തൃശൂരിൽ കനത്ത മഴ; ഡാമുകളെല്ലാം തുറന്നു; താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിൽ; ഏഴു താലൂക്കുകളിൽ കണ്‍ട്രോൾ റൂം തുറന്നു; ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആളുകളെത്തുന്നു     തൃശൂർ : തൃശൂരിൽ കനത്ത മഴയിൽ തുടരുന്നു. തിങ്കളാഴ്ച രാത്രി മുതൽ തുടങ്ങിയ മഴ ഇന്ന് രാവിലെ ശക്തമായി. ചാലക്കുടിയിൽ പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞു. പെരിങ്ങൽകുത്ത് ഡാമിന്‍റെ ഷട്ടറുകൾ തുറന്നതോടെ ഡാമിൽ നിന്നും കൂടുതൽ വെള്ളം ചാലക്കുടി പുഴയിലേക്കെത്തുന്നുണ്ട്. പുഴയുടെ സമീപങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന്Continue Reading

കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസിൽ മൂന്ന് ഭരണസമിതി അംഗങ്ങൾ കൂടി അറസ്റ്റിൽ. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍ തൃശൂര്‍ :കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പു കേസില്‍ മൂന്നു മുന്‍ഭരണ സമിതി അംഗങ്ങള്‍ കൂടി അറസ്റ്റിലായി. പൊറത്തിശ്ശേരി മൂരിപറമ്പിൽ ദിനേശ്, കാട്ടുങ്ങച്ചിറ എർവാടിക്കാരൻ അസ്ലാം, മാടായിക്കോണം നാട്ടുവള്ളി വീട്ടിൽ നാരായണൻ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായ ഭരണContinue Reading

യാനങ്ങൾക്ക് സുരക്ഷിതപാത; അഴീക്കോട് പുലിമുട്ട് നിർമ്മാണം പൂർത്തിയായി ; നിർമ്മാണപ്രവർത്തനങ്ങൾ 10.5 കോടി രൂപ ചിലവിൽ. കൊടുങ്ങല്ലൂർ: മത്സ്യബന്ധന യാനങ്ങൾക്ക് സുരക്ഷിത പാതയൊരുക്കി അഴീക്കോട്  മുനക്കൽ ബീച്ചിൽ പുലിമുട്ട് നിർമ്മാണം പൂർത്തിയായി. കടലിലേയ്ക്ക് നീണ്ട് പരന്നുകിടക്കുന്ന വിധം നിർമ്മിച്ച പുലിമുട്ട് അഴിമുഖത്തെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. നിർമ്മാണം പൂർത്തിയായതോടെ മുനയ്ക്കൽ ബീച്ചിൽ മണൽ നിറഞ്ഞ് വിസ്തൃതി ഏറുകയും സംസ്ഥാനത്ത് തന്നെ ഏറ്റവും വിസ്തൃതിയേറിയ ബീച്ച് രൂപാന്തരപ്പെടുകയും ചെയ്തു. അഴീക്കോട് അഴിമുഖത്തെ മണൽത്തിട്ടയിൽContinue Reading

കരുവന്നൂര്‍ പുത്തന്‍തോട് പാലത്തിന്റെ സ്ലാബുകള്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ശുചീകരണ പണികള്‍ ഇന്ന് ആരംഭിക്കും;ഗതാഗത നിയന്ത്രണം ബുധനാഴ്ച മുതല്‍. നിയന്ത്രണങ്ങളില്‍ അതൃപ്തി അറിയിച്ച് ബസ്സുടമകൾ; ബദല്‍ സംവിധാനങ്ങള്‍ പരിഗണനയില്‍. ഇരിങ്ങാലക്കുട: പ്രളയത്തില്‍ മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് തകരാറിലായ പുത്തന്‍തോട് പാലത്തിന്റെ സ്ലാബുകള്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള ശുചീകരണ പണികള്‍ ഇന്ന് ( ഒക്ടോബർ 11 ) ആരംഭിക്കും. ബുധനാഴ്ച മുതല്‍ ഈ റൂട്ടില്‍ ഗതാഗത നിയന്ത്രണം വരുമെന്ന് പൊതുമരാമത്ത് വിഭാഗം വ്യക്തമാക്കി. എന്നാല്‍Continue Reading

റവന്യൂ ഇ – സേവനങ്ങളിലെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കണമെന്ന് റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ താലൂക്ക് സമ്മേളനം   ഇരിങ്ങാലക്കുട: റവന്യൂ ഇ – സേവനങ്ങള്‍ തടസ്സപ്പെടുത്തുന്ന സെര്‍വര്‍ തകരാര്‍ പരിഹരിക്കണമെന്ന് റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ മുകുന്ദപുരം താലൂക്ക് സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു.വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് കാലതാമസം വരുത്തുന്ന വിധത്തില്‍ റെലിസ് വെബ്‌സൈറ്റും നെറ്റ് വര്‍ക്കുകളും ആഴ്ചകളായി വളരെ സാവധാനത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്.ജനങ്ങള്‍ക്ക് സ്മാര്‍ട്ട് സേവനങ്ങള്‍ നല്‍കുന്നതിനായി തടസ്സമില്ലാത്ത നെറ്റ്Continue Reading

