കേന്ദ്രമന്ത്രിയെ അവഹേളിച്ചു; ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന ഞാറ്റുവേല മഹോൽസവവുമായി സഹകരിക്കില്ലെന്ന് ബിജെപി; സംഘാടകസമിതി സ്ഥാനങ്ങൾ രാജി വയ്ക്കാനും തീരുമാനം; നഗരസഭ ഭരണനേതൃത്വം രാഷ്ട്രീയം കളിക്കുകയാണെന്നും വിമർശനം….   ഇരിങ്ങാലക്കുട : കേന്ദ്രമന്ത്രിയെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോൽസവവുമായി സഹകരിക്കില്ലെന്ന് ബിജെപി പാർലമെൻ്ററി പാർട്ടി. ഇതുമായി ബന്ധപ്പെട്ട സംഘാടകസമിതികളിൽ നിന്നും ബിജെപി അംഗങ്ങൾ രാജി വയ്ക്കുമെന്നും ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ,Continue Reading

ശാസ്ത്ര നോവൽ രചനയിലൂടെ ശ്രദ്ധ നേടി ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി; കുട്ടിക്കാലം മുതലേയുള്ള വായന എഴുത്തിൻ്റെ വഴികളിലേക്കുളള കാരണമായെന്ന് എഴുത്തുകാരി….   ഇരിങ്ങാലക്കുട : കുട്ടിക്കാലം മുതൽ ഉള്ള വായനയുടെയും കാഴ്ചകളിൽ നിറഞ്ഞ ശാസ്ത്ര സിനിമകളുടെയും തുടർച്ചയായി ശാസ്ത്ര നോവൽ എഴുതി ശ്രദ്ധ നേടുകയാണ് പത്താം ക്ലാസ്സ് വിദ്യാർഥിനി . ഇരിങ്ങാലക്കുട തുറവൻകാട് ആലപ്പാട്ട് വീട്ടിൽ ഷിനോയിയുടെയും റിസയുടെയും മകളും ഇരിങ്ങാലക്കുടContinue Reading

അർമേനിയയിൽ ബന്ദിയാക്കപ്പെട്ട ഇരിങ്ങാലക്കുട പെരുവല്ലിപ്പാടം സ്വദേശിയായ യുവാവ് സുരക്ഷിതനാണെന്ന് വിവരം ലഭിച്ചതായി കുടുംബം; നിർണ്ണായകമായത് എംബസ്സിയുടെ ഇടപെടൽ…   ഇരിങ്ങാലക്കുട : മോചനദ്രവ്യം ആവശ്യപ്പെട്ട് അർമേനിയയിൽ ബന്ദിയാക്കിയ ഇരിങ്ങാലക്കുട പെരുവല്ലിപ്പാടം സ്വദേശി വിഷ്ണു (31 വയസ്സ്) സുരക്ഷിതനാണെന്ന് വിവരം ലഭിച്ചതായി കുടുംബം. ചൊവ്വാഴ്ച ഉച്ചയോടെ മകൻ തന്നെ ബന്ധപ്പെട്ടതായും ആശങ്കപ്പെടാനില്ലെന്നും എംബസ്സിയിലേക്ക് പോയി കൊണ്ടിരിക്കുകയാണെന്നും അറിയിച്ചതായി അമ്മ ഗീത മുകുന്ദൻ അറിയിച്ചു. കഴിഞ്ഞ ദിവസം ബന്ദിയാക്കപ്പെട്ട വിവരം മാധ്യമങ്ങളിൽ നിറഞ്ഞതോടെContinue Reading

ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യ പ്രശ്നത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ എൽഡിഎഫ് പ്രതിഷേധം; ചർച്ചകൾ കൂടാതെ അജണ്ടകൾ അംഗീകരിച്ച് യോഗം പിരിച്ച് വിട്ടു..   ഇരിങ്ങാലക്കുട :നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യ സംസ്കരണത്തിലെ വീഴ്ചകളെ ചൊല്ലി നഗരസഭാ യോഗത്തിൽ എൽഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം. നിശ്ചിത അജണ്ടകൾക്ക് മുമ്പായി അടിയന്തര വിഷയം ഉന്നയിക്കാനുണ്ടെന്ന് എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയയുടെ നേത്യത്വത്തിൽ ആവശ്യപ്പെടുകയായിരുന്നു. ട്രഞ്ചിംഗ്Continue Reading

