പട്ടണഹൃദയത്തിലെ വസ്ത്രശാലയിൽ തീപ്പിടുത്തം; മുരുകൻ സിൽക്സ് ആൻ്റ് സാരീസിലെ പുറകിലെ ഗോഡൗണിലെ മുറിയിൽ സൂക്ഷിച്ചിരുന്ന തുണിത്തരങ്ങളും ജനറേറ്ററും കത്തിനശിച്ചു; പത്ത് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഷോറും അധികൃതർ   ഇരിങ്ങാലക്കുട :പട്ടണഹൃദയത്തിലെ വസ്ത്രശാലയിൽ തീപ്പിടുത്തം. കൂടൽമാണിക്യം ക്ഷേത്രം റോഡിൽ പ്രവർത്തിക്കുന്ന മുരുകൻ സിൽക്സ് ആൻ്റ് സാരീസിലാണ് വൈകീട്ട് അഞ്ചരയോടെ തീപ്പിടുത്തം ഉണ്ടായത്. ഷോറൂമിൻ്റെ പുറകിലെ ഗോഡൗണിനോട് ചേർന്ന് ഷീറ്റ് കൊണ്ട് മറച്ചിരുന്ന മുറിയിൽ പ്രവർത്തിച്ചിരുന്ന ജനറേറ്ററിനാണ് തീ പിടിച്ചത്.Continue Reading

ഓടി കൊണ്ടിരുന്ന കാറിൻ്റെ ഹെഡ്ലൈറ്റ് കത്തി നശിച്ചു; അപകടം വൈകീട്ട് എട്ടിന് കാട്ടൂർ റോഡിൽ   ഇരിങ്ങാലക്കുട : ഓടി കൊണ്ടിരുന്ന കാറിൻ്റെ ഹെഡ്ലൈറ്റ് കത്തി നശിച്ചു. ഇരിങ്ങാലക്കുട – കാട്ടൂർ റോഡിൽ വൈകീട്ട് എട്ട് മണിയോടെ ആയിരുന്നു അപകടം. അതിരപ്പിള്ളിയിൽ നിന്നും മടങ്ങുകയായിരുന്ന എങ്ങണ്ടിയൂർ കുറ്റിക്കാട് വീട്ടിൽ റെജിൻ്റെ വണ്ടിയാണ് അപകടത്തിൽ പെട്ടത്. കാറിൻ്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് എതിരെ നിന്ന് വന്ന യാത്രികർ അറിയിച്ചതിനെContinue Reading

കാര്‍ ഇടിച്ച് ഇരിങ്ങാലക്കുട ചേലൂരിൽ രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം; അപകടം ചേലൂർ പള്ളിക്ക് മുന്നിൽ രാവിലെ ഒമ്പത് മണിയോടെ   ഇരിങ്ങാലക്കുട: കാര്‍ ഇടിച്ച് രണ്ടു വയസുകാരി മരിച്ചു. ചേലൂര്‍ മണാത്ത് വീട്ടില്‍ ബിനോയുടെയും ജിനിയുടെയും മകള്‍ ഐറിന്‍ (രണ്ട്) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെ ചേലൂര്‍ പള്ളിക്കു മുന്നില്‍ വച്ചാണ് അപകടം നടന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ചേലൂര്‍ പള്ളിയില്‍ കുര്‍ബാനക്ക് എത്തിയതായിരുന്നു. പിതൃസഹോദരന്റെ വാഹനത്തില്‍ വന്നിറങ്ങിയ ഐറിനുംContinue Reading

വിവാഹ ചടങ്ങിന് മൂർക്കനാട് എത്തിയ മുരിയാട് സ്വദേശിയുടെ കാർ കത്തി നശിച്ചു   ഇരിങ്ങാലക്കുട : വിവാഹ ചടങ്ങിന് എത്തിയ മുരിയാട് സ്വദേശിയുടെ കാർ കത്തി നശിച്ചു. ശനിയാഴ്ച വൈകീട്ട് നാലേമുക്കാലോടെയാണ് സംഭവം. മൂർക്കനാട് സെൻ്റ് ആൻ്റണീസ് പള്ളി പരിസരത്താണ് കാർ പാർക്ക് ചെയ്തിരുന്നത് . ഉടമ മുരിയാട് നെരേപ്പറമ്പിൽ ജോർജ്ജും കുടുംബവും പള്ളി പാരീഷ് ഹാളിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. കനത്ത ശബ്ദത്തോടെ കാർ കത്തുന്നത് കണ്ടവർ വിവരമറിയച്ചതിനെContinue Reading

ദീർഘദൂര സർവീസുകളുടെ സ്റ്റോപ്പുകൾ നിറുത്തലാക്കിയത് വരുമാന വർധനവിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന് തിരിച്ചടിയായെന്ന് യാത്രക്കാർ; അമൃത് പദ്ധതി ഡിസംബറിനുളളിൽ യാഥാർഥ്യമായില്ലെങ്കിൽ സമര പരിപാടികളിലേക്ക് നീങ്ങുമെന്നും പാസ്സഞ്ചേഴ്സ് അസോസിയേഷൻ .   ഇരിങ്ങാലക്കുട : കോവിഡ് കാലത്ത് സ്റ്റോപ്പ് നിറുത്തലാക്കിയ അഞ്ച് ദീർഘദൂര സർവീസുകൾ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ്റെ വരുമാന വർധനയിൽ തിരിച്ചടിയായെന്ന് റെയിൽവേ യാത്രക്കാർ. തിരുവനന്തപുരം ഡിവിഷൻ്റെ 2023 – 24 സാമ്പത്തിക വർഷത്തെ കണക്ക് പ്രകാരം ജില്ലയിൽ തൃശ്ശൂർContinue Reading