കോന്തിപുലം പാലത്തിന് സമീപം സ്ഥിരം തടയണ നിർമ്മിക്കണമെന്ന് കർഷക സംഘം എരിയ കൺവെൻഷൻ. ഇരിങ്ങാലക്കുട: കെഎൽഡിസി കനാലിൽ കോന്തിപുലം പാലത്തിന് സമീപം സ്ഥിരം തടയണ നിർമ്മിക്കണമെന്ന് കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാകൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.പി ആർ ബാലൻമാസ്റ്റർ ഹാളിൽ നടന്ന കൺവെൻഷൻ കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം എ.എസ്.കുട്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് ടി.എസ്.സജീവൻമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.പി.വി.ഹരിദാസ് പതാകഉയർത്തി. പി.ആർ.ബാലൻ രക്തസാക്ഷി പ്രമേയവും,കെ.വി.ജിനരാജദാസ് അനുശോചന പ്രമേയവുംContinue Reading

എംസിപി കൺവെൻഷൻ സെൻ്ററിൻ്റെ ലൈസൻസ് സസ്പെൻഷൻ; വിഷയത്തിൽ ചർച്ചയും വോട്ടെടുപ്പും ചട്ടവിരുദ്ധമാണെന്ന് പറഞ്ഞ ചെയർപേഴ്സൻ സോണിയ ഗിരി കൗൺസിലിനോട് വിശദീകരണം നല്കണമെന്ന് ബിജെപി. ഇരിങ്ങാലക്കുട: എംസിപി കൺവെൻഷൻ സെൻ്ററിലെ കോവിഡ് ചട്ടലംഘനങ്ങളെക്കുറിച്ചുള്ള ചർച്ചയും വോട്ടെടുപ്പും ചട്ടവിരുദ്ധമാണെന്ന് പറഞ്ഞ് നഗരസഭ യോഗം പിരിച്ച് വിട്ട നഗരസഭ ചെയർപേഴ്സൻ ,കൺവെൻഷൻ സെൻ്ററിൻ്റെ ലൈസൻസ് നഗരസഭ സെക്രട്ടറി തന്നെ സസ്പെൻ്റ് ചെയ്ത സാഹചര്യത്തിൽ ,ഇക്കാര്യത്തിൽ കൗൺസിലിനോട് വിശദീകരണം നല്കണമെന്ന് ബിജെപി.നാല്പതിൽ 24 കൗൺസിലർമാരും ആവശ്യപ്പെട്ടിട്ടുംContinue Reading

എംസിപി കൺവെൻഷൻ സെൻ്ററിൻ്റെ ലൈസൻസ് സസ്പെൻഷൻ; കൗൺസിലിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ധാർമ്മികതയുടെ അടിസ്ഥാനത്തിൽ രാജി വയ്ക്കണമെന്ന് എൽഡിഎഫ്; ഭരണസമിതിക്ക് കൃത്യമായ നിർദ്ദേശം നല്കുന്നതിൽ സെക്രട്ടറിക്കും വീഴ്ച വന്നതായും വിമർശനം. ഇരിങ്ങാലക്കുട: എംസിപി കൺവെൻഷൻ സെന്ററിലെ കോവിഡ് ചട്ടലംഘനങ്ങളുമായി ബന്ധപ്പെട്ട് മുനിസിപ്പൽ കൗൺസിലിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച നഗരസഭ ചെയർപേഴ്സൻ ധാർമ്മികതയുടെ പേരിൽ രാജി വയ്ക്കണമെന്ന് എൽഡിഎഫ്. കോവിഡ് ചട്ടലംഘനങ്ങളുടെ പേരിൽ പകർച്ചവ്യാധി നിയമവും ദുരന്തനിവാരണ നിയമവുംContinue Reading

നിരന്തരമായ കോവിഡ് ചട്ടലംഘനങ്ങൾ ; ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന എംസിപി കൺവെൻഷൻ സെൻ്ററിൻ്റെ ലൈസൻസ് സസ്പെൻ്റ് ചെയ്ത് നഗരസഭ സെക്രട്ടറിയുടെ ഉത്തരവ്. ഇരിങ്ങാലക്കുട: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വിവാഹ ചടങ്ങുകൾ നടത്തുകയും ഭക്ഷണം വിളമ്പുകയും ചെയ്ത എംസിപി കൺവെൻഷൻ സെന്ററിന്റെ ലൈസൻസ് സസ്പെന്റ് ചെയ്ത് ഉത്തരവ്.കേരള മുനിസിപ്പാലിറ്റീസ് ആക്ട് പ്രകാരം നഗരസഭ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.2021 ഒക്ടോബർ 31 വരെയാണ് കൺവെൻഷൻ സെൻ്ററിന് പ്രവർത്തനാനുമതി നിഷേധിച്ചിരിക്കുന്നത്. കൺവെൻഷൻ സെന്റർ പ്രവർത്തിക്കുന്നContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 70 പേർക്ക് കൂടി കോവിഡ്; മുരിയാട് പഞ്ചായത്തിൽ ഒരു കോവിഡ് മരണവും. തൃശൂർ:ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 70 പേർക്ക് . നഗരസഭയിൽ 11 ഉം കാട്ടൂരിൽ 2 ഉം മുരിയാടും ആളൂരിലും 9 പേർ വീതവും കാറളത്ത് 2 ഉം പടിയൂരിൽ 4 ഉം പൂമംഗലത്ത് 7 ഉം വേളൂക്കരയിൽ 26 ഉം പേരാണ് പട്ടികയിലുള്ളത്. മുരിയാട് പഞ്ചായത്തിൽ ഒരു കോവിഡ് മരണവും റിപ്പോർട്ട്Continue Reading