പീച്ചാംപിള്ളികോണം കോളനി നിവാസികൾക്കായി ജെസിഐ യുടെ സ്വാശ്രയം 2022 പദ്ധതി ഇരിങ്ങാലക്കുട: ജെ. സി. ഐ. ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ പീച്ചാംപിള്ളികോണം കോളനി നിവാസികളായ കുട്ടികൾക്കും മാതാപിതാക്കൾക്കും വിദ്യാഭ്യാസപരവും സാമൂഹ്യവും സാമ്പത്തികവുമായി സ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പരിശീലന പദ്ധതി സ്വാശ്രയം 2022 ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ജെ. സി. ഐ. പ്രസിഡന്റ് ഡയസ് കാരാത്രക്കാരൻ അധ്യക്ഷത വഹിച്ചContinue Reading

പടിയൂരില്‍ മെഡിക്കല്‍ മാലിന്യം തള്ളിയ പ്രതി പോലീസ് അറസ്റ്റിൽ.. ഇരിങ്ങാലക്കുട: പടിയൂർ പഞ്ചായത്തില്‍ രണ്ടിടത്ത് മെഡിക്കല്‍ മാലിന്യം ചാക്കുകളിലാക്കി തള്ളിയ ആളെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പടിയൂര്‍ സ്വദേശി തായേരി വീട്ടില്‍ പ്രദീപ് (50) നെയാണ് കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഒമ്പതാം വാര്‍ഡ് വളവനങ്ങാടി പോസ്റ്റോഫീസിന് സമീപത്തും 11-ാം വാര്‍ഡില്‍ കോടംകുളം സെന്ററിനടുത്തുമാണ് ഒഴിഞ്ഞ പറമ്പുകളില്‍ ഒരു ടണ്ണിലേറെ വരുന്ന മാലിന്യം ചാക്കുകളിലാക്കി തള്ളിയിരിരുന്നത്. കാലാവധി കഴിഞ്ഞContinue Reading

കാറളം കാർഗിൽ റോഡ് ജനങ്ങൾക്ക് തുറന്നുകൊടുത്തു; നിർമ്മാണം പൂർത്തിയാക്കിയത് എംഎൽഎ ഫണ്ടിൽ നിന്നുള്ള 10 ലക്ഷം രൂപ ഉപയോഗിച്ച്… ഇരിങ്ങാലക്കുട:കാറളത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാര്‍ഗില്‍ റോഡ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. ഉന്നതവിദ്യഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ എം എല്‍ എ കെ യു അരുണന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ഉപയോഗിച്ചാണ് കാറളം കിഴുത്താണി ആലിന് സമീപത്തുള്ള കാര്‍ഗില്‍ റോഡിന്റെ നിര്‍മ്മാണംContinue Reading

സൗരോർജ്ജവേലിയുടെ സുരക്ഷിതത്വത്തില്‍ മലക്കപ്പാറ ഗവ സ്‌കൂള്‍ ചാലക്കുടി: മലക്കപ്പാറ ഗവ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇനി കാട്ടാനയെ പേടിക്കേണ്ട. കാട്ടാനക്കൂട്ടത്തില്‍ നിന്ന് സ്‌കൂളിന് ഇനിമുതല്‍ സൗരോര്‍ജ്ജ വേലിയുടെ സംരക്ഷണമുണ്ട്. വേലി സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം സനീഷ് കുമാര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. സ്‌കൂളിന് ചുറ്റും 250 മീറ്ററിലധികം ദൂരത്തിലാണ് സൗരോര്‍ജവേലി സജ്ജമാക്കിയിരിക്കുന്നത്. സനീഷ്‌കുമാര്‍ എംഎല്‍എയുടെ എംഎല്‍എ ഫണ്ടില്‍ നിന്ന് തുക വിനിയോഗിച്ചാണ് സൗരോര്‍ജവേലി തീര്‍ത്തത്. കാട്ടാനയുടെ ആക്രമണം പതിവായിരുന്ന സ്ഥലമാണ് മലക്കപ്പാറ ഗവContinue Reading

തിരുട്ടുഗ്രാമത്തിലെ തിരുടൻ കുപ്രസിദ്ധ തമിഴ് മോഷ്ടാവ് ബാഷ പരമശിവം ചാലക്കുടിയിൽ പിടിയിൽ.. ചാലക്കുടി: തമിഴ്നാട് ദിണ്ഡിഗൽ ഉദുമൽ പേട്ടിൽ ജഡ്ജിയുടെ വീട് കുത്തി തുറന്ന് 22 പവൻ ആഭരണങ്ങളും മുപ്പതിനായിരത്തോളം രൂപയുടെ മൊബൈൽ ഫോണും മറ്റും മോഷണം നടത്തിയതടക്കം നാൽപത്തഞ്ചിലേറെ ഭവനഭേദന കേസുകളിൽ പ്രതിയും നിരവധി മോഷണകേസുകളിൽ തമിഴ് നാട് പോലീസ് സംശയിക്കുന്നയാളുമായ തിരുനൽവേലി പനവടലിഛത്രം സ്വദേശി കാളി മുത്തുവിന്റെ മകൻ ബാഷ പരമശിവത്തെ ( 35 വയസ്) ചാലക്കുടിContinue Reading

