ഇരിങ്ങാലക്കുട മണ്ഡലത്തിൽ 124 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 23 ഉം വേളൂക്കരയിൽ 32 ഉം പേർ പട്ടികയിൽ; ആളൂർ പഞ്ചായത്തിൽ ഒരാഴ്ചക്കുള്ളിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ച് മരിച്ചു. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 124 പേർക്ക് . നഗരസഭയിൽ 23 ഉം വേളൂക്കരയിൽ 32 ഉം കാട്ടൂരിൽ 10 ഉം ആളൂരിൽ 17 ഉം മുരിയാട് 26 ഉം പടിയൂരിൽ 6Continue Reading

ഹൈവേ വികസനം; മുകുന്ദപുരം ഉൾപ്പെടെ നാല് താലൂക്കുകളിൽ സാധാരണ റവന്യൂ സേവനം തടസ്സപ്പെടുന്നതായി പരാതി. തൃശ്ശൂർ:നാല് താലൂക്കുകളിൽ നിന്നായി വില്ലേജ് ഓഫീസർമാരുൾപ്പടെ റവന്യൂ ജീവക്കാരെ കൂട്ടത്തോടെ കൊടുങ്ങല്ലൂരിലെ ഹൈവേ സ്ഥലമേറ്റെടുപ്പ് ഓഫീസ് ജോലികൾക്കായി നിയോഗിച്ചതിനാൽ റവന്യൂ സേവനങ്ങൾ തടസ്സപ്പെടുന്നതായി പരാതി.കൊടുങ്ങല്ലൂർ ലാന്റ് അക്വിസിഷൻ (എൻ എച്ച് ഡി പി) ഡെപ്യൂട്ടി കളക്ടറുടെ സ്ഥലമേറ്റെടുപ്പ് ഓഫീസിനു കീഴിൽ നാല് യൂണിറ്റുകളിലായി എഴുപത്തെട്ട് സ്ഥിരം ജീവനക്കാരുണ്ട്. കൂടാതെ നൂറോളം താൽക്കാലിക ജീവനക്കാരേയും വിവിധങ്ങളായContinue Reading

ആനപ്പാന്തം ഊരിൽ ആവേശമായി കരിമ്പ് ദൃശ്യ കലാക്യാമ്പ് ചാലക്കുടി: ചാലക്കുടി ഫോറസ്റ്റ് ഡിവിഷൻ വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് പരിധിയിലെ ആനപ്പാന്തം ഊരിൽ കാടാർ വിഭാഗത്തിലെ കുട്ടികൾക്കായി സംസ്ഥാന വനവികസന ഏജൻസിയുടെ നേതൃത്വത്തിൽ നടത്തുന്ന കരിമ്പ് ദൃശ്യകലാ ക്യാമ്പ് ശ്രദ്ധേയമാകുന്നു. നാല് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസിലെ കുട്ടികൾക്കായി കോവിഡ് കാലത്തെ മാനസിക സമ്മർദ്ദം കുറക്കുന്നതിന് വേണ്ടി കാലടി സംസ്കൃത സർവ്വകലാശാല ദൃശ്യകലാ വിഭാഗം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ട്രസ്പാസേഴ്സിന്റെ സഹകരണത്തോടെയാണ്Continue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് 159 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ മാത്രം 74 പേർ പട്ടികയിൽ; പൂമംഗലം പഞ്ചായത്തിൽ ഒരു കോവിഡ് മരണവും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 159 പേർക്ക് . നഗരസഭയിൽ മാത്രം 74 പേർക്കാണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. 41 വാർഡുകളിൽ നിന്നായി നഗരസഭയിൽ 561 പേരാണ് ചികിൽസയിൽ കഴിയുന്നത്. 355 പേർ നിരീക്ഷണത്തിലുണ്ട്. കാറളത്ത് 6 ഉം കാട്ടൂരിൽ 13 ഉം വേളൂക്കരയിൽContinue Reading

ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറി ഇരിങ്ങാലക്കുടയിൽ പ്രവർത്തനം ആരംഭിച്ചു;ഫോറൻസിക് പരിശോധന കൂടുതൽ വേഗത്തിൽ; സജ്ജീകരണങ്ങൾ ഒന്നരക്കോടി രൂപ ചിലവിൽ. ഇരിങ്ങാലക്കുട:തൃശൂർ ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറി പ്രവർത്തനം ആരംഭിച്ചു. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിൽ ഉള്ള സൈബർ പോലീസ് സ്റ്റേഷനിൽ സജ്ജീകരണങ്ങൾ ആരംഭിച്ച ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് നിർവ്വഹിച്ചത്. ജില്ലയിലെ ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് തൊണ്ടിമുതലുകളുടെ പരിശോധന നടത്താനുള്ള സൗകര്യങ്ങളാണ് ഫോറൻസിക് ലാബിൽ ഒരുക്കിയിട്ടുള്ളത്.Continue Reading

ബാലൻമാരെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഒരാൾ പിടിയിൽ പിടിയിലായത് കൊള്ളയും മോഷണവുമടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതി. ചാലക്കുടി: ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ പിടികൂടി. കൊരട്ടി മേലൂർ കൂവക്കാട്ട്കുന്ന് സ്വദേശി പേരുക്കുടി വീട്ടിൽ വിവേക് (36 വയസ്) ആണ് പിടിയിലായത്. ഇയാൾ ദേശീയ പാത കേന്ദ്രീകരിച്ചും മറ്റും ആളുകളെ ആക്രമിച്ച് കവർച്ച നടത്തിയ കേസുകളിലും യുവാവിനെContinue Reading

മതമേലധ്യക്ഷൻമാരുടെ ചില പ്രസ്താവനകൾ കേരളത്തിൻ്റെ മതേതര മനസ്സിന് ഭീഷണിയെന്ന് എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം. ഇരിങ്ങാലക്കുട :മതാന്ധത മൂത്ത് കേരളത്തെ ഭ്രാന്താലയമാക്കരുതെന്നും കേരളത്തിന്റെ മതേതര മനസിനെ മുറിവേൽപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ മതമേലധ്യക്ഷന്മാരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത് മതേതര ദർശനങ്ങളെ എല്ലാകാലത്തും മുറുകെ പിടിച്ചിട്ടുള്ള കേരളത്തിന്റെ ഐക്യത്തിനും മതേതരത്വത്തിനും ഭീഷണിയാണെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആർ.സജിലാൽ. എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം സി അച്യുതമേനോൻ സ്മാരക മന്ദിരത്തിൽ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നുContinue Reading

കുട്ടികള്‍ക്ക് കളിക്കാം.. വരയ്ക്കാം… ശിശു സൗഹൃദ കേന്ദ്രമൊരുക്കി കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ കൊടുങ്ങല്ലൂര്‍: പൊലീസ് സ്റ്റേഷനില്‍ പരാതിക്കാര്‍ക്കൊപ്പമെത്തുന്ന കുട്ടികള്‍ക്ക് ഇനി മുതല്‍ പടം വരയ്ക്കാം, കളിക്കാം. സംസ്ഥാനത്തെ മാതൃകാ പൊലീസ് സ്റ്റേഷനുകളിലൊന്നായ കൊടുങ്ങല്ലൂര്‍ സ്റ്റേഷന്‍ ഇനി മുതല്‍ ശിശു സൗഹൃദ പൊലീസ് സ്റ്റേഷന്‍. ശിശു സൗഹൃദ പൊലീസ് കേന്ദ്രത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. പൊലീസിന്റെ പ്രവര്‍ത്തന മഹത്വം മനസ്സിലാക്കാനുള്ള സാഹചര്യം ശിശു സൗഹൃദ കേന്ദ്രങ്ങളിലെത്തുന്നവര്‍ക്കുണ്ടാകുമെന്ന് മുഖ്യമന്ത്രിContinue Reading

എംസിപി കൺവെൻഷൻ സെൻ്ററിൻ്റെ കോവിഡ് ചട്ടലംഘനങ്ങൾ ; പ്രത്യേക കൗൺസിൽ യോഗം വിളിക്കണമെന്ന ആവശ്യവുമായി ബിജെപി. ഇരിങ്ങാലക്കുട: തൃശൂർ റോഡിൽ പ്രവർത്തിക്കുന്ന എംസിപി കൺവെൻഷൻ സെൻ്ററിൻ്റെ കോവിഡ് ചട്ടലംഘനങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം വിളിക്കണമെന്ന ആവശ്യവുമായി ബിജെപി. നിരവധി തവണ നഗരസഭ സെക്രട്ടറി, പോലീസ്, സെക്ടറൽ മജിസ്ട്രേറ്റ്, ജില്ലാ ഭരണകൂടം എന്നിവർ നേരിൽ ചെന്ന് നിയമവിരുദ്ധമായി പ്രവർത്തിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും നിയമലംഘനങ്ങൾ തുടരുകയാണെന്നും കേരളത്തിൽ നിയമവിരുദ്ധമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്നContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 217 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 39 ഉം വേളൂക്കരയിൽ 40 ഉം പടിയൂരിൽ 35 ഉം പേർ പട്ടികയിൽ; നഗരസഭയിലും ആളൂർ പഞ്ചായത്തിലുമായി മൂന്ന് കോവിഡ് മരണങ്ങളും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 217 പേർക്ക് കൂടി കോവിഡ്.നഗരസഭയിൽ 39 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 545 പേരാണ് ഇപ്പോൾ 41 വാർഡുകളിലായി ചികിൽസയിലുള്ളത്. വേളൂക്കരയിൽ 40 ഉം കാറളത്ത് 15 ഉം മുരിയാട് 13Continue Reading