കാട്ടൂരിൽ പ്ലസ് വൺ വിദ്യാർഥി കുളത്തിൽ വീണ് മരിച്ചു; അപകടം വെള്ളിയാഴ്ച ഉച്ചയോടെ ഇരിങ്ങാലക്കുട : പ്ലസ് വൺ വിദ്യാർഥി കുളത്തിൽ വീണ് മരിച്ചു. കാട്ടൂർ പോംപെ സെൻ്റ് മേരീസ് സ്കൂളിലെ പ്ലസ് വൺ കോമേഴ്സ് വിഭാഗം വിദ്യാർഥി കയ്പമംഗലം ഗ്രാമലക്ഷ്മി സ്വദേശി കിളിക്കോട്ട് സിദ്ധാർത്ഥൻ്റെയും മൃദുലയുടെയും മകൻ നിഖിൽ (16) ആണ് മരിച്ചത്. രണ്ട് മണിയോടെയാണ് സംഭവം. സ്കൂളിലെ ഓണാഘോഷം കഴിഞ്ഞ് സ്കൂളിൻ്റെ പുറക് ഭാഗത്തുള്ള കുളത്തിൽ എത്തിയതായിരുന്നു.Continue Reading

ഓണവിപണി ലക്ഷ്യമാക്കിയ ചാരായം വാറ്റിയ യുവാവ് ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിൻ്റെ പിടിയിൽ   ഇരിങ്ങാലക്കുട : ഓണ വിപണി ലക്ഷ്യമിട്ട് ചാരായം വാറ്റിയ യുവാവ് ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിൻ്റെ പിടിയിൽ. വെള്ളിക്കുളങ്ങര കുഴിമാടത്തിൽ ബാബു (36) നെയാണ് മറ്റത്തൂർ ഉള്ള വീട്ടിൽ നിന്നും അഞ്ച് ലിറ്റർ ചാരായവും 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളും സഹിതം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ അനുകുമാറിൻ്റെ നേതൃത്വത്തിൽContinue Reading

ഉന്നത് ഭാരത് അഭിയാൻ പദ്ധതി; സെൻ്റ് ജോസഫ്സ് കോളേജ്, റോട്ടറി ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ അഞ്ച് വില്ലേജുകളിലെ തിരഞ്ഞെടുക്കപ്പെട്ട വയോജനങ്ങൾക്കായി ഓണാഘോഷം . ഇരിങ്ങാലക്കുട: സെൻ്റ് ജോസഫ്സ് കോളേജിലെ ഉന്നത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി അമ്പത്, നൂറ്റി അറുപത്തിയേഴ് എൻ.എസ്.എസ്. യൂണിറ്റുകളുടെയും ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആളൂർ, പുല്ലൂർ, കടുപ്പശ്ശേരി, ആനന്ദപുരം, മനവലശ്ശേരി പാർട്ട് എ എന്നീ വില്ലേജുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടContinue Reading

പള്ളിപ്പുറം ഗോപാലൻനായരാശാൻ അനുസ്മരണസമിതിയുടെ 2024 ലെ പുരസ്കാരം കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടിക്ക്   ഇരിങ്ങാലക്കുട : കഥകളി ആചാര്യനായിരുന്ന പള്ളിപ്പുറം ഗോപാലൻ നായരാശാൻ അനുസ്മരണ സമിതിയുടെ 2024 വർഷത്തെ പുരസ്കാരം കഥകളി ആചാര്യൻ ഡോക്ടർ സദനം കൃഷ്ണൻകുട്ടി ആശാന്. ഒക്ടോബർ രണ്ടിന് ശാന്തി നികേതൻ സ്കൂളിൽ വച്ച് നടത്തുന്ന അനുസ്മരണ ദിനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു ടീച്ചർ പുരസ്കാരം നൽകുമെന്ന് സംഘാടകരായ സമിതിContinue Reading

കായികരംഗത്ത് നേട്ടങ്ങൾ കൈവരിച്ച ക്രൈസ്റ്റ് കോളേജിന് ആദരം ;കോളേജിന് സിന്തറ്റിക് കോർട്ടും സായി സെൻ്ററും അനുവദിക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇരിങ്ങാലക്കുട : കായികരംഗത്ത് മുന്നിൽ നില്ക്കുന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് സിന്തറ്റിക് കോർട്ടും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സെൻ്ററും അനുവദിച്ച് നൽകാൻ ആത്മാർത്ഥ ശ്രമങ്ങൾ നടത്തുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തുടർച്ചയായ എട്ടാം തവണയും കായിക രംഗത്ത് സർവകലാശാല ജേതാക്കളായ ക്രൈസ്റ്റ് കോളേജ്Continue Reading