കെഎസ്ആർടിസി ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെൻ്ററിൽ നിന്നും നിറുത്തലാക്കിയ തിരുവനന്തപുരം, കോട്ടയം സർവീസുകൾ ഈ മാസം 25 ന് പുനരാരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു;പട്ടണത്തിൽ നിന്നും നടത്തിയിരുന്ന സർവീസുകൾ നിറുത്തലാക്കിയെന്ന പ്രചരണം ശരിയല്ലെന്നും മന്ത്രി. ഇരിങ്ങാലക്കുട: കെഎസ്ആർടിസി യുടെ ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെൻ്ററിൽ നിന്നും നിറുത്തലാക്കിയ തിരുവനന്തപുരം, കോട്ടയം സർവീസുകൾ ഒക്ടോബർ 25 ന് പുനരാരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുടയിൽ നിന്ന് നടത്തിയിരുന്ന സർവീസുകൾContinue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് 71 പേർക്ക് കൂടി കോവിഡ്. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് 71 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിൽ 14 ഉം പൂമംഗലത്ത് 19 ഉം മുരിയാട് 14 ഉം ആളൂരിൽ 13 ഉം കാറളത്ത് 8 ഉം വേളൂക്കരയിൽ 2 ഉം പടിയൂരിൽ ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കാട്ടൂർ പഞ്ചായത്തിൽ നിന്ന് ഇന്ന് ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.Continue Reading

പുത്തൻതോട് പാലത്തിലെ അറ്റകുറ്റപ്പണികളും ഗതാഗത നിയന്ത്രണവും ഞായറാഴ്ച മുതൽ; ഇരു റൂട്ടുകളിലും വൺവേ സംവിധാനം എർപ്പെടുത്തുമെന്ന് പോലീസ്   തൃശൂർ: തൃശൂർ -കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ പുത്തൻതോട് പാലത്തിൻ്റെ അറ്റകുറ്റപ്പണികൾ ഒക്ടോബർ 17 ഞായറാഴ്ച മുതൽ ആരംഭിക്കും. ബസ്സുടമകളുമായി പോലീസ് നടത്തിയ ചർച്ചയെ തുടർന്നാണ് പുതിയ തീരുമാനം.പാലത്തിൻ്റെ ഇരുവശങ്ങളിൽ നിന്നും ത്യശൂരിലേക്കും കൊടുങ്ങല്ലൂരിലേക്കും യാത്രക്കാരെ എടുത്ത് കൊണ്ട് പോകുന്നതിനും ഇത് അനുസരിച്ച് സമയക്രമീകരണം നടത്താനും തീരുമാനമായതായി സിഐ എസ് പിContinue Reading

മുഖ്യമന്ത്രി പിണറായി വിജയനും മോൺസൺ മാവുങ്കലും തമ്മിൽ കേരളത്തിലെ മികച്ച തട്ടിപ്പുകാരനാകാനുള്ള മത്സരത്തിലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. ഇരിങ്ങാലക്കുട: മുഖ്യമന്ത്രി പിണറായി വിജയനും മോൺസൺ മാവുങ്കലും തമ്മിൽ കേരളത്തിലെ മികച്ച തട്ടിപ്പുകാരനാകാനുള്ള മത്സരത്തിലാണെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പിനിരയായ നിക്ഷേപകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ ഏകദിന ഉപവാസ സമരത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത്Continue Reading

മലക്കപ്പാറയിലേക്ക് ഇനി ഇരിങ്ങാലക്കുടയിൽ നിന്ന് അവധി ദിനങ്ങളിൽ രണ്ട് കെഎസ്ആർടിസി സർവീസുകൾ; ആദ്യ സർവീസുകൾ നാളെ ആരംഭിക്കും. ഇരിങ്ങാലക്കുട: അവധി ദിനങ്ങളിൽ മലക്കപ്പാറയിലേക്ക് സ്പെഷ്യൽ സർവീസ് നടത്താനൊരുങ്ങി ഇരിങ്ങാലക്കുട കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെൻ്റർ അധികൃതർ. രാവിലെ 7 നും 7.10 നുമായി രണ്ട് സർവീസുകളാണ് ഒക്ടോബർ 14, 15 തീയതികളിലായി ആരംഭിക്കുന്നത്. ചാലക്കുടി ഡിപ്പോയുമായി ബന്ധപ്പെടുത്തി അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ, ഷോളയാർ, പെരിങ്ങൽക്കുത്ത് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അല്പനേരംContinue Reading

