകമായ തൊഴില്‍ സംരംഭങ്ങള്‍ സ്വയം ആരംഭിക്കാന്‍ തയ്യാറുള്ള വനിതകള്‍ മുന്നോട്ട് വരണമെന്ന് മന്ത്രി ഡോ ആർ ബിന്ദു. കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ദീനദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജന കേരള നോളെജ് ഇക്കോണമി മിഷന്‍ എന്നീ പദ്ധതികളുടെ ഭാഗമായി ഇരിങ്ങാലക്കുടContinue Reading

പ്രതിപക്ഷത്തിൻ്റെ വിയോജിപ്പ് ; വാർഷിക പദ്ധതി ഭേദഗതികൾ അംഗീകരിക്കാൻ കഴിയാതെ ഇരിങ്ങാലക്കുട നഗരസഭ; നാളെ സ്റ്റീയറിംഗ് കമ്മിറ്റി വിളിക്കാൻ തീരുമാനം. ഇരിങ്ങാലക്കുട : പ്രതിപക്ഷത്തിൻ്റെ വിയോജിപ്പിനെ തുടർന്ന് 2024-25 വാർഷിക പദ്ധതി ഭേദഗതികൾ അംഗീകരിക്കാൻ കഴിയാതെ ഇരിങ്ങാലക്കുട നഗരസഭ. പദ്ധതി റിവിഷൻ തട്ടിപ്പാണെന്നും യുഡിഎഫ് വാർഡുകൾക്ക് മാത്രമാണ് പരിഗണന നൽകിയിരിക്കുന്നതെന്നും മാർക്കറ്റ്, ചാലാംപാടം, ക്രൈസ്റ്റ് കോളേജ് എന്നീ വാർഡുകൾക്ക് മാത്രമാണ് പരിഗണനയെന്നും വാർഡ് 23 ൽ ഡിസ്മസ് റോഡിന് മാത്രമായിContinue Reading

പോക്സോ കേസ്സിൽ ചാലക്കുടി സ്വദേശിയായ ആയോധനകലാ പരിശീലകൻ അറസ്റ്റിൽ ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിൽ ചാലക്കുടി പോട്ട സ്വദേശിയും ആയോധനകലാ പരിശീലകനുമായ പാലേക്കുടി വീട്ടിൽ ജേക്കബിനെ ( ബെന്നി 63) റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്.പി. കെ.സുമേഷിൻ്റെ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ കെ.എം ബിനീഷും ക്രൈം സ്ക്വാഡ് അംഗങ്ങളും ചേർന്ന് അറസ്റ്റ് ചെയ്തു.വർഷങ്ങളായി കരാട്ടൈ പരിശീലിപ്പിക്കുന്നയാളാണ് ജേക്കബ്. പല സ്ഥാപനങ്ങളിലും ഇയാൾ ആയോധനകലാ പരിശീലനംContinue Reading