ആളൂരിൽ മോഷണം ;35 പവൻ സ്വർണ്ണവും 22,000 രൂപയും കവർന്നു. ഇരിങ്ങാലക്കുട: ആളൂരിൽ വീട് കുത്തി തുറന്ന്  മോഷണം.35 പവൻ സ്വർണ്ണവും 22,000 രൂപയും കവർന്നു. ചങ്ങല ഗേറ്റിനു സമീപം വടക്കേപ്പീടിക ജോർജിൻ്റെ  വീട്ടിലാണ് മോഷണം നടന്നത്.രാവിലെ ഉറക്കമുണർന്ന വീട്ടുകാർ മുൻവാതിൽ  തുറന്നു കിടക്കുന്നത് കണ്ട് സംശയം തോന്നി വീട് പരിശോധിച്ചപ്പോഴാണ് അലമാരയിലുള്ള സ്വർണ്ണവും മേശയിലുണ്ടായിരുന്ന പേഴ്സിൽ നിന്നും 22,000രൂപയും നഷ്ടപ്പെട്ടതായി അറിയുന്നത്.  ഉടനെ പോലീസിൽ പരാതി നല്കിയതിനെ തുടർന്ന്Continue Reading

പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു; കീർത്തി ഹോട്ടലിൻ്റെ പ്രവർത്തനം താത്കാലികമായി നിറുത്തി വയ്ക്കാൻ ആരോഗ്യവകുപ്പിൻ്റെ ഉത്തരവ്… ഇരിങ്ങാലക്കുട: പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും വ്യത്തിഹീനമായ സാഹചര്യവും കണ്ടെത്തിയതിനെ തുടർന്ന് ഠാണാവിൽ  പ്രവർത്തിക്കുന്ന കീർത്തി ഹോട്ടലിൻ്റെ പ്രവർത്തനം താത്കാലികമായി നിറുത്തി വയ്ക്കാൻ നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ ഉത്തരവ്. പരാതിയെ തുടർന്ന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ മാവും ബിരിയാണി മസാലയും  നിരോധിത പ്ലാസ്റ്റിക് കപ്പുകളും കവറുകളുംContinue Reading

ബാറിലെ തർക്കം ;കത്തിക്കുത്ത്  കേസ്സിലെ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയത് കൈപ്പമംഗലം പോലീസ്.. കൈപ്പമംഗലം:  ബാറില്‍ ഒരുമിച്ച് മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിൽ സുഹൃത്തിനെ കുത്തിയ കൊല്ലം സ്വദേശി അറസ്റ്റിൽ. വെള്ളിയാഴ്ച പകൽ രണ്ടരയോടെയാണ് സംഭവം. സംഭവത്തില്‍ കാക്കാതുരുത്തി  സ്വദേശി ആലക്കോട് വീട്ടില്‍ അബ്ദുല്ലക്കാണ്  (42) പരുക്കേറ്റത്. ബാറിലെത്തിയ കൊല്ലം സ്വദേശിയുമായി പരിചയത്തിലായ അബദുല്ല ഒരുമിച്ച് മദ്യപിക്കുകയും. ബാറിൽ നിന്നും ഇരുവരും കാറിൽ കയറി കാക്കരുത്തിയിലേക്ക് പോകും വഴി കൊപ്രകളത്ത് വെച്ച്Continue Reading

കൊടുങ്ങല്ലൂരിൽപിടികിട്ടാപ്പുള്ളി അറസ്റ്റിൽ… കൊടുങ്ങല്ലൂർ :സ്റ്റേഷൻ പരിധിയിലെ രണ്ട് കൊലപാതകശ്രമ കേസുകളിലും മറ്റു നിരവധിക്രിമിനൽ കേസുകളിലും പ്രതിയായ ചന്തപ്പുര പറയാംപറമ്പ് കോളനിയിൽ കൊട്ടാംതുരുത്തി സിജിത്ത് (40 വയസ്സ്)എന്ന സിജപ്പനെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ പോലീസിന് പിടികൊടുക്കാതെ തമിഴ്നാട്ടിലും കർണാടകയിലും ആയി ഒളിച്ചുതാമസിക്കുകയായിരുന്നു. പോലീസ് പലവട്ടം അന്വേഷിച്ചെങ്കിലും ഇയാൾ വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു. ഇൻസ്പെക്ടർ ബൈജു ഇ ആർ ന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.Continue Reading

‘വർണ്ണക്കുട’ക്ക് കൊടിയേറി; ഇരിങ്ങാലക്കുടക്കിനി ആഘോഷദിനങ്ങൾ.. ഇരിങ്ങാലക്കുട : സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എംഎൽഎയുമായ ഡോ.ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിലെ മുഴുവൻ ജനങ്ങളെയും ഒരുമിപ്പിച്ച് ഓണത്തോടനുബന്ധിച്ച്  സംഘടിപ്പിക്കുന്ന കലാ-കായിക-കാർഷിക-സാഹിത്യ മഹോത്സവമായ ‘വർണ്ണക്കുട’ ക്ക് ഉജ്ജ്വല തുടക്കം. മുഖ്യവേദിയായ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത്‌ പ്രത്യേകം തയ്യാറാക്കിയ കൊടിമരത്തിൽ  എഴുത്തുകാരൻ അശോകൻ ചരുവിൽ വർണ്ണക്കുട’ ക്ക് കൊടിയേറ്റി. തുടർന്ന് കാർഷിക, വാണിജ്യ,പുസ്തക പ്രദർശനങ്ങളുടെ ഉദ്ഘാടനം പ്രൊഫ.വി.കെ.ലക്ഷ്മണൻ നായർContinue Reading