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ സഹകരണബാങ്കുകൾക്ക് മുൻപിൽ സഹകാരി ജാഗ്രത സമരങ്ങളുമായി ബിജെപി ; നിക്ഷേപകരുടെ പണം നഷ്ടപ്പെടില്ലെന്ന് പറയാൻ മന്ത്രി ആർ ബിന്ദു തയ്യാറാകണമെന്ന് അഡ്വ ബി ഗോപാലകൃഷ്ണൻ. ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പിനെതിരെ നടത്തി വരുന്ന സമരങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പതിനാറ് സഹകരണ ബാങ്കുകളുടെ ഹെഡ് ഓഫീസുകൾക്ക് മുൻപിൽ ബിജെപി സഹകാരി ജാഗ്രത സമരം സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട നിയോക മണ്ഡലത്തിലെ എൽഡിഎഫും യുഡിഎഫും ഭരിക്കുന്ന 16 ഓളംContinue Reading

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ആറാം പ്രതിക്ക് ജാമ്യം. ത്യശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ആറാം പ്രതി മൂർക്കനാട് പുന്നപ്പിള്ളി വീട്ടിൽ റെജി കെഅനിൽ ( 44) നു കേരള ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു .42 ദിവസമായി ജയിലിൽ കഴിയുകയായിരുന്നു പ്രതി . തൃശൂർ ക്രൈം ബ്രാഞ്ച് അന്വേഷിച്ചു വരുന്ന കേസിൽ കരുവന്നൂർ സഹകരണ ബാങ്കിന്റെ കീഴിൽ പ്രവത്തിച്ചു വന്നിരുന്ന സൂപ്പർ മാർക്കറ്റിലെ കാഷ്യർContinue Reading

ലഖിംപൂർ സംഭവങ്ങളിൽ പ്രതിഷേധിച്ച് കർഷകരുടെ കേന്ദ്രസർക്കാർ ഓഫീസ് ഉപരോധം;സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ഇരിങ്ങാലക്കുട: കാർഷികവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പ്രതിഷേധിച്ച കർഷകരെ വാഹനം കയറ്റികൊലപ്പെടുത്തിയതിലെ ഗൂഢാലോചനയിൽ പങ്കാളിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്കുമാർ മിശ്ര രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടും,ദില്ലിയിലെ യു.പി.ഭവന് മുന്നിൽ പ്രതിഷേധിച്ച കിസാൻസഭ അഖിലേന്ത്യഫിനാൻസ് സെക്രട്ടറി കൃഷ്ണപ്രസാദിനെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ചും കേരള കർഷകസംഘം ആഹ്വാനം ചെയ്ത ‘മർദ്ദന പ്രതിഷേധദിനാചരണ’ത്തിന്റെ ഭാഗമായി കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാകമ്മിറ്റി ഹെഡ്പോസ്റ്റ്ഓഫീസ്Continue Reading

ചാലക്കുടിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു ; 77 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ചാലക്കുടി: കനത്തമഴയെ തുടർന്ന് ചാലക്കുടിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നിലവിലെ അടിയന്തര സാഹചര്യത്തിൽ 5 ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. 77 കുടുംബങ്ങളെ വിവിധയിടങ്ങളിലായി മാറ്റി പാർപ്പിച്ചു. ഇതിൽ 105 പുരുഷന്മാരും 115 സ്ത്രീകളുമാണുള്ളത്.70 കുട്ടികളും വരുന്നു. മണ്ണിടിച്ചിലും വെള്ളത്തിന്റെ ഭീഷണിയും ഉള്ള പ്രദേശങ്ങളിൽ നിന്നാണ് ആളുകളെ മാറ്റിപാർപ്പിച്ചിട്ടുള്ളത്. സ്ഥിതി വിലയിരുത്താൻ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. റവന്യൂ ഡിവിഷണൽ ഓഫീസറുടെContinue Reading

കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാനസമ്മേളനത്തിൻ്റെ ഭാഗമായി ഒക്ടോബർ 14 ന് ഇരിങ്ങാലക്കുടയിൽ സെമിനാർ; സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട: തൃശൂരിൽ ഒക്ടോബർ 17, 18 തീയതികളിൽ നടക്കുന്ന കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) 29-മത് സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് ഒക്ടോബർ 14 ന് ഇരിങ്ങാലക്കുടയിൽ ‘ സഹകരണ മേഖലയും ജീവനക്കാരും ‘ എന്ന വിഷയത്തിൽ മുകുന്ദപുരം താലൂക്ക് തല സെമിനാർ നടത്തുന്നു. വൈകീട്ട് 3ന്Continue Reading