മഴക്കെടുതികൾ നേരിടാൻ വിവിധ വകുപ്പുകളുടെ എകോപിച്ചുള്ള പ്രവർത്തനം അനിവാര്യമെന്ന് മന്ത്രി ഡോ. ആർ ബിന്ദു; ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തെ ചൊല്ലി താലൂക്ക് വികസന സമിതി യോഗത്തിൽ വിമർശനം;നഗരസഭയുടെ പ്രതിനിധികൾ യോഗത്തിൽ ഇല്ലെന്നും വിമർശനം.. ഇരിങ്ങാലക്കുട: കാലവർഷക്കെടുതികൾ നേരിടാൻ വിവിധ വകുപ്പുകൾ എകോപനത്തോടെ പ്രവർത്തിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.ഇറിഗേഷൻ വകുപ്പ് കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കേണ്ട സമയമാണിത്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ സൗകര്യങ്ങൾ ഉറപ്പ് വരുത്തണമെന്നും താലൂക്ക് വികസനസമിതിContinue Reading

ചാലക്കുടിയിൽ റെയിൽവേ ട്രാക്കിൽ നിന്ന് തോട്ടിലേക്ക് വീണ സ്ത്രീ മരിച്ചു.. ചാലക്കുടി: വിജയരാഘവപുരം ഭാഗത്ത് റെയില്‍വേ ട്രാക്കിലൂടെ നടന്നുപോകുമ്പോൾ  ട്രെയിന്‍ വരുന്നതുകണ്ട്  ഭയന്ന് പാലക്കുഴി പാലത്തില്‍നിന്നും തോട്ടിലേക്ക് വീണ രണ്ടു സ്ത്രീകളില്‍ ഒരാള്‍ മരിച്ചു. വിജയരാഘവപുരം തോറോപ്പടി ശ്രീജിത്തിന്റെ ഭാര്യ ദേവീകൃഷ്ണ (28) ആണ് മരിച്ചത്. പരിക്കേറ്റ വി.ആര്‍.പുരം ചെമ്പോത്തിപറമ്പിൽ  മുജീബിന്റെ ഭാര്യ പൗഷയെ (40)  ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഒൻപതോടെയാണ് അപകടമുണ്ടായത്. വി.ആര്‍.പുരത്തുനിന്നുംContinue Reading

നിക്ഷേപ തട്ടിപ്പിന് ഇരയായി മരണമടഞ്ഞ ഫിലോമിനയുടെ കുടുംബത്തിന് കരുവന്നൂര്‍ ബാങ്കിലെ 23 ലക്ഷം  കൈമാറി;നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാരും ഉദ്യോഗസ്ഥരും കൂടെയുണ്ടെന്നും മന്ത്രി ഡോ. ആർ ബിന്ദു… ഇരിങ്ങാലക്കുട: നിക്ഷേപ തട്ടിപ്പിന് ഇരയായി മരണമടഞ്ഞ മാപ്രാണം  സ്വദേശിനി ഫിലോമിനയുടെ കുടുംബത്തിന് കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപ തുക ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു വീട്ടിലെത്തി കൈമാറി. 21 ലക്ഷം രൂപ ചെക്കായും രണ്ട് ലക്ഷം രൂപ പണമായുമാണ് കൈമാറിയത്. കരുവന്നൂര്‍Continue Reading

ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് കോൺഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം;  നാടിൻ്റെ സാമൂഹ്യ സാമ്പത്തിക മാറ്റത്തിന് വിദ്യാഭ്യാസമേഖലയിൽ നടത്തുന്ന  നിക്ഷേപത്തിന് പ്രാധാന്യമെന്ന്  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ… ഇരിങ്ങാലക്കുട: നാടിൻ്റെ സാമൂഹ്യ സാമ്പത്തിക മാറ്റം സാധ്യമാകുന്നത് വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന നിക്ഷേപത്തിലൂടെയെന്ന്  പ്രതിപക്ഷ നേതാവ്  അഡ്വ വി ഡി സതീശൻ.റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണത്തിനായി നടത്തുന്ന നിക്ഷേപത്തിനെക്കാൾ പ്രാധാന്യമാണ് കുട്ടികളെ ഉന്നതനിലയിലേക്ക് എത്തിക്കാൻ നടത്തുന്ന നിക്ഷേപത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ്സ്Continue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ മഴക്കെടുതികൾ തുടരുന്നു; കൂടുതൽ പേർ ദുരിതാശ്വാസക്യാമ്പുകളിലേക്ക്;മാപ്രാണത്തും എടതിരിഞ്ഞിയിലും വീടുകൾ ഭാഗികമായി തകർന്നു.. ഇരിങ്ങാലക്കുട: മഴയുടെ തീവ്രത കുറഞ്ഞെങ്കിലും അണക്കെട്ടുകളിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തിയതോടെ പുഴകളുടെ ജലനിരപ്പ് ഉയർന്ന് വീടുകളിൽ വെള്ളക്കെട്ടിൽ ആയതോടെ   കൂടുതൽ പേർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്. കാറളം പഞ്ചായത്തിൽ ഇളമ്പുഴ, നന്തി തുടങ്ങിയ മേഖലകളിൽ നിന്നായി അമ്പതോളം പേരാണ് കാറളം എഎൽപി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ ഉള്ളത്. കൂടുതൽ പേർ ക്യാമ്പുകളിലേക്ക് വന്ന് കൊണ്ടിരിക്കുന്നതായി അധികൃതർContinue Reading

