ദുരന്തകാലത്തെ സുരക്ഷിത താവളം : ജില്ലയിലെ ആദ്യത്തെ വിവിധോദ്ദേശ്യ സൈക്ലോൺ അഭയകേന്ദ്രം അഴീക്കോട് തുറന്നു. കൊടുങ്ങല്ലൂർ: ദുരന്തസമയങ്ങളിൽ തീരദേശത്തുള്ളവർക്ക് സുരക്ഷിത താവളമൊരുക്കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചുഴലിക്കാറ്റ് അഭയകേന്ദ്രം (സൈക്ലോൺ ഷെൽട്ടർ) അഴീക്കോട് പ്രവർത്തനമാരംഭിച്ചു. റവന്യൂ വകുപ്പ് മന്ത്രി അഡ്വ.കെ രാജൻ അഭയകേന്ദ്രം ജനങ്ങൾക്ക് തുറന്ന് കൊടുത്തു. തൃശൂർ ജില്ലയിലെ ആദ്യത്തെ വിവിധോദ്ദേശ്യ സൈക്ലോൺ അഭയകേന്ദ്രമാണിത്. പ്രകൃതി ദുരന്തങ്ങളിൽ വിഷമഘട്ടത്തിലാകുന്ന ജനങ്ങൾക്ക് താമസിക്കാനുള്ള താൽകാലിക സംവിധാനമാണിത്. ലോകബാങ്കിന്റെ സഹായത്തോടെ സംസ്ഥാനContinue Reading

അവധി ദിവസങ്ങളിൽ മദ്യവിൽപ്പന നടത്തിയിരുന്ന മാടായിക്കോണം സ്വദേശി അറസ്റ്റിൽ; പതിമൂന്നരലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു. ഇരിങ്ങാലക്കുട: അവധി ദിവസങ്ങളിൽ അനധികൃത മദ്യവിൽപ്പന നടത്തിയിരുന്നയാൾ അറസ്റ്റിലായി. മാടായിക്കോണം കരിങ്ങടെ വീട്ടിൽ മാത്യുവിനെയാണ് (49 വയസ്സ്) ഇരിങ്ങാലക്കുട ഇൻസ്പെക്ടർ എസ്. പി സുധീരൻ അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്ന് പതിമൂന്നരലിറ്റർ വിദേശ മദ്യം പിടികൂടി. അര ലിറ്ററിന്റെ പത്തൊൻപതു ബോട്ടിലും ഒരു ലിറ്ററിന്റെ നാലു ബോട്ടിലും മദ്യമാണ് പിടികൂടിയത്. അനധികൃത മദ്യവിൽപ്പന തടയുന്നതിന്റെ ഭാഗമായിContinue Reading

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; കുറ്റവാളികൾ സർക്കാർ തണലിൽ – തോമസ് ഉണ്ണിയാടൻ   ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കുറ്റവാളികൾക്ക് സർക്കാർ സംരക്ഷണവും തണലും നൽകുകയാണെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സർക്കാർ കാണിക്കുന്ന നിസ്സംഗതയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തട്ടിപ്പിൽ കുറ്റക്കാരായ മുഴുവൻ പേരെയും പ്രതികളാക്കുന്നതിനോContinue Reading

ബ്ലാങ്ങാച്ചാൽ സമഗ്ര നീർത്തട പദ്ധതിക്ക് എറിയാട് തുടക്കം. കൊടുങ്ങല്ലൂർ:നീർത്തട സംരക്ഷണത്തിനായി ജില്ലാ പഞ്ചായത്ത് രൂപം നൽകിയ ബ്ലാങ്ങാച്ചാൽ സമഗ്ര നീർത്തട പദ്ധതിക്ക് എറിയാട് പഞ്ചായത്തിലെ മണപ്പാട്ടുകാലിൽ തുടക്കം. കൊടുങ്ങല്ലൂർ, കയ്പമംഗലം നിയോജക മണ്ഡലങ്ങളിലെ തീരമേഖലയിലെ എട്ട് പഞ്ചായത്തുകളെ ഉൾപ്പെടുത്തി തയ്യാറാക്കിയ പദ്ധതിയാണ് ബ്ലാങ്ങാച്ചാൽ സമഗ്ര നീർത്തട പദ്ധതി. പഞ്ചായത്തുകളിലെ ഓരോ പ്രദേശങ്ങളിലും ഏറ്റവും പ്രാധാന്യം നൽകേണ്ട പദ്ധതികൾ പ്രാദേശികമായി കണ്ടെത്തി നടപ്പിലാക്കുന്നതിന് ഇതിലൂടെ സാധിക്കും. മതിലകം ബ്ലോക്കിൽ ഉൾപ്പെടുന്ന എറിയാട്,Continue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 210 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 53 ഉം ആളൂരിൽ 47 പേരും പട്ടികയിൽ; കാറളം പഞ്ചായത്തിൽ ഒരു കോവിഡ് മരണവും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 210 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ 53 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.നിലവിൽ 516 പേരാണ് നഗരസഭ പരിധിയിൽ ചികിൽസയിലുള്ളത്. വേളൂക്കരയിൽ 31 ഉം കാട്ടൂരിൽ 7 ഉം കാറളത്ത് 23 ഉം മുരിയാട് 25 ഉം ആളൂരിൽ 47Continue Reading

