അഞ്ചാമത് ആദിത്ത് പോൾസൺ മെമ്മോറിയൽ ഡോൺ ബോസ്കോ ഫിഡേ റേറ്റഡ് ടൂർണ്ണമെൻ്റിന് തുടക്കമായി.. ഇരിങ്ങാലക്കുട: കോവിഡ് മഹാമാരി ക്ക് ശേഷം കേരളത്തിൽ നടക്കുന്ന ആദ്യത്തെ ഇന്റർനാഷണൽ ഫിഡെ റേറ്റഡ് ചെസ് ടൂർണമെന്റ് ഡോൺ സ്കൂൾ സ്കൂളിൽ ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 207 പേർ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. 9 റൗണ്ടുകളിൽ ആയി അഞ്ചുദിവസം നീണ്ടുനിൽക്കുന്ന മത്സരങ്ങൾ വെള്ളിയാഴ്ച സമാപിക്കും. ചെസ്സ്Continue Reading

വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന നാല് ലിറ്റർ വ്യാജചാരായവുമായി ഒരാൾ പിടിയിൽ… ചാലക്കുടി: വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന നാല് ലിറ്റർ ചാരായവുമായി മണ്ടികുന്ന് സ്വദേശി മണ്ടി വീട്ടിൽ ഡെന്നി (47 ) എന്നയാളെ കൊരട്ടി സി ഐ ഇൻസ്പെക്ടർ ബി കെ അരുൺ അറസ്റ്റു ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി 11 . 00 മണിക്ക് പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പ്രതിയുടെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ഓട്ടോ റിക്ഷയിൽContinue Reading

എൻഎസ്എസ് സപ്തദിന ക്യാമ്പുകൾക്ക് തുടക്കമായി; വിദ്യാർഥികളുടെ സ്വഭാവരൂപീകരണത്തിൽ എൻ എസ് എസിന് നിർണ്ണായക പങ്കെന്ന് മന്ത്രി ഡോ. ആർ ബിന്ദു.. ഇരിങ്ങാലക്കുട: മനുഷ്യരിൽ ഉണ്ടായേക്കാവുന്ന ദുഷിച്ച വാസനകൾ ഇല്ലാതാക്കുവാൻ എൻ എസ് എസ് പോലുള്ള സംഘടനകൾക്ക് കഴിയുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ , ആർ ബിന്ദു അഭിപ്രായപ്പെട്ടു . ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ സംഘടിപ്പിച്ച നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിനക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . കേരളത്തിലുടനീളംContinue Reading

നവീകരിച്ച കുർബാനയർപ്പിച്ച് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ; വിട്ട് നിന്ന് വികാരി ഫാ. പയസ്സ് ചിറപ്പണത്ത്; മാധ്യമ പ്രവർത്തകരെ തടഞ്ഞ് ഒരു വിഭാഗം വിശ്വാസികളും.. ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിൽ ഏകീകൃത കുർബാനയർപ്പിച്ച് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. തിരുപ്പിറവിയുടെ സ്നേഹ സന്ദേശവുമായി നടന്ന ക്രിസ്തുമസ് പാതിരാ കുർബാന രാത്രി 11.30 യോടെയാണ് ആരംഭിച്ചത്. ഡിസംബർ 25 മുതൽ സിനഡ് നിർദ്ദേശിച്ച നവീകരിച്ച കുർബാന ക്രമം രൂപതയിലെ പള്ളികളിലുംContinue Reading

കേരളഫീഡ്സ് ചെയർമാനായി സിപിഐ സംസ്ഥാനകൗൺസിൽ അംഗം കെ ശ്രീകുമാറിനെ നിയമിച്ച് കൊണ്ട് സർക്കാർ ഉത്തരവ്.. ഇരിങ്ങാലക്കുട :പൊതുമേഖല സ്ഥാപനമായ കേരള ഫീഡ്സിന്റെ ചെയർമാനായി സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ. ശ്രീകുമാറിനെ നിയമിച്ച് കൊണ്ട് സർക്കാർ ഉത്തരവ്. കെ.ശ്രീകുമാർ ഇരിങ്ങാലക്കുട കാറളം സ്വദേശിയാണ് സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന എസ് കെ. നമ്പ്യാരുടേയും കോട്ടുവല കൊച്ചമ്മിണി അമ്മയുടേയും മകനായ കെ ശ്രീകുമാർ വരന്തരപ്പിള്ളി കൊ വെന്ത എൽ പി സ്കൂൾ ജനതContinue Reading

അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ സ്കൂളിന് പുതിയ കെട്ടിടം ; നിർമ്മിച്ചത് ഒന്നരക്കോടി രൂപ ചിലവിൽ; അറിവുള്ള സമൂഹമായി കേരളം മുന്നോട്ട് പോകണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു കൊടുങ്ങല്ലൂർ:അറിവിനെ ആസ്പദമാക്കി പ്രവർത്തിക്കുന്ന സമൂഹമായിട്ട് കേരളം മുന്നോട്ട് പോകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ വജ ജൂബിലിയോടനുബന്ധിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.Continue Reading