കോടികളുടെ ക്രമക്കേടുകൾ നടന്ന കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍  വീണ്ടും  ഇ ഡി റെയ്ഡ് . ഇരിങ്ങാലക്കുട: കോടികളുടെ ക്രമക്കേടുകൾ നടന്ന കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍  വീണ്ടും  ഇ ഡി റെയ്ഡ് .കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇത് രണ്ടാം തവണയാണ്  മെയില്‍ ബ്രാഞ്ചില്‍   പരിശോധനക്ക് എത്തിയത്.ഇക്കഴിഞ്ഞ ആഗസ്റ്റ് പത്തിന് ഇ ഡി കരുവന്നൂര്‍ ബാങ്കിലും മുഖ്യപ്രതികളുടെ വീട്ടിലും നടത്തിയ പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകളടക്കംContinue Reading

ലൈസൻസുളള വയറിംഗ് തൊഴിലാളികൾക്ക് ഇൻഷുറൻസ് സംരക്ഷണം എർപ്പെടുത്തണമെന്ന് ഇലക്ട്രിക്കൽ വയർമെൻ ആൻ്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം.. ഇരിങ്ങാലക്കുട: ലൈസൻസുള്ള വയറിംഗ് തൊഴിലാളികൾക്ക് ഇൻഷുറൻസ് സംരക്ഷണം ഏർപ്പെടുത്തണമെന്നും സിവിൽ കരാറുകാർ ഇലക്ട്രിക്കൽ പണികൾ എറ്റെടുക്കുന്നത് അവസാനിപ്പിക്കണമെന്നും ഇരിങ്ങാലക്കുടയിൽ നടന്ന ഇലക്ട്രിക്കൽ വയർമെൻ ആൻ്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള (സിഐടിയു) നാൽപ്പത്തിയാറാമത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ടൗൺ ഹാളിൽ നടന്ന സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ലത ചന്ദ്രൻ ഉദ്ഘാടനംContinue Reading

സമ്പത്തിൻ്റെ നീതിപൂർവമായ വിതരണത്തിനാണ് കേരള വികസന മാതൃകയിൽ പ്രാധാന്യം നല്കുന്നതെന്ന് മുൻമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്. ഇരിങ്ങാലക്കുട: സമ്പത്തിൻ്റെ നീതിപൂർവമായ വിതരണത്തിനാണ് കേരള വികസന മാതൃകയിൽ പ്രാധാന്യം നല്കുന്നതെന്ന് മുൻമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്. ദുർബലരായ മനുഷ്യരുടെ ജീവൽപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്ന സാമൂഹിക പ്രക്രിയയാണ് ഇടതുപക്ഷ വികസന കാഴ്പ്പാടിൻ്റെ അടിത്തറയെന്നും മുൻമന്ത്രി പറഞ്ഞു.ഇകെഎൻ വിദ്യാഭ്യാസ ഗവേഷണ വികസന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ” സംസ്ഥാന വികസനവും സാമ്പത്തിക വെല്ലുവിളികളും ‘ എന്ന വിഷയത്തിൽContinue Reading

” വർണ്ണക്കുട ” പന്തലിൻ്റെ കാൽ നാട്ട് കർമ്മം ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 6 വരെ നടക്കുന്ന കലാകായിക കാർഷിക സാഹിത്യ മഹോത്സവമായ വർണ്ണക്കുടയുടെ കാൽ നാട്ടുകർമ്മം മുനിസിപ്പൽ മൈതാനിയിൽ നടന്ന ചടങ്ങിൽ നിയോജകമണ്ഡലത്തിലെ ജനപ്രതിനിധികളായ ലളിത ബാലൻ,വിജയലക്ഷ്മി വിനയചന്ദ്രൻ, ലതചന്ദ്രൻ,ജോസ്.ജെ.ചിറ്റിലപ്പിള്ളി,കെ.എസ്.ധനേഷ്, കെ.എസ്. തമ്പി,ഷീജ പവിത്രൻ,ലതസഹദേവൻ,കെ.ആർ.വിജയ,ജിഷജോബി,സി.സി.ഷിബിൻ,എം.എസ്.സഞ്ജയ്,സി.എം.സാനി,ഷെല്ലി വിൽസൻ, ലേഖ ഷാജി,ലിജി സജി,രാജേഷ് അശോകൻ,സുരേഷ് അമ്മനത്ത് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.ഐസിഎൽ ഫിൻകോർപ്പ് എംഡി കെ ജി അനിൽകുമാർContinue Reading

ചാലക്കുടിയിൽ വ്യാപക ഇരു ചക്രവാഹനമോഷണം; പിടിയിലായ പ്രതിക്ക് ആറു മാസംതടവുശിക്ഷ വിധിച്ചു.. ചാലക്കുടി: ടൗണും പരിസരങ്ങളും കേന്ദ്രീകരിച്ച് പഴയ മോഡൽ ഇരുചക്ര വാഹനങ്ങൾ മോഷണം ചെയ്ത് തമിഴ് നാട്ടിലേയ്ക്ക് കടത്തുന്ന കുപ്രസിദ്ധ മോഷ്ടാവായ പരിയാരം മുനിപ്പാറ സ്വദേശി കിഴക്കുംതല വീട്ടിൽ മുനിപ്പാറനസി എന്നറിയപ്പെടുന്ന നസീർ (43 വയസ്സ് ) നെ ആണ് ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ആറുമാസത്തേക്ക് ശിക്ഷിച്ചത്.   ചാലക്കുടി ആനമല ജംഗ്ക്ഷനിൽ നിന്നുംContinue Reading