എംസിപി കൺവെൻഷൻ സെൻ്ററിലെ കോവിഡ് ചട്ടലംഘനങ്ങളെയും ഓൺലൈൻ നഗരസഭ യോഗത്തെയും ചൊല്ലി പ്രതിപക്ഷ പ്രതിഷേധം ; പ്രതിപക്ഷം വിയോജനക്കുറിപ്പുകൾ നല്കിയതോടെ അജണ്ടകൾ പാസ്സാക്കാനാകാതെ ഭരണപക്ഷം; കള്ളത്തരത്തിനും അഴിമതിക്കും യുഡിഎഫ് ഒരിക്കലും കൂട്ടുനിന്നിട്ടില്ലെന്ന് ഭരണനേത്യത്വം. ഇരിങ്ങാലക്കുട: എംസിപി കൺവെൻഷൻ സെൻ്ററിലെ കോവിഡ് ചട്ടലംഘനങ്ങളെയും കൗൺസിൽ ഓൺലൈനിൽ ചേരുന്നതിനെയും ചൊല്ലി നഗരസഭയുടെ ഓൺലൈൻ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. കൗൺസിൽ ഹാളിൽ എൽഡിഎഫ് അംഗങ്ങളുടെ വായ്മൂടി കെട്ടിയുള്ള പ്രതിഷേധങ്ങളും ബിജെപി അംഗങ്ങളുടെ മുദ്രാവാക്യ വിളികളുംContinue Reading

മാരകലഹരി മരുന്നുമായി കൊടുങ്ങല്ലൂർ, പെരിഞ്ഞനം സ്വദേശികളായ യുവാക്കൾ കയ്പമംഗലത്ത് പിടിയിൽ. കയ്പമംഗലം: മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി രണ്ട് പേർ കയ്പമംഗലത്ത് പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശി ചിറ്റിലപറമ്പിൽ ക്രിസ്റ്റി (22), പെരിഞ്ഞനം സ്വദേശി ഓത്തുപള്ളിപറമ്പിൽ സിനാൻ (20) എന്നിവരാണ് പിടിയിലായത്. തീരപ്രദേശങ്ങളിൽ യുവാക്കളിൽ ലഹരി ഉപയോഗം വർദ്ധിച്ചു വരുന്നതായുള്ള റിപ്പോർട്ടിനെ തുടർന്ന് തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലിയുടെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ് എൻ.ശങ്കരന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ ക്രിസ്റ്റൽContinue Reading

2021 ലെ തൃപ്പേക്കുളം പുരസ്ക്കാരത്തിന് തിമില പ്രമാണി ചോറ്റാനിക്കര വിജയൻമാരാർ അർഹനായി;ത്യപ്പേക്കുളം ജന്മശതാബ്ദി ആഘോഷങ്ങൾ ഒക്ടോബർ 4 ന് ആരംഭിക്കും. ഇരിങ്ങാലക്കുട: 2021 ലെ തൃപ്പേക്കുളം പുരസ്കാരത്തിന് തിമില പ്രമാണി ചോറ്റാനിക്കര വിജയൻ മാരാർ അർഹനായി. 30,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം പല്ലാവൂർ സമിതിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4 ന് വൈകീട്ട് 5.30 ന് ശ്രീകൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടപ്പുരയിൽ നടക്കുന്ന തൃപ്പേക്കുളം അച്യുതമാരാരുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 115 പേർക്ക് കൂടി കോവിഡ്; നഗരസഭയിലും കാട്ടൂരിലും 36 പേർ വീതം പട്ടികയിൽ; നഗരസഭയിലും ആളൂർ പഞ്ചായത്തിലുമായി രണ്ട് കോവിഡ് മരണങ്ങളും തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 115 പേർക്ക് കൂടി കോവിഡ് .നഗരസഭയിലും കാട്ടൂർ പഞ്ചായത്തിലും 36 പേർക്ക് വീതവും കാറളത്ത് 7 ഉം മുരിയാട് 4 ഉം ആളൂരിൽ 13 ഉം പടിയൂരിൽ 5 ഉം വേളൂക്കരയിൽ 8 ഉം പേരാണ് ഇന്നത്തെ കോവിഡ് ബാധിതരുടെContinue Reading

ഗൃഹനാഥനെ വൈരാഗ്യത്തിന്റെ പേരിൽ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന റൗഡി പിടിയിൽ പിടിയിലായത് ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ. ചാലക്കുടി: പോട്ട പനമ്പിള്ളി കോളേജ് പരിസരവാസിയായ വീട്ടുടമയെ മുൻ വൈരാഗ്യത്തിന്റെ പേരിൽ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റൗഡിയായ യുവാവിനെ ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നിർദ്ദേശപ്രകാരം സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ്, സബ് ഇൻസ്പെക്ടർ എം.എസ് ഷാജൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി. നിരവധി അടി പിടിContinue Reading