ഇരിങ്ങാലക്കുട: റോഡ് ക്രോസ്സ് ചെയ്യുന്നതിനിടയിൽ ആംബുലൻസ് ഇടിച്ച് കരൂപ്പടന്ന സ്വദേശിനിയായ വയോധിക മരിച്ചു. കരൂപ്പടന്ന പള്ളിനട ചുണ്ടേക്കാട്ടിൽ സെയ്തുമുഹമ്മദ് ഭാര്യ ജമീല (67) ആണ് മരിച്ചത്. രാവിലെ 10 ന് വെള്ളാങ്ങല്ലൂർ ബ്ലോക്ക് ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് ക്രോസ്സ് ചെയ്യുമ്പോൾ, കൊടുങ്ങല്ലൂർ ഭാഗത്ത് നിന്ന് വന്ന ആംബുലൻസ് ഇടിക്കുകയായിരുന്നു .ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബ്ദുൾസലാം, മുഹമ്മദ്Continue Reading

തുമ്പൂർ ബാങ്ക് ഭരണസമിതി പിരിച്ച് വിട്ട ജോയിൻ്റ് രജിസ്ട്രാറുടെ നടപടി റദ്ദാക്കി കൊണ്ട് ഹൈക്കോടതി ഉത്തരവ്.. ഇരിങ്ങാലക്കുട: തുമ്പൂർ സർവ്വീസ് സഹകരണബാങ്ക് ഭരണസമിതി പിരിച്ച് വിട്ട് ജോയിന്റ് രജിസ്ട്രാറുടെ നടപടി റദ്ദാക്കി കൊണ്ട് ഹൈക്കോടതി ഉത്തരവ്. ബാങ്കിന്റെ കെട്ടിടനിർമ്മാണത്തിന് അനുമതിയേക്കാൾ കൂടുതൽ തുക ചിലവ് ചെയ്തുവെന്നും അംഗങ്ങൾക്ക് പൊതുയോഗത്തിന് പാരിതോഷികം നൽകിയെന്നും നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശ നൽകുന്നതടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോ: രജിസ്ട്രാർ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത്. പുതിയ ഭരണസമിതിContinue Reading

മാധവ ഗണിത പുരസ്കാരം ഡോ ശ്രീറാംചൗതെവാലെക്ക്   ഇരിങ്ങാലക്കുട: മാധവ ഗണിത കേന്ദ്രം ഏർപ്പെടുത്തിയിരിക്കുന്ന പത്താമത് മാധവ ഗണിത പുരസ്കാരം പൂനേ അമരാവതി സർവകലാശാല (മഹാരാഷ്ട്ര) ഗണിതാധ്യാപകനായിരുന്ന ഡോ.ശ്രീറാം ചൗതെവാലെക്ക് സമർപ്പിക്കും. ഇപ്പോൾ ന്യൂഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശിക്ഷ സംസ്കൃതി ഉത്ഥാൻ ന്യാസിന് കീഴിൽ വേദഗണിത വിഭാഗത്തിന്റെ അഖിലേന്ത്യാ കൺവീനറാണ് അദ്ദേഹം. വിദ്യാഭാരതിയുടെ അഖിലേന്ത്യ വേദ ഗണിത വിദ്വിത് പരിഷത് അംഗം, ഇന്ത്യൻ സൊസൈറ്റി ഫോർ ഹിസ്റ്ററി ഓഫ് മാത്തമാറ്റിക്സ്Continue Reading

നെന്മേനി ചിറ്റുണ്ട കൃഷി രീതി ഇരിങ്ങാലക്കുട മണ്ഡലത്തിലെ പാടശേഖരങ്ങളിലേക്കും; നടപ്പാക്കുന്നത് തെക്കോർത്ത് ദേവസ്വം കോൾ പടവുകളിലെ 35 എക്കർ കൃഷിയിടത്തിൽ.. ഇരിങ്ങാലക്കുട: പ്രകൃതി സൗഹാർദ്ദവും ചിലവ് കുറഞ്ഞതുമായ നെന് മേനി ചിറ്റുണ്ട കൃഷി രീതി മണ്ഡലത്തിലെ പാടശേഖരങ്ങളിലേക്കും. പഞ്ചഗവ്യം അടക്കമുള്ളവ ചേർത്ത് തയ്യാറാക്കിയ വളക്കൂട്ടും വിത്തും ചേർത്ത്, അച്ചിൽ പരത്തിയെടുത്ത് നിർമ്മിക്കുന്ന ചിറ്റുണ്ട ഒരാഴ്ച പ്രായത്തിൽ നിരത്തുന്ന രീതി, വയനാട് നെന്മേനി പഞ്ചായത്തിലെ അജി തോമസ് കുന്നേലാണ് വികസിപ്പിച്ചെടു എക്കറിന്Continue Reading