ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിന് അമ്പതുലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു   തൃശ്ശൂർ:ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയ’ത്തിന് സർക്കാർ അമ്പതുലക്ഷം രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. 1955 ഡിസംബര്‍ 7ന് കഥകളിയുടെ പ്രചാരണത്തിനും പ്രോത്സാഹനത്തിനുമായി തുടങ്ങിയ സ്ഥാപനത്തിന് പദ്ധതിയേതര വിഭാഗത്തിൽ പെടുത്തി അധിക ധനാനുമതി ആയാണ് തുക നൽകുക. കഥകളി പരിശീലിപ്പിക്കുന്നതോടൊപ്പം ബിരുദതലത്തിലുള്ള കോഴ്‌സുകളും നടക്കുന്ന കലാനിലയത്തിന്റെ വളർച്ചയ്ക്ക്Continue Reading

യുദ്ധമുഖത്ത് നിന്ന് ആറ് രാപ്പലുകൾ നീണ്ട കഠിനയാത്രക്ക് ശേഷം കൂടണഞ്ഞതിൻ്റെ ആശ്വാസത്തിൽ മാപ്രാണം സ്വദേശിയായ രഹൻ… ഇരിങ്ങാലക്കുട: യുദ്ധമുഖത്ത് നിന്ന് ആറ് രാപ്പകലുകൾ നീണ്ട കഠിനയാത്രക്ക് ശേഷം കൂടണഞ്ഞതിൻ്റെ ആശ്വാസത്തിലാണ് രഹൻ .എംബിബിഎസ് സ്വപ്നവുമായി കഴിഞ്ഞ വർഷം ഡിസംബറിലാണ് മാപ്രാണം വട്ടപ്പറമ്പിൽ വിനോദിൻ്റെയും റിജിനയുടെയും മകനായ രഹൻ യുക്രൈനിലെ പ്രശസ്തമായ കാർക്കീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്ക് യാത്ര തിരിച്ചത്. പഠനം തുടക്കത്തിൽ തന്നെ നിലച്ചതിൻ്റെ വേദനയോടെയാണ് പത്തൊൻപതുകാരനായ രഹൻ ജീവനോടെContinue Reading

60 മത് ശ്രീ കണ്ടംകുളത്തി സൗത്ത് ഇന്ത്യൻ ഫുട്ബോൾ ട്രോഫി കേരളവർമ്മക്ക്… ഇരിങ്ങാലക്കുട:ക്രൈസ്റ്റ് കോളേജ് ഫുട്ബോൾ ഗ്രൗണ്ടിൽ അരങ്ങേറിയ 60 മത് കണ്ടംകുളത്തി സ്മാരക സൗത്ത് ഇന്ത്യൻ ഫുട്ബോൾ ടൂർണ്ണമെൻ്റിൽ തൃശ്ശൂർ കേരളവർമ്മ കോളേജിൽ ജേതാക്കളായി. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പഴഞ്ഞി എംഡി കോളേജിനെ തകർത്താണ് ജയം. ടൂർണമെൻ്റിൻ്റെ മികച്ച താരമായി കേരളവർമ കോളേജിന്റെ മിഥിലാജിനെ തിരഞ്ഞെടുത്തു.കേരള വർമ്മയുടെ തന്നെ സന്തോഷ്‌ കളിയിലെ താരമായി. എം ഡി കോളേജിന്റെ മുർഷിത്Continue Reading

കണ്ടംകുളത്തി ഫുട്ബോൾ ടൂർണ്ണമെൻ്റ്; പഴഞ്ഞി എംഡിയും തൃശ്ശൂർ സെൻ്റ് തോമസും കേരളവർമ്മയും ആതിഥേരായ ക്രൈസ്റ്റും സെമിയിൽ.. ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിൽ നടക്കുന്ന കണ്ടംകുളത്തി സ്മാരക സൗത്ത് ഇന്ത്യൻ ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ സെമിയിലേക്ക് പഴഞ്ഞി എംഡി കോളേജും തൃശൂർ സെൻ്റ് തോമസും ആതിഥേയരായ ക്രൈസ്റ്റും തൃശൂർ കേരളവർമ്മയും പ്രവേശിച്ചു. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ മൽസരങ്ങളിൽ എംഡി കോളേജ് 2 -1 എന്ന സ്കോറിന് വടക്കാഞ്ചേരി വ്യാസയെയും സെൻ്റ് തോമസ് എതിരില്ലാത്തContinue Reading

മൃഗസംരക്ഷണമേഖലയിൽ പുതിയ കാൽവെപ്പുമായി കുടുംബശ്രീ; ജില്ലയിൽ അഞ്ച് വർഷത്തെ പദ്ധതി നടപ്പിലാക്കുന്നത് ഇരിങ്ങാലക്കുട, ചാലക്കുടി ബ്ലോക്കുകളിൽ.. ഇരിങ്ങാലക്കുട: മൃഗസംരക്ഷണമേഖലയിലെ ഉപജീവന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയും തദ്ദേശസ്ഥാപനങ്ങളും കൈകോർത്തുള്ള സംരംഭകത്വ പദ്ധതിക്ക് തുടക്കമായി. അടുത്ത അഞ്ച് വർഷത്തേക്ക് മൃഗസംരക്ഷണ മേഖലയിൽ നൂതന പ്രാദേശിക മാതൃകകൾ വികസിപ്പിക്കുക, സ്ഥായിയായ തൊഴിലും വരുമാനവും ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയിൽ ലക്ഷ്യമിടുന്നത്. തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട, ചാലക്കുടി ബ്ലോക്കുകളെയാണ് കുടുംബശ്രീ പദ്ധതിക്കായി ഇൻ്റൻസീവ്Continue Reading