കുളിക്കാനിറങ്ങിയ കരൂപ്പടന്ന സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു…   കുളിക്കാനിറങ്ങിയ കരൂപ്പടന്ന സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു…   ഇരിങ്ങാലക്കുട: കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കരൂപ്പടന്ന പെഴുംകാട് ഗോതമ്പുകുളത്തില്‍ ചൊവ്വാഴ്ച വൈകീട്ട് നാലോടെ കുളിക്കാനിറങ്ങിയ കരൂപ്പടന്ന പെഴുംകാട് പള്ളിയുടെ പടിഞ്ഞാറുവശം താമസിക്കുന്ന പനപറമ്പില്‍ സിറാജുദ്ദീന്റെ മകന്‍ സല്‍മാനുള്‍ ഫാരിസാണ് (22) മരിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ഹാജറ. സഹോദരങ്ങള്‍: സാലിഹ, ഉമ്മു തല്‍മ. കബറടക്കംContinue Reading

പടിയൂർ പഞ്ചായത്ത് ഭരണസമിതിയിലെ ബിജെപി അംഗം മണ്ണായി വീട്ടിൽ ശ്രീജിത്തിനെ കാപ്പ ചുമത്തി നാട് കടത്തി; വധശ്രമം ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയെന്ന് പോലീസ്….   തൃശ്ശൂർ : പടിയൂർ പഞ്ചായത്ത് ഭരണസമിതി അംഗം പടിയൂർ മണ്ണായി വീട്ടിൽ ശ്രീജിത്തിനെ (42 വയസ്സ്) കാപ്പ ചുമത്തി നാട് കടത്തി. വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ ശ്രീജിത്ത് പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഈ വർഷം ഫെബ്രുവരി 28 ന് പൊറത്തിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വനിതാContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന ഞാറ്റുവേല മഹോൽസവം ജൂൺ 21 മുതൽ 30 വരെ ടൗൺ ഹാളിൽ; സംഗമങ്ങളും സാഹിത്യ സദസ്സുകളും സെമിനാറുകളും കലാവതരണങ്ങളുമായി വൈവിധ്യമാർന്ന പരിപാടികളെന്ന് നഗരസഭ അധികൃതർ….   ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട നഗരസഭയുടെ നേത്യത്വത്തിൽ ജൂൺ 21 മുതൽ 30 വരെ ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന മൂന്നാമത് ഞാറ്റുവേല മഹോൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 21 ന് രാവിലെ 9 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോContinue Reading

ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യ പ്രശ്നം; നഗരസഭയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് സിപിഎം പ്രക്ഷോഭത്തിലേക്ക്….   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ശാസ്ത്രീയമായ മാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രക്ഷോഭത്തിലേക്ക് . മാലിന്യ പ്രശ്നം ഉടൻ പരിഹരിക്കുക, ജനങ്ങളുടെ ദുരിത ജീവിതത്തിന് ഉടൻ പരിഹാരം കാണുക, നഗരസഭ ഭരണാധികാരികളുടെ അനാസ്ഥ അവസാനിപ്പിക്കുക. എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് നഗരസഭക്കെതിരെ പ്രതിഷേധപരിപാടികൾ നടത്തുവാൻ ഒരുങ്ങുന്നത്. നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ട് പ്രദേശവാസികൾക്കാകെContinue Reading

പോക്സോ കേസ് പ്രതി കർണ്ണാടകയിൽ നിന്ന് അറസ്റ്റിൽ ..   ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസ്സിൽ കർണ്ണാടക ബിജാപൂർ സ്വദേശി അരവിന്ദ് രത്തോഡിനെയാണ് (23 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം.എസി കുഞ്ഞിമോയിൻ കുട്ടിയുടെ നേതൃത്വത്തിൽ എസ്.ഐ. ടി.എ.റാഫേൽ, സിനിയർ സി.പി.ഒ ഇ.എസ്.ജീവൻ, സി.പി.ഒ വി.എം.മഹേഷ് എന്നിവർ ചേർന്ന് പിടികൂടിയത്. മഹാരാഷ്ട്ര കർണ്ണാടക അതിർത്തി ജില്ലയായ വിജയപുരയിലെ ഉൾഗ്രാമമായ ഇത്തങ്കിഹാളിൽContinue Reading

മെട്രോ ആശുപത്രിയുടെ കീഴിൽ മെട്രോ ഐ കെയർ മൾട്ടി സ്പെഷ്യാലിറ്റി കണ്ണാശുപത്രിയും …   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വൺവേ റോഡിൽ പ്രവർത്തിക്കുന്ന മെട്രോ ആശുപത്രിയുടെ സഹോദര സ്ഥാപനമായ മെട്രോ ഐ കെയര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി കണ്ണാശുപത്രിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ നിര്‍വഹിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ യൂണിറ്റ് പ്രസിഡണ്ട് ഡോക്ടര്‍ ഉഷാകുമാരി അധ്യക്ഷയായിരുന്നു. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് അഡ്വ. ജോൺ നിധിൻ തോമസ്‌, സേവാഭാരതിയുടെContinue Reading