ലക്ഷങ്ങൾ വിലമതിക്കുന്ന ബിഎസ്എൻഎൽ കേബിൾ മോഷ്ടിച്ച ചാലക്കുടി സ്വദേശി അറസ്റ്റിൽ.. ചാലക്കുടി: ലക്ഷങ്ങൾ വിലമതിക്കുന്ന ബിഎസ്എൻഎൽ കേബിൾ മോഷ്ടിച്ച ചാലക്കുടി വി ആർ പുരം സ്വദേശി പുതുപറമ്പിൽ വീട്ടിൽ ബിനു ( 35 ) എന്നയാളെ കൊരട്ടി സിഐ ബി.കെ . അരുണും സംഘവും അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചക്ക് ബിഎസ്എൻഎൽ എന്ന വ്യാജ ബോർഡ് വച്ച കാറിൽ മുരിങ്ങൂരിൽ വന്ന് ബാങ്കിനു സമീപം സൂക്ഷിച്ചിരുന്ന ഇന്റർനെറ്റ് കണക്ഷൻContinue Reading

ഇരിങ്ങാലക്കുട തളിയക്കോണത്ത് കരുവന്നൂർ ബാങ്കിൽ നിന്ന് വായ്പ എടുത്ത മധ്യവയസ്കൻ ആത്മഹത്യ ചെയ്തു.. ഇരിങ്ങാലക്കുട: കടബാധ്യതയെ തുടർന്ന് തളിയക്കോണത്ത് മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. തളിയക്കോണം ആലപ്പാടൻ ലാസ്സർ മകൻ ജോസ് (62 വയസ്സ് ) ആണ് മരിച്ചത്.രാവിലെ എഴ് മണിയോടെയായിരുന്നു സംഭവം.ഫിലോമിനയാണ് ഭാര്യ. ജോഫീന, ഫിൽജോ എന്നിവർ മക്കളും പ്രിനു മരുമകനുമാണ്. സഹോദരിയുടെ വിവാഹവും വീട് പണിയുമായും ബന്ധപ്പെട്ട് നേരത്തെ കരുവന്നൂർ ബാങ്കിൽ നിന്ന് നാല് ലക്ഷത്തോളം രൂപ പിതാവ്Continue Reading

12 വർഷം ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി ഉടുമ്പ് ബിനു പിടിയിൽ ചാലക്കുടി:12 വർഷം മുൻപ് മുരിങ്ങൂരിലെ ഡിപോൾ ഷോപ്പ് രാത്രി പന്ത്രണ്ട് മണിക്ക് കുത്തിത്തുറന്ന് പണവും , ടെയ്ലറിംഗ് മെഷിനും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷണം നടത്തിയശേഷം ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന കോട്ടയം പാല സ്വദേശി കുന്നേൽ വീട്ടിൽ ഉടുമ്പ് ബിനു എന്നറിയപ്പെടുന്ന ബിനു മാത്യു ( 40 ) എന്നയാളെ കൊരട്ടി സി ഐ ബി കെ അരുണും സംഘവുംContinue Reading

‘കരുതലോടെ മുന്നോട്ട്’ പദ്ധതിക്ക് കൊടുങ്ങല്ലൂർ നഗരസഭയിൽ തുടക്കമായി.. കൊടുങ്ങല്ലൂർ:സംസ്ഥാന സർക്കാരിന്റെ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഹോമിയോ പ്രതിരോധ മരുന്ന് വിതരണ പദ്ധതിയായ ‘കരുതലോടെ മുന്നോട്ട്’ പദ്ധതിക്ക് കൊടുങ്ങല്ലൂർ നഗരസഭയിൽ തുടക്കം. ഓൺലൈനായി രജിസ്റ്റർ ചെയ്ത് മരുന്ന് ബുക്ക് ചെയ്യുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ഒക്ടോബർ 27 വരെ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും മേത്തല ഹോമിയോ ഡിസ്പെൻസറിയിൽ നിന്നും പ്രതിരോധ ഗുളികകൾ നൽകും. തുടർന്ന് സ്കൂളുകളിൽ അദ്ധ്യാപകരുടെ സഹകരണത്തോടെ നേരിട്ടുംContinue Reading

ആനന്ദപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നവീകരണത്തിന് മുൻകൈയെടുത്ത് മന്ത്രി ഡോ. ആർ ബിന്ദു; ഒരു കോടി രൂപ ചിലവിൽ 5000 ചതുരശ്രഅടിയുള്ള കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു.. ഇരിങ്ങാലക്കുട:മുരിയാട് പഞ്ചായത്തിലെ ആനന്ദപുരത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ആർദ്രം നോഡൽ ഓഫീസർ ഡോക്ടർ അജയ്, കെ എം സി എൽ എ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കൊപ്പം സന്ദർശനം നടത്തി. ബ്ലോക്ക്Continue Reading

