കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ അക്കോമഡേഷൻ ബ്ലോക്ക് ; നിർമ്മിക്കുന്നത് 1.18 കോടി ചെലവഴിച്ച്. കൊടുങ്ങല്ലൂർ: പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രവും പൈതൃകാവശേഷിപ്പ് കൂടിയായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ അക്കോമഡേഷൻ ബ്ലോക്ക് ഉയരുന്നു. സംസ്ഥാന സർക്കാരിന്റെ മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്ഷേത്രത്തിൽ വിശാലമായ ബ്ലോക്ക് ഉയരുന്നത്. പദ്ധതിയുടെ നിർമാണോദ്ഘാടനം ദേവസ്വംമന്ത്രി കെ രാധാകൃഷ്ണൻ സെപ്റ്റംബർ 11ന് ഉച്ചയ്ക്ക് 3 മണിക്ക് നിർവ്വഹിക്കും. ക്ഷേത്ര ദേവസ്വം നിർമാണ പ്രവർത്തനങ്ങൾക്ക് മാത്രമായിContinue Reading

ഇരിങ്ങാലക്കുട: മുൻ നഗരസഭ ചെയർമാനും വ്യവസായ പ്രമുഖനുമായ കെ പി ജോൺ അന്തരിച്ചു. 94 വയസ്സായിരുന്നു. ആർഎസ് റോഡിൽ അറക്കൽ കണ്ടംകുളത്തി പൈലോതിൻ്റെ മകനാണ്. പരേതയായ ലീലയാണ് ഭാര്യ. ടെസ്സി, പോൾ, ജോസ്, എഫ്രിം, ഫ്രാൻസിസ്, സാബു, ആൻ്റണി എന്നിവർ മക്കളും കുരിയപ്പൻ, ഗീത, അന്ന, ലിനേറ്റ, ദീപ, ഗീത, പ്രീതി എന്നിവർ മരുമക്കളുമാണ്. 1962 മുതൽ 68 വരെ ഇരിങ്ങാലക്കുട നഗരസഭ ചെയർമാനായിരുന്നു. കെപിഎൽ ഓയിൽ മിൽസ് ചെയർമാൻ,Continue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 340 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 49 ഉം മുരിയാട് 68 ഉം ആളൂരിൽ 81 പേരും പട്ടികയിൽ; കാറളം, ആളൂർ പഞ്ചായത്തുകളിലായി അഞ്ച് കോവിഡ് മരണങ്ങളും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 340 പേർക്ക് .നഗരസഭയിൽ 59 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നിലവിൽ നഗരസഭ പരിധിയിൽ 578 പേർ ചികിൽസയിലും 360 പേർ നിരീക്ഷണത്തിലുമുണ്ട്. കാട്ടൂരിൽ 49 ഉം വേളൂക്കരയിൽ 26Continue Reading

പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവിനെതിരെ ഇരുചക്രവാഹനങ്ങൾ തള്ളിയും ഗ്യാസ് സിലിണ്ടറുകൾ തോളിലേറ്റിയും ഡിവൈഎഫ്ഐ യുടെ സമരം. ഇരിങ്ങാലക്കുട: ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ,ഡീസൽ, പാചകവാതക വിലവർദ്ധനവിനെതിരെ ഇരുചക്രവാഹനങ്ങൾ തള്ളിയും,ഗ്യാസ് സിലിണ്ടറുകൾ തോളിലേറ്റിയും ഇരിങ്ങാലക്കുടയിൽ യുവജന പ്രക്ഷോഭ ജാഥ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ആർഎൽ ശ്രീലാൽ ഉദ്ഘാടനം ചെയ്തു. പൂതംകുളം മൈതാനിയിൽ നിന്ന് ആരംഭിച്ച ജാഥ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫീസിനു മുൻപിൽ അവസാനിച്ചു. ഡിവൈഎഫ്ഐContinue Reading

പ്രതിഷേധചൂടിൽ മുങ്ങി ‘ഓൺലൈൻ’ നഗരസഭ യോഗം; സർക്കാർ നല്കുന്ന പദ്ധതി പണം ധൂർത്തടിക്കാൻ അനുവദിക്കില്ലെന്ന് എൽഡിഎഫ്; തൃശൂർ കോർപ്പറേഷനിൽ അടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യോഗങ്ങൾ ചേരുന്നത് ചൂണ്ടിക്കാട്ടി ബിജെപി ; സാധാരണ മട്ടിൽ യോഗങ്ങൾ ചേരാൻ സർക്കാർ അനുമതിയില്ലെന്ന് വിശദീകരിച്ച് ഭരണ നേത്യത്വം. ഇരിങ്ങാലക്കുട: നഗരസഭ യോഗങ്ങൾ ഓൺലൈനിൽ തുടരുന്നതിൽ പ്രതിഷേധവുമായി പ്രതിപക്ഷം.2021-22 വർഷത്തെ വാർഷിക പദ്ധതിയുടെ റിവിഷനുമായി ബന്ധപ്പെട്ട് ഓൺലൈനിൽ ചേർന്ന യോഗത്തിന് എതിരെയാണ് എൽഡിഎഫും ബിജെപിContinue Reading

