ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു… ഇരിങ്ങാലക്കുട : ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വെസ്റ്റ് ബംഗാൾ ജാൽപൈഗുരി രാംജോറ ജെറ്റ ലൈനിൽ ബിനു ഒറയോൺ (39) എന്നയാളെ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.എസ്. രാജീവ് വിവിധ വകുപ്പുകളിലായി 10 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടിContinue Reading

ബജറ്റിൽ കൊടുങ്ങല്ലൂരിന് 274.68 കോടിയുടെ പദ്ധതികള്‍.. കൊടുങ്ങല്ലൂർ: സംസ്ഥാന ബജറ്റില്‍ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ 274.68 കോടിയുടെ പദ്ധതികള്‍. അന്നമനട പാലിപ്പുഴ കടവ് സ്ലുയിസ് കം ബ്രിഡ്ജ്…55 കോടി, കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി നവീകരണം 100കോടി, മാള വലിയപറമ്പില്‍ വി. കെ. രാജന്‍ മെമ്മോറിയല്‍ സ്റ്റേഡിയം നിര്‍മ്മാണം മൂന്ന് കോടി, പുത്തന്‍ചിറ നെയ്തകുടി സ്ലുയിസ് റെഗുലേറ്റര്‍ നിര്‍മ്മാണം പത്ത് കോടി, കൂഴുര്‍ പോള്‍ട്രി ഫാമിലെ കോഴിതീറ്റ ഫാക്ടറിContinue Reading

ബജറ്റിൽ ചാലക്കുടിക്ക് സ്വപ്ന പദ്ധതികള്‍; മണ്ഡലത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആരംഭിക്കുന്നതിന് ഒരു കോടി രൂപ.. ചാലക്കുടി: 2022 – 2023 സാമ്പത്തികവര്‍ഷത്തെ കേരള ബജറ്റില്‍ ചാലക്കുടി നിയോജകമണ്ഡലത്തിലേയ്ക്ക് 650 ലക്ഷം രൂപ അടങ്കല്‍ വരുന്ന പ്രവര്‍ത്തികള്‍ക്ക് അംഗീകാരം. വി ആര്‍ പുരം ഗവണ്‍മെന്റ് സ്‌കൂളിലെ പുതിയ ബ്ലോക്ക് നിര്‍മ്മാണത്തിന് 200 ലക്ഷം രൂപ , ഹൈനാര്‍ക്കി മെമ്മോറിയല്‍ റോഡ് നിര്‍മ്മാണം ബി എം ആന്റ് ബിസി രീതിയില്‍ പൂര്‍ത്തിയാക്കുവാന്‍ 200Continue Reading

പെരിഞ്ഞനം പഞ്ചായത്തിന് അഭിമാന നേട്ടം; ബഡ്ജറ്റില്‍ താരമായി ‘പെരിഞ്ഞനോര്‍ജ്ജം’ കയ്പമംഗലം: പെരിഞ്ഞനം ഗ്രാമ പഞ്ചായത്ത് വിജയകരമായി നടപ്പാക്കിയ പെരിഞ്ഞനോര്‍ജ്ജം സോളാര്‍ ഗ്രാമം പദ്ധതിക്ക് സംസ്ഥാന ബഡ്ജറ്റ് അവതരണ വേളയില്‍ ധനകാര്യമന്ത്രിയുടെ പ്രശംസ. തൃശൂര്‍ ജില്ലയിലെ പെരിഞ്ഞനം ഗ്രാമ പഞ്ചായത്തിനെ മാതൃകയാക്കി മറ്റ് ജില്ലകളിലും സോളാര്‍ ഗ്രാമം പദ്ധതി നടപ്പിലാക്കാന്‍ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ലൈവ് ബഡ്ജറ്റ് അവതരണ വേളയില്‍ ആഹ്വാനം ചെയ്തു. പെരിഞ്ഞനം മാതൃകയാക്കി സോളാര്‍ പാനലുകള്‍Continue Reading

സംസ്ഥാന ബജറ്റ് ; ഇരിങ്ങാലക്കുട മണ്ഡലത്തിലേക്ക് കോടികളുടെ പദ്ധതികൾ; കുട്ടൻകുളം സംരക്ഷണത്തിന് അഞ്ച് കോടി… തൃശ്ശൂർ: സംസ്ഥാന ബജറ്റില്‍ ഇരിങ്ങാലക്കുട മണ്ഡലത്തിലേക്ക് കോടികളുടെ പദ്ധതികൾ. ഇരിങ്ങാലക്കുടയിലെ വല്ലക്കുന്ന് നെല്ലായി റോഡിന് 10 കോടിയുടെയും കുട്ടന്‍കുളം സംരക്ഷണത്തിനും നവീകരണത്തിനും 5 കോടിയുടെയും പദ്ധതികള്‍ക്കാണ് അംഗീകാരമായത്. കൂടാതെ 25 മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റില്‍ പച്ചക്കൊടിയായി. ആളൂര്‍ പഞ്ചായത്തിലെ വല്ലക്കുന്ന് സെന്ററില്‍ നിന്ന് ആരംഭിച്ച് മുരിയാട് പഞ്ചായത്തിലൂടെ ദേശീയപാതയിലെ നെല്ലായിയില്‍ എത്തിച്ചേരുന്ന 8 കിലോമീറ്റര്‍Continue Reading