ഠാണ – ചന്തക്കുന്ന് ജംഗ്ഷൻ വികസനം അടുത്ത ഘട്ടത്തിലേക്ക്; ഭൂമി എറ്റെടുക്കുന്നതിന് മുന്നോടിയായ  വിജ്ഞാപനം പുറത്തിറങ്ങി;ഭൂമിയുടെ സർവ്വേ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു… ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ ദീർഘകാല വികസന സ്വപ്നമായ ഠാണ – ചന്തക്കുന്ന് ജംഗ്ഷൻ വിപുലീകരണത്തിലേക്ക് ഒരു സുപ്രധാന കാൽവെപ്പു കൂടി പൂർത്തീകരിച്ചു. ജംഗ്ഷൻ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായ 11 (1) ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. അടുത്ത ഘട്ടമായി ഭൂമിയുടെ  സർവ്വെ നടപടികളിലേക്ക്Continue Reading

നാടുവിട്ട കുപ്രസിദ്ധ ഗുണ്ടയെ മുബൈയിൽ നിന്ന് അറസ്റ്റ് ചെയ്ത് റൂറൽ പോലീസ് ; പിടിയിലായത് മുപ്പത്തിയെട്ടോളം ക്രിമിനൽ കേസുകളിലെ പ്രതി… ഇരിങ്ങാലക്കുട:തൃശൂർ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയെ മുംബൈയിലെ ഒളിസങ്കേതത്തിൽ നിന്ന് പോലീസ് പിടികൂടി. കാട്ടൂർ സ്വദേശി നന്ദനത്തുപറമ്പിൽ ഹരീഷിനെയാണ് (47 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്‌ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസിന്റെ സംഘം സാഹസികമായി പിടികൂടിയത്. തിങ്കളാഴ്ച പുലർച്ചെ ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന ബഹു നിലContinue Reading

പട്ടാപകല്‍ വൃദ്ധയുടെ മാല കവര്‍ന്ന സംഭവം;പോലീസ് അന്വേഷണം ഊർജ്ജിതം; നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പോലീസ്.. ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസം പട്ടാപകല്‍ വൃദ്ധയുടെ രണ്ടര പവനോളം വരുന്ന സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മാടായിക്കോണം അച്ചുതന്‍ നായര്‍മൂല ജംഗ്ഷനു സമീപം താമസിക്കുന്ന പൊറ്റയില്‍ വീട്ടില്‍ സുഭദ്ര (91) യുടെ മാലയാണ് കവര്‍ന്നത്. തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോങ്ങ്‌ഗ്രേയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ്, ക്രൈംബ്രാഞ്ച്Continue Reading

മഴക്കെടുതി: ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മന്ത്രി ഡോ ആർ ബിന്ദു;പുനരധിവാസ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്താൻ നിർദ്ദേശം… ഇരിങ്ങാലക്കുട: മഴക്കെടുതി മൂലം ജനജീവിതം ദുരിതത്തിലായ ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ വിവിധ പ്രദേശങ്ങൾ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ . ആർ ബിന്ദു സന്ദർശിച്ചു. പുനരധിവാസം ഉറപ്പാക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകി. പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.   അപ്പർ ഷോളയാർ ഡാം  തുറന്നതിനാൽ ചാലക്കുടി പുഴയിൽContinue Reading

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി… തൃശ്ശൂർ:ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ അങ്കണവാടികള്‍ അടക്കം നഴ്‌സറി തലം മുതല്‍ പ്രൊഫഷനല്‍ കോളേജുകള്‍ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ 5-08-22 (വെള്ളി) അവധിയായിരിക്കും.  പരീക്ഷകള്‍ക്ക് മാറ്റമില്ല. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമാവില്ല.Continue Reading