പ്രതിപക്ഷത്തിൻ്റെ വിയോജിപ്പ് ; വാർഷിക പദ്ധതി ഭേദഗതികൾ അംഗീകരിക്കാൻ കഴിയാതെ ഇരിങ്ങാലക്കുട നഗരസഭ; നാളെ സ്റ്റീയറിംഗ് കമ്മിറ്റി വിളിക്കാൻ തീരുമാനം. ഇരിങ്ങാലക്കുട : പ്രതിപക്ഷത്തിൻ്റെ വിയോജിപ്പിനെ തുടർന്ന് 2024-25 വാർഷിക പദ്ധതി ഭേദഗതികൾ അംഗീകരിക്കാൻ കഴിയാതെ ഇരിങ്ങാലക്കുട നഗരസഭ. പദ്ധതി റിവിഷൻ തട്ടിപ്പാണെന്നും യുഡിഎഫ് വാർഡുകൾക്ക് മാത്രമാണ് പരിഗണന നൽകിയിരിക്കുന്നതെന്നും മാർക്കറ്റ്, ചാലാംപാടം, ക്രൈസ്റ്റ് കോളേജ് എന്നീ വാർഡുകൾക്ക് മാത്രമാണ് പരിഗണനയെന്നും വാർഡ് 23 ൽ ഡിസ്മസ് റോഡിന് മാത്രമായിContinue Reading

പോക്സോ കേസ്സിൽ ചാലക്കുടി സ്വദേശിയായ ആയോധനകലാ പരിശീലകൻ അറസ്റ്റിൽ ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിൽ ചാലക്കുടി പോട്ട സ്വദേശിയും ആയോധനകലാ പരിശീലകനുമായ പാലേക്കുടി വീട്ടിൽ ജേക്കബിനെ ( ബെന്നി 63) റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്.പി. കെ.സുമേഷിൻ്റെ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ കെ.എം ബിനീഷും ക്രൈം സ്ക്വാഡ് അംഗങ്ങളും ചേർന്ന് അറസ്റ്റ് ചെയ്തു.വർഷങ്ങളായി കരാട്ടൈ പരിശീലിപ്പിക്കുന്നയാളാണ് ജേക്കബ്. പല സ്ഥാപനങ്ങളിലും ഇയാൾ ആയോധനകലാ പരിശീലനംContinue Reading

കെഎസ് പാർക്കിൽ ബാലകലോൽസവം നവംബർ 12, 13, 14 തീയതികളിൽ   ഇരിങ്ങാലക്കുട : കെഎസ്ഇ ലിമിറ്റഡിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കെഎസ് പാർക്ക് ആൻ്റ് ഇൻഫർമേഷൻ സെൻ്ററിൻ്റെ ശിശുദിനത്തോടനുബന്ധിച്ച് ബാലകലോൽസവം സംഘടിപ്പിക്കുന്നു. നവംബർ 12, 13 14 തീയതികളിലായി നടക്കുന്ന കലോൽസവ മൽസരങ്ങളിൽ 1500 ഓളം കുട്ടികൾ പങ്കെടുക്കുമെന്ന് കെഎസ്ഇ എംഡി എം പി ജാക്സൻ പത്ര സമ്മേളനത്തിൽ അറിയിച്ചു. 14 ന് വൈകീട്ട് 6 ന് നടക്കുന്ന സമാപനContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ ആധുനിക അറവുശാല പദ്ധതി; കിഫ്ബി / അമ്യത് എജൻസിയിൽ നിന്നും ഗ്രാൻ്റ് ലഭിക്കില്ല; ബദൽ വഴികൾ തേടി നഗരസഭ; ഡിപിആർ തയ്യാറാക്കിയ എജൻസിക്ക് നഗരസഭ നല്കാനുള്ളത് ലക്ഷങ്ങൾ ഇരിങ്ങാലക്കുട : ആധുനിക അറവുശാല നിർമ്മാണത്തിന് കിഫ്ബിയിൽ നിന്നും അമൃത് പദ്ധതിയിൽ നിന്നുമുള്ള ഗ്രാൻ്റ് സാധ്യത മങ്ങിയതോടെ ഫണ്ട് കണ്ടെത്താനുള്ള ബദൽ വഴികൾ തേടി ഇരിങ്ങാലക്കുട നഗരസഭ. കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സെൻ്റർ ഫോർ ഫാമിംഗ് ആൻ്റ് ഫുഡ്Continue Reading

പൊറത്തിശ്ശേരിയിലെ വ്യവസായ സ്ഥാപനം അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്നതായി ആരോപണം; അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് വിമർശനം; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും പ്രവർത്തനങ്ങൾ നിയമാനുസൃതതമെന്നും വിശദീകരിച്ച് സ്ഥാപന ഉടമ   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ വാർഡ് 32 ൽ പൊറത്തിശ്ശേരിയിൽ പ്രവർത്തിക്കുന്ന ചെറുകിട വ്യവസായ സ്ഥാപനം അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്നതായി ആരോപണം. വാർഡിൽ താമസിക്കുന്ന കൂത്തുപറമ്പ് കുപ്പക്കാട്ടിൽ സിജിയാണ് സ്ഥാപനത്തിൻ്റെ ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. ഫുഡ് പ്രൊസ്സസ്സിംഗ് മെഷീനറി ഉത്പാദനത്തിനാണ് വി-ടെക് എഞ്ചിനീയറിംഗ്Continue Reading

35- മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോൽസവം; കിരീടം നിലനിർത്തി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ; എടതിരിഞ്ഞി എച്ച്ഡിപി യും ആനന്ദപുരം ശ്രീകൃഷ്ണയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ. ഹയർ സെക്കൻഡറി , ഹൈസ്കൂൾ വിഭാഗം മൽസരങ്ങളിൽ മേധാവിത്വം പുലർത്തി 550 പോയിൻ്റ് നേടിയാണ് നാഷണൽ കിരീടമണിഞ്ഞത്.462 പോയിൻ്റ് നേടിContinue Reading

ഭക്തിസാന്ദ്രമായി കൂടൽമാണിക്യം ക്ഷേത്രത്തിലെ തണ്ടികവരവ്; നാളെ തൃപ്പുത്തരി ആഘോഷം   ഇരിങ്ങാലക്കുട : ഭക്തി സാന്ദ്രമായി കൂടൽമാണിക്യം ക്ഷേത്രത്തിലെ തണ്ടികവരവ്.ശനിയാഴ്ച നടക്കുന്ന തൃപ്പുത്തരി സദ്യയുടെ ആവശ്യത്തിലേക്കുള്ള തണ്ടിക വെള്ളിയാഴ്ച ഉച്ചയോടെയാണ് പോട്ട പ്രവർത്തി കച്ചേരിയിൽ നിന്നും കാൽനടയായി പുറപ്പെട്ടത്. വഴി നീളെ ഭക്തജനങ്ങൾ നിലവിളക്ക് കത്തിച്ച് വച്ച് സ്വീകരിച്ചു. വൈകീട്ട് ഠാണാവിൽ നിന്നും നാദസ്വരത്തിൻ്റെ അകമ്പടിയോടെ പള്ളിവേട്ട ആൽത്തറയിൽ എത്തി തുടർന്ന് പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെയാണ് ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. ദേവസ്വം ചെയർമാൻContinue Reading

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവം; ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിഭാഗം മൽസരങ്ങളിൽ നാഷണൽ സ്കൂളിൻ്റെ മുന്നേറ്റം തുടരുന്നു. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ നാഷണൽ സ്കൂളിൻ്റെ മുന്നേറ്റം തുടരുന്നു.51 മത്സരങ്ങളുടെ ഫലപ്രഖ്യാപനം കഴിഞ്ഞപ്പോൾ 159 പോയിന്റോടെ ഇരിങ്ങാലക്കുട നാഷണല്‍ ഹയർസെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനത്തും 140 പോയിന്റോടെ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനത്തും 139 പോയിന്റോടെContinue Reading

കുട ചൂടി വന്ന് ക്ഷേത്രക്കവർച്ച; കൊല്ലംസ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് നജിമുദ്ദീൻ 48 മണിക്കൂറിനുള്ളിൽ പിടിയിൽ   അന്തിക്കാട് : അന്തിക്കാട് എറവ് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കവർച്ച നടത്തിയ പ്രതിയെ 48 മണിക്കൂറിനുള്ളിൽ അറസ്റ്റുചെയ്തു. കൊല്ലം അയത്തിൽ സ്വദേശി പുത്തൻവിള വീട്ടിൽ നജിമുദ്ദീനെയാണ്(52 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി.വൈ എസ്.പി. കെ.ജി.സുരേഷും സംഘവും അറസ്റ്റു ചെയ്ത്. ബുധനാഴ്ച രാത്രി പഴയന്നൂരിലെ ഒളിത്താവളത്തിൽ നിന്നാണ്Continue Reading

ജീവകാരുണ്യപ്രവർത്തന ഫണ്ട് ശേഖരണാർത്ഥം തുറവൻകുന്ന് സെൻ്റ് ജോസഫ്സ് ഇടവക എകെസിസി യുടെ നേതൃത്വത്തിൽ നവംബർ 10 ന് ഫുട്ബോൾ ഷൂട്ട് ഔട്ട് മേള   ഇരിങ്ങാലക്കുട : തുറവൻകുന്ന് സെൻ്റ് ജോസഫ്സ് ഇടവക എകെസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഫണ്ട് ശേഖരണാർത്ഥം നവംബർ 10 ന് ഫുട്ബോൾ ഷൂട്ട് ഔട്ട് മേള നടത്തുന്നു. തുറവൻകുന്ന് പള്ളി ഗ്രൗണ്ടിൽ നടക്കുന്ന മേള മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻContinue Reading