കേരള സ്റ്റേറ്റ് ചെസ്സ് ഇൻ സ്കൂൾ ചാംപ്യൻഷിപ്പിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി; വിവിധ ജില്ലകളിൽ നിന്നായി പങ്കെടുക്കുന്നത് 557 കളിക്കാർ ഇരിങ്ങാലക്കുട : ചെസ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള സ്റ്റേറ്റ് ചെസ്സ് ഇൻ സ്കൂൾ ചാംപ്യൻഷിപ്പിന് സെന്റ് ജോസഫ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് പോൾ വളപ്പില 9 വയസ്സിന് താഴെയുള്ള ദേശീയ ചാമ്പ്യൻ ഡി. വി. വിജയേഷുമായി കരു നീക്കിക്കൊണ്ട്Continue Reading

ഇരിങ്ങാലക്കുട : ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ മെഗാ തൊഴിൽ മേള; അവസരങ്ങൾ ലഭിച്ചത് 128 പേർക്ക് ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ആൻ്റ് എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ നേതൃത്വത്തിൽ നടന്ന മെഗാ തൊഴിൽ മേളയിൽ ജോലി ലഭിച്ചത് 128 പേർക്ക്. സെൻ്റ് ജോസഫ്സ് കോളേജുമായി സഹകരിച്ച് നടത്തിയ മെഗാ തൊഴിൽ മേള തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി. എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. നഗരസഭContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണപരാജയങ്ങൾക്കെതിരെ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ നിരാഹാരസമരം ഇരിങ്ങാലക്കുട :നഗരസഭയുടെ ഭരണപരാജയങ്ങൾക്കെതിരെ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിനു മുന്നിൽ ഏകദിന നിരാഹാര സമരം. രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെ നീണ്ടു നിന്ന സമരം ജില്ലാ പ്രസിഡണ്ട് റാഫേൽ ടോണി ഉദ്ഘാടനം ചെയ്തു.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പദ്ധതി വിഹിതങ്ങൾ നഷ്ടപ്പെടുത്തുന്ന നഗരസഭാ ഭരണാധികാരികളുടെ ദുർഭരണം തുറന്നുകാട്ടാൻ മടിക്കുന്ന പ്രതിപക്ഷ എൽഡിഎഫ് – ബിContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണപരാജയങ്ങൾക്ക് എതിരെ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ നവംബർ 23 ന് നഗരസഭ ഓഫീസിൽ മുന്നിൽ എകദിന നിരാഹാരസമരം   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണ പരാജയങ്ങൾക്കും വികസന സ്തംഭനത്തിനുമെതിരെ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ നവംബർ 23 ന് ഏകദിന നിരാഹാര സമരം. നഗരസഭ ഓഫീസിന് മുന്നിൽ രാവിലെ 10 മുതൽ വൈകീട്ട് 5 വരെയാണ് സമരമെന്ന് ജില്ലാ പ്രസിഡണ്ട് റാഫേൽ ടോണി, മണ്ഡലംContinue Reading

രണ്ടായിരത്തോളം തൊഴിൽ അവസരങ്ങളുമായി ഇരിങ്ങാലക്കുടയിൽ നവംബർ 23 ന് മെഗാതൊഴിൽ മേള; പങ്കെടുക്കുന്നത് ഐടി, ബാങ്കിംഗ്, ഹെൽത്ത്,എഡ്യൂക്കേഷൻ തുടങ്ങിയ മേഖലകളിൽ നിന്നായി 50 ഓളം സ്ഥാപനങ്ങൾ.   ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ആൻ്റ് എംപ്ലോയബിലിറ്റി സെൻ്ററിൻ്റെയും സെൻ്റ് ജോസഫ്സ് കോളേജിലെ എച്ച്ആർഡി സെല്ലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ മെഗാ തൊഴിൽ മേള നടത്തുന്നു. 23 ന് സെൻ്റ് ജോസഫ്സ് കോളേജിൽ നടക്കുന്ന മേള ഉന്നത വിദ്യാഭ്യാസ വകുപ്പ്Continue Reading