തൃശ്ശൂര്‍ ജില്ലയില്‍ 3,279 പേര്‍ക്ക് കൂടി കോവിഡ്, 2,812 പേര്‍ ;രോഗസ്ഥിരീകരണനിരക്ക് 21.13 %. തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച (09/09/2021) 3,279 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,812 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 23,363 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 64 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,41,159 ആണ്. 4,15,925 പേരെയാണ് ആകെContinue Reading

മന്ത്രി ഇടപെട്ടു; കൊടുങ്ങല്ലൂർ- ചന്തപ്പുര ബൈപ്പാസിന് ശാപമോക്ഷം. കൊടുങ്ങല്ലൂർ:വർഷക്കാലം സമ്മാനിച്ച ദുരിതത്തിൽ നിന്ന് കൊടുങ്ങല്ലൂർ- ചന്തപ്പുര ബൈപ്പാസിന് ശാപമോക്ഷം. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദ്ദേശത്തെ തുടർന്ന് ബൈപ്പാസ് സർവീസ് റോഡുകളിൽ രൂപം കൊണ്ടിരുന്ന കുഴികൾ ദേശീയപാത അധികൃതരുടെ നേതൃത്വത്തിൽ അടച്ചു. ചന്തപ്പുര മുതൽ കോട്ടപ്പുറം വരെ നീളുന്ന ബൈപ്പാസിൽ മഴക്കാലം ആരംഭിച്ചതിനെ തുടർന്നാണ് രണ്ട് ഭാഗത്തുമുള്ള സർവ്വീസ് റോഡുകളിൽ കുഴികൾ രൂപപ്പെട്ടത്. മൂന്നരക്കിലോമീറ്റർ ദൂരത്തിൽ രൂപംContinue Reading

കേന്ദ്രനയങ്ങൾക്കെതിരെ പ്രതിഷേധവുമായി സിപിഎം. ഇരിങ്ങാലക്കുട: കേന്ദ്രനയങ്ങൾക്കെതിരെ ജനകീയ പ്രതിഷേധവുമായി സിപിഎം.കർഷകവിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കുക, ഇന്ധന വില നിയന്ത്രിക്കുക, പാർലമെൻ്റിനെ നിശബ്ദമാക്കുന്ന സമീപനം അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ സമരം സിപിഎം എരിയ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ശശി വെട്ടത്ത് അധ്യക്ഷത വഹിച്ചു. ടി വി ജനാർദ്ദനൻ, പി ആർ വർഗ്ഗീസ് എന്നിവർ സംസാരിച്ചു. ജയൻContinue Reading

നഗര മധ്യത്തിലെ മെഡിക്കൽ സ്‌റ്റോറിൽ മോഷണം; മൂവായിരം രൂപ കവർന്നു. ഇരിങ്ങാലക്കുട: നഗര മധ്യത്തിലെ മെഡിക്കൽ സ്‌റ്റോറിൽ മോഷണം. മൂവായിരത്തോളം രൂപ നഷ്ടമായി. മെയിൻ റോഡിൽ പ്രവർത്തിക്കുന്ന പീപ്പിൾസ് കോഓപ്പറേറ്റീവ് ബാങ്കിൻ്റെ നീതി മെഡിക്കൽ സ്‌റ്റോറിലാണ് മോഷണം നടന്നത്. രാവിലെ എട്ട് മണിയോടെ സ്റ്റോർ തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണവിവരം അറിഞ്ഞത്. മെയിൻ റോഡിലേക്കുള്ള ഷട്ടറിൻ്റെ പൂട്ടുകൾ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയിരിക്കുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് എസ്ഐ വി. ജിഷിലിൻ്റെContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 340 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 77 ഉം പടിയൂരിൽ 72 ഉം ആളൂരിൽ 62 ഉം പേർ പട്ടികയിൽ; സ്പെഷ്യൽ സബ് – ജയിലിൽ 8 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു; പൂമംഗലം പഞ്ചായത്തിൽ രണ്ട് കോവിഡ് മരണങ്ങളും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 340 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ ഇന്ന് 77 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നിലവിൽ നഗരസഭയിൽ 559 പേർ ചികിൽസയിലുംContinue Reading