വ്യദ്ധയുടെ വീട് കുത്തിതുറന്ന് 75000 രൂപ കവർന്ന കേസിലെ പ്രതി പിടിയിൽ… മാള : മാള കനകക്കുന്ന് സ്വദേശിനിയായ വൃദ്ധയുടെ വീട് കുത്തി തുറന്ന് 75,000 രൂപ മോഷണം നടത്തിയ കേസിൽ പറവൂർ കോട്ടുവള്ളി സ്വദേശി കളത്തിപ്പറമ്പിൽ വീട്ടിൽ തോമസ് (55) എന്നയാളെ മാള സിഐ സജിൻ ശശിയും സംഘവും അറസ്റ്റ് ചെയ്തു . ഈ മാസം നാലാം തീയതി ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടുജോലിക്കാരിയായ മംഗലപ്പിള്ളി വീട്ടിൽ അമ്മിണി എന്ന വൃദ്ധയുടെ വീടിന്റെ പുറകുവശം വാതിൽ സ്ക്രൂ ഡ്രൈവറും, ചുറ്റികയും ഉപയോഗിച്ച് കുത്തിപ്പൊളിച്ച് അകത്തു കടന്നു അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണ് പ്രതി മോഷ്ടിച്ചു കൊണ്ടുപോയത്. തറവാടു വീടിന്റെ ഓഹരിയായി സഹോദരിക്ക് പണം നൽകാൻ മാളയിലെ സഹകരണ സംഘത്തിൽ നിന്നും ലോണെടുത്ത പണമാണ് മോഷ്ടിക്കപ്പെട്ടത്. സംഭവ സ്ഥലത്തിനു സമീപത്തുള്ള സ്വകാര്യ ടൈൽ കമ്പനിയിലും സമീപത്തുള്ള വീടുകളിലും സ്ഥാപിച്ച പതിനഞ്ചോളം സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. വിരലടയാളവിദഗ്ധരും, സയന്റഫിക്ക് വിദഗ്ദ്ധരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. മോഷ്ടിച്ച പണം ഉപയോഗിച്ച് പറവൂർ വള്ളുവള്ളിയിലെ ധനകാര്യ സ്ഥാപനത്തിൽ പ്രതിക്കുണ്ടായിരുന്ന കടം തിരിച്ചടച്ചിരുന്നതായി പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘത്തിൽ മാള സബ് ഇൻസ്പെക്ടർ നീൽ ഹെക്ടർ , സ്പെഷ്യൽ ബ്രാഞ്ച് എ എസ്സ് ഐ മുരുകേഷ് കടവത്ത്, സീനിയർ പോലീസ് ഓഫീസർ ജിബിൻ കെ ജോസഫ് എന്നിവരാണ് ഉണ്ടായിരുന്നത്.
വ്യദ്ധയുടെ വീട് കുത്തിതുറന്ന് 75000 രൂപ കവർന്ന കേസിലെ പ്രതി പിടിയിൽ… മാള : മാള കനകക്കുന്ന് സ്വദേശിനിയായ വൃദ്ധയുടെ വീട് കുത്തി തുറന്ന് 75,000 രൂപ മോഷണം നടത്തിയ കേസിൽ പറവൂർ കോട്ടുവള്ളി സ്വദേശി കളത്തിപ്പറമ്പിൽ വീട്ടിൽ തോമസ് (55) എന്നയാളെ മാള സിഐ സജിൻ ശശിയും സംഘവും അറസ്റ്റ് ചെയ്തു . ഈ മാസം നാലാം തീയതി ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടുജോലിക്കാരിയായ Continue Reading