സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04%. തൃശൂർ: സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട് 879, ഇടുക്കി 612, കാസര്‍ഗോഡ് 518 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധContinue Reading

മാളയില്‍ കാര്‍ഷിക ചന്ത ആരംഭിച്ചു. മാള: ഓണത്തോടനുബന്ധിച്ച് മാളയില്‍ കാര്‍ഷിക ചന്തയ്ക്ക് തുടക്കം. മാളകൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴില്‍പ്രവര്‍ത്തിക്കുന്ന മിത്രകാര്‍ഷിക സേവനസംഘംനടത്തുന്ന കാര്‍ഷിക ചന്തയുടെ ഉദ്ഘാടനം അഡ്വ വി ആര്‍ സുനില്‍കുമാര്‍എം എല്‍ എനിര്‍വഹിച്ചു. മാള കൃഷിഭവന് കീഴില്‍ കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് മാര്‍ക്കറ്റ് വിലയേക്കാള്‍ പത്ത് ശതമാനം കൂടുതല്‍ വില നല്‍കിവാങ്ങുന്നു. ശേഷം പുറത്തെ വിലയേക്കള്‍മുപ്പത് ശതമാനം കുറഞ്ഞ വിലക്ക് വില്‍പന നടത്തുന്ന രീതിയിലാണ് കര്‍ഷകContinue Reading

തീരത്തിന് ഇനി മുസിരിസ് ‘സുരക്ഷ’. കൊടുങ്ങല്ലൂർ: മുസിരിസിന്റെ തീരദേശത്തിന് ഇനി മുസിരിസ് പൈതൃക പദ്ധതിയുടെ ‘സുരക്ഷ’. കാറ്റിലും കോളിലും പ്രതിസന്ധികളെ മറികടന്ന് രക്ഷാപ്രവർത്തനം നടത്താൻ കഴിയുന്ന അത്യാധുനിക സുരക്ഷാ ബോട്ടുകൾ നീറ്റിലിറക്കുകയാണ് മുസിരിസ് പൈതൃക പദ്ധതി. ആദ്യഘട്ടമെന്ന നിലയിൽ നാല് പേർക്ക് വീതമിരിക്കാവുന്ന സ്പീഡ് ബോട്ടുകളിലൊന്ന് കോട്ടപ്പുറം കായലിൽ ഇറക്കിക്കഴിഞ്ഞു. 90 എച്ച് പി എഞ്ചിനും 25 നോട്ട് വേഗതയോട് കൂടിയതുമായ ബോട്ടാണ് നീറ്റിലിറങ്ങിയത്. കേരള ഷിപ്പിങ് ഇന്‍ലാൻ്റ് നാവിഗേഷന്‍Continue Reading

കടലിലെ തിരയിൽ പെട്ട മകനെ രക്ഷിക്കാൻ ഇറങ്ങിയ പിതാവ് മരിച്ചു. കൊടുങ്ങല്ലൂർ: കടലിലെ തിരയിൽ പെട്ട മകനെ രക്ഷിക്കാൻ ഇറങ്ങിയ പിതാവ് മുങ്ങി മരിച്ചു. ഇരിങ്ങാലക്കുട എസ്എൻ നഗറിൽ പനങ്ങാട്ട് വേലായുധൻ മകൻ ഭരതൻ (50) ആണ് മരിച്ചത്. വൈകീട്ട് 5 മണിയോടെ അഴീക്കോട് മുനയ്ക്കൽ ബീച്ചിൽ വച്ചായിരുന്നു സംഭവം. ഉച്ചക്ക് രണ്ട് മണിയോടെ ഭരതൻ സകുടുംബം കടൽ കാണാൻ ഇറങ്ങിയത്. കടലിലെ തിരയിൽ പെട്ട മകൻ ഹരിപ്രസാദിനെ രക്ഷപ്പെടുത്തിയെങ്കിലുംContinue Reading

ആളൂരിൽ വൃദ്ധമാതാവിനെ കിണറ്റിലിട്ടു കൊന്ന മകൻ റിമാന്റിൽ. ഇരിങ്ങാലക്കുട : ആളൂരിൽ 65 കാരിയായ അമ്മയെ കിണറ്റിൽ തള്ളിയിട്ടു കൊന്ന കേസ്സിലെ പ്രതി താഴേക്കാട് കണക്കുംകട സുരേഷിനെ 41 വയസ്സ് റിമാന്റ് ചെയ്തു. ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിലായെങ്കിലും പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. ഇരിങ്ങാലക്കുട ഡി. വൈ.എസ്.പി. ബാബു കെ.തോമസ്. ഇൻസ്പെക്ടർ എം.ബി. സിബിൻ ,എസ്.ഐ. കെ.എസ്. സുബിന്ദ് എന്നിവുടെ നേതൃത്വത്തിൽ ദീർഘനേരം ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്.Continue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 145 പേർക്ക് കൂടി കോവിഡ്; മുരിയാട് പഞ്ചായത്തിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 76 പേർക്ക്; നഗരസഭയിലും ആളൂർ, പൂമംഗലം പഞ്ചായത്തുകളിലായി മൂന്ന് കോവിഡ് മരണങ്ങളും.9 തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 145 പേർക്ക് കൂടി കോവിഡ്.നഗരസഭയിൽ 13 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 330 പേർ ചികിൽസയിലും 374 പേർ നിരീക്ഷണത്തിലും നഗരസഭ പരിധിയിൽ കഴിയുന്നുണ്ട്. കാറളത്ത് 8 ഉം പടിയൂർ 14 ഉം മുരിയാട് 76Continue Reading

ജാമ്യത്തിലിറങ്ങിയ പ്രതികൾ കവർച്ചാ കേസ്സിൽ അറസ്റ്റിൽ; പിടിയിലായത് 19 ഓളം കേസ്സുകളിലെ പ്രതിയായ ഡ്യൂക്ക് പ്രവീൺ അടക്കം നിരവധി കേസ്സുകളിലെ പ്രതികളായ മൂന്ന് പേർ.   ഇരിങ്ങാലക്കുട : കൈപമംഗലം സ്വദേശികളായ യുവാക്കളെ കത്തി കണിച്ച് തട്ടിക്കൊണ്ടുപോയി പണവും മൊബൈലും കവന്ന കേസ്സിൽ സ്ഥിരം കുറ്റവാളികളായ മൂന്നുപേർ അറസ്റ്റിലായി. ഇരിങ്ങാലക്കുട പൊറത്തിശ്ശേരി മുതിര പറമ്പിൽ പ്രവീൺ 23 വയസ്സ്, അരിപ്പാലം നടുവത്തുപറമ്പിൽ വിനു സന്തോഷ് 22 വയസ്സ്, കരുവന്നൂർ കറുത്തContinue Reading