പ്രതിപക്ഷ കൗൺസിലർക്കെതിരെയുള്ള ചെയർപേഴ്സൻ്റെ പരാമർശത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ ബഹളം;ക്ഷമ ചോദിച്ച് നഗരസഭ എഞ്ചിനീയർ; വയോമിത്രം ക്യാമ്പുകളും നികുതിപ്പിരിവും സ്വകാര്യയിടങ്ങളിൽ നടത്തുന്നതിൽ വിമർശനവുമായി പ്രതിപക്ഷം.. ഇരിങ്ങാലക്കുട: പ്രതിപക്ഷ കൗൺസിലറെക്കുറിച്ച് നഗരസഭ ഉദ്യോഗസ്ഥ നടത്തിയ പരാമർശം ചർച്ചകൾക്കിടയിൽ ചെയർപേഴ്സൺ വെളിപ്പെടുത്തിയതിനെ ചൊല്ലി നഗരസഭ യോഗത്തിൽ ബഹളം. മുപ്പത്തിയഞ്ചാം വാർഡിലെ പൊതുമരാമത്ത് പ്രവ്യത്തിയുമായി ബന്ധപ്പെട്ട് വാർഡ് കൗൺസിലറും സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ സി സി ഷിബിനുമായി തർക്കമുണ്ടായെന്ന് മുനിസിപ്പൽ എഞ്ചിനിയർ തന്നോട്Continue Reading

കൊടുങ്ങല്ലൂരിൽ മുസിരിസ് നാടകോത്സവത്തിന് തിരി തെളിഞ്ഞു.. കൊടുങ്ങല്ലൂർ: കേരള സംഗീത നാടക അക്കാദമിയും മുസിരിസ് പൈതൃക പദ്ധതിയും സംയുക്തമായി സംഘടിപ്പിക്കുന്ന മുസിരിസ് തിയേറ്റർ ഫെസ്റ്റിന് തിരി തെളിഞ്ഞു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ സിനിമാ താരം സുരഭിലക്ഷ്മി തിരിതെളിയിച്ച് നാടകോത്സവം ഉദ്ഘാടനം ചെയ്തു. ഗസൽതാരങ്ങളായ റാസയും ബീഗവും ചേർന്ന് ഗസൽ രാവും അവതരിപ്പിച്ചു. സംഗീത നാടക അക്കാദമിയുടെ 10 അമച്വർ നാടകോത്സവങ്ങളിൽ ഒന്നിനാണ് കൊടുങ്ങല്ലൂരിൽ അരങ്ങുണർന്നത്. 25 അമച്വര്‍ നാടകസംഘങ്ങള്‍ക്കായിContinue Reading

ചാലക്കുടിയിൽ എക്സെെസിന്‍റെ വൻ കഞ്ചാവ് വേട്ട; രണ്ട് കോടി രൂപയുടെ എഴുപത് കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകൾ അടക്കം നാലു പേർ പിടിയിൽ.. ചാലക്കുടി: രണ്ട് കാറുകളിലായി കഞ്ചാവ് കൊണ്ട് പോകുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.വയനാട് മേപ്പാടി സ്വദേശി മുനീർ, ഭാര്യ മെെസൂര്‍ സ്വദേശിനി ശാരദ, ബന്ധു ശ്വേത, മണ്ണാർക്കാട്ട് സ്വദേശി താഴത്തെകല്ലടി വീട്ടിൽ ഇസ്മയിൽ എന്നിവരെയാണ് തൃശ്ശൂര്‍ എക്സ് സൈസ് ഇന്‍റലിജെന്‍സ് സംഘം പിടികൂടിയത്. കോയമ്പത്തൂരിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോവുകയായിരുന്നുContinue Reading

ഇരിങ്ങാലക്കുട നഗരസഭയിൽ വയോമിത്രം ക്യാമ്പുകൾ നടക്കുന്നത് സ്വകാര്യ സ്ഥലങ്ങളിലാണെന്നും മരുന്നുകൾ അനർഹരുടെ കൈകളിൽ എത്തുന്നുവെന്ന പരാതിയുമായി ബിജെപി … ഇരിങ്ങാലക്കുട: വയോമിത്രം പദ്ധതിയുടെ പേരിൽ നഗരസഭയിൽ അരങ്ങേറുന്നത് നിയമ വിരുദ്ധ പ്രവർത്തനങ്ങളാണെ പരാതിയുമായി ബിജെപി കൗൺസിലർമാർ. വയോമിത്രം ക്യാമ്പുകൾ നടത്തുന്നത് സ്വകാര്യസ്ഥലങ്ങളിലാണെന്നും ഇത് മൂലം നിരവധി പേർക്ക് പങ്കെടുക്കാൻ കഴിയുന്നില്ലെന്നും മരുന്ന് വിതരണത്തിൻ്റെ പേരിൽ അഴിമതിയാണ് നടക്കുന്നതെന്നും ഇത് സംബന്ധിച്ച് നഗരസഭ സെക്രട്ടറിക്ക് നല്കിയ പരാതിയിൽ ബിജെപി അംഗങ്ങൾ പറഞ്ഞു.Continue Reading

ലയൺസ് ബ്ലഡ് ബാങ്ക് നാടിനു സമർപ്പിച്ചു;പദ്ധതി പൂർത്തീകരിച്ചത് ഇരുപത് ലക്ഷം രൂപ ചിലവിൽ… ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ പുല്ലൂർ സേക്രട്ട് ഹാർട്ട് ആശുപത്രിയിൽ നടത്തിയ ലയൺസ് ബ്ലഡ് ബാങ്കിന്റെ സമർപ്പണം ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡയറക്ടർ വി.പി. നന്ദകുമാർ നിർവ്വഹിച്ചു.ഇരുപത് ലക്ഷത്തോളം രൂപ ചിലവിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഹോസ്പിറ്റലിന്റെ മുൻവശത്ത് സ്ഥാപിച്ച പുതിയ ലയൺസ് പ്രൊജക്റ്റ്സ് ലൈറ്റ് ബോർഡിന്റെ സ്വിച്ച് ഓൺ കർമ്മം ലയൺസ്Continue Reading