നഗരസഭയുടെ ഔദ്യോഗിക വാഹനം ചെയർപേഴ്സൻ്റെ വീട്ടിൽ ഇടുന്നതിനെ ചൊല്ലി വിവാദം; പരാതിയുമായി ബിജെപി കൗൺസിലർമാർ; പരാതിയിൽ കഴമ്പുണ്ടെന്നും വണ്ടി വീട്ടിൽ നിന്ന് മാറ്റാനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറിയുടെ വിശദീകരണം.. ഇരിങ്ങാലക്കുട: നഗരസഭയുടെ ഉടമസ്ഥതയിലുള്ള വാഹനം നിയമവിരുദ്ധമായി ചെയർപേഴ്സൻ്റെ വസതിയിൽ രാത്രി കാലങ്ങളിൽ പാർക്ക് ചെയ്യുന്നതിൽ പ്രതിഷേധവുമായി ബിജെപി.നഗരസഭയുടെ വാഹനങ്ങൾ നഗരസഭയുടെ തന്നെ ഗാരേജിൽ സൂക്ഷിക്കണമെന്ന നിയമം ഉള്ളപ്പോൾ ദിവസങ്ങളായി ചെയർപേഴ്സൺ ഉപയോഗിക്കുന്ന വാഹനം അവരുടെ വസതിയിലാണ് സൂക്ഷിക്കുന്നത്.Continue Reading

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൽക്കത്തയിലേക്ക് കടത്തികൊണ്ടുപോകാൻ ശ്രമം ; ബംഗാൾ യുവതി പിടിയിൽ ചാലക്കുടി:അതിഥി തൊഴിലാളിയുടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സുഹൃത്തിനെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് കൊരട്ടിയിലെ വീട്ടിൽ നിന്നും ഇറക്കി കൊണ്ടുപോയ വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശിനി സാത്തി ബീവി (25 ) എന്ന സ്ത്രീയെ കൊരട്ടി സിഐ ബി കെ അരുൺ അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയContinue Reading

കാറളം നന്തിയിൽ അംബേദ്ക്കര്‍ ഗ്രാമപദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു; നന്തി ഐഎച്ച്ഡിപി കോളനിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ 67 ലക്ഷം രൂപ ചിലവിൽ… ഇരിങ്ങാലക്കുട :കാറളം നന്തിയില്‍ അംബേദ്ക്കര്‍ ഗ്രാമ അവലോകനം യോഗം ചേര്‍ന്നു. നന്തി നന്ദിനി അങ്കണവാടിയില്‍ ഉന്നതവിദ്യഭ്യാസ മന്ത്രിയും സ്ഥലം എംഎല്‍എയുമായ ഡോ.ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 2020 ല്‍ ബഡ്ജറ്റ് ഭരണാനുമതി ലഭിച്ച എസ് ഇ ഫണ്ടായ 67 ലക്ഷം രൂപ ഉപയോഗിച്ച് നന്തി ഐ എച്ച്Continue Reading

ക്ഷീര കര്‍ഷകര്‍ക്ക് പശ്ചാത്തല സൗകര്യവും കന്നുകാലി സാന്ദ്രതയും വർധിപ്പിക്കുന്നതിന് പിന്തുണ നൽകുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു ഇരിങ്ങാലക്കുട: ക്ഷീര കര്‍ഷകര്‍ക്ക് പശ്ചാത്തല സൗകര്യവും കന്നുകാലി സാന്ദ്രതയും വർധിപ്പിക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു. ക്ഷീരവികസന വകുപ്പിന്റെയും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം 2021-2022 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തീറ്റപുല്ല് കൃഷിയിലും ശാസ്ത്രീയമായContinue Reading

ഇരിങ്ങാലക്കുട വിശ്വനാഥപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവം ജനുവരി 17 മുതൽ 24 വരെ…   ഇരിങ്ങാലക്കുട: എസ്എൻബിഎസ് സമാജം വക വിശ്വനാഥപുരം ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തിലെ കാവടിപൂരമഹോൽസവം ജനുവരി 17 മുതൽ 24 വരെ ആഘോഷിക്കും.ജനുവരി 17 വൈകീട്ട് 7 നും 7.48 നും മധ്യേ സച്ചിദാനന്ദ സ്വാമിയുടെ സാന്നിധ്യത്തിൽ പറവൂർ ബ്രഹ്മശ്രീ രാകേഷ് തന്ത്രികൾ മഹോൽസവത്തിന് കൊടിയേറ്റും.18, 19, 20, 21 തീയതികളിൽ ക്ഷേത്ര ചടങ്ങുകൾContinue Reading