കിഴുത്താണിയിൽ കോളേജ് വിദ്യാർഥിനിയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട: കോളേജ് വിദ്യാർഥിനിയെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കിഴുത്താണി മനപ്പടി പെരുമ്പിള്ളി വീട്ടിൽ ജ്യോതി പ്രകാശിൻ്റെ മകൾ സാന്ത്വന (19 ) ആണ് മരിച്ചത്. ഉച്ചയ്ക്ക് പതിനൊന്നരയോടെ ആയിരുന്നു സംഭവം.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ ഫയർഫോഴ്‌സ് സംഘമാണ് മൃതദേഹം പുറത്തെടുത്ത് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കൊടുങ്ങല്ലൂർ കെകെടിഎം കോളേജിലെ രണ്ടാം വർഷ ബിരുദContinue Reading

ഇരിങ്ങാലക്കുടയിലും ” കാല് കഴുകിച്ചൂട്ട്” വിവാദം; വെള്ളാനി ക്ഷേത്രത്തിലെ ചടങ്ങ് ഉപേക്ഷിക്കണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു;പ്രതിഷേധവുമായി ഡിവൈഎഫ്ഐ യും പട്ടികജാതി ക്ഷേമസമിതിയും; ചടങ്ങ് ഒഴിവാക്കിയതായി അറിയിച്ച് ക്ഷേത്രം ഉപദേശകസമിതി… ഇരിങ്ങാലക്കുട: കാറളം പഞ്ചായത്തിലെ വെള്ളാനി ഞാലിക്കുളം മഹാദേവക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെയും പ്രതിഷ്ഠാചടങ്ങുകളുടെയും ഭാഗമായി നടത്താനിരുന്ന ” കാല് കഴുകിച്ചൂട്ട് ” ചടങ്ങ് ഒഴിവാക്കി. ഫെബ്രുവരി 7 മുതൽ 11 വരെ നടക്കുന്ന ചടങ്ങുകളുടെ ഭാഗമായി 11 ന് പുലർച്ചെയാണ്Continue Reading

അയൽവാസികളുടെ വഴക്ക് തീർക്കാനെത്തിയ പോലീസിനെ ആക്രമിച്ച രണ്ടു പേർ അറസ്റ്റിൽ തൃശ്ശൂർ: അയൽ വീട്ടുകാരുടെ വഴക്കു തീർക്കാനെത്തിയ പോലീസിനെ ആക്രമിച്ച പ്രതികൾ അറസ്റ്റിലായി. അരിമ്പൂരിൽ വാടകയ്ക്കു താമസിക്കുന്ന തൃശൂർ വിലങ്ങന്നൂർ സ്വദേശി കുന്നത്തു വീട്ടിൽ സാഗർ 33 വയസ്, വെളുത്തൂർ തച്ചംമ്പിള്ളി കോളനി ചെറുപറമ്പിൽ സനിൽ 28 വയസ്സ് എന്നിവരെയാണ് റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ്, അന്തിക്കാട് എസ്.ഐ. കെ.എച്ച് റെനീഷ് എന്നിവരുടെContinue Reading

വാർഡിലെ കുടിവെള്ള വിഷയം സംസാരിക്കാൻ എത്തിയ തന്നെ ചെയർപേഴ്സൺ പരിഹസിച്ചുവെന്ന ബിജെപി കൗൺസിലറുടെ വെളിപ്പെടുത്തലിനെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ ബഹളം;ബിജെപി മെമ്പർ കളവ് പറയുകയാണെന്നും ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ തന്നെ ആക്ഷേപിച്ചുവെന്നും മാപ്പ് പറയണമെന്ന ആവശ്യവുമായി ചെയർപേഴ്സൺ… ഇരിങ്ങാലക്കുട: വാർഡിലെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാൻ എത്തിയ തന്നെ ചെയർപേഴ്സൺ പരിഹസിച്ചുവെന്ന ബിജെപി കൗൺസിലറുടെ വെളിപ്പെടുത്തലിനെ ചൊല്ലി നഗരസഭ യോഗത്തിൽ ബഹളം. കൗൺസിൽ യോഗം ആരംഭിക്കുന്നതിന്Continue Reading

കാട്ടാന ആക്രമണം: ശാശ്വത പരിഹാരം കാണുമെന്ന് ജില്ലാ കലക്ടർ ചാലക്കുടി: അതിരപ്പിള്ളി കണ്ണൻകുഴിയിൽ അഞ്ചുവയസുകാരി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ശാശ്വത പരിഹാരം ഉറപ്പ് നൽകി ജില്ലാ കലക്ടർ ഹരിത വി കുമാർ. സംഭവത്തിന് പിന്നാലെ റോഡ് ഉപരോധിച്ച്  പ്രതിഷേധിച്ച നാട്ടുകാരുമായി സംസാരിക്കുകയായിരുന്നു കലക്ടർ.  കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതിനൊപ്പം പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുമെന്നും കലക്ടർ ഉറപ്പ് നൽകി. കുട്ടിയുടെ മൃതദേഹം കൊണ്ട് പോകാൻ വഴി ഒരുക്കണമെന്നും റോഡ്Continue Reading