പഴുവിൽ സി.പി.ഐ പാർട്ടി ഓഫീസും വീടും അക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ   അന്തിക്കാട് : കുറുമ്പിലാവ് സി.പി.ഐ പാർട്ട് ഓഫീസ് തകർക്കുകയും പഴുവിലിൽ വീട് ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസ്സിൽ 11 അംഗ ക്രിമിനൽ സംഘത്തെയാണ് തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ.പി കെ.ജി.സുരേഷ്, അന്തിക്കാട് എസ്.എച്ച്.ഒ കെ.അജിത്തും സംഘവും പിടികൂടിയത്. പഴുവിൽ ക്ഷേത്രത്തിലെ ഷഷ്ഠിയോടനുബന്ധിച്ച് ക്ഷേത്രക്കമ്മറ്റിക്കാരുമായുണ്ടായ പ്രശ്നത്തിൽ പോലീസ് കേസ്സെടുത്തിരുന്നു. ഇതിലെContinue Reading

നവജാതശിശുസംരക്ഷണവാരാചരത്തിന് തുടക്കമായി; ആരോഗ്യകേരളം ഒരുക്കിയ നവജാത ശിശു സംരക്ഷണ കിറ്റുകൾ കൈമാറി ഇരിങ്ങാലക്കുട : നവജാതശിശു സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും നവജാത ശിശു സംരക്ഷണത്തെ സംബന്ധിച്ച് ബോധവല്ക്കരണം നൽകാൻ ലക്ഷ്യമിട്ട് കൊണ്ട് നവജാത ശിശു സംരക്ഷണ വാരാചരത്തിന് തുടക്കമായി. വാരാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ വച്ച് നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു.നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളംContinue Reading

കേരള സ്റ്റേറ്റ് ചെസ്സ് ഇൻ സ്കൂൾ ചാംപ്യൻഷിപ്പ് നവംബർ 23, 24 തീയതികളിൽ ഇരിങ്ങാലക്കുടയിൽ; പങ്കെടുക്കുന്നത് വിവിധ ജില്ലകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 500 ഓളം കളിക്കാർ ഇരിങ്ങാലക്കുട : നവംബർ 23, 24 തീയതികളിൽ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ചെസ്സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ സെൻ്റ് ജോസഫ്സ് കോളേജിൽ നടക്കുന്ന മൽസരങ്ങൾ ക്ലബ് 318 ഡി ഡിസ്ട്രിക്ട് ഗവർണർ ജെയിംസ്Continue Reading

ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തിൽ ക്രിസ്തുരാജൻ്റെ തിരുനാൾ നവംബർ 20 മുതൽ 25 വരെ   ഇരിങ്ങാലക്കുട : ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തിൽ ക്രിസ്തുരാജൻ്റെ തിരുനാൾ നവംബർ 20 മുതൽ 25 വരെ ആഘോഷിക്കും. 20 ന് വൈകീട്ട് 5.45 ന് തിരുനാളിന് കൊടിയേറ്റുമെന്ന് ആശ്രമം പ്രിയോർ ഫാ ജോയ് പീണിക്കപറമ്പിൽ, ജനറൽ കൺവീനർ സിജു കുറ്റിക്കാട്ട് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. 21 , 22 , 23 തീയതികളിൽContinue Reading

വാർഡ് വിഭജനം; കരട് വിജ്ഞാപനമായി; ഇരിങ്ങാലക്കുട നഗരസഭയിൽ ഇനി 43 വാർഡുകൾ ഇരിങ്ങാലക്കുട :കരട് വിജ്ഞാപനമായി, ഇരിങ്ങാലക്കുട നഗരസഭയിൽ ഇനി 43 വാർഡുകൾ. നിലവിലെ 41 വാർഡുകൾ 2011 ലെ സെൻസസ് അടിസ്ഥാനത്തിൽ പുതുക്കി നിശ്ചയിക്കുകയായിരുന്നു. വാർഡ് 1- മൂർക്കനാട്, വാർഡ് 2 – ബംഗ്ലാവ്, വാർഡ് 3 – കരുവന്നൂർ , വാർഡ് 4 – പീച്ചാംപിള്ളിക്കോണം, വാർഡ് 5- ഹോളിക്രോസ് സ്കൂൾ, വാർഡ് 6 – മാപ്രാണം,Continue Reading