ഡോക്ടർ കെ. എൻ. പിഷാരടി സ്മാരക കഥകളിപുരസ്കാരം പത്ത് കഥകളിവേഷകലാകാരന്മാർക്ക്   ഇരിങ്ങാലക്കുട : പത്ത് മുതിർന്ന കഥകളി വേഷകലാകാരന്മാർക്ക് 2021ലെ ഡോക്ടർ കെ. എൻ. പിഷാരടി സ്മാരക കഥകളി പുരസ്കാരം നല്കി ആദരിക്കുന്നു. പ്രൊഫസർ എ. ജനാർദ്ദനൻ (കലാക്ഷേത്ര), ആര്‍.എല്‍.വി. ദാമോദരപ്പിഷാരടി, സദനം രാമൻകുട്ടി, ഫാക്റ്റ് പത്മനാഭൻ, കലാനിലയം ഗോപാലകൃഷ്ണൻ, കോട്ടയ്ക്കൽ നന്ദകുമാരൻ നായർ, ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള, കാവുങ്കൽ ദിവാകരപ്പണിക്കർ, കല്ലുവഴി വാസു, കൊട്ടാരക്കര ഗംഗ എന്നീContinue Reading

കൃഷിയും വായനയും സമന്വയിപ്പിച്ച് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ ‘ എൻ്റെ പാടം എന്റെ പുസ്തകം’ പദ്ധതി; 440 കൃഷിത്തോട്ടങ്ങൾ വിളവെടുപ്പിലേക്ക്.. ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ‘എന്റെ പാടം എന്റെ പുസ്തകം’ പദ്ധതി പ്രകാരം വിത്തിറക്കിയ 440 പച്ചക്കറി കൃഷിത്തോട്ടങ്ങളിലെ വിളവെടുപ്പ് പൂന്തോപ്പ് നിരഞ്ജന വായനശാലയുടെ കൃഷിയിടത്തിൽ ബ്ലോക്ക് വൈസ് പ്രസിഡൻറ് സുധ ദിലീപ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ശശികുമാർ ഇടപ്പുഴ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്ഥിരംContinue Reading

മൂർക്കനാട് സേവ്യറിൻ്റെ ഓർമ്മകളിൽ മാധ്യമ പ്രവർത്തകരും സുഹൃത്തുക്കളും… ഇരിങ്ങാലക്കുട: പ്രാദേശിക മാധ്യമ പ്രവർത്തനത്തിൻ്റെ മികച്ച മാതൃകയായി കാലം അടയാളപ്പെടുത്തിയ മൂർക്കനാട് സേവ്യറിൻ്റെ ഓർമ്മകളിൽ മാധ്യമ പ്രവർത്തകരും സുഹൃത്തുക്കളും .ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിൻ്റെ മുൻ പ്രസിഡണ്ടും ദീർഘകാലം മാതൃഭൂമി ലേഖകനുമായിരുന്ന മൂർക്കനാട് സേവ്യർ വിട പറഞ്ഞിട്ട് പതിനഞ്ച് വർഷങ്ങൾ പിന്നിട്ട വേളയിൽ കേരള പത്രപ്രവർത്തക അസോസിയേഷനും ശക്തി സാംസ്കാരികവേദിയും സംയുക്തമായി പ്രിയ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വContinue Reading

22 വർഷമായി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതി പോലീസ് പിടിയിൽ കൊടുങ്ങല്ലൂർ:1998 ലും 2000 ത്തിലും മതിലകം പോലിസ് സ്റ്റേഷനിൽ വഞ്ചനാക്കേസിൽ പിടികിട്ടാതെ പോലീസിനെ കബളിപ്പിച്ച് മുങ്ങി നടന്നിരുന്ന പ്രതിയായ എറണാകുളം മാല്യങ്കര പുത്തൻവീട്ടിൽ സലിംകുമാർ (63) എന്നയാളെ 22 വർഷത്തിന് ശേഷം കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത്‌ നിന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ എസിൻ്റെ ന്റെ നേതൃത്വത്തിൽ എസ് ഐ സുനിൽ പി സി, എഎസ്ഐ പ്രദീപ് സി ആർ,ഷൈൻContinue Reading

തുമ്പൂർമുഴി മോഡൽ മാലിന്യസംസ്കരണവുമായി കൊടുങ്ങല്ലൂർ നഗരസഭ കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് കൊടുങ്ങല്ലൂർ നഗരസഭ തയ്യാറാക്കിയ പദ്ധതി പൂർത്തീകരിച്ചതിന്റെ ആദ്യഘട്ട ഉദ്ഘാടനം നടത്തി. 20 തുമ്പൂർ മൊഴി മോഡൽ എയറോബിക്ക് ബിന്നുകൾ ഉൾപ്പെടുന്ന കംപോസ്റ്റ് പ്ലാന്റ് ആണ് സ്ഥാപിച്ചത്. 63 ലക്ഷം രൂപയുടെ പദ്ധതിയാണ് ക്ഷേത്ര ത്തോടനുബന്ധിച്ച് നഗരസഭ നടപ്പിലാക്കുന്നത്. എയറോബിക് പ്ലാന്റിന് 18 ലക്ഷം രൂപയാണ് ചെലവ് വന്നത്. താലപ്പൊലി, ഭരണി തുടങ്ങിയContinue Reading