യുദ്ധം അവസാനിപ്പിക്കണമെന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി. ഇരിങ്ങാലക്കുട: യുദ്ധം അവസാനിപ്പിക്കണമെന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി. പൂതംകുളം മൈതാനിയിൽ നിന്ന് ആരംഭിച്ച യുദ്ധവിരുദ്ധ റാലി ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ സമാപിച്ചു..തുടർന്നു നടത്തിയ പൊതുയോഗം സിപിഐ(എം) ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയംഗം ഡോ.കെ.പി ജോർജ് ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് പികെ മനുമോഹൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ബ്ലോക്ക് സെക്രട്ടറിContinue Reading

ലയൺസ് ബ്ലഡ് ബാങ്ക് സമർപ്പണം മാർച്ച് 8 ന് ;പദ്ധതി നടപ്പിലാക്കുന്നത് 20 ലക്ഷം രൂപ ചിലവിൽ.. ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ പുല്ലൂർ സേക്രട്ട് ഹാർട്ട് ഹോസ്പിറ്റലിൽ മാർച്ച് 8 ന് വൈകീട്ട് 3.00 മണിക്ക് നടത്തുന്ന ബ്ലഡ് ബാങ്ക് സമർപ്പണം ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡയറക്ടർ വി.പി. നന്ദകുമാർ നിർവ്വഹിക്കും. ഏകദേശം ഇരുപത് ലക്ഷത്തോളം രൂപ ചിലവിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് ക്ലബ് പ്രസിഡണ്ട് ഡോ.Continue Reading

2021 ലെ പല്ലാവൂർ ഗുരുസ്മൃതി അവാർഡും ഗുരുപൂജാ പുരസ്കാരവും സമർപ്പിച്ചു.. ഇരിങ്ങാലക്കുട: 2021 ലെ പല്ലാവൂർ ഗുരുസ്മൃതി അവാർഡ് മേളപ്രമാണി ചേരാനെല്ലുർ ശങ്കരൻകുട്ടി മാരാർക്കും ഗുരുപൂജ പുരസ്കാരം ചാലക്കുടി രാമൻനമ്പീശനും സമർപ്പിച്ചു. പല്ലാവൂർ അപ്പുമാരാർ വാദ്യ ആസ്വാദകസമിതിയുടെ ആഭിമുഖ്യത്തിൽ കൂടൽമാണിക്യ ക്ഷേത്ര കിഴക്കേ ഗോപുരനടയിൽ നടന്ന 12 -മത് പല്ലാവൂർ താളവാദ്യ മഹോൽസവ ചടങ്ങിൽ വച്ച് പ്രവാസി മലയാളി തോട്ടാപ്പിള്ളി വേണുഗോപാൽമേനോൻ അവാർഡ് സമർപ്പണം നിർവഹിച്ചു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻContinue Reading

മാള കുഴൂരിൽ സിപിഎംബിജെപി സംഘർഷം മൂന്നു പേർക്ക് കുത്തേറ്റു; ലോക്കൽ കമ്മിറ്റി ഓഫീസിനു നേരെ കല്ലേറ മാള: കുഴൂരിൽ മൂന്ന് ബിജെപി പ്രവർത്തകർക്ക് കുത്തേറ്റു. സിപിഎം അനുഭാവിയാണ് സംഭവത്തിനു പിന്നിലെന്ന് അനുമാനം. കുഴൂരിലെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിനും ലോക്കൽ കമ്മിറ്റിയംഗം പാറപ്പുറം പുഷ്പന്‍റെയും വീടിനു നേരെ കല്ലേറും നടന്നു. ഈ പ്രദേശത്തെ സിപിഎമ്മിന്‍റെ കൊടികൾ വ്യാപകമായി നശിപ്പിച്ച നിലയിലാണ്. അഷ്ടമിച്ചിറയിലും കൊടികൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സംഭവസ്ഥലത്ത് കൂടുതൽ പോലീസ് സേനContinue Reading

കൊരട്ടി പോലീസ് സ്റ്റേഷന് ഐഎസ്ഒ പദവി;അംഗീകാരം കിട്ടുന്ന ജില്ലയിലെ ആദ്യത്തെ പോലീസ് സ്റ്റേഷൻ തൃശൂർ: ജില്ലയിലെ ആദ്യത്തെ ഐഎസ്ഒ സർട്ടിഫൈഡ് പോലീസ് സ്റ്റേഷനായി കൊരട്ടി പോലീസ് സ്റ്റേഷൻ മാറി. സ്റ്റേഷനിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ മുൻനിർത്തിയാണ് പോലീസ് സ്റ്റേഷനുകൾക്ക് ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്നത്. പോലീസ് സ്റ്റേഷനിൽ ഫലപ്രദമായ രീതിയിൽ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രവർത്തികളും കുറ്റാന്വേഷണം, ക്രമസമാധാന പാലനം, പൊതുജനസമാധാനം ഉറപ്പു വരുത്തൽ, മയക്കു മരുന്ന് തടയുന്നതിലും കണ്ടെത്തി പിടികൂടുന്നതിലും,Continue Reading