ചാലക്കുടി ഇടശ്ശേരി ജ്വല്ലറി കവർച്ച; ഉത്തരേന്ത്യൻ സ്വദേശികളായ പ്രതികൾക്ക് എഴു വർഷം കഠിനതടവും 90,000 രൂപ പിഴയും.. ഇരിങ്ങാലക്കുട: ചാലക്കുടി ഇടശ്ശേരി ജ്വല്ലറി കവർച്ച കേസിൽ പ്രതികളായ ഉത്തരേന്ത്യൻ സ്വദേശികൾക്ക് വിവിധ വകുപ്പുകൾ പ്രകാരം എഴ് വർഷം കഠിന തടവും 90,000 രൂപ പിഴയും ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് ജഡ്ജ് അഞ്ജു മീര ബിർള വിധിച്ചു.2018 ജനുവരി 27 ന് ചാലക്കുടി നോർത്ത് ജംഗ്ഷനിലുള്ള ഇടശ്ശേരി ജ്വല്ലറിയുടെ പിൻഭാഗം ചുമർContinue Reading

‘കുഞ്ഞു മക്കൾക്കൊപ്പം’ സംസ്ഥാനതല പദ്ധതിക്ക് തുടക്കം     കയ്പമംഗലം:കോവിഡ് കാലഘട്ടം മൂലം കേരളത്തിൽ ഷാഡോ പാൻഡമിക് എന്ന സ്ഥിതിവിശേഷം വർദ്ധിച്ചുവെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി പ്രൊഫ.ആർ ബിന്ദു. കുഞ്ഞുങ്ങൾക്കൊപ്പം പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം ചെന്ത്രാപ്പിന്നി പെരുമ്പടപ്പ് ജി എൽ പി എസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൗമാരക്കാലത്ത് ഹിംസാത്മകത വർധിച്ചു വരുന്നതിന് കാരണം ഷാഡോ പാൻഡമിക്കാണ്. ഊർജ്ജത്തിന്റെ വൻതോതിലുള്ള സമാഹാരമാണ് കുട്ടികൾ. അവരിലെ ഊർജ്ജത്തെ ശരിയായ വിധം പുറത്തേയ്ക്ക് പ്രവഹിക്കാനുള്ള സാധ്യതContinue Reading

റെയിൽവെ സ്വകാര്യവൽക്കരണത്തിനെതിരെയും പ്രതിഷേധപരിപാടികളുമായി എഐടിയുസി. ഇരിങ്ങാലക്കുട: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവെ സ്വകാര്യവൽക്കരിച്ച് കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കാൻ സൗകര്യമൊരുക്കുന്നത് രാജ്യദ്രോഹ കുറ്റം തന്നെയാണെന്ന് എഐടിയുസി ജില്ലാ ജോ.സെക്രട്ടറി ടി.കെ.സുധിഷ് പറഞ്ഞു. റെയിൽവെ സ്വകാര്യവക്കരണത്തിനെതിരെയും സ്വകാര്യവൽക്കരണത്തിനെതിരെയും ,പാസഞ്ചർ ട്രെയിനുകൾ പുന:സ്ഥാപിക്കണമെന്നും, സീസൺ ടിക്കറ്റും ,അൺ റിസർവ്വ്ഡ് ടിക്കറ്റ് സംവിധാനവും പുന:സ്ഥാപിക്കണമെന്നും, പ്ളാറ്റ്ഫോം നിരക്ക് വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എഐടിയുസി നടത്തിയ ഇരിങ്ങാലക്കുട റെയിൽവെ സ്റ്റേഷൻContinue Reading

കാറളം പഞ്ചായത്ത് മെമ്പറെ അക്രമിച്ച പ്രതി അറസ്റ്റിൽ. ഇരിങ്ങാലക്കുട: കാറളം പഞ്ചായത്ത് മെമ്പറെ അക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കാറളം പഞ്ചായത്ത് നാലാം വാർഡ് മെമ്പർ സുനിൽ മാലാന്ത്രയെ അക്രമിച്ച ചെമ്മണ്ട കളത്തിൽ വീട്ടിൽ ദീപക്ക് (28) നെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് ചെമ്മണ്ട ബാലവാടി ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. കരിങ്കല്ല് കൊണ്ടുള്ള അക്രമണത്തിൽ പരിക്കേറ്റ പഞ്ചായത്ത് മെമ്പർ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. നിരവധിContinue Reading

  തുമ്പൂർ സെൻ്ററിൽ വാഹനാപകടം; ആളൂർ സ്വദേശി മരിച്ചു.   ഇരിങ്ങാലക്കുട: : വേളൂക്കര പഞ്ചായത്തിലെ തുമ്പൂര്‍ സെന്ററില്‍ നടന്ന വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ആളൂര്‍ സ്വദേശി പുലിക്കോട്ടില്‍ പൗലോസിന്റെ മകന്‍ സണ്ണി (57 ) യാണ് മരിച്ചത്. കൊമ്പൊടിഞ്ഞാമാക്കലില്‍ നിന്ന് വെള്ളാങ്ങല്ലൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറി എതിര്‍ ദിശയില്‍ നിന്ന് വന്നിരുന്ന ബൈക്കില്‍ ഇടിച്ചു നിയന്ത്രണം നഷ്ടപ്പെട്ട് വലത്തോട്ട് പാളി പോകുകയും ബൈക്കിന്റെ പുറകിലായി അതെ ദിശയില്‍Continue Reading