ജനറൽ ആശുപത്രിക്ക് മുന്നിൽ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം ; 12 ലക്ഷം അനുവദിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു… ഇരിങ്ങാലക്കുട :ജനറൽ ആശുപത്രിക്ക് മുന്നിലുള്ള നിലംപതിക്കാറായ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റി പുതിയത് നിർമ്മിക്കാൻ നടപടി തുടങ്ങിയതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രിയും നിയോജകമണ്ഡലം എം.എൽ.എ യുമായ ഡോ ആർ. ബിന്ദു അറിയിച്ചു. ഇതിനായി എം എൽ എ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 12 ലക്ഷംContinue Reading

സമകാലീന ഇന്ത്യൻ യാഥാർഥ്യങ്ങളെ നിശിതമായ വിചാരണക്ക് വിധേയമാക്കുന്ന ” ഗായത്രിയും ജമീല “യുടെയും കേരളത്തിലെ ആദ്യ അവതരണം ഇരിങ്ങാലക്കുടയിൽ ഒക്ടോബർ 23 ന്… ഇരിങ്ങാലക്കുട : സമകാലീന ഇന്ത്യൻ യാഥാർഥ്യങ്ങളെ നിശിതമായ വിചാരണക്ക് വിധേയമാക്കുന്ന ” ഗായത്രിയും ജമീല “യുടെയും കേരളത്തിലെ ആദ്യ അവതരണം ഇരിങ്ങാലക്കുടയിൽ ഒക്ടോബർ 23 ന് അരങ്ങേറും. ഇന്നർ സ്പേസ് ലിറ്റിൽ തിയേറ്റർ അവതരിപ്പിക്കുന്ന 23 ന് രാത്രി 7 ന് മണ്ണാത്തിക്കുളം റോഡിലുളള വാൾഡൻContinue Reading

ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ ശാസ്ത്രോൽസവം ; 475 പോയിന്റുമായി ലിറ്റിൽ ഫ്ളവർ സ്കൂൾ മുന്നിൽ … ഇരിങ്ങാലക്കുട : വിദ്യാഭ്യാസ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ രണ്ട് ദിവസങ്ങളിലെ മൽസരങ്ങൾ പൂർത്തിയായപ്പോൾ 475 പോയിന്റുമായി ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ സ്കൂൾ മുന്നേറ്റം തുടരുന്നു. 390 പോയിന്റുമായി നന്തിക്കര ജിവിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 351 പോയിന്റ് നേടി കൊണ്ട് ആനന്ദപുരം ശ്രീകൃഷ്ണ സ്കൂൾ മൂന്നാം സ്ഥാനത്തുമുണ്ട്. ഉപജില്ലയിലെ 176 വിദ്യാലയങ്ങളിൽ നിന്നായി 3200Continue Reading

കൊരട്ടിയുടെ വികസന മാതൃക പഠിക്കാൻ തമിഴ്നാട് സംഘം ചാലക്കുടി: കൊരട്ടി പഞ്ചായത്തിൻ്റെ വികസന മാതൃകകൾ പഠിക്കാൻ തമിഴ്നാട് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ നേതൃത്വത്തിലുള്ള സംഘം എത്തി. തമിഴ്നാട്ടിലെ 37 ജില്ലകളിൽ നിന്നുള്ള പഞ്ചായത്തുകളിലെ പ്രസിഡൻ്റുമാരുടെ സംഘമാണ് സന്ദർശനം നടത്തിയത്. ഗ്രീൻ കൊരട്ടി കെയർ കൊരട്ടി പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച പദ്ധതികളുടെ വിവിധ തലങ്ങൾ സംഘം മനസിലാക്കി.   കൊരട്ടിയുടെ മികച്ച പദ്ധതികളായ ഹരിതകർമ്മ സേനയുടെ പ്രവർത്തനം, മാലിന്യ സംസ്ക്കരണ പ്ലാൻ്റ്,Continue Reading

ബിജെപി അംഗങ്ങൾ വിട്ടു നിന്നു ; വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ട് കെഎസ് ധനീഷിന് എതിരെ യുഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം തള്ളി; നുണ പ്രചാരണങ്ങളിലൂടെ ഭരണം അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് പ്രസിഡണ്ട് കെ എസ് ധനീഷ് ; സിപിഎം – ബിജെപി കൂട്ടുകെട്ട് മറ നീക്കി പുറത്ത് വന്നുവെന്നും ഭരണ തുടർച്ച നിലനിറുത്താൻ മന്ത്രിയുടെ നേത്യത്വത്തിൽ ഗൂഡാലോചന നടത്തിയെന്നും കോൺഗ്രസ്സ് … ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ട് കെContinue Reading

സമകാലീന കേരളത്തെ അടയാളപ്പെടുത്തി ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോൽസവത്തിൽ സ്റ്റിൽ മോഡൽ ; യുപി വിഭാഗത്തെ ഇനത്തിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം … ഇരിങ്ങാലക്കുട: സമകാലീന കേരളത്തെ അടയാളപ്പെടുത്തിയുള്ള ദൃശ്യം ഉപജില്ല ശാസ്ത്രോൽസവത്തിന്റെ ആദ്യദിനത്തിലെ ശ്രദ്ധേയമായ കാഴ്ചകളിലൊന്നായി. വിഴിഞ്ഞം പദ്ധതിയും മഴവെള്ളസംഭരണിയും ക്വാറിയും കാറ്റാടിപ്പാടവും ഫ്ളാറ്റും മണൽ വാരലും കൃഷിയിടങ്ങൾ മണ്ണിട്ട് നികത്തലും ഫാക്ടറികളും വനസംരക്ഷണവും ലഹരിയുടെ ലോകവും തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രങ്ങളുമെല്ലാം അടങ്ങിയ നിശ്ചലദൃശ്യം നവകേരളം സൃഷ്ടിക്കുമെന്ന് പറയുന്നContinue Reading

ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ ശാസ്ത്രോൽസവം ; 215 പോയിന്റുമായി ലിറ്റിൽ ഫ്ളവർ സ്കൂൾ മുന്നിൽ … ഇരിങ്ങാലക്കുട : വിദ്യാഭ്യാസ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ സ്കൂൾ 215 പോയിന്റുമായി മുന്നിൽ. 204 പോയിന്റുമായി ഇരിങ്ങാലക്കുട നാഷണൽ രണ്ടാം സ്ഥാനത്തും 193 പോയിന്റ് നേടി കൊണ്ട് ആനന്ദപുരം ശ്രീകൃഷ്ണ സ്കൂൾ മൂന്നാം സ്ഥാനത്തുമുണ്ട്. ഉപജില്ലയിലെ 176 വിദ്യാലയങ്ങളിൽ നിന്നായി 3200 കുട്ടികളാണ് മൂന്ന് ദിവസങ്ങളിലായി മാപ്രാണം ഹോളിContinue Reading

മികവിൻ്റെ ദീപ്തിയിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ; ” നാക്കി ” ന്റെ മൂല്യനിർണ്ണയത്തിൽ ഉയർന്ന സ്കോറായ A++ … ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവിൻ്റെ അടിസ്ഥാനത്തിലുള്ള ഗ്രേഡ് നിർണയത്തിൽ ഏറ്റവും ഉയർന്ന സ്കോർ ആയ A++ ക്രൈസ്റ്റ് കോളേജ് സ്വന്തമാക്കി. നാഷണൽ അസ്സസ്മെൻറ് ആൻഡ് അക്രെഡിറ്റേഷൻ (NAAC) ൻ്റെ മൂല്യനിർണയത്തിൽ ആണ് ക്രൈസ്റ്റ് കലാലയം ഈ നേട്ടം സ്വന്തമാക്കിയത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗം മികച്ചതാക്കുക എന്നContinue Reading

മണ്ഡലത്തിലെ നാടകവേദികൾ വീണ്ടും സജീവമാകുന്നു ; പുല്ലൂർ നാടക രാവിന് കൊടിയേറ്റി; ഇരിങ്ങാലക്കുട ടൗൺ ഹാളിൽ അരങ്ങേറുന്നത് അഞ്ച് പ്രൊഫഷണൽ നാടകങ്ങൾ അടക്കം പതിനൊന്ന് നാടകങ്ങൾ …. ഇരിങ്ങാലക്കുട: മഹാമാരിയെ തുടർന്നുള്ള വർഷങ്ങളുടെ ഇടവേളക്ക് ശേഷം മണ്ഡലത്തിലെ നാടകവേദികൾ വീണ്ടും സജീവമാകുന്നു. പട്ടണത്തിന്റെ അതിരുകൾ വിട്ട് പുല്ലൂർ കേന്ദ്രീകരിച്ച് കാൽനൂറ്റാണ്ടായി നാടകസംസ്കാരത്തെ അടയാളപ്പെടുത്താൻ പ്രവർത്തിച്ച പുല്ലൂർ ചമയം നാടകവേദിയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 24 മുതൽ 29 വരെContinue Reading

ആറ് ഇനം പുതിയ ചിലന്തികളുമായി ക്രൈസ്റ്റ് കോളേജ് ജൈവവൈവിധ്യഗവേഷണകേന്ദ്രം… ഇരിങ്ങാലക്കുട: മേഘാലയയിലെ ഗാരോ മലനിരകൾ, രാജസ്ഥാനിലെ ഥാർ മരുഭൂമി, കേരളത്തിലെ വയനാട് വന്യജീവിസങ്കേതം, കോട്ടപ്പാറ മലനിരകൾ, തുമ്പൂർമുഴി, കോഴിക്കോട് സർവകലാശാല ക്യാമ്പസ് എന്നിവടങ്ങളിൽ നടത്തിയ പഠനത്തിലാണ് പുതിയ ആറ്ഇനം ചിലന്തികളെ കണ്ടെത്തിയത്. പരപ്പൻ ചിലന്തി (Selenopidae) കുടുംബത്തിൽ വരുന്ന സയാംസ്‌പൈനൊപ്സ് ഗാരോയെൻസിസ്‌ (Siamspinops garoensis) എന്ന പുതിയ ഇനം ചിലന്തിയെ ആണ് ഗാരോ മല നിരകളിